You are here

പൗരത്വ നിയമം: ഗൃഹസന്ദർശനം നടത്താൻ ഇടതുമുന്നണി

  • യു.ഡി.എഫ്​ ജമാഅത്തെ ഇസ്​ലാമിയുമായി സഖ്യം ഉണ്ടാക്കിയെന്ന്​ കൺവീനർ

21:00 PM
21/02/2020

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ തു​ട​ർ​പ്ര​ക്ഷോ​ഭ​ത്തി​​െൻറ ഭാ​ഗ​മാ​യി ത​ദ്ദേ​ശ വാ​ർ​ഡ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച്​ പ​ത്ത്​ മു​ത​ൽ 20 വ​രെ​യാ​ണ്​ വി​പു​ല​മാ​യ ഗൃ​ഹ​സ​ന്ദ​ർ​ശ​നം.

എ​ല്ലാ ത​ദ്ദേ​ശ വാ​ർ​ഡ്​ ത​ല​ത്തി​ലും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തും. ഭ​ഗ​ത്​​സി​ങ്ങി​െൻറ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​യ മാ​ർ​ച്ച്​ 23ന്​ ​എ​ല്ലാ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ​രി​പാ​ടി ന​ട​ത്തും. ഇ​ട​ത്​ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ പു​റ​മെ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ൽ സ​ഹ​ക​രി​ച്ച മ​റ്റ്​ പാ​ർ​ട്ടി​ക​ൾ, വ്യ​ക്തി​ക​ൾ, ഒ​രു പാ​ർ​ട്ടി​യി​ലും​പെ​ടാ​ത്ത​വ​ർ എ​ന്നി​വ​രെ​യും പ​െ​ങ്ക​ടു​പ്പി​ക്കു​മെ​ന്ന്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​പ​ക​ടം നി​റ​ഞ്ഞ വ​ർ​ഗീ​യ​രാ​ഷ്​​ട്രീ​യം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ്​ യു.​ഡി.​എ​ഫ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ വി​ജ​യ​രാ​ഘ​വ​ൻ ആ​േ​രാ​പി​ച്ചു.​ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യു​ടെ അ​ട​യാ​ള​വും രാ​​ഷ്​​ട്രീ​യ ഇ​സ്​​ലാ​മി​​െൻറ പ്ര​തീ​ക​വു​മാ​യ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ രാ​ഷ്​​ട്രീ​യ​മാ​ണ്​ അ​തു​വ​ഴി അ​വ​ർ രൂ​പ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ക​യെ​ന്ന യു.​ഡി.​എ​ഫ്​ നി​ല​പാ​ട്​ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടാ​ണ്. 

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​പു​ല ​െഎ​ക്യം രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കും. പൊ​തു​സ​മൂ​ഹ​ത്തെ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ക്കു​ന്ന​തി​രെ യോ​ജി​പ്പി​​െൻറ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​മു​ന്ന​ണി​യും സ​ർ​ക്കാ​റും ന​ട​ത്തി​യ​ത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ ശ്ര​മി​ച്ച​ത്. ദേ​ശ​താ​ൽ​പ​ര്യ​ത്തി​ന്​ ഒ​പ്പം നി​ൽ​ക്കാ​തെ യോ​ജി​പ്പി​ൽ​നി​ന്ന്​ അ​വ​ർ മാ​റി. 

യു.​ഡി.​എ​ഫി​​െൻറ ഭി​ന്നി​പ്പി​ക്ക​ൽ ശ്ര​മം വി​ജ​യി​ക്കാ​ൻ പാ​ടി​ല്ല. ജ​നം ഒ​രു​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ​ യു.​ഡി.​എ​ഫ്​ നി​ല​പാ​ട്​ അ​പ​ക​ട​ക​ര​മാ​ണ്. അ​രാ​ജ​ക​ത്വം ഉ​ണ്ടാ​ക്കാ​നും യു.​ഡി.​എ​ഫ്​ ശ്ര​മി​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​െ​യ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ക​യെ​ന്ന​ത​ല്ലാ​തെ മോ​ദി സ​ർ​ക്കാ​റി​െൻറ ന​യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ആ​പ​ത്തി​നെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ട്​ അ​വ​ർ​ക്കി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...
COMMENTS