കേ​ര​ള പൊ​ലീ​സി​ൽ ചീ​ഞ്ഞുനാ​റു​ന്ന​തെ​ന്ത്?

07:41 AM
14/02/2020

അ​ടു​ത്ത കാ​ല​ത്താ​യി വി​വാ​ദ​ച്ചു​ഴി​യി​ൽ നി​ന്നൊ​ഴി​ഞ്ഞ ഒ​രു ദി​വ​സം പോ​ലും കേ​ര​ള പൊ​ലീ​സി​നു​ണ്ടാ​യി​ട്ടി​ല്ല. തെ​റ്റാ​യ ന​ട​പ​ടി​ക​ളു​ടെ പേ​രി​ലാ​ണ് അ​ത് വി​വാ​ദ കേ​ന്ദ്ര​മാ​യി​ത്തീ​ർ​ന്ന​ത്. സം​സ്​​ഥാ​നം ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തെത്തന്നെ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് പൊ​ലീ​സിെ​ൻറ പ​ല ന​ട​പ​ടി​ക​ളും. മാ​വോ​വാദി വേ​ട്ട​യു​ടെ പേ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, സം​ഘ​്​പ​രി​വാ​റി​നോ​ട് സ്വീ​ക​രി​ക്കു​ന്ന മൃ​ദുസ​മീ​പ​നം, മു​സ്​​ലിം​ക​ളോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന സ​മീ​പ​നം, ഇ​ര​ട്ടനീ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പൊ​ലീ​സ്​ ഏ​റ്റ​വു​മ​ധി​കം വി​മ​ർ​ശ​നം നേ​രി​ട്ട​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ളോ​ട് ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ്​ സ്വീ​ക​രി​ച്ച​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രിത​ന്നെ ഇ​തി​​െൻറ പേ​രി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു​വ​രുക​യാ​യി​രു​ന്നു.

ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പൊ​ലീ​സി​നുമേ​ൽ നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന ആ​രോ​പ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന​ക​ത്തുനി​ന്നു ത​ന്നെ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു പ​ക​രം വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​വ​രെ ആ​ക്ഷേ​പി​ക്കാ​നാ​ണ് പ​ല​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ​വും ശ്ര​മി​ച്ച​ത്. കേ​ര​ള പൊ​ലീ​സ്​  അ​ങ്ങേ​യ​റ്റം മു​ഖം ന​ഷ്​​ട​പ്പെ​ട്ട് നി​ൽ​ക്കു​ന്ന അ​വ​സ്​​ഥ​യി​ലാ​ണ് കംേ​ട്രാ​ള​ർ - ഓ​ഡി​റ്റർ ജ​ന​റ​ലിെ​ൻറ (സി.​എ.​ജി) റി​പ്പോ​ർ​ട്ടു കൂ​ടി പു​റ​ത്തുവ​രു​ന്ന​ത്. അ​ത്യ​ന്തം ഗൗ​ര​വ​പ്പെ​ട്ട വീ​ഴ്ച​ക​ളാ​ണ് സി.​എ.​ജി റി​പ്പോ​ർ​ട്ടി​​െൻറ ഭാ​ഗ​മാ​യു​ള്ള​ത്. ഇ​ത് കേ​ര​ള പൊ​ലീ​സി​നും സ​ർ​ക്കാ​റി​നും വ​രുംനാ​ളു​ക​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

2013–18 കാ​ല​ത്തെ പൊ​ലീ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​െൻറ ഉ​ള്ള​ട​ക്കം. റി​പ്പോ​ർ​ട്ട് മൊ​ത്തം പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​വു​ന്ന കാ​ര്യം ഇ​താ​ണ്; ഈ ​കാ​ല​യ​ള​വി​ൽ കേ​ര​ള പൊ​ലീ​സിെ​ൻറ ധ​ന മാ​നേ​ജ്മെ​ൻറ്​ അ​ങ്ങേ​യ​റ്റം സം​ശ​യാ​സ്​​പ​ദ​വും ദു​രൂ​ഹ​വു​മാ​ണ്. മ​റ്റൊ​രു ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ കേ​ര​ള പൊ​ലീ​സി​​െൻറപ​ല അ​ഭി​മാ​നപ​ദ്ധ​തി​ക​ളെ​യും അ​ഴി​മ​തി മ​ണ​ക്കു​ന്ന ധ​ന മാ​നേ​ജ്മെ​ൻറ്​ മാ​ത്ര​മാ​യി മാ​റ്റു​ക​യാ​യി​രു​ന്നു പൊ​ലീ​സ്. ഇ​പ്പോ​ഴ​ത്തെ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന​ട​പ​ടി​ക​ൾ മു​ൻ​നി​ർ​ത്തി അ​ദ്ദേ​ഹ​ത്തെ പേ​രെ​ടു​ത്തു പ​റ​യു​ന്ന ഭാ​ഗ​ങ്ങ​ൾ സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തേസ​മ​യം, ജേ​ക്ക​ബ് പു​ന്നൂ​സ്, കെ.​എ​സ്.​ ബാ​ല​സു​ബ്ര​മ​ണ്യം, ടി.​പി. സെ​ൻ​കു​മാ​ർ എ​ന്നി​വ​ർ കൂ​ടി ഈ ​റി​പ്പോ​ർ​ട്ട് കാ​ല​ത്ത് ഡി.​ജി.​പി​മാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. ഏ​തൊ​ക്കെ വീ​ഴ്ച​ക​ൾ​ക്ക് ആ​രൊ​ക്കെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ എ​ന്ന​ത് ഇ​നി​യും സൂ​ക്ഷ്മപ​രി​ശോ​ധ​ന​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷം മാ​ത്ര​മേ വ്യ​ക​്​ത​മാ​വൂ. അ​തെ​ന്താ​യാ​ലും കേ​ര​ള പൊ​ലീ​സി​െൻറ നേ​ര​ത്തേത്തന്നെ മ​ങ്ങി​യ പ്ര​തി​ച്ഛാ​യ​ക്കു മേ​ൽ കൂ​ടു​ത​ൽ ക​രി​വി​ത​റു​ന്ന​താ​ണ് സി.​എ.​ജി റി​പ്പോ​ർ​ട്ട്.

അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ൽപെ​ട്ട 25 തോ​ക്കും 12061 ഉ​ണ്ട​ക​ളും കാ​ണാ​നി​ല്ല, ക്വാ​ർ​ട്ടേ​ഴ്സ്​ നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക വ​ക​മാ​റ്റി ഡി.​ജി.​പി​ക്കും എ.​ഡി.​ജി.​പി​മാ​ർ​ക്കും വി​ല്ല​ക​ൾ പ​ണി​തു, അ​മി​തവേ​ഗ​ത്തിന്​ പി​ഴ​യാ​യി ചു​മ​ത്തിക്കി​ട്ടി​യ 45.83 കോ​ടി രൂ​പ​യി​ൽ സ​ർ​ക്കാ​റി​ലേ​ക്ക് അ​ട​ച്ച​ത് 14.7 കോ​ടി രൂ​പ മാ​ത്രം, ആ​ധു​നികീ​ക​ര​ണ​ത്തി​നും ഡി​ജി​റ്റ​ലൈ​സേ​ഷ​നു​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ലെ ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സി.​എ.​ജി റി​പ്പോ​ർ​ട്ടി​ൽ വീ​ഴ്ച​ക​ളാ​യി കാ​ണി​ക്കു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ. ഇ​തി​ൽ തോ​ക്കു​ക​ളും ഉ​ണ്ട​യും കാ​ണാ​താ​യ​ത് സ്വാ​ഭാ​വി​ക​മാ​യും എ​രി​വു കൂ​ടി​യ വി​ഷ​യ​മാ​ണ്. ഈ ​തോ​ക്കു​ക​ൾ എ​ങ്ങോ​ട്ടു പോ​യി എ​ന്ന ചോ​ദ്യം ഉ​യ​രും. ഇ​തി​ലെ  വൈ​കാ​രി​കഘ​ട​കം മ​ന​സ്സി​ലാ​ക്കി​യ​തു കൊ​ണ്ടാ​വ​ണം; വി​ഷ​യം എ​ൻ.​ഐ.​എ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​തി​ന​കം ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ദേ​ശ​വി​രു​ദ്ധ ശ​ക​്​തി​ക​ളി​ലേ​ക്ക് ഈ ​തോ​ക്കു​ക​ൾ എ​ത്തി​യോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മു​ടെ രാ​ഷ്​ട്രീ​യ​ത്തി​ൽ സി.​എ.​ജി റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. 2ജി സ്​​പെ​ക്ട്രം, എ​സ്.​എ​ൻ.​സി ലാ​വ​ലി​ൻ, പാ​മോ​ലി​ൻ കേ​സ്​ തു​ട​ങ്ങി നാ​ടി​നെ പി​ടി​ച്ചു​ല​ച്ച പ്ര​മാ​ദ​മാ​യ അ​ഴി​മ​തി​ക്കേ​സു​ക​ളെ​ല്ലാം ആ​രം​ഭി​ക്കു​ന്ന​ത് സി.​എ.​ജി റി​പ്പോ​ർ​ട്ടി​ൽനി​ന്നാ​ണ്. സി.​എ.​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ തി​ക​ച്ചും സാ​ങ്കേ​തി​ക​മാ​യി​രി​ക്കും. പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ്​ ക​മ്മിറ്റി​യാ​ണ് അ​തി​​െൻറ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ശി​പാ​ർ​ശ​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത്. സി.​എ.​ജി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ ന​ട​പ​ടി​ക​ൾ പ​ല വ​ലി​യ അ​ഴി​മ​തി​ക​ളും പു​റ​ത്തുകൊ​ണ്ടു​വ​രു​ക​യും കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത അ​വ​സ്​​ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ഹാഭൂ​രി​പ​ക്ഷം റി​പ്പോ​ർ​ട്ടു​ക​ളു​ടെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​യു​ണ്ടാ​യി​ട്ടു​മി​ല്ല.

അ​ഴി​മ​തി ന​ട​ത്തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ന​ഷ്​​ട​മു​ണ്ടാ​വു​ക, അ​തി​ൽ അ​ന്വേ​ഷ​ണ​വും ക​മീ​ഷ​നും ക​മ്മിറ്റി​ക​ളു​മൊ​ക്കെ​യാ​യി വീ​ണ്ടും ഖ​ജ​നാ​വി​ലെ തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​പ്പെ​ടു​ക, അ​ങ്ങനെ സാ​ധാ​ര​ണ​ക്കാ​ര​​െൻറ നി​കു​തി​പ്പ​ണം പോ​വു​ക എ​ന്ന​ത​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ളെക്കൊ​ണ്ട് ഉ​ണ്ടാ​വാ​റി​ല്ല. പു​തി​യ സി.​എ.​ജി റി​പ്പോ​ർ​ട്ടും അ​ത്ത​ര​ത്തി​ലു​ള്ളൊ​രു ക​ട​ലാ​സ്​ ആ​വാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത എ​ല്ലാ​വ​രും കാ​ണി​ക്ക​ണം. ഭ​ര​ണ​പ​ക്ഷ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും ഇ​ത് പ​ര​സ്​​പ​രം മ​ത്സരി​ക്കാ​നും ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കാ​നു​മു​ള്ള അ​വ​സ​രം മാ​ത്ര​മാ​യി​രി​ക്കും. അ​തേസ​മ​യം, അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്​​ഥ​ത​യും പു​റ​ത്തു​വ​രു​ക​യും കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക എ​ന്നു​ള്ള​ത് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ, കേ​ര​ള പൊ​ലീ​സി​ൽ അ​ഴി​മ​തി​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തുവ​രെ ഈ ​വി​ഷ​യ​ത്തെ വി​ടാ​തെ പി​ന്തു​ട​രു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നുണ്ടാ​വേ​ണ്ട ജാ​ഗ്ര​ത​യാ​ണ്. 

Loading...
COMMENTS