അറുതിയില്ലാത്ത  എണ്ണക്കൊള്ള

06:11 AM
26/06/2020

ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞദി​വ​സം ഡീ​സ​ൽ ലി​റ്റ​റി​ന് 79.88 രൂ​പ​യും പെ​ട്രോ​ളി​ന് 79.76 രൂ​പ​യു​മാ​യ​തോ​ടെ, ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രാ​ജ്യ​ത്ത് ഡീ​സ​ൽവി​ല പെ​ട്രോ​ളി​നെ മ​റി​ക​ട​ന്നു. അ​ന്ത​ർ​ദേ​ശീ​യ എ​ണ്ണവി​പ​ണി​യി​ൽ ഇ​പ്പോ​ഴും താ​ര​ത​മ്യേ​ന വി​ല കു​റ​ഞ്ഞുത​ന്നെ​യി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ൽ തു​ട​ർ​ച്ച​യാ​യ 19ാം ദി​വ​സ​വും ശ​രം​വി​ട്ട​പോ​ലെ ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്ന​ത്. യു.​പി.​എ സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്ത്​ ആ​ഗോ​ള​വിപണിയി​ൽ ക്രൂ​ഡ്​ ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​ലവ​ർ​ധ​നക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തി വോ​ട്ടുനേ​ടി​യ പാ​ർ​ട്ടി കേ​ന്ദ്രം ഭ​രി​ക്കു​മ്പോ​ൾ വ​ൻ തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ത്തു​ന്ന​ത്. ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​മ്പോ​ഴും വി​ല കു​റ​ക്കി​ല്ലെ​ന്ന ദു​ശ്ശാ​ഠ്യ​ത്തി​ലാ​ണ് കേ​ന്ദ്ര​മെ​ന്ന് തെ​ളി​യി​ക്കു​ന്നു, കേ​ന്ദ്ര ധ​നകാര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ്​ ഠാകു​റി​െ​ൻ​റ പ്ര​സ്​​താ​വ​ന. പ​ണ​ച്ചു​രു​ക്ക​ത്തിെ​ൻ​റ കെ​ടു​തി​യി​ൽ ഉ​ഴ​ലു​ന്ന വി​പ​ണി​യെ കൂ​ടു​ത​ൽ അ​ര​ക്ഷി​ത​വും സ​ങ്കീ​ർ​ണ​വു​മാ​ക്കു​ക​യാ​ണ് അ​ന​ിയ​ന്ത്രി​ത​മാ​യ ഇ​ന്ധ​നക്കൊ​ള്ള​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ. 

2014 മേ​യി​ൽ ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലേ​റു​ന്ന കാ​ല​ത്ത് ക്രൂ​ഡ്​ ഓ​യി​ൽ ബാര​ലി​ന്​ അ​ന്താ​രാ​ഷ്​​ട്രവിപണിയി​ൽ 109.10 ഡോ​ള​റും രാ​ജ്യത​ല​സ്ഥാ​ന​ത്ത് ഒ​രു​ലി​റ്റ​ർ ​െപ​ട്രോ​ളി​​ന് 71.51രൂ​പ യും ​ഡീ​സ​ലി​ന്​ 57.28 രൂ​പ​യു​മാ​യി​രു​ന്നു വി​ല. ഇ​േ​പ്പാ​ൾ ആ​ഗോ​ള വിപണിയി​ൽ ക്രൂ​ഡ്​ ഓ​യി​ൽ ബാ​ര​ലി​ന്​ വി​ല 40 ഡോ​ള​ർ. ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല​യാ​ക​ട്ടെ, 79.76 രൂ​പ​യും. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്​ ഒ​രു ​ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 32 രൂ​പ​യാ​കേ​ണ്ട സ്​​ഥാ​ന​ത്താ​ണ് ഒാ​രോ പൗ​രനും ഇത്രയും തുക കൊ​ടു​ക്കേ​ണ്ടിവ​രു​ന്ന​ത്. അനിയ​ന്ത്രിതമായ ഇൗ വിലക്കയറ്റത്തി​​െൻറ കാ​ര​ണം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാറു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​മി​ത​മാ​യ നി​കു​തി​യാ​​െണ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റാ​ക​ട്ടെ, ആ​ഗോ​ളവി​പ​ണി​യി​ൽ വി​ല കു​റ​യു​മ്പോ​ഴെ​ല്ലാം നി​കു​തി കൂ​ട്ടി ഖ​ജ​നാ​വി​ന് മു​ത​ൽ​ക്കൂട്ടാ​നാ​ണ് എ​പ്പോ​ഴും ശ്ര​മി​ച്ച​ത്. 13 ത​വ​ണ​യാ​യി ഡീ​സ​ലി​ന് 794 ശ​ത​മാ​ന​വും പെ​ട്രോ​ളി​ന് 247 ശ​ത​മാ​ന​വു​മാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ എക്സൈ​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ആ​ഗോ​ളവി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​േമ്പാൾ, ആനുപാതികമായി നി​കു​തി കു​റ​ക്കാ​ൻ ഒരു താ​ൽ​പ​ര്യ​വും കാ​ണി​ക്കു​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് വി​ലകു​റ​യു​ന്ന കാ​ല​ത്ത് അ​തിെ​ൻ​റ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പി​ന്നീ​ട് വി​ല ക​യ​റു​മ്പോ​ൾ അ​മി​തഭാ​രം ജ​ന​ങ്ങ​ൾ വ​ഹി​ക്കേ​ണ്ടിവ​രു​ക​യും ചെ​യ്യു​ന്നു. 2014 മു​ത​ൽ 2019 ഡി​സം​ബ​ർവ​രെ കേ​ന്ദ്രസ​ർ​ക്കാറി​ന് ഇ​ന്ധ​നനി​കു​തി​യി​ലൂ​ടെ കി​ട്ടി​യ വ​രു​മാ​നം 17.84 ല​ക്ഷം കോ​ടി രൂ​പ​യെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് ഈ ​പ​ക​ൽ​ക്കൊള്ള​യു​ടെ ആ​ഴം തി​രി​ച്ച​റി​യു​ക. സം​സ്ഥാ​ന​ങ്ങ​ൾ ചു​മ​ത്തു​ന്ന നി​കു​തി​ക​ളും സെ​സു​ക​ളും ഇ​തി​നു​പു​റ​മെ​യാ​ണ്. കേ​ര​ള​ത്തി​ലെ ഖ​ജ​നാ​വി​ലേ​ക്ക് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 30.08 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 22.76 ശ​ത​മാ​ന​വും നി​കു​തി​യാ​ണ്​ പോ​കു​ന്ന​ത്. ശ​രാ​ശ​രി 330 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​നനി​കു​തി​യാ​യി ല​ഭി​ക്കു​ന്ന​ത്. എ​ണ്ണ​ക്കു​മേ​ൽ ഇ​ത്ര​യേ​റെ നി​കു​തി ചു​മ​ത്തു​ന്ന രാ​ജ്യം ലോ​ക​ത്തു​ത​ന്നെ വേ​റെ​യു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. 

ര​​​​ണ്ടാം യു.​​​​പി.​​​​എ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്ധ​​​​ന​വി​​​​ല ​​​നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധി​​​​കാ​​​​രം എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്ക്​ തീ​​​​റെ​​​​ഴു​​​​തി​​​​യ​​​​തോ​​​​ടെ​​​യാ​​​ണ്​ രാ​​​​ജ്യ​​​​ത്ത്​ പ​​​​ച്ച​​​​യാ​​​​യ എ​​​​ണ്ണ​​​​ക്കൊ​​​​ള്ള ആ​രം​ഭി​ക്കു​ന്ന​ത്. ആ​​​​ഗോ​​​​ള​വി​​​​പ​​​​ണി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​ക്കു​​​​റ​​​​ച്ചി​​​​ലു​​​​ക​​​​ൾ വി​​​​ല​​​​യി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​ന്ന്​ മ​​ൻ​​മോ​​ഹ​​ൻ സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണം. എ​ന്നാ​ൽ തീ​രു​വ​ക​ളും സെ​സു​ക​ളും വ​ർ​ധി​പ്പി​ച്ച് മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ശ​രി​ക്കും ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ആ​ഗോ​ളവി​പ​ണി​യു​ടെ ചാ​ഞ്ചാ​ട്ട​ങ്ങ​ളു​ടെ ഗു​ണം എ​ണ്ണക്ക​മ്പ​നി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​റും പ​ങ്കി​ട്ടെ​ടു​ക്കു​ന്നു. കോ​വി​ഡ്കാ​ല​ത്തെ ആ​ഗോ​ളവി​പ​ണി വി​ല​ക്കു​റ​വിെ​ൻ​റ മെ​ച്ചം എ​ണ്ണക്ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ബി.​എ​സ്^6ലേ​ക്ക് പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റാ​ക​ട്ടെ, അ​മി​ത​മാ​യ നി​കു​തി​യി​ലൂ​ടെ ല​ഭി​ച്ച തു​ക കോ​ർപ​റേ​റ്റ് നി​കു​തി​ക്ക് ന​ൽ​കി​യ ഇ​ള​വു​ക​ൾ മൂ​ലം ഖ​ജ​നാ​വി​നു​ണ്ടാ​യ നഷ്​ടം നി​ക​ത്താ​നാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. അ​മി​ത​മാ​യ ഇ​ന്ധ​നവി​ല​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ല്ല, കോ​ർ​പ​റേ​റ്റു​ക​ളാ​ണ് എ​ന്ന പൊ​ള്ളു​ന്ന സ​ത്യ​ത്തെ അ​ടി​വ​ര​യി​ടു​ന്ന​താ​ണ് കോ​വി​ഡ്കാ​ല​ത്തെ എ​ണ്ണവി​ല വ​ർ​ധ​ന​. കേ​ന്ദ്ര ധ​ന സ​ഹ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ന​ൽ​കു​ന്ന സൂ​ച​ന പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്‌​ട മാ​ർ​ജി​ൻ വി​ട​വാ​യ ലി​റ്റ​റി​ന് എ​ട്ടുരൂ​പ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ഇ​ന്ധ​നവി​ല രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നാ​ണ്. ച​ങ്ങാ​ത്തമു​ത​ലാ​ളി​ത്ത​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​നും വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും ഒ​രു​പോ​ലെ ലാ​ഭം ല​ഭി​ക്കു​ന്ന ഉ​രു​പ്പ​ടി​ക​ളാ​യി പൗ​ര​ജീ​വി​തം അ​ധഃ​പ​തി​ക്കു​ന്ന​തിെ​ൻ​റ മി​ക​ച്ച അ​ട​യാ​ള​ക്കു​റി​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​. അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​ന്ധ​നവി​ല നി​ർ​ണ​യി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള അ​ധി​കാ​രം എ​ണ്ണ​ക്ക​മ്പ​നി​കളി​ൽനി​ന്ന് തി​രി​ച്ചു​പി​ടി​ക്കാ​നും അ​നി​യ​ന്ത്രി​ത​മാ​യ നി​കു​തി​ഭാ​രം കെ​ട്ടി​യേ​ൽ​പ്പി​ക്കു​ന്ന ഭ​ര​ണ​കൂ​ടപ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മുള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് തീപി​ടി​ക്കാ​തെ ഇ​ന്ധ​നവി​ല പി​ടി​ച്ചു നി​ർ​ത്താ​നാ​വി​ല്ല. അ​തി​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​വും ച​ങ്കു​റ​പ്പും പൗ​രപ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും രാ​ഷ്​ട്രീയ പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ടോ എ​ന്ന​താ​ണ് കാ​ത​ലാ​യ ചോ​ദ്യം.

Loading...
COMMENTS