ഈ ​​ഏ​​റ്റു​​മു​​ട്ട​​ൽ ജു​​ഡീ​​ഷ്യ​​റി​​ക്കെ​​തി​​രെ

06:30 AM
13/07/2020

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്​ പൊ​​ലീ​​സ്​ ഗു​​ണ്ടാ​​ത​ല​​വ​​ൻ വി​​കാ​​സ്​ ദു​​ബെ​​യെ വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന സം​​ഭ​​വം നാ​​ട്ടി​​ലെ നി​​യ​​പാ​​ല​​ന-​​നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ ബ​​ല​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. വി​​കാ​​സ്​​​ദു​​ബെ ഏ​​റ്റ​​വും ക​​ടു​​ത്ത ശി​​ക്ഷ അ​​ർ​​ഹി​​ച്ച ക്രി​​മി​​ന​​ലാ​​യി​​രു​​ന്നി​​രി​​ക്കാം. എ​​ന്നാ​​ൽ, അ​​യാ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​വും രീ​​തി​​യും സം​​ശ​​യാ​​സ്​​​പ​​ദ​​മാ​​ണ്. കൊ​​ല​​പാ​​ത​​ക​​മ​​ട​​ക്കം 60ലേ​​റെ ക്രി​​മി​​ന​​ൽ കേ​​സി​​ൽ പ്ര​​തി​​യാ​​ണ്​ ദു​​ബെ. എ​​ട്ടു പൊ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്​ ഈ ​​അ​​ധോ​​ലോ​​ക നാ​​യ​​ക​െ​​ൻ​​റ അ​​വ​​സാ​​ന വീ​​ര​​കൃ​​ത്യം. ഒ​​ളി​​വി​​ൽ​പോ​​യ അ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​തി​െ​​ൻ​​റ പി​​റ്റേ​​ന്ന്​ പൊ​​ലീ​​സ്​ അ​​യാ​​ളെ വെ​​ടി​​വെ​​ച്ചു​​കൊ​​ന്നു.

പ്ര​​ത്യേ​​ക ക​​ർ​​മ​​സേ​​ന (എ​​സ്.​​ടി.​​എ​​ഫ്)​​യി​​ൽ​​പെ​​ട്ട പൊ​​ലീ​​സ്​ സം​​ഘം അ​​യാ​​ളെ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്ന്​ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​കു​േ​​മ്പാ​​ൾ വ​​ഴി​​ക്കു​​വെ​​ച്ച്​ വ​​ണ്ടി ഒ​​രു പ​​ശു​​ക്കൂ​​ട്ട​​ത്തെ വെ​​ട്ടി​​ച്ച​​പ്പോ​​ൾ മ​​റി​​ഞ്ഞു എ​​ന്നും അ​​തി​​ൽ​​നി​​ന്ന്​ പൊ​​ലീ​​സു​​കാ​​​ര​െ​​ൻ​​റ തോ​​ക്ക്​ ത​​ട്ടി​​യെ​​ടു​​ത്ത്​ പു​​റ​​ത്തു​​ക​​ട​​ന്ന ദു​​ബെ വെ​​ടി​​വെ​​ക്കാ​​ൻ തു​​ട​​ങ്ങി​​യെ​​ന്നും പൊ​​ലീ​​സ്​ തി​​രി​​ച്ചു​​വെ​​ടി​​വെ​​ച്ച​​പ്പോ​​ൾ പ​​രി​​ക്കു​​പ​​റ്റി​​യ അ​​യാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​രി​​ച്ചി​​രു​​ന്നു എ​​ന്നു​​മൊ​​ക്കെ​​യാ​​ണ്​ പൊ​​ലീ​​സ്​ വി​​ശ​​ദീ​​ക​​രി​​ച്ച​​ത്. ഇ​​ക്ക​​ഥ ഒ​​ട്ടും വി​​ശ്വ​​സ​​നീ​​യ​​മ​​ല്ലെ​​ന്ന്​ പ​​റ​​യാ​​ൻ വ​​ലി​​യ വൈ​​ദ​​ഗ്​​​ധ്യ​​മൊ​​ന്നും ആ​​വ​​ശ്യ​​മി​​ല്ല. ത​​ന്നെ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ലാ​​ൻ പൊ​​ലീ​​സി​​ന്​ പ​​രി​​പാ​​ടി​​യു​​ണ്ടെ​​ന്ന്​ ദു​​ബെ​​​ക്ക്​ നേ​​ര​​ത്തേ അ​​റി​​യാ​​മാ​​യി​​രു​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ക്ഷേ​​ത്ര​​ത്തി​​ൽ​​വെ​​ച്ച്​ പ​​ര​​സ്യ​​മാ​​യി പി​​ടി​​കൊ​​ടു​​ത്ത​​ത്​ ‘ഏ​​റ്റു​​മു​​ട്ട​​ൽ’ ഒ​​ഴി​​വാ​​ക്കാ​​ൻ വേ​​ണ്ടി​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ്​ ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. പൊ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം ഒ​​ന്നി​​നു​പി​​റ​​കെ ഒ​​ന്നാ​​യി ദു​​ബെ​​യു​​ടെ അ​​ഞ്ചു കൂ​​ട്ടാ​​ളി​​ക​​ളെ പൊ​​ലീ​​സ്​ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

പൊ​​ലീ​​സ്​ സം​​ഘ​​ത്തെ പി​​ന്തു​​ട​​ർ​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളെ പൊ​​ലീ​​സ്​ ത​​ട​​ഞ്ഞ്​ പി​​ന്തി​​രി​​പ്പി​​ച്ച്​ ഒ​​രു​​മ​​ണി​​ക്കൂ​​റി​​ന​​ക​​മാ​​ണ്​ ‘ഏ​​റ്റു​​മു​​ട്ട​​ൽ’. ​ ആ​​പ​​ൽ​​ക്കാ​​രി​​യാ​​യ ക്രി​​മി​​ന​​ലെ​​ന്ന നി​​ല​​ക്ക്​ ദു​​ബെ​​യെ കൈ​​വി​​ല​​ങ്ങ​​ണി​​യി​​ച്ചി​​ല്ലേ? പൊ​​ലീ​​സു​​കാ​​ര​െ​​ൻ​​റ തോ​​ക്ക്​ ത​​ട്ടി​​പ്പ​​റി​​ക്കാ​​ൻ പാ​​ക​​ത്തി​​ൽ വെ​​ച്ച​​താ​​യി​​രു​​ന്നോ? കീ​​ഴ​​ട​​ങ്ങാ​​ൻ ത​​യാ​​റാ​​യി​​രു​​ന്ന പ്ര​​തി വ​​ഴി​​ക്കു​​വെ​​ച്ച്​ വ​​ണ്ടി​​യി​​ൽ​​നി​​ന്ന്​ പു​​റ​​ത്തി​​റ​​ങ്ങി, ഒ​​ളി​​ക്കാ​​നി​​ട​​മി​​ല്ലാ​​ത്ത തു​​റ​​സ്സാ​​യ പ്ര​​ദേ​​ശ​​ത്ത്​ വ​​ലി​​യൊ​​രു സം​​ഘം പൊ​​ലീ​​സു​​കാ​​രു​​ടെ മു​​മ്പാ​െ​​ക വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യും ഓ​​ടു​​ക​​യും ചെ​​യ്​​​തു എ​​ന്നോ? പ​​രി​​ഹാ​​സ്യ​​മാം​​വി​​ധം ബാ​​ലി​​ശ​​മാ​​യ പൊ​​ലീ​​സ്​​​ഭാ​​ഷ്യം​ത​​ന്നെ ചി​​ല സൂ​​ച​​ന​​ക​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്. വി​​ശ്വ​​സ​​നീ​​യ​​മാ​​യ ഒ​​രു കെ​​ട്ടു​​ക​​ഥ ഉ​​ണ്ടാ​​ക്കാ​​ൻ പോ​​ലും ത​​യാ​​റി​​ല്ലെ​​ന്ന​​തി​​ന​​ർ​​ഥം, വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലാ​​ണി​​തെ​​ന്ന്​ അ​​റി​​ഞ്ഞാ​​ലും ഒ​​രു ചേ​​ത​​വു​​മി​​ല്ല എ​​ന്ന്​ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ക​​രു​​തു​​ന്നു എ​​ന്നാ​​ണ​​ല്ലോ.

നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തോ​​ടും ജു​​ഡീ​​ഷ്യ​​റി​​യോ​​ടു​​മു​​ള്ള തു​​റ​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണ്​ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ൾ. ദു​​ബെ​​യെ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല​​പ്പെ​​ടു​​ത്താ​​നി​​ട​​യു​​ണ്ടെ​​ന്നും അ​​തി​​ൽ​​നി​​ന്ന്​ അ​​യാ​​ൾ​​ക്ക്​ സം​​ര​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ഒ​​രു അ​​ഭി​​ഭാ​​ഷ​​ക​​ൻ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹ​​ര​​ജി ന​​ൽ​​കി​​യി​​രു​​ന്ന​​താ​​ണ്. അ​​ത്​ കോ​​ട​​തി പ​​രി​​ഗ​​ണ​​ന​​ക്കെ​​ടു​​ക്കു​​ന്ന​​തി​​നു​മു​​മ്പു​​ത​​ന്നെ പൊ​​ലീ​​സ്​ ‘ജോ​​ലി’ പൂ​​ർ​​ത്തി​​യാ​​ക്കി. ദു​​ബെ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു​​ശേ​​ഷം, ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര​​ജി​​ക​​ളും പ്ര​​സ്​​​താ​​വ​​ന​​ക​​ളും ധാ​​രാ​​ളം പു​​റ​​ത്തു​​വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​​മു​​ണ്ട്. പൊ​​ലീ​​സ്​ ഭാ​​ഷ്യം ഗൗ​​ര​​വ​​പ്പെ​​ട്ട ഒ​​രു​​പാ​​ട്​ ചോ​​ദ്യ​​മു​​യ​​ർ​​ത്തു​​ന്ന​​താ​​യി പി.​​യു.​​സി.​​എ​​ല്ലിെ​​ൻ​​റ ഹ​​ര​​ജി​​യി​​ൽ ബോ​​ധി​​പ്പി​​ക്കു​​ന്നു. അ​​നൂ​​പ്​ പ്ര​​കാ​​ശ്​ അ​​വ​​സ്​​​തി എ​​ന്ന​​യാ​​ൾ ന​​ൽ​​കി​​യ മ​​റ്റൊ​​രു ഹ​​ര​​ജി​​യി​​ൽ കോ​​ട​​തി​​യോ​​ട്​ ചോ​​ദി​​ക്കു​​ന്ന​​ത്​ ഇ​​ങ്ങ​​നെ​​യാ​​ണ്​: ‘‘ന​​മു​​ക്കി​​നി ന​​മ്മു​​ടെ ബ​​ഹു​​മാ​​ന്യ കോ​​ട​​തി​​ക​​ൾ അ​​ട​​ച്ചു​​പൂ​​ട്ടാം, അ​​ല്ലേ? ക്രി​​മി​​ന​​ൽ നീ​​തി​​സം​​വി​​ധാ​​നം പൊ​​ളി​​ച്ചു​​ക​​ള​​യാം, അ​​ല്ലേ? കാ​​ര​​ണം അ​​തൊ​​ന്നും ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത​​വ​​രാ​​ണ്​ യു.​​പി പൊ​​ലീ​​സു​​കാ​​ർ’’.

ക്രി​​മി​​ന​​ലു​​ക​​ളെ​​യും കൊ​​ള്ള​​ക്കാ​​രെ​​യും ശി​​ക്ഷി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം പൊ​​ലീ​​സി​​നി​​ല്ല എ​​ന്ന​​റി​​ഞ്ഞു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ്​ ചി​​ല സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ൽ പ​​തി​​വാ​​യി​​രി​​ക്കു​​ന്ന​​ത്.​ പൊ​​ലീ​​സ്​​ത​​ന്നെ കു​​റ്റ​​വാ​​ളി​​ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ക​​യും ശി​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന രീ​​തി വ​​ന്നാ​​ൽ നി​​ര​​പ​​രാ​​ധി​​ക​​ൾ കൊ​​ല്ല​​പ്പെ​​ടു​​മെ​​ന്ന​​ത്​ ഒ​​രു പ്ര​​ശ്​​​നം. എ​​ത്ര​​യോ നി​​ര​​പ​​രാ​​ധി​​ക​​ളെ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പൊ​​ലീ​​സു​​കാ​​ർ കൊ​​ന്നു​​ക​​ള​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തി​​ന​​പ്പു​​റം, യ​​ഥാ​​ർ​​ഥ കു​​റ്റ​​വാ​​ളി​​ക​​ൾ ചി​​ല​​രെ​​ങ്കി​​ലും ര​​ക്ഷ​​പ്പെ​​ടാ​​നും പൊ​​ലീ​​സി​െ​​ൻ​​റ അ​​മി​​താ​​ധി​​കാ​​ര പ്ര​​യോ​​ഗം വ​​ഴി​​വെ​​ക്കും. കു​​റ്റ​​കൃ​​ത്യം സം​​ബ​​ന്ധി​​ച്ച തെ​​ളി​​വു​​ക​​ൾ ന​​ൽ​​കാ​​ൻ ക​​ഴി​​യു​​ന്ന കു​​റ്റ​​വാ​​ളി​​ക​​ളെ കൊ​​ന്നു​​ക​​ള​​യു​​ന്ന​​തോ​​ടെ ആ ​​തെ​​ളി​​വു​​ക​​ൾ എ​​ന്നെ​​ന്നേ​​ക്കു​​മാ​​യി കു​​ഴി​​ച്ചു​​മൂ​​ട​​പ്പെ​​ടു​​ക​​യും ചെ​​യ്യും. വി​​കാ​​സ്​​ ദു​​ബെ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ, ഉ​​ന്ന​​ത​​ർ​​ക്കെ​​തി​​രാ​​യ തെ​​ളി​​വു​​ക​​ൾ പു​​റ​​ത്തു​​വ​​രാ​​തി​​രി​​ക്കാ​​നാ​​ണ്​ അ​​യാ​​ളെ വ​​ക​​വ​​രു​​ത്തി​​യ​​തെ​​ന്ന അ​​ഭി​​പ്രാ​​യം ശ​​ക്​​​ത​​മാ​​ണ്.

സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ അ​​തി​​ലേ​​ക്ക്​ സൂ​​ച​​ന ന​​ൽ​​കു​​ന്നു​​മു​​ണ്ട്. 2001ൽ ​​ബി.​​ജെ.​​പി​​യു​​ടെ രാ​​ജ്​​​നാ​​ഥ്​​ സി​​ങ്​ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ ബി.​​ജെ.​​പി​​യു​​ടെ ത​​ന്നെ ഉ​​ന്ന​​ത നേ​​താ​​വാ​​യി​​രു​​ന്ന സ​​ന്തോ​​ഷ്​ ശു​​ക്ല​​യെ അ​​നേ​​കം പൊ​​ലീ​​സു​​കാ​​രു​​ടെ മു​​ന്നി​ൽ വെ​​ടി​​വെ​​ച്ചു​​കൊ​​ന്നാ​​ണ്​ ദു​​ബെ ത​െ​​ൻ​​റ ക്രി​​മി​​ന​​ൽ ച​​രി​​ത്രം തു​​ട​​ങ്ങി​​വെ​​ച്ച​​ത്. കേ​​സി​​ൽ പി​​ന്നീ​​ട്​ ദു​​ബെ​​യെ കോ​​ട​​തി വി​​ട്ട​​യ​​ച്ച​​ത്​ തെ​​ളി​​വി​​ല്ലെ​​ന്നു പ​​റ​​ഞ്ഞാ​​ണ്​- ഒ​​രൊ​​റ്റ പൊ​​ലീ​​സു​​കാ​​ര​​നും സാ​​ക്ഷി പ​​റ​​യാ​​ൻ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല​​താ​​നും. പി​​ന്നീ​​ട​​ങ്ങോ​​ട്ട്​ ബി.​​ജെ.​​പി, എ​​സ്.​​പി, ബി.​​എ​​സ്.​​പി തു​​ട​​ങ്ങി​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ പി​​ന്തു​​ണ​​യി​​ൽ വ​​ള​​ർ​​ന്നു​​വ​​ന്ന ഗു​​ണ്ടാ​​നേ​​താ​​വാ​​ണ്​ ദു​​ബെ. കോ​​ട​​തി​​യി​​ൽ വി​​ചാ​​ര​​ണ​​ക്ക്​ ജീ​​വ​​നോ​​ടെ അ​​യാ​​ളെ​​ത്തി​​യാ​​ൽ മു​​ഖം​​മൂ​​ടി അ​​ഴി​​യു​​ന്ന രാ​​ഷ്​​​ട്രീ​​യ​​നേ​​താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക ചെ​​റു​​ത​​ല്ല എ​​ന്നാ​​ണ്​ കേ​​ൾ​​വി.

വി​​കാ​​സ്​​ ദു​​ബെ​​യു​​ടെ വി​​ക​​സി​​ത​ പ​​തി​​പ്പാ​​ണ്​ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ലെ പ​​ല കേ​​ന്ദ്ര​​ങ്ങ​​ളും എ​​ന്നു​​കൂ​​ടി​​യാ​​ണ്​ ഏ​​റ്റു​​മു​​ട്ട​​ൽ കൊ​​ല​​ക​​ൾ പ​​റ​​ഞ്ഞു​​ത​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ജു​​ഡീ​​ഷ്യ​​റി സ്വ​​മേ​​ധ​​യാ​​ത​​ന്നെ ഇ​​ട​​പെ​​ടേ​​ണ്ട ഗു​​രു​​ത​​ര​​മാ​​യ പ്ര​​ശ്​​​ന​​മാ​​ണി​​ത്. ഏ​​റ്റു​​മു​​ട്ട​​ൽ കൊ​​ല​​ക​​ളെ​​പ്പ​​റ്റി അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം മു​േ​​മ്പ ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള​​താ​​ണ്. ഏ​​ത്​ ഏ​​റ്റു​​മു​​ട്ട​​ൽ​ കൊ​​ല​​യി​​ലും ബ​​ന്ധ​​പ്പെ​​ട്ട പൊ​​ലീ​​സു​​കാ​​​ർ​​ക്കെ​​തി​​രെ പ്ര​​ഥ​​മ​വി​​വ​​ര​ റി​​പ്പോ​​ർ​​ട്ട്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്നും പൊ​​ലീ​​സു​​കാ​​ർ​​ക്കെ​​തി​​രെ കൂ​​ടു​​ത​​ൽ ന​​ട​​പ​​ടി വേ​​ണോ എ​​ന്ന്​ ഒ​​രു ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്​​​ട്രേ​​റ്റ്​ വേ​​ണം പി​​ന്നീ​​ട്​ തീ​​രു​​മാ​​നി​​​ക്കാ​​നെ​​ന്നും 2009ൽ ​​ആ​​​ന്ധ്ര ഹൈ​​കോ​​ട​​തി വി​​ധി​​ച്ചി​​രു​​ന്നു.

മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ൽ​ കൊ​​ല​​ക​​ളെ​ തു​​ട​​ർ​​ന്ന്​ പി.​​യു.​​സി.​​എ​​ൽ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ൽ സു​​പ്രീം​​കോ​​ട​​തി​​യും ചി​​ല മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കി​​യ​​താ​​ണ്. എ​​ന്നാ​​ൽ, ഇ​​തൊ​​ന്നും ന​​ട​​പ്പാ​​യി​​ട്ടി​​ല്ല എ​​ന്ന​​തി​െ​​ൻ​​റ ഒ​​ടു​​വി​​ല​​ത്തെ തെ​​ളി​​വാ​​ണ്​ വി​​കാ​​സ്​ ദു​​ബെ വ​​ധം. ജു​​ഡീ​​ഷ്യ​​റ​ി​ക്ക്​ സ്വ​​ന്തം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​ധി​​കാ​​രം വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​ണി​​ത്. ദു​​ബെ വ​​ധ​​ത്തെ​​പ്പ​​റ്റി സ്വ​​ത​​ന്ത്ര​​വും വി​​ശ്വ​​സ​​നീ​​യ​​വു​​മാ​​യ അ​​ന്വേ​​ഷ​​ണം സു​​പ്രീം​​കോ​​ട​​തി മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ന​​ട​​ത്തു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്. ഏ​​റ്റു​​മു​​ട്ട​​ൽ​ കൊ​​ല​​ക​​ളെ​​പ്പ​​റ്റി മൊ​​ത്ത​​ത്തി​​ലു​​ള്ള മ​​റ്റൊ​​ര​​ന്വേ​​ഷ​​ണ​​വും ആ​​വ​​ശ്യ​​മാ​​ണ്.

Loading...
COMMENTS