ആം ആദ്മിയുടെയും ശാഹീൻബാഗിന്‍റെയും ഡൽഹി

kejriwal-at-hanuman-temple.
അരവിന്ദ്​ കെജ്​രിവാൾ വിജയത്തിനു ശേഷം ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ

മതേതര ഇന്ത്യക്കുവേണ്ടി ഇന്ത്യയിൽ രണ്ടു മാസമായി നടന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങൾക്ക് കൂടുതൽ ആവേശവും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഡൽഹി തെരഞ്ഞെടുപ്പ് വിധി. ഡൽഹിയിലെ ജനങ്ങളെ ഹിന്ദുത്വവർഗീയതയും ഭീകരതയുംകൊണ്ട് വിഭജിക്കാനും തകർക്കാനും പരമാവധി അമിത്​ ഷായും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പരിവാരങ്ങളും തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് ശ്രമിച്ചത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ജനമനസ്സുകളിൽ ഹിന്ദുത്വമെന്ന വർഗീയവിഷം കടത്തിവിടാനുള്ള ശ്രമങ്ങൾ അവർ പ്രതീക്ഷിച്ച പോലെ നടന്നില്ല എന്ന് തെരഞ്ഞെടുപ്പു ഫലം കാണിച്ചു. മതത്തിനതീതമായി തുല്യപൗരത്വത്തിലും മനുഷ്യ സ്​നേഹത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവർ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ദിവസങ്ങളാണിത്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോൾ സമാനഹൃദയരായ മറ്റെല്ലാവരുടെയും കൂട്ടത്തിൽ ഫേസ്​ബുക്കിൽ ഞാനും ആവേശം പങ്കുവെച്ചു: ഡൽഹി– ആം ആദ്മി–കെജ്​രിവാൾ–അഭിമാനം, ആശ്വാസം, ആനന്ദം, പ്രതീക്ഷ.

ഇന്ത്യയാകെ നടക്കുന്ന പൗരത്വ സമരങ്ങളുടെ കൺകണ്ട മൂർത്തരൂപമായ ശാഹീൻബാഗ് സമരത്തോട് അങ്ങേയറ്റം ഹിംസാത്്മകമായി പ്രതികരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിെ​ൻറ വെറുപ്പിനെയും ജനവിരുദ്ധതയെയും നേരിട്ടു സ്​ത്രീകളുെടയും കുഞ്ഞുങ്ങളുടെയും സമരം മുന്നേറുന്നതിെ​ൻറ പ്രകടനം കൂടിയാണ് തെരഞ്ഞെടുപ്പു വിധി. ഓഖ്​​ല നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ശാഹീൻബാഗിലെ സ്ഥാനാർഥി അമാനത്തുല്ല ഖാന് ലഭിച്ച 1,06,780 ​േവാട്ടുകൾ ആം ആദ്മിക്കു മാത്രമായി  ലഭിച്ചതല്ല,  മതേതര ഇന്ത്യക്കു വേണ്ടി നടക്കുന്ന ജനകീയസമരങ്ങളെ വിജയിപ്പിക്കുന്നതിനു കൂടിയുള്ളതാണ്. ആ വലിയ ഉത്തരവാദിത്തവും ഇനി ആം ആദ്മി ഭരിക്കുന്ന ഡൽഹി സർക്കാറിനുണ്ട്. ഇതുവരെയും കെജ്​രിവാൾ ശാഹീൻബാഗിലേക്ക് നേരിട്ടുപോയിട്ടില്ല എന്ന രാഷ്​ട്രീയ വിമർശനങ്ങൾക്കുള്ള പ്രതികരണങ്ങൾ അങ്ങനെയാണ് സാധ്യമാവുക. 

ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും അമിത്​ഷായുടെയും പരിവാരത്തി​​െൻറയും പരാജയത്തിൽ,   ഫാഷിസ്​റ്റ്​വിരുദ്ധരെല്ലാം അത്യധികം ആഹ്ലാദിക്കുമ്പോഴും ആം ആദ്മിയെയും കെജ്​രിവാളിനെയും കുറിച്ചു സൂക്ഷ്മമായ രാഷ്​ട്രീയനിരീക്ഷണങ്ങളും വിമർശനങ്ങളും വിശകലനങ്ങളും കൂടി ഉയരുന്നുണ്ട്. കശ്മീരിെ​ൻറ പ്രത്യേക ഭരണഘടനാവകാശങ്ങൾ എടുത്തുകളഞ്ഞതിലുള്ള കെജ്​രിവാളിെ​ൻറ നിലപാട് അംഗീകരിക്കാനാവി​െല്ലന്ന് ബദൽരാഷ്​ട്രീയ വിജയപ്രതീക്ഷയുടെ വേളയിലും ഉന്നയിക്കാതെ വയ്യ. കെജ്​രിവാൾ ഭരണാധികാരി എന്ന നിലയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പരസ്യമായ നിലപാടുകൾ പറഞ്ഞില്ലെങ്കിലും ആം ആദ്മി പാർട്ടി ലോക്​സഭയിൽ അതിനെ എതിർത്തു എന്നതിൽ കെജ്​രിവാളിെ​ൻറ നിലപാട് മനസ്സിലാക്കാം.

‘ഭാരത് മാതാ കീ  ജയ്’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘വന്ദേമാതരം’, ‘ഐ ലവ് യൂ’ എന്നിങ്ങനെ ഒരുമിച്ചും ഉറച്ചും സൗമ്യമായും ജനങ്ങളോട് പറയുന്ന കെജ്​രിവാളിെ​ൻറ നെറ്റിയിലെ ചുവന്ന കുറിയും ജയ് ഹനുമാൻ വിളിയുമാണ് ഏറെപ്പേരെയും പിന്നെയും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. ബി.ജെ.പിയെ പ്രതിരോധിക്കാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും കെജ്​രിവാൾ സൂക്ഷ്മമായി പ്രയോഗിക്കുന്ന രാഷ്​ട്രീയ തന്ത്രജ്ഞതയാണ് ഇതെല്ലാം എന്ന് വിചാരിക്കാനും പ്രതീക്ഷിക്കാനുമാണ് ഇപ്പോൾ വിമർശകർപോലും ശ്രമിക്കുന്നത് എന്നത് കെജ്​രിവാളിെ​ൻറ രാഷ്​ട്രീയ വിജയമായിത്തന്നെ കണക്കാക്കാം.    

ഈ ആഹ്ലാദസന്ദർഭത്തിൽ നെറ്റിയിൽ നീണ്ട ചുവന്ന കുറിയിട്ട് നിൽക്കുന്ന കെജ്​രിവാളിെ​ൻറ മുഖം വ്യക്തിപരമായി എന്നെ  അലോസരപ്പെടുത്തേണ്ടതായിരുന്നു. കാരണം, ഇന്ത്യയാകെ ഹിന്ദുത്വം പരത്തുന്ന  വിദ്വേഷത്തി​​െൻറയും ഹിംസയുടെയും ചിഹ്നങ്ങളും സംസ്​കാരമുദ്രകളുമാക്കി സംഘ്​പരിവാറുകാർ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞ ചുവന്ന കുറിയും രാഖിയും കാവി നിറവും ജയ് ആേക്രാശങ്ങളും എന്നിലുണ്ടാക്കിയ കടുത്ത അകൽച്ചയും പകപ്പും അത്രയധികമാണ്. യഥാർഥത്തിൽ, ഇന്ത്യയിൽ ഹിന്ദുമതത്തിൽ ജനിച്ചു വളർന്ന മനുഷ്യരുടെ ജീവിതചര്യകളുടെ ഭാഗമാണ് ക്ഷേത്രങ്ങൾ. അതിെ​ൻറ തന്നെ ഭാഗമാണ് ചന്ദന, ഭസ്​മ, കുങ്കുമക്കുറികളും. അതു മതാത്മകമായിരുന്നില്ല.

ആത്്മീയതയുടെ കച്ചവടമായിരുന്നില്ല, വോട്ടുരാഷ്​ട്രീയവുമായിരുന്നില്ല. ഏകാഗ്രമായ പ്രാർഥനയുടെ ദൃശ്യമായ ഒരു സ്​പർശം, അടയാളം-അത്രയേ ഉണ്ടായിരുന്നുള്ളൂ. മുസ്​ലിംകൾക്കും ക്രിസ്​ത്യാനികൾക്കും ആരാധിക്കാൻ പള്ളി എന്നതുപോലെ, നെറ്റിയിലെ നിസ്​കാരത്തഴമ്പു പോലെ, കഴുത്തിലെ കൊന്തമാലയോ നെറ്റിയിൽ വരക്കുന്ന കുരിശോ പോലെ. തീർത്തും വൈവിധ്യാത്മകമായ അലങ്കാര, ആത്്മീയ സാംസ്കാരിക മുദ്രകൾ! എന്നാൽ, ഹിന്ദുക്ഷേത്രങ്ങളും കുറികളും ഇന്ന്  ഹിന്ദുത്വക്കാരുടേതാണ് എന്ന ബിംബനിർമിതി അതിശക്തമാണ്. അതുകൊണ്ടു മാത്രമാണ്, തിരുവനന്തപുരത്ത്  മുസ്​ലിം സംഘാടനത്തിൽ പൗരത്വ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന ശശി തരൂർ എം.പിയുടെ നെറ്റിയിലെ ചന്ദനക്കുറി കണ്ട് കുറച്ചുപേർ ചോദ്യം ചെയ്തതും എതിർത്തതും.

സമരം ഉദ്ഘാടനം ചെയ്യാൻ വരുന്നതിനു മുമ്പ്, അദ്ദേഹത്തിെ​ൻറ ജീവിതരീതിയുടെ ഭാഗമെന്നോണം  അമ്പലത്തിൽ പോയി വന്നതിെ​ൻറ സാധാരണ അടയാളം മാത്രമായിരുന്ന ആ ചന്ദനക്കുറിയെ അങ്ങനെ കാണാൻ പറ്റാത്തത്രയും അപകടകരമായ അർഥത്തിലേക്ക് മാറിപ്പോയിരിക്കുന്നു കുറിയടയാളങ്ങൾ. ഇങ്ങനെ, ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വേർതിരിവ് എവിടെയാണെന്ന് പരസ്യമായി ബോധ്യപ്പെടുത്താൻ അത്രയേറെ ദുഷ്​കരമാക്കി മാറ്റുന്നതിൽ ആർ.എസ്​.എസ്​ സംഘപരിവാരം വിജയിക്കുകയും ജൈത്രയാത്ര തുടരുകയുമാണ്. ഈ ഹിന്ദുത്വ തേർവാഴ്ചയെ അതേ നാണയത്തിൽതന്നെ തിരിച്ചടിക്കുകയും പിടിച്ചുകെട്ടുകയുമാണോ കെജ്​രിവാൾ എന്നാലോചിച്ചപ്പോൾ വിസ്​മയഭാവമാണ് എെ​ൻറ മുഖത്ത് പ്രകടമായത്്! അതിനാൽ കെജ്​രിവാൾ ഇനിയും കുങ്കുമക്കുറി തൊടട്ടെ, സാരമില്ല. ഈ വിധമാണെങ്കിൽ രാഹുൽഗാന്ധിയും സീതാറാം യെച്ചൂരിയും ഇടക്കൊക്കെ കുറി തൊടട്ടെ! കാരണം, ഇന്ത്യയിലെ എല്ലാതരം ഹിന്ദുക്കൾക്കുമായി മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. നമ്മുടെ കഥകളെയും ഭാവനകളെയും മുഴുവൻ എന്തിന് ഹിന്ദുത്വ സംഘ്​പരിവാറുകാർക്ക് വിട്ടുകൊടുക്കണം? മതേതരമായിരിക്കാൻ ഭാവനകളിലെ ദൈവങ്ങളെ മുഴുവൻ ഉപേക്ഷിച്ചു കളയണോ? 

വീട്ടിൽതന്നെ അമ്പലവും സ്വന്തമായി ദൈവങ്ങളുമുള്ള എത്രയോ ഹിന്ദു കുടുംബങ്ങളുണ്ട് നാട്ടിൽ! കോൺഗ്രസുകാരുടെയും കമ്യൂണിസ്​റ്റുകാരുടെയും വീടുകളിലുണ്ട് അമ്പലങ്ങൾ. എെ​ൻറ അമ്മയുടെ വീട്ടിലെ  സ്വന്തം തറവാട്ടുക്ഷേത്രത്തിലെ ദൈവങ്ങളുടേയും ഉത്സവങ്ങളുടെയും ഉള്ളിലൂടെ പിച്ചവെച്ചു വളർന്ന കുട്ടിക്കാലം എനിക്കുമുണ്ട്. അമ്മയുടെ അച്ഛൻ വലിയ ഗാന്ധിയനായിരുന്നു. അമ്മയുടെ ഏക സഹോദരൻ വലിയ കമ്യൂണിസ്​റ്റും. പക്ഷേ, വർഷന്തോറും നിശ്ചിത സമയത്ത് സ്വന്തം അമ്പലത്തിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം ഞങ്ങൾ സഹോദരങ്ങൾ അമ്മവീട്ടിലേക്ക് പോയിരുന്ന ഓർമകൾ എനിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. 

പറഞ്ഞു വരുന്നത്, ഇതെല്ലാം നമുക്ക് അത്യധികം പരിചിതമായ സാധാരണ  ഹിന്ദു ജീവിതസംസ്കാരത്തിെ​ൻറ അനുഭവങ്ങളായിരുന്നു. വളർന്നു വലുതായപ്പോൾ, ചിന്തകളുടെയും രാഷ്​ട്രീയയുക്തിയുടെയും ബോധ്യങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ പോകാതിരിക്കാം എന്ന സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. സാമൂഹികവും മതപരവുമായ സമ്മർദങ്ങളോ നിബന്ധനകളോ ഇല്ലാത്തവിധം വ്യക്തിസ്വാതന്ത്ര്യം അതിനുള്ളിലുണ്ട്. അതേസമയം, ജാതിഹൈന്ദവതയുടെ അയിത്തകൽപനകളെ എതിർത്തു ചരിത്രപരമായ സമരങ്ങളിലൂടെയും ജാതി-മതഭേദമില്ലാതെ മനുഷ്യർക്ക് പ്രവേശിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുള്ള ക്ഷേത്രങ്ങളടക്കം, നിർ​ദോഷമായി ഉപയോഗിക്കാമായിരുന്ന ബിംബങ്ങളടക്കം ക്രമേണ ഹിന്ദുത്വം ​ൈകയേറുന്നതും പൂർണമായി സ്വന്തമാക്കുന്നതും കണ്ടുകൊണ്ടിരിക്കുകയാണ്. ശബരിമല ക്ഷേത്രവും അയ്യപ്പനും അങ്ങനെയാണ് ഹിന്ദുത്വക്കാരുടെ അവകാശാധിക്യമുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നത്. 

ഇങ്ങനെ ഹിന്ദുത്വത്തിെ​ൻറ അടയാളമായി മാറിക്കഴിയുന്നതെല്ലാം മുഴുവനായും ഉപേക്ഷിക്കുകയാണ് ഹിന്ദുത്വത്തോടുള്ള എതിർപ്പിെ​ൻറ ഭാഗമായി കുറേപ്പേർ, ഞാനും, ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ കെജ്​രിവാൾ മറ്റൊരു ബദൽതന്ത്രം തുറക്കുകയാണോ, അതിൽ വിജയിക്കുകയാണോ എന്ന പ്രത്യാശ തോന്നുന്നതുകൊണ്ടാണ് കുറിയിട്ട് നിൽക്കുന്ന കെജ്​രിവാളിെ​ൻറ മുഖം എന്നെ അസ്വസ്ഥപ്പെടുത്താത്തത്! എല്ലാം ഉപേക്ഷിച്ചുപേക്ഷിച്ച് എവിടെവരെയെത്തി എന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങിയത് അടുത്ത കാലത്താണ്.കശ്മീരിലെ കഠ്​വയിൽ എട്ടുവയസ്സു മാത്രമുണ്ടായിരുന്ന നാടോടി മുസ്​ലിം ബാലിക ഹിന്ദുത്വക്കാരാൽ ക്ഷേത്രത്തിനുള്ളിൽ ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ട്​ കൊല്ലപ്പെട്ട ശേഷം. എെ​ൻറ അഭിപ്രായത്തിൽ മതേതര ഇന്ത്യക്കു വേണ്ടിയുള്ള സമരങ്ങൾ തെരുവുകളിൽ മാത്രമല്ല, ക്ഷേത്രങ്ങൾക്കു പുറത്തുള്ള തുറന്ന പൊതു സ്​ഥലങ്ങളിൽ കൂടി ഇനി കലാ സാംസ്​കാരികപരിപാടികളിലൂടെ മുന്നേറണം. നവോത്ഥാനകാലത്തെക്കാൾ കൂടുതൽ തെളിമയോടെ, ശക്തിയോടെ.

കെജ്​രിവാളിേ​ൻറയും ആം ആദ്മിയുടെയും വിജയം അദ്ദേഹത്തിെ​ൻറ സർക്കാർ ഡൽഹിയിൽ നടപ്പാക്കിവരുന്ന സുസ്​ഥിര വികസനത്തിെ​ൻറ പാതയിലുള്ള അടിസ്​ഥാനപ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് രാഷ്​ട്രം തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവിൽനിന്ന്  വളരെ വലിയ തിരുത്തലുകൾക്കുള്ള പാഠങ്ങൾ ഇന്ത്യയിലെ മതേതര, പ്രതിപക്ഷപാർട്ടികൾ ഉൾക്കൊള്ളുമോ?

Loading...
COMMENTS