ക​ന​കംമൂ​ലം കാ​മി​നിമൂ​ലം!

06:29 AM
08/07/2020

തി​രു​വ​ന​ന്ത​പു​ര​ത്തെ യു.​എ.​ഇ ന​യ​ത​ന്ത്ര​ കാ​ര്യാ​ല​യ​ത്തി​ലെ അറ്റാഷെയുടെ പേ​രി​ലെ​ത്തി​യ ബാ​ഗി​ൽനി​ന്ന്​ 30 കി​ലോ സ്വ​ർ​ണം ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പി​ടി​കൂ​ടി​യ​തോ​ടെ ഉ​യ​രു​ന്ന വ​ൻവി​വാ​ദ​ങ്ങ​ൾ സം​സ്​​ഥാ​നരാ​ഷ്​​ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കു​ന്നേ​ട​ത്തോ​ളം വ​ള​ർ​ന്നി​രി​ക്കുക​യാ​ണി​​പ്പോ​ൾ.

കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട പി.​ആ​ർ.​ഒ സ​രി​ത്ത്​​കു​മാ​റി​നെ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​സം​ഘം ചോ​ദ്യംചെ​യ്​​ത​പ്പോ​ൾ വെ​ളി​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ദേ​ശീ​യശ്ര​ദ്ധ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തോ​​െടാ​പ്പം ഐ.​ടി വ​കു​പ്പി​ൽ ഓ​പ​റേ​ഷ​ന​ൽ മാ​നേ​ജ​റാ​യി ​േജാ​ലിചെ​യ്യു​ന്ന സ്വ​പ്​​ന സു​രേഷിനെ ത​ൽസ്​​ഥാ​ന​ത്തു​നി​ന്ന്​ തെ​റി​പ്പി​ക്കു​ന്ന​തി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െ​ൻ​റ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​നെ ത​ൽസ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കു​ന്ന​തി​ലു​മാ​ണ്​ ക​ലാ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട്​ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും പ്ര​ശ്​​നം ഒ​തു​ങ്ങു​ക​യ​ല്ല, മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട്​ കൈ​യാ​ളു​ന്ന ഐ.​ടി വ​കു​പ്പി​െ​ൻ​റ സെ​ക്ര​ട്ട​റിസ്​ഥാനത്തു നിന്നുകൂടി എം. ശി​വ​ശ​ങ്ക​ർ സ്​ഥാനഭ്രഷ്​ടനാക്കപ്പെട്ടതോ​ടെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. സ്​​പ്രി​ൻ​ക്ലർ, ബെ​വ്​​കോ ഇ​ട​പാ​ടു​ക​ളി​ലെ ശി​വ​ശ​ങ്ക​റു​ടെ പ​ങ്കാ​ളി​ത്തം പ്ര​തി​പ​ക്ഷ​ത്തി​െ​ൻ​റ രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തി​നും അ​ന്വേ​ഷ​ണാ​വ​ശ്യ​ത്തി​നും ശ​ര​വ്യ​മാ​യ​പ്പോ​ൾ അ​തി​െ​ൻ​റ നേ​രെ ചെ​വി​കൊ​ടു​ക്കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ഐ.​ടി വ​കു​പ്പി​ലെ സ്വ​പ്​​ന സു​രേ​ഷി​െൻ​റ നി​യ​മ​നം താ​ന​റി​യാ​തെ​യാ​ണെ​ന്ന്​ കൈ​മ​ല​ർ​ത്തി​യ​പ്പോ​ൾത​ന്നെ, ​െഡ​ന്മാ​ർ​ക്കി​ൽ എ​ന്തോ ചീ​ഞ്ഞു​നാ​റു​ന്നു​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​ള​വാ​ക്കി​യി​രു​ന്ന​താ​ണ്.

തു​ട​ർ​ന്നു​വ​ന്ന മ​ണി​ക്കൂ​റു​ക​ളി​ൽ വി​ദേ​ശ​ത്ത​ട​ക്കം മു​ഖ്യ​മ​ന്ത്രി പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി​ക​ളി​ൽ സ്വ​പ്​​ന​യു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യം ദൃ​ശ്യ​മാ​ധ്യമ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​റി​വി​ല്ലാ​യ്​​മ കൂ​ടു​ത​ൽ സം​ശ​യ​ക​ര​മാ​കു​ക​യാ​ണ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ സ​രി​ത്ത്​​​കു​മാ​റി​​െൻ​റ വെ​ളി​പ്പെ​ടു​ത്ത​ൽ മു​ഖ​വി​ല​ക്കെ​ടു​ക്കാ​മെ​ങ്കി​ൽ ഇ​പ്പോ​ൾ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ 30 കി​ലോ​യി​ൽ ഒ​തു​ങ്ങു​ക​യോ ചു​രു​ങ്ങു​ക​യോ ​െച​യ്യു​ന്നി​ല്ല സ്വ​ർ​ണ​ക്ക​ട​ത്ത്.

ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തി​െ​ൻ​റ ന​യ​ത​ന്ത്രകാ​ര്യാ​ല​യ​ത്തി​ന്​ മാ​ത്രം തു​റ​ക്കാ​വു​ന്ന ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗി​ൽ 100 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മെ​ങ്കി​ലും ആ​റു​ ത​വ​ണ​ക​ളി​ലാ​യി കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. യു.​എ.​ഇ എ​ംബ​സി സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ഒ​രു ബ​ന്ധ​വും അ​തി​നി​​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ ഇ​ന്ത്യ​യും സു​ഹൃ​ദ്​​രാ​ജ്യ​മാ​യ യു.​എ.​ഇ​യും ത​മ്മി​ലു​ള്ള അ​ഗാ​ധബ​ന്ധ​ത്തെ​പ്പോ​ലും ബാ​ധി​ക്കാ​വു​ന്ന ഈ ​വ​ൻ ക​ള്ള​ക്ക​ട​ത്തി​െ​ൻ​റ ഉ​ള്ള​റ​ക​ളി​ലേ​ക്കും അ​തി​ൽ പ​ങ്കു​വ​ഹി​ച്ച​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളേ​ണ്ട​തു​ണ്ടെ​ന്ന്​ നി​ശ്ച​യം.

അ​തി​ലു​മ​പ്പു​റ​ത്ത്​ കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​െ​ൻ​റ സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​തെ​യും അ​ത്​ സ​മ​ഗ്ര​വും നി​ഷ്​​പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​വാ​തെ​യും ജ​ന​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കി​ല്ലെ​ന്നു​ തീ​ർ​ച്ച. സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടു​ന്ന പ്ര​ശ്​​ന​മി​ല്ലെ​ന്നും സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​േ​യ​രി ബാ​ല​കൃ​ഷ്​​ണ​ൻ പ്ര​തി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​മ​സ​ന്ധി​യെ ത​േ​ൻ​റ​ട​ത്തോ​ടെ നേ​രി​ടാ​നാ​ണ്​ പാ​ർ​ട്ടി​യു​ടെ താ​ൽ​പ​ര്യ​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കാം.

ക​ഴി​ഞ്ഞ ഉ​മ്മ​ൻ ​ചാ​ണ്ടി സ​ർ​ക്കാ​റി​െ​ൻ​റ അ​വ​സാ​ന​കാ​ല​ത്ത്​ ഉ​യ​ർ​ന്നു​വ​ന്ന സോ​ളാ​ർ പാ​ന​ൽ അ​പ​വാ​ദ​വും സ​രി​ത എ​ന്ന സ്​​ത്രീ​യു​​ടേ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും പ​ര​മാ​വ​ധി മു​ത​ലാ​ക്കി​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന്​ മ​റ​ക്കാ​ൻ നേ​ര​മാ​യി​ട്ടി​ല്ല. ഇ​ല​ക്​​ഷ​ൻ ഫ​ല​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക്​ അ​നു​കൂ​ല​മാ​യി ഭ​വി​ച്ച​തി​ൽ സോ​ളാ​ർ അ​പ​വാ​ദം ഒ​രു പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന​തും നി​ഷേ​ധി​ക്കാ​നാ​വി​ല്ല.​ ഇ​പ്പോ​ഴി​താ കേ​ര​ളം വീ​ണ്ടും പ​ഞ്ചാ​യ​ത്ത്​-​ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും തു​ട​ർ​ന്ന്​ നി​യ​മ​സ​ഭ​യി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ്.

ലോ​ക​ത്തെ​യാ​സക​ലം ഗ്ര​സി​ച്ചു​ക​ഴി​ഞ്ഞ കോ​വി​ഡ്​ 19 മ​ഹാ​മാ​രി​യെ ത​ള​ക്കു​ന്ന​തി​ൽ വ​ൻ വി​ജ​യംവ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും സ​ർ​ക്കാ​റു​മെ​ന്ന പ്ര​തി​ച്ഛാ​യ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ്​ പി​ണ​റാ​യി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. കോ​വി​ഡി​​െൻറ സാ​മൂ​ഹി​ക വ്യാ​പ​നം എ​ന്തു​വി​ല​െ​കാ​ടു​ത്തും ത​ട​യ​ണ​മെ​ന്ന വാ​ശി​യും പ്ര​തി​ച്ഛാ​യ ന​ഷ്​​ടം ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​െ​ൻ​റ ഭാ​ഗ​ം കൂ​ടി​യാ​ണ്.

അ​തി​നി​ടെ​യാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​ന്​ പ്ര​തീ​ക്ഷ വ​ള​ർ​ത്തി​​ക്കൊ​ണ്ടും ഭ​ര​ണ​പ​ക്ഷ​ത്തെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടും സ്വ​പ്​​ന സു​രേ​ഷ്​ പ്ര​ധാ​ന റോ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത്​ ക​ഥ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​സം​ഘവും പാർട്ടിയും ത​ല​പു​ക​ഞ്ഞ്​ ആ​ലോ​ചി​ക്കു​ക​യാ​വും.

കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ വ​ക്കാ​ല​ത്തു​ള്ള ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​ക​വും യു.​ഡി.​എ​ഫ്​ പ്ര​തി​പ​ക്ഷ​വും സി.​ബി.​ഐ അ​ന്വേ​ഷ​ണംകൊ​ണ്ട്​ മാ​ത്ര​മേ സ​ത്യ​സ്​​ഥി​തി പു​റ​ത്തു​വ​രൂ എ​ന്ന്​ ശ​ഠി​ക്കു​േ​മ്പാ​ൾ അ​തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. സ്വ​ത​ന്ത്ര​വും നി​ഷ്​​പ​ക്ഷ​വു​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ നേ​രി​ട്ട്​ നി​യ​ന്ത്രി​ക്കു​ന്ന സി.​ബി.​ഐ, രാ​ഷ്​​ട്രീ​യമാ​ന​ങ്ങ​ളു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ അ​ന്വേ​ഷ​ണം എ​വ്വി​ധം മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കുമെ​ന്ന​ും ഫ​ലം എ​ന്താ​കു​മെ​ന്നും ക​ണ്ട​റി​യ​ണം. അ​തെ​ന്താ​യാ​ലും അ​ടി​വ​ര​യി​ടേ​ണ്ട ചി​ല സ​ത്യ​ങ്ങ​ൾ സം​ഭ​വ​ത്തി​ലു​ണ്ട്.

മറ്റൊ​ന്നു​മ​ല്ല, ക​ന​കം മൂ​ലം കാ​മി​നി മൂ​ലം എ​ന്ന പ്ര​സ്​​താ​വ​ത്തെ ഒ​രി​ക്ക​ൽകൂ​ടി തെ​ളി​യി​ച്ചു​കാ​ട്ടു​ന്നു​ണ്ട്  ആ​ർ​ജ​വ​മു​ണ്ടെ​ന്ന്​ പൊ​തു​വെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െ​ൻ​റ ഓ​ഫി​സി​നെ ചു​റ്റി​പ്പ​റ്റി പ്ര​ച​രി​ക്കു​ന്ന വാ​ർത്ത​ക​ൾ. പ്രാ​ഗ​ല്​​ഭ്യ​വും പ്ര​തി​ബ​ദ്ധ​ത​യു​മ​ല്ല, ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത മ​റ്റുചി​ല പ​രി​ഗ​ണ​ന​ക​ളാ​ണ്​ ഇ​ട​തു​ഭ​ര​ണ​ത്തി​ൽപോ​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ത​സ്​​തി​ക​ക​ളി​ൽ അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കേ​ണ്ടി​വ​രു​ക​യാ​ണ്. നാ​ലുവ​ർ​ഷ​ം മു​മ്പ്​ എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ മ​ർ​മം ശ​രി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​​ട്ടെ​ന്ന പ്ര​തി​ച്ഛാ​യ​യു​മാ​യി ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി​വ​രു​മോ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​രി​ക്കു​ന്നു അ​ന്ത​രീ​ക്ഷ​ത്തി​ൽ. 

Loading...
COMMENTS