Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightആ​രും...

ആ​രും വോ​ട്ടു​ചെ​യ്​​തു​പോ​കും; ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ​പ്ര​ചാ​ര​ണം ക​ള​ർ​ഫു​ൾ

text_fields
bookmark_border
ആ​രും വോ​ട്ടു​ചെ​യ്​​തു​പോ​കും; ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ​പ്ര​ചാ​ര​ണം ക​ള​ർ​ഫു​ൾ
cancel

ക​ണ്ണൂ​ർ: ഒ​റ്റ​ക്കൊ​മ്പ​ൻ സി​നി​മ​യി​ലെ സു​രേ​ഷ്​​ഗോ​പി​യെ പോ​ലെ മ​ഹീ​ന്ദ്ര ജീ​പ്പി​െൻറ ബോ​ണ​റ്റി​ൽ പ്രൗ​ഢി​യി​ലി​രി​ക്കു​ന്ന ​ചെ​മ്പ​ക്കാ​ട്​ നാ​രാ​യ​ണ​ൻ വാ​ട്​​സ്​​ആ​പ്​ സ്​​റ്റാ​റ്റ​സു​ക​ളാ​യും ഫേ​സ്​​ബു​ക്ക്​ ചു​മ​രു​ക​ളി​ൽ പോ​സ്​​റ്റ​റു​ക​ളാ​യും കേ​ര​ളം മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

ബേ​ഡ​ഡു​ക്ക ആ​റാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചെ​മ്പ​ക്കാ​ട്​ നാ​രാ​യ​ണ​നെ​പോ​ലെ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​റു​ക​ളും പോ​സ്​​റ്റു​ക​ളു​മാ​യി ന്യൂ​െ​ജ​ൻ ല​ു​ക്കി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്നു​ണ്ട്. സി​നി​മ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള​ പോ​സ്​​റ്റ​റു​ക​ളും വി​ഡി​യോ​ക​ളു​മാ​യാ​ണ്​ ഇ​ത്ത​വ​ണ മു​ന്ന​ണി​ക​ൾ വോ​ട്ടു​തേ​ടു​ന്ന​ത്.

ആ​റ്റു​വ​ക്കി​ൽ ക​യ​റു​പി​രി​ക്കു​ന്ന രാ​ധ​മ്മ​യും ത​യ്യ​ൽ​മെ​ഷീ​നി​ൽ തു​ണി​ത​യ്​​ക്കു​ന്ന വ​ത്സ​ല​യും ​തെ​ങ്ങു​ക​യ​റാ​ൻ ത​ള​പ്പു​മാ​യി നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​നു​മെ​ല്ലാം നി​റ​മു​ള്ള പോ​സ്​​റ്റ​റു​ക​ളാ​യ​പ്പോ​ൾ ആ​രും വോ​ട്ടു​ചെ​യ്​​തു​പോ​കും. വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ക​ണ​ക്കെ പ​രി​വാ​ര​ങ്ങ​ളു​മാ​യി വോ​ട്ടു​പി​ടി​ക്കാ​നെ​ത്തി​യി​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ കോ​വി​ഡ്​ പൂ​ട്ടി​യ​പ്പോ​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ​പ്ര​ചാ​ര​ണം ക​ള​ർ​ഫു​ളാ​വു​ക​യാ​ണ്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും തൊ​ഴി​ലി​നെ​യും പോ​സ്​​റ്റ​റി​ൽ പ്ര​മേ​യ​മാ​ക്കി​യ കാ​സ​ർ​കോ​ട്​ ബേ​ഡ​ഡു​ക്ക​യി​ലെ എ​ൽ.​ഡി.​എ​ഫി​െൻറ പോ​സ്​​റ്റ​ർ പ്ര​ചാ​ര​ണം ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ വീ​ടു​ക​യ​റി​യു​ള്ള വോ​ട്ടു​പി​ടി​ത്ത​മാ​ണ്​ പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധ​മെ​ങ്കി​ൽ ഇ​ന്ന്​ സ്​​റ്റാ​റ്റ​സി​ലൂ​ടെ​യും ഇ​മോ​ജി​ക​ളി​ലൂ​ടെ​യും ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​രോ വോ​ട്ട​റു​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ലെ​ത്തു​ന്നു. ഭ​ര​ണ​നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി​യ ട്രോ​ളു​ക​ളും സ​ജീ​വ​മാ​ണ്.

പ​ഴ​യ ചാ​യ​ക്ക​ട​യും ക​ട​ത്തു​തോ​ണി​യും ചു​മ​രെ​ഴു​ത്തും കോ​ളാ​മ്പി അ​നൗ​ൺ​സ്​​മെൻറു​മെ​ല്ലാം അ​നി​മേ​ഷ​ൻ രൂ​പ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​പി​ടി​ക്കു​ക​യാ​ണ്. ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ അ​ര​ങ്ങൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി​ക​ളെ​ത്തി​യ​ത്. ഇ​തി​നാ​യി സ്​​റ്റു​ഡി​യോ​ക​ളും ​േഫാ​​ട്ടോ​ഗ്രാ​ഫ​ർ​മാ​രും പ്ര​ത്യേ​കം പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignDigital Platformsocial media campaigningpanchayat election 2020
News Summary - colourful election campaign in digital platforms
Next Story