Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅമേരിക്കൻ...

അമേരിക്കൻ തെരഞ്ഞെടുപ്പും ചൈനീസ്​ സ്വപ്നങ്ങളും 

text_fields
bookmark_border
അമേരിക്കൻ തെരഞ്ഞെടുപ്പും ചൈനീസ്​ സ്വപ്നങ്ങളും 
cancel

2020 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻപ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്നാണ്​ ചൈന ആഗ്രഹിക്കുന്നതെന്ന വിഷയത്തിൽ ആഗോള പത്രമാധ്യമങ്ങൾ വിശകലനങ്ങൾ നടത്തിവരുകയാണ്. അടുത്ത നാലുവർഷംകൂടി ഡോണൾഡ്​ ട്രംപ്​ പ്രസിഡൻറാകാനാണ്​ ചൈന ആഗ്രഹിക്കുന്നതെന്ന്​ ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ നാലുവർഷത്തെ ട്രംപി​​​െൻറ പല നയങ്ങളും അന്തിമമായി ചൈനക്ക്​ അനുകൂലമായി ഭവിച്ചതാണ്​ അതിനു കാരണം എന്നവർ സമർഥിക്കുന്നു.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര അസന്തുലിതത്വം മുതൽ കൊറോണവൈറസ്​ വ്യാപനം വരെയുള്ള വിഷയങ്ങളിൽ ചൈനയെ കുറ്റപ്പെടുത്തിയുള്ള ട്രംപി​​​െൻറ നയനിലപാടുകൾ പ്രത്യക്ഷത്തിൽ ചൈനക്കെതിരെയായിരുന്നുവെങ്കിലും അന്തിമമായി തങ്ങൾക്ക്​ അനുകൂലമായി ഭവിച്ചു എന്നാണ്​ പല ചൈനീസ്​ ഉദ്യോഗസ്ഥരും കരുതുന്നതെന്ന്​ ‘അൽജസീറ’ ചാനൽ പറയുന്നു. ട്രംപി​​​െൻറ ‘അമേരിക്ക ഫസ്​റ്റ്​’ നിലപാടു കാരണം പല സഖ്യകക്ഷികളും അമേരിക്കയോട്​ പഴയപോലെ ആഭിമുഖ്യം കാണിക്കുന്നി​െല്ലന്നത്, അവരോട്​ അടുക്കാനും ചൈനയുടെ നിലപാടുകൾ ബലപ്പെടുത്താനും സഹായിക്കും എന്നവർ കരുതുന്നു. ജോ ബൈഡനാണ്​ വിജയിക്കുന്നതെങ്കിൽ അമേരിക്കൻ സഖ്യകക്ഷികളുടെ പിന്തുണ അദ്ദേഹത്തിന്​ ധാരാളമായി ലഭിക്കുകയും അത്​ ​ൈ​ചനയുടെ നിലപാട്​ ദുർബലപ്പെടുത്തുകയും ചെയ്യും. 

ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ   സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തി ചൈനയെ ഒറ്റപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുമെന്നും അത്​ ചൈനക്ക്​ അപകടകരമാകുമെന്നും ജനീവയിലെ വ്യാപാരചർച്ചകൾക്ക്​ ചൈനീസ്​ ഭാഗത്തെ  നയിച്ച ഷോജിയാമിങ്​ പറയുന്നു.  ചൈന ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്​ വ്യവസായവികസനവും വികസിതരാജ്യങ്ങളുടെ വിപണിയിലേക്കുള്ള കടന്നുകയറ്റവും യൂറോപ്പിലും ഏഷ്യയിലും ഉള്ള പല രാജ്യങ്ങളുമായി സഖ്യംസ്ഥാപിച്ച്​ അമേരിക്കയുടെ കടന്നുകയറ്റം ചെറുക്കുകയുമാണ്​.

എന്നാൽ, ആരു വിജയിച്ചാലും അമേരിക്കയും ചൈനയും തമ്മിലെ ബന്ധങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നും ബന്ധം ഇനിയും വഷളാകാനാണ്​ സാധ്യതയെന്നും മറുവിഭാഗം കരുതുന്നു. അതിന്​ കാരണമുണ്ട്​. ചൈനയെ എതിർക്കുകയെന്ന ഒറ്റ പോയൻറിൽ അമേരിക്കയിലെ എല്ലാ രാഷ്​ട്രീയക്കാരും യോജിച്ചിരിക്കുന്നു. കൊറോണ വൈറസ് വിഷയത്തിൽ ചൈനക്കെതിരായ പ്രചാരണത്തിലും അമേരിക്ക-ചൈന വ്യാപാരബന്ധങ്ങളുടെ വിഷയത്തിലും അത്​ കണ്ടു. നേര​േത്ത റിപ്പബ്ലിക്കൻപാർട്ടിയിലെ ഉന്നതർ ചൈനയുമായുള്ള വ്യാപാരബന്ധത്തിന്​ പ്രാധാന്യം നൽകിയിരുന്നുവെങ്കിലും, ചൈനയെ ഒറ്റപ്പെടുത്തുകയെന്ന അജണ്ടയിലേക്ക്​ പാർട്ടിയെ എത്തിക്കാൻ ട്രംപിന് സാധിച്ചു. ഡെമോക്രാറ്റുകൾ ആകട്ടെ, ഇത്തരം എല്ലാ ശ്രമങ്ങൾക്കും പരിപൂർണപിന്തുണ നൽകുകയും ചെയ്തു. ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്ക്​ പിന്തുണ നൽകാനും തായ്​വാന്​ കൂടുതൽ സൈനികസഹായത്തിനുതകുന്ന നിയമനിർമാണങ്ങൾക്കും​ ​െഡമോക്രാറ്റുകൾ പിന്തുണയറിയിച്ചു. 

ഇങ്ങനെയൊക്കെയാണെങ്കിലും  തങ്ങൾ ഇതുവരെ പരിചയിച്ചുപോന്ന ഒരു അമേരിക്ക ഇപ്പോൾ നിലനിൽക്കുന്നില്ല എന്നാണ്​ ​ചൈനീസ്​ ഗവൺമ​​െൻറി​​​െൻറ ഭാഗമായ പലരുടെയും പ്രതികരണം. ഉയിഗൂർ മുസ്​ലിംകൾക്കെതിരായ തങ്ങളുടെ വംശീയശുദ്ധീകരണ പ്രക്രിയക്കെതിരെ അമേരിക്കയുടെ എതിർപ്പ്​ കുറഞ്ഞുവരുന്നുണ്ട്​ എന്നവർ വാദിക്കുന്നു. മാത്രമല്ല കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം, ജോർജ്​ഫ്ലോയ്ഡി​​​െൻറ മരണത്തെ തുടർന്നുള്ള പ്രതിഷേധപ്രകടനങ്ങളും പൊലീസ്​ അതിക്രമങ്ങളും തുടങ്ങിയവ അമേരിക്ക എന്ന സൂപ്പർപവറി​​​െൻറ ദൗർബല്യങ്ങളെ തുറന്നുകാട്ടി. അതുകൊണ്ട്​, ആരു ജയിച്ചാലും ചൈനക്ക്​ അത്​ പ്രശ്നമല്ല. അമേരിക്കയുമായുള്ള ബന്ധത്തിൽ തകരാൻ ഇനിയൊന്നും ബാക്കിയില്ലെന്നും മുൻ ചൈനീസ്​ നയതന്ത്രജ്ഞനും ഡെങ്​ സിയാവോ പിങ്ങി​​​െൻറ ദ്വിഭാഷിയുമായിരുന്ന ഗവോ സികായ്​ പറയുന്നു. 

മാധ്യമങ്ങളിൽ ഈ വിവാദം നടക്കുമ്പോൾത്തന്നെ, ചൈന ലോകത്തി​​​െൻറ ശാക്തികചേരിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ബാൽക്കൻമേഖലകളിലും സൗത്ത്​ചൈന കടലിലും ഇത്​ പ്രകടമാണ്. ഇപ്പോൾതന്നെ ആഫ്രിക്ക വൻകരയെ ചൈനയുടെ വൻകര എന്നാണ്​ വിളിക്കുന്നത്. ദക്ഷിണാഫ്രിക്ക, യുഗാണ്ട, റുവാണ്ട, ഇത്യോപ്യ, ജിബൂതി എന്നിവിടങ്ങളിലൊക്കെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക്​ വൻപണമാണ്​ ചൈന ഒഴുക്കുന്നത്. റുവാണ്ട ഇതിന്​ ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരുകാലത്ത്​ വംശീയകലാപത്തിന്​ കുപ്രസിദ്ധമായ റുവാണ്ട ഇപ്പോൾ പൂർണമായും ചൈനീസ്​ ആധിപത്യത്തിൻ കീഴിൽ വൻപുരോഗതിയാണ്​ നേടിയത്.

ജനാധിപത്യത്തെ അടിച്ചമർത്തി സിംഗപ്പൂർമോഡലിലുള്ള പുരോഗതിക്ക്​ റുവാണ്ടയെ പാകപ്പെടുത്തിയത്​ ചൈന പരിശീലിപ്പിച്ച സൈന്യവും സൈനികകമാൻഡർമാരുമാണ്. പോൾകെഗെയിം എന്ന പ്രസിഡൻറിനു കീഴിൽ ലോകത്തെ ഏറ്റവും സുരക്ഷയുള്ള രാജ്യങ്ങളിലൊന്ന്​ എന്നപേരിന്​ റുവാണ്ട അർഹമായി. അഴിമതിമുക്തരാജ്യം എന്ന പേരിലും ആ രാജ്യം പ്രശസ്തിനേടി. പകരം, ആ രാജ്യത്തി​​​െൻറ എണ്ണസമ്പത്ത്​ മുഴുവൻ ചൈന ഊറ്റിയെടുത്തിരിക്കുന്നു. യു.എ.ഇയും കുവൈത്തും ഒന്നിച്ചുനൽകുന്നതിനേക്കാൾ വലിയ അളവിൽ എണ്ണയാണ് ഇൗ രാജ്യത്തു​നിന്ന്​ ​ചൈന കയറ്റിക്കൊണ്ടുപോകുന്നത്.  മിഡിൽ ഈസ്​റ്റിലെ ഏറ്റവും വലിയ നിക്ഷേപകൻ ഇപ്പോൾ ചൈനയാണ്. ഈജിപ്തിനുവേണ്ടി ഒരു വലിയ അഡ്മിനിസ്ട്രേറ്റിവ്​ കാപിറ്റൽ നിർമിക്കാൻ ചൈന തുനിയുന്നു. 

ചുരുക്കിപ്പറഞ്ഞാൽ 2020ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്ന്​ ചൈനീസ്​പ്രസിഡൻറ്​ തീരുമാനിച്ചിരിക്കുന്നു. അത്​ ചൈന ആയിരിക്കും! അമേരിക്കൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ​തെരഞ്ഞെടുപ്പിൽ നേരിടാൻപോകുന്നത്. ഏതൊക്കെ മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടാലും അതിനെയൊക്കെ മറികടക്കുന്ന രൂപത്തിൽ വംശീയചേരിതിരിവുകളും ആഭ്യന്തരദൗർബല്യങ്ങളും നിയമരാഹിത്യവും അരാജകത്വവും അമേരിക്കയെ പിടികൂടിയിരിക്കുന്നു.

മുമ്പൊക്കെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിയെ പ്രവചിക്കുക വളരെ ശക്തമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ അത്തരം മാനദണ്ഡങ്ങൾ പൂർണമായും അപ്രസക്തമായ ഒരു തെരഞ്ഞെടുപ്പാണ്​ വരാനിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾകൊണ്ടും ഭരണഘടനസ്ഥാപനങ്ങളുടെ  ഫലപ്രാപ്തി കൊണ്ടും ശക്തമായ ആഗോളസ്വാധീനം നിലനിർത്തിയ രാജ്യമായിരുന്നു അമേരിക്ക. എന്നാൽ, കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾ രാജ്യത്തി​​​െൻറ എല്ലാ ശക്തിയും തകർത്തെറിഞ്ഞിരിക്കുന്നു. 

മറുവശത്ത്​ ചൈനക്ക്​ ഇത്​ ഏറ്റവും വലിയ അവസരമാണെന്നാണ്​ ചൈനീസ്​ നേതാക്കൾ അടക്കംപറയുന്നത്. തങ്ങളുടെ മോഡൽ ഭരണമാണ്​ ആഗോളമേധാവിത്വത്തിന്​ ഇനി യോജിക്കുക എന്നതാണ്​ ചൈനയുടെ വാദം. ഡോളറിനുപകരം ഒരു പുതിയ ഡിജിറ്റൽ കറൻസിയെക്കുറിച്ച്​ ചൈന ഗൗരവതരമായി ആലോചിക്കുന്നു. കൂടാതെ പല യു.എൻ സ്ഥാപനങ്ങൾക്കുള്ളിലും ചൈനീസ്​ ഉദ്യോഗസ്ഥരെ കുടിയിരുത്താൻ​ ആസൂത്രിതശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന്​ ‘പൊളിറ്റികോ’ മാഗസിനിൽ ക്രിസ്​റ്റിൻ ലീ എഴുതുന്നു. ആഗോളരാഷ്​ട്രീയരംഗത്ത്​ തങ്ങൾ ശക്തിയാണെന്നു കാണിക്കുന്നതിനും ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ സാമ്പത്തികവ്യവസ്ഥയാണ്​ തങ്ങളുടേതെന്ന്​ സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ്​ ചൈനയുടേത്. 

മേഖലയിൽ സൈനികശക്തി വർധിപ്പിക്കുന്നതിനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണ ചൈനാകടലിൽ 80 പുതിയ ഭൂമിശാസ്ത്രപരമായ അതിരുകൾ രേഖപ്പെടുത്തി അത്​ തങ്ങളുടേതാണെന്നാണ്​ ചൈനീസ്​ അധികൃതർ വാദിക്കുന്നത്. തായ്​വാനിലാകട്ടെ, കൂടുതൽ സൈനികമേധാവിത്വം പ്രകടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്​ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. തായ്​വാൻ കടലിടുക്കിൽ ഒരു പുതിയ വിമാനവാഹിനിക്കപ്പൽ എല്ലാവിധ ആധുനിക മിസൈൽ നശീകരണസംവിധാനങ്ങളോടുംകൂടി ചൈന സ്ഥാപിച്ചിരിക്കുകയാണ്. അടുത്തവർഷം ജൂലൈയിൽ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നൂറാം വാർഷികത്തോടുകൂടി തായ്​വാനെ പൂർണമായും തങ്ങളുടേതാക്കി മാറ്റുമെന്നാണ്​ ചൈനീസ്​ സൈനികമേധാവികളുടെ വാദം. അതോടെ അമേരിക്കക്ക് ദക്ഷിണ ചൈന കടലിലുള്ള സൈനിക മേൽക്കോയ്മ അവസാനിക്കുകയും ചെയ്യും.

എന്നാൽ, അമേരിക്കക്ക് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്​ പലപ്പോഴും സംഭവിച്ചതു​പോലുള്ള ഒരു തെറ്റു മാത്രമാണെന്നു വാദിക്കുന്നവരും ഉണ്ട്. ഇത്തരം തെറ്റുകൾ മുമ്പ് തിരുത്തിയിട്ടുള്ളതുപോലെ ഇനിയും തിരുത്ത്​ സംഭവിക്കുമെന്ന്​ അവർ പ്രതീക്ഷിക്കുന്നു. അസന്തുലിതമായ വികസനമോഹങ്ങൾ കൊണ്ടും അധാർമികമായ വ്യാപാരനടപടികൾ കൊണ്ടും അഹങ്കാരത്തിൽ അധിഷ്ഠിതമായ നയതന്ത്രനിലപാടുകൾകൊണ്ടും ചൈന സ്വയം നാശത്തി​​​െൻറ കുഴി തോണ്ടുമെന്നും അവർ കരുതുന്നു. ഒരുകാര്യം ഉറപ്പിച്ചുപറയാം; ആരു വിജയിച്ചാലും ലോകത്തി​​​െൻറ ശാക്തികസന്തുലനത്തിൽ ഇനിയങ്ങോട്ട്​ വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതായിരിക്കും അമേരിക്കൻ തെരഞ്ഞെടുപ്പ്ഫലം.

Show Full Article
TAGS:Donald Trump Xi Jinping opinion malayalam news 
Next Story