ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​ത്ത അ​ധി​കാ​ര​ത്തിെ​ൻ​റ ഇ​ട​നാ​ഴി​ക​ൾ

06:32 AM
10/07/2020

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ സ്വ​പ്ന സു​രേ​ഷി​ന് കേ​ര​ള സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള കേ​ര​ള സ്​​റ്റേ​റ്റ് ഐ.​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ൽ ഒാ​പ​റേ​ഷ​ന​ൽ മാ​നേ​ജ​റാ​യി സ്വ​ന്ത​മാ​യി മു​റി ല​ഭി​ച്ച​തെ​ങ്ങ​നെ എ​ന്ന ചോ​ദ്യം സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലെ തൊ​ഴി​ൽ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​ത​രം സം​ശ‍യ​ങ്ങ​ൾ​ക്കും ഇ​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ്യാ​ജ​രേ​ഖ നി​ർ​മാ​ണ​ത്തി​ലും ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ലും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഒ​രു വ്യ​ക്തി​ക്ക് സ​ർ​ക്കാ​റിെ​ൻ​റ വാ​ഹ​ന​വും ഔ​ദ്യോ​ഗി​ക മു​ദ്ര​യു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന അ​വി​ശു​ദ്ധ ബാ​ന്ധ​വ​ങ്ങ​ളി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്നു. അ​വ​ർ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യ​ല്ല എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വാ​ദി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കും.

‘‘ആ ​വി​വാ​ദ വ​നി​ത​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഐ.​ടി വ​കു​പ്പു​മാ​യും ഇ​വ​ർ​ക്ക് നേ​രി​ട്ട് ഒ​രു ബ​ന്ധ​വു​മി​ല്ല’’ എ​ന്ന് സാ​ങ്കേ​തി​ക​മാ​യി പ്ര​സ്താ​വ​ന​യി​റ​ക്കാ​നും സാ​ധി​ച്ചേ​ക്കും. എ​ന്നാ​ൽ, പ്ര​തി​മാ​സം 2.3 ല​ക്ഷം രൂ​പ അ​വ​ർ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന പ്രോ​ജ​ക്ട്​ മാ​നേ​ജ്മെ​ൻ​റ് യൂ​നി​റ്റി​നു​വേ​ണ്ടി ​പ്രൈ​സ്​ വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി(​പി.​ഡ​ബ്ല്യു.​സി)​ന്​  സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട് എ​ന്ന വ​സ്തു​ത അ​തു​കൊ​ണ്ട് നി​രാ​ക​രി​ക്കാ​നാ​കി​ല്ല.

വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ അ​ടു​പ്പ​ക്കാ​ർ​ക്ക് അ​ഹി​ത​ക​ര​മാ​യ വ​ഴി​ക​ളി​ലൂ​ടെ യോ​ഗ്യ​ത​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​മൊ​ന്നു​മി​ല്ലാ​തെ​ത്ത​ന്നെ അ​ധി​കാ​ര​ത്തിെ​ൻ​റ ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക്  എ​ളു​പ്പം എ​ത്തി​ച്ചേ​രാ​വു​ന്ന കി​ളി​വാ​തി​ലു​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​പ്പോ​ഴും തു​റ​ന്നു​കി​ട​പ്പു​ണ്ട്. അ​ത് ആ​ർ​ക്കും തു​റ​ക്കാ​നാ​കാ​ത്ത​വ​ണ്ണം ഉ​റ​പ്പു​ള്ള താ​ഴി​ട്ടു പൂ​ട്ടാ​ൻ സാ​ധി​ച്ചി​ട്ടി​െ​ല്ല​ന്നാ​ണ് സ്വ​പ്ന​യു​ടെ നി​യ​മ​ന​വ​ഴി​ക​ളും അ​വ​രു​ടെ അ​ധി​കാ​ര ഇ​ട​നാ​ഴി സ​മ്പ​ർ​ക്ക​ങ്ങ​ളും ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.  

വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​റിെ​ൻ​റ ഐ.​ടി മേ​ഖ​ല​യി​ൽ ക​ൺ​സ​ൽ​ട്ട​ൻ​സി സേ​വ​നം നി​ർ​വ​ഹി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​മ്പ​നി​യാ​ണ് പി.​ഡ​ബ്ല്യു.​സി. അ​വ​രാ​ണ് ഡ​ൽ​ഹി കേ​ന്ദ്ര​മാ​യ വി​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്ന ഇ​ട​നി​ല സ്ഥാ​പ​നം വ​ഴി സ്വ​പ്ന​യെ ഐ.​ടി വ​കു​പ്പി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​യി നി​യ​മി​ച്ച​ത്. ബാ​ഹ്യ ഏ​ജ​ൻ​സി സ​ർ​ക്കാ​റി​നു​വേ​ണ്ടി നി​ശ്ച​യി​ച്ച ഒ​രു വ്യ​ക്തി​യു​ടെ യോ​ഗ്യ​താ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല എ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.

അ​വ​ർ യോ​ഗ്യ​ത​യാ​യി സ​മ​ർ​പ്പി​ച്ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഡോ. ​അം​ബേ​ദ്ക​ർ ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ബി​രു​ദം വ്യാ​ജ​മാ​െ​ണ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്നു. ആ ​യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ബി.​കോം എ​ന്ന ഡി​ഗ്രി ത​ന്നെ​യി​ല്ല​ത്രെ. വ്യാ​ജ​രേ​ഖ നി​ർ​മാ​ണ​ത്തി​ലും ആ​ൾ​മാ​റാ​ട്ട കേ​സി​ലും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

എ​ന്നി​ട്ടും ഐ.​ടി വ​കു​പ്പ് സ്വ​പ്ന​യു​ടെ പ്രൊ​ഫൈ​ൽ പി.​ഡ​ബ്ല്യു.​സി​ക്ക് റ​ഫ​റ​ൻ​സാ​യി ന​ൽ​കി. ക​രാ​ർ ഒ​പ്പി​ടു​ന്ന​വ​രു​ടെ ഇം​ഗി​തം മ​ന​സ്സി​ലാ​യ ക​മ്പ​നി അ​വ​രെ സ്പേ​സ് പാ​ർ​ക്കി​ൽ നി​യ​മി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​ക്ഷി​പ്​​ത താ​ൽ​പ​ര്യ​ങ്ങ​ൾ സ്വ​പ്ന​യു​ടെ നി​യ​മ​ന​ത്തി​ൽ ന​ട​ന്നി​ട്ടു​ണ്ട്. അ​ത് ശ​രി​യാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ​

പ്രോ​ജ​ക്​​ട്​ കേ​ന്ദ്രീ​കൃ​ത നി​യ​മ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും യോ​ഗ്യ​ത​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ​യാ​ണ്. പ​ല​ർ​ക്കും ഇ​ഷ്​​ട​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ളാ​ണ് ക​ൺ​സ​ൽ​ട്ട​ൻ​സി, ടോ​ട്ട​ൽ സൊ​ലൂ​ഷ​ൻ തു​ട​ങ്ങി​യ​വ. നി​യ​മ​പ​ര​മാ​യ ടെ​ൻ​ഡ​റി​ങ് സം​വി​ധാ​ന​ത്തെ മ​റി​ക​ട​ക്കാ​നും വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് ഉ​യ​ർ​ന്ന ശ​മ്പ​ളം ന​ൽ​കാ​നു​മു​ള്ള ഒ​ളി​വി​ദ്യ​യാ​ണ്​ ഇ​തി​നു പി​ന്നി​ൽ. കെ.​എ​സ്.​ഐ.​ടി.​എ​ല്ലി​ൽ ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ളം നി​യ​മ​ന​ങ്ങ​ളും ക​രാ​റു​ക​ളും അ​ര​ങ്ങ് ത​ക​ർ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തേ​യു​ണ്ട്.

16 സ്ഥി​രം ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കാ​നും18 താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​നും ഐ.​ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ർ​ത​ന്നെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​രാ​ർ നി​യ​മ​ന​ങ്ങ​ളും പ്രോ​ജ​ക്​​ട്​ മാ​നേ​ജ്മെ​ൻ​റ് നി​യ​മ​ന​ങ്ങ​ളും ഐ.​ടി വ​കു​പ്പി​ൽ മാ​ത്ര​മ​ല്ല, ഇ​ല​ക്ട്രി​സി​റ്റി വ​കു​പ്പി​ലും സ​പ്ലൈ​കോ​വി​ലു​മൊ​ക്കെ കോ​വി​ഡ് കാ​ല​ത്തും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ‍യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ളി​ലും അ​തി​ലൂ​ടെ ന​ട​ക്കു​ന്ന പ്രോ​ജ​ക്​​ടു​ക​ളി​ലും അ​ട​ക്കം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് അ​ഴി​മ​തി​യു​ടെ ചു​രു​ള​ഴി​യാ​ത്ത അ​ധ്യാ​യ​ങ്ങ​ളാ​ണ്. 

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​നേ​ജീ​രി​യ​ൽ സ്ഥാ​ന​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കു​ന്ന​വ​ർ​ക്ക് വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് വേ​ണ​മെ​ന്ന​ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​റിെ​ൻ​റ വാ​ഹ​ന​ങ്ങ​ളും അം​ഗീ​കൃ​ത ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മു​ണ്ട് വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും. എ​ന്നാ​ൽ, സ്വ​പ്ന​യു​ടെ കാ​ര്യ​ത്തി​ൽ ഈ ​നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും കാ​റ്റി​ൽ പ​റ​ന്നി​രി​ക്കു​ന്നു.

സ​ർ​ക്കാ​റിെ​ൻ​റ മേ​ൽ​ത്ത​ട്ട് സം​വി​ധാ​ന​ങ്ങ​ളും സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ അ​ധി​കാ​ര ഇ​ട​നാ​ഴി​ക​ളും സൂ​ക്ഷ്​​മ​മാ​യ ഓ​ഡി​റ്റി​ങ്ങി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​സം​ഭ​വം. പി.​എ​സ്.​സി അ​ട​ക്ക​മു​ള്ള തൊ​ഴി​ൽ​ദാ​ന സം​വി​ധാ​ന​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കു​ക​യും യോ​ഗ്യ​ത​ക​ളു​ള്ള ചെ​റു​പ്പ​ക്കാ​ർ ഇ​ളി​ഭ്യ​രാ​കു​ക​യും ചെ​യ്യാ​തി​രി​ക്കാ​ൻ സു​താ​ര്യ​മ​ല്ലാ​ത്ത ഇ​ത്ത​രം ക​രാ​ർ നി​യ​മ​ന​രീ​തി​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​തി​ന് ഇൗ ​നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണ്.

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര​ത്തി​ന് സ​മ്പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി വാ​ണി​ഭ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കേ​ണ്ട​തു​ണ്ട്. കാ​ര​ണം, മു​ഖ്യ​മ​ന്ത്രി​യുെ​ട വ​രാ​ന്ത​യും സെ​ക്ര​ട്ടേ​റി​യ​റ്റും ശു​ദ്ധീ​ക​രി​ക്കാ​ൻ ദൃ​ഢ​പ്ര​തി​ജ്ഞ അ​ധി​കാ​ര​ത്തിെ​ൻ​റ ഒ​ന്നാം തീ​യ​തി പ്ര​ഖ്യാ​പി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത്.

Loading...
COMMENTS