അ​​തി​​ർ​​ത്തി​​യി​​ൽ സം​​ഭ​​വി​​ക്കു​​ന്ന​​ത്

06:33 AM
27/06/2020

‘ഒ​​ന്നു പൊ​​രു​​തു​​ക​പോ​​ലും ചെ​​യ്യാ​​തെ 43,000 കി​​ലോ​​മീ​​റ്റ​​റാ​​ണ് യു.​​പി.​​എ ഭ​​ര​​ണ​​കാ​​ല​​ത്ത് ഇ​​ന്ത്യ ചൈ​​ന​​ക്ക് അ​​ടി​​യ​​റ​​വെ​​ച്ച​​ത്’ -ബി.​​ജെ.​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ദ്ദ ഇ​​ന്ന​​ലെ ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചതാ​​ണി​​ത്. അ​​തി​​ർ​​ത്തി​​യി​​ലെ ചൈ​​നീ​​സ്​ സാ​​ഹ​​സ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ന്ന​​തി​​ൽ മോ​​ദി സ​​ർ​​ക്കാ​​ർ വ​​രു​​ത്തുന്ന വീ​​ഴ്ച​​ക​​ളെ മു​​ൻ പ്ര​​ധാ​​ന​മ​​ന്ത്രി മ​​ൻ​​മോ​​ഹ​​ൻ സി​ങ്​ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. അ​​തി​​നോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​മെ​​ന്ന നി​​ല​​ക്കാ​​ണ് മ​​ൻ​​മോ​​ഹ​​ൻ സി​ങ്ങി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തി​​യുള്ള ജെ.​​പി. ന​​ദ്ദ​​യു​​ടെ ട്വീ​​റ്റ് വ​​രു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കേ അ​​റ്റം മു​​ത​​ൽ തെ​​ക്കേ അ​​റ്റം വ​​രെ ആ​​കെ 3214 കി​​ലോ​​മീ​​റ്റ​​റേ ഉ​​ള്ളൂ. കി​​ഴ​​ക്കേ അ​​റ്റം മു​​ത​​ൽ പ​​ടി​​ഞ്ഞാ​​റേ അ​​റ്റം വ​​രെ 2933 കി​​ലോ​​മീ​​റ്റ​​റും. അ​​ങ്ങ​​നെ​​യി​​രി​​ക്കെ മ​​ൻ​​മോ​​ഹ​​ൻ സി​ങ്ങി​െ​ൻ​റ ഭ​​ര​​ണ​​കാ​​ല​​ത്ത് 43,000 കി​​ലോ​​മീ​​റ്റ​​ർ എ​​ങ്ങ​​നെ ചൈ​​ന​​ക്ക് അ​​ടി​​യ​​റ​​വെ​​ക്കു​​മെ​​ന്നൊ​​ന്നും ചോ​​ദി​​ക്ക​​രു​​ത്.

രാ​​ജ്യ​സു​​ര​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബി.​​ജെ.​​പി കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത് അ​​പ്പ​​ടി വി​​ശ്വ​​സി​​ക്കു​​കയേ നി​​വൃ​​ത്തി​​യു​​ള്ളൂ. ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​വ​​രെ അ​​വ​​ർ ദേ​​ശ​​േ​ദ്രാ​​ഹി​​ക​​ളാ​​ക്കി​​ക്ക​​ള​​യും. ദേ​​ശ​​സ്​​​നേ​​ഹ​​ത്തിെ​ൻ​റ ഉ​​ട​​മാ​വ​കാ​ശം ത​​ങ്ങ​ൾ​ക്കു മാ​ത്ര​മെ​​ന്നാ​​ണ് ബി.​​ജെ.​​പി-​സം​​ഘ്​​​പ​​രി​​വാ​​ർ കൂ​​ട്ട​​ത്തിെ​​ൻ​റ വെ​​പ്പ്. എ​​ന്നാ​​ൽ, അ​​വ​​രു​​ടെ ഭ​​ര​​ണ​​കാ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം വൈ​​ദേ​​ശി​​ക ശ​​ത്രു​​ക്ക​​ളി​​ൽ​നി​​ന്ന് രാ​​ജ്യം ക​​ടു​​ത്ത ഭീ​​ഷ​​ണി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​വ​​ന്ന​​താ​​ണ് അ​​നു​​ഭ​​വം. കാ​​ഠ്മ​​ണ്ഡു​​വി​​ൽ​നി​​ന്ന് ഭീ​​ക​​ര​​ർ ഇ​​ന്ത്യ​​ൻ വി​​മാ​​നം റാ​​ഞ്ചി​​യ​​പ്പോ​​ൾ, അ​വ​രു​ടെ ആ​​വ​​ശ്യം മു​​ൻ​​നി​​ർ​​ത്തി ജ​​യി​​ലി​​ലു​​ള്ള കൊ​​ടു​ം​ഭീ​​ക​​ര​​രെ അ​​ഫ്ഗാ​​നി​​ലെ കാ​​ന്ത​​ഹാ​​ർ വ​​രെ അ​​നു​​ഗ​​മി​​ക്കു​​ക​​യും ഭീ​ക​ര​ർ​ക്ക്​ കൈ​​മാ​​റു​​ക​​യും ചെ​​യ്ത​​ത് ബി.​​ജെ.​​പി ഭ​​രി​​ക്കു​​മ്പോ​​ഴാ​​ണ്.

അ​​ന്ന് ഈ ​​പ​​ദ്ധ​​തി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ അ​​ജി​​ത് ഡോ​​വ​​ലാ​​ണ് ഇ​​ന്ന് ദേ​​ശീ​​യ സു​​ര​​ക്ഷ ഉ​​പ​​ദേ​​ഷ്​​​ടാ​​വ്. കാ​​ർ​​ഗി​​ലി​​ലെ പാ​​ക് ക​​ട​​ന്നു​ക​​യ​​റ്റം, പാ​​ർ​​ല​​മെ​ൻ​റ്​ ആ​​ക്ര​​മ​​ണം, പ​​ത്താ​​ൻ​​കോ​​ട്ടി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണം, പു​​ൽ​​വാ​​മ ആ​​ക്ര​​മ​​ണം എ​​ന്നി​​ങ്ങ​​നെ രാ​​ജ്യം ന​​ടു​​ങ്ങി​​യ സം​​ഭ​​വ​​ങ്ങ​​ളെ​​ല്ലാം ന​​ട​​ക്കു​​ന്ന​​ത് ബി.​​ജെ.​​പി അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ഴാ​​ണ്. അ​​താ​​യ​​ത്, വ​​ലി​​യ വാ​​യി​​ൽ രാ​​ജ്യ​സു​​ര​​ക്ഷ​​യെ കു​​റി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യും പ്ര​​യോ​​ഗ​​ത്തി​​ൽ അ​​മ്പേ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ എ​​ന്ന​​താ​​ണ് ബി.​​ജെ.​​പി​​ പാ​​ര​​മ്പ​​ര്യം.

എ​​ന്തു​കൊ​​ണ്ടാ​​യി​​രി​​ക്കും ബി.​​ജെ.​​പി ഭ​​ര​​ണ​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ഴൊ​​ക്കെ രാ​​ജ്യ​​സു​​ര​​ക്ഷ​​യിൽ ഇ​​ത്ത​​രം വ​​ൻ വീ​​ഴ്ച​​ക​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​ത്? അ​​വ​​ർ​​ക്ക് അ​​തി​​ൽ കൃ​​ത്യ​​മാ​​യ ല​​ക്ഷ്യ​​ബോ​​ധ​​മി​​ല്ല എ​​ന്ന​തു​ത​​ന്നെ​ കാ​​ര​​ണം. രാ​​ജ്യ​​സു​​ര​​ക്ഷ​​യെ നാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മൗ​​ലി​​ക​​മാ​​യ ക​​ർ​​ത്ത​​വ്യ​​മാ​​യ​​ല്ല, രാ​​ജ്യ​​ത്തി​​ന​​ക​​ത്തെ ത​​ങ്ങ​​ൾ​​ക്കി​​ഷ്​​​ട​​മി​​ല്ലാ​​ത്ത​​വ​​രെ അ​​രു​കി​ലാ​​ക്കാ​​നും മാ​​റ്റി​​നി​​ർ​​ത്താ​​നു​​മു​​ള്ള വൈ​​കാ​​രി​​ക അ​​ട​​വ് മാ​​ത്ര​​മാ​​യാ​​ണ് കാ​​ണു​​ന്ന​​ത്. രാ​​ജ്യ​​സു​​ര​​ക്ഷ​​യെ ഗൗ​​ര​​വ​​മാ​​യി കാ​​ണാ​​ത്ത പാ​​ർ​​ട്ടി​​യാ​​ണ് കോ​​ൺ​​ഗ്ര​​സ്, ക​​മ്യൂ​​ണി​​സ്​​റ്റു​​ക​​ൾ പ​​ണ്ടേ രാ​​ജ്യ​വി​​രു​​ദ്ധ​​രാ​​ണ്, മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​ത്തിെ​ൻ​റ ആ​​ഭ്യ​​ന്ത​​ര ശ​​ത്രു​​ക്ക​​ളാ​​ണ് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ആ​​ഖ്യാ​​ന​​ങ്ങ​​ളി​​ൽ കെ​​ട്ടി​​പ്പ​​ടു​​ത്ത​​താ​​ണ് ആ ​​പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ചാ​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ.  

രാ​​ജ്യ​​ത്തി​​ന​​ക​​ത്തു​​ള്ള​​വ​​രെ ആ​​ക്ര​​മി​​ച്ചും ഒ​​റ്റ​​പ്പെ​​ടു​​ത്തി​​യും മാ​​ത്ര​​മേ അ​​വ​​ർ​​ക്ക് പ​​രി​​ച​​യ​​മു​​ള്ളൂ. യ​​ഥാ​​ർ​​ഥ രാ​​ഷ്​​ട്ര​ശ​​ത്രു​​ക്ക​​ളെ നി​​ല​​ക്കു​നി​​ർ​​ത്തു​​ന്ന​​തി​​നെ​​ക്കാ​​ൾ പ​​ല​​പ്പോ​​ഴും പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത് അ​​തി​​നാ​​ണ്. രാ​​ജ്യം വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​മ്പോ​​ഴും ജെ.​​പി. ന​​ദ്ദ ക​​ള്ള​​ക്ക​​ണ​​ക്ക് പ​​റ​​ഞ്ഞ് കോ​​ൺ​​ഗ്ര​​സി​​നെ​​യും മ​​ൻ​​മോ​​ഹ​​ൻ സി​ങ്ങി​​നെ​​യും ചീ​​ത്ത പ​​റ​​യാ​​നാ​​ണ് സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന​​ത്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ, രാ​​ജ്യം ഭ​​രി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യു​​ടെ അ​​ധ്യ​​ക്ഷ​​നെ​​ന്ന നി​​ല​​ക്ക് ഈ ​​നി​​ർ​​ണാ​​യ​​ക സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ രാ​​ജ്യ​​വാ​​സി​​ക​​ളെ​​ ഒ​​ന്നി​​ച്ച് അ​​ണി​​നി​​ര​​ത്താ​​ൻ ബാ​​ധ്യ​​സ്​​​ഥ​​നാ​​യ ആ​​ളാ​​ണ് അ​​ദ്ദേ​​ഹം. പ​​ക്ഷേ, അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​ങ്ങ​​നെ ചി​​ന്തി​​ക്കാ​​ൻ സാ​​ധ്യ​​മ​​ല്ല. വൈ​​ദേ​​ശി​​ക ശ​​ത്രു​​ക്ക​​ൾ​​ക്കു​മു​​ന്നി​​ൽ ക​​വാ​​ത്ത് മ​​റ​​ക്കു​​ക​​യും ആ​​ഭ്യ​​ന്ത​​ര​ശ​​ത്രു​​ക്ക​​ളാ​യി മു​​ദ്ര​കു​​ത്തി​ ദു​​ർ​​ബ​​ല​​രെ വേ​​ട്ട​​യാ​​ടു​​ക​​യും ചെ​​യ്യു​​ക​​യാ​​ണ് അ​വ​രു​ടെ സം​​സ്​​​കാ​​രം.

അ​​തി​​ർ​​ത്തി​​യി​​ൽ സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്താ​​ണ് എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ർ​​ക്കും നി​​ശ്ച​​യ​​മി​​ല്ലാ​​ത്ത അ​​വ​​സ്​​​ഥ​​യാ​​ണ്. രാ​​ജ്യ​​സു​​ര​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും രാ​​ജ്യ​​നി​​വാ​​സി​​ക​​ളു​​മാ​​യി പ​​ങ്കു​​വെ​​ക്കു​​ന്ന​​ത് ബു​​ദ്ധി​​പ​​ര​​മ​​ല്ല. അ​​തേ​സ​​മ​​യം, പ്ര​​തി​​രോ​​ധ മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​മ​​ന്ത്രി​​യും ഒ​​രു കാ​​ര്യം പ​​റ​​യു​​ക, സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ പ്ര​​ധാ​​ന​മ​​ന്ത്രി മ​​റ്റൊ​​ന്ന്​ പ​​റ​​യു​​ക, അ​​ത് അ​​ന്താ​​രാ​​ഷ്​​ട്ര ത​​ല​​ത്തി​​ൽ ച​​ർ​​ച്ച​​യാ​​കു​​ക​​യും ന​​യ​​ത​​ന്ത്ര തി​​രി​​ച്ച​​ടി നേ​​രി​​ടു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ പ​​റ​​ഞ്ഞ​​തി​​ന് വ്യാ​​ഖ്യാ​​നം ച​​മ​​ക്കു​​ക എ​​ന്നൊ​​ക്കെ വ​​ന്നു​​ക​​ഴി​​ഞ്ഞാ​​ൽ, ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട​​വ​​ർ​​ക്ക് പോ​​ലും കാ​​ര്യ​​ങ്ങ​​ളി​​ൽ നി​​ശ്ച​​യ​​മി​​ല്ല എ​​ന്ന പ്ര​​തീ​​തി​​യാ​​ണ് സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടു​​ക.

ചൈ​​നീ​​സ്​ പ്ര​​ശ്ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഈ ​​ആ​​ശ​​യ​​ക്കു​​ഴ​​പ്പം തു​​ട​​ക്കം മു​​ത​​ലേ പ്ര​​ക​​ട​​മാ​​ണ്. രാ​​ജ്യം വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​മ്പോ​​ൾ രാ​​ജ്യ​​നി​​വാ​​സി​​ക​​ളെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ർ​​ത്തു​​ക​യെ​ന്ന​ത്​ ഭ​​ര​​ണ​​കൂ​​ട​​ത്തിെ​​ൻ​റ പ്ര​​ധാ​​ന ക​​ർ​​ത്ത​​വ്യ​​മാ​​ണ്. അ​​ത്ത​​ര​​ം സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ​​വും ഭ​​ര​​ണ​​പ​​ക്ഷ​​വു​​മി​​ല്ല. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ, അ​​ത്ത​​ര​​മൊ​​രു യോ​​ജി​​ച്ച നി​​ല​​യി​​ലേ​​ക്ക് രാ​​ജ്യ​​നി​വാ​​സി​​ക​​ളെ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ കേ​​ന്ദ്ര ഭ​​ര​​ണ​​കൂ​​ടം പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. പ്ര​​തി​​പ​​ക്ഷത്തി​​െൻറ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​മാ​യ ഉ​​ത്ത​​രം ന​​ൽ​​കാ​​ൻ ഭ​​ര​​ണ​​പ​​ക്ഷ​​ത്തു​​ള്ള​​വ​​ർ​​ക്ക് സാ​​ധി​​ക്കു​​ന്നി​​ല്ല. ഭ​​ര​​ണ​​ക​​ക്ഷി നേ​​താ​​ക്ക​​ളാ​​ക​​ട്ടെ, കാ​​ര്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​ക്കും​വി​​ധ​​മാ​​ണ് പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

അ​​തി​​ർ​​ത്തി​​യി​​ൽ ചൈ​​ന വീ​​ണ്ടും വ​​ലി​​യ​രീ​​തി​​യി​​ലു​​ള്ള വി​​ന്യാ​​സ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന വാ​​ർ​​ത്ത​​ക​​ൾ ക​​ഴി​​ഞ്ഞ​ദി​​വ​​സം വ​​രു​ക​​യു​​ണ്ടാ​​യി. സ്വാ​​ഭാ​​വി​​ക​​മാ​​യും ന​​മ്മു​​ടെ രാ​​ജ്യ​​വും സൈ​​നി​​ക, പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ ശ​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. ഈ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ ന​​മ്മു​​ടെ സൈ​​ന്യ​​ത്തി​​ന് പി​​ന്തു​​ണ ന​​ൽ​​കേ​​ണ്ട​​ത് എ​​ല്ലാ​​വ​​രു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. ന​​മ്മു​​ടെ അ​​യ​​ൽ​രാ​ഷ്​​ട്ര​​ങ്ങ​​ളി​​ലെ​​ല്ലാം വ​​ലി​​യ​ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്തി ഇ​​ന്ത്യ​​യെ വ​​ള​​യു​​ക എ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൈ​​ന സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. പാ​​കി​​സ്താ​​ൻ, ശ്രീ​​ല​​ങ്ക, മാ​​ല​​ദ്വീ​​പ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​വ​​ർ ന​​ട​​ത്തുന്ന വ​​ൻ നി​​ക്ഷേ​​പ​​ങ്ങ​​ൾ അ​​തിെ​ൻ​റ ഭാ​​ഗ​​മാ​​ണ്. ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ, ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച സു​​ഹൃ​​ത്താ​​യ നേ​​പ്പാ​​ളി​​നെ​​യും ത​​ങ്ങ​​ളു​​ടെ പ​​ക്ഷ​​ത്തെ​​ത്തി​​ക്കാ​​ൻ ചൈ​​ന​​ക്ക് സാ​​ധി​​ച്ചു.

ഇ​​തെ​​ല്ലാം കാ​​ണി​​ക്കു​​ന്ന ഒ​​ന്നുണ്ട്. അ​​തി​​ർ​​ത്തി​​ സു​​ര​​ക്ഷ എ​​ന്നു​പ​​റ​​യു​​ന്ന​​ത്, പ​​ട്ടാ​​ള​​ക്കാ​​രും ആ​​യു​​ധ​​ങ്ങ​​ളും മാ​​ത്ര​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​മ​​ല്ല. ന​​യ​​ത​​ന്ത്രം, രാ​ഷ്​​ട്രീ​യം, സാ​​മ്പ​​ത്തി​​ക​നി​​ക്ഷേ​​പ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ ബ​​ഹു​​ത​​ല​​ നീ​​ക്ക​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തിെ​ൻ​റ സു​​ര​​ക്ഷ​​യും ക​​രു​​ത്തും വ​​ർ​​ധി​​ക്കു​​ന്ന​​ത്. ‘മൈ ​​ഫ്ര​​ൻ​ഡ്​ ഡോ​​ണ​​ൾ​​ഡ് ട്രം​​പ്’ മാ​ത്രം കൂ​​ടെ​​യു​​ണ്ടാ​​യ​​തു​കൊ​ണ്ടു മു​​ന്നോ​​ട്ടു​പോ​​വാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത​​ല്ല പു​​തി​​യ ലോ​​ക​ഘ​​ട​​ന. ലോ​​ക രാ​​ഷ്​​ട്രീ​​യ​​ത്തെ സ​​മ​​ഗ്ര​​മാ​​യി പ​​രി​​ഗ​​ണി​​ച്ച് ബ​​ഹു​​ത​​ല​​സ്​​​പ​​ർ​​ശി​​യാ​​യ വി​​ദേ​​ശ​ന​​യം രൂ​​പ​​പ്പെ​​ടു​​ത്തു​ക പ്ര​​ധാ​​ന​​മാ​​ണ്. ഗീ​​ർ​​വാ​​ണ​​ങ്ങ​​ൾ കൊ​​ണ്ടും വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ പോ​​യി ന​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ കൊ​​ണ്ടും ഇ​​തു സാ​​ധ്യ​​മ​​ല്ല.

Loading...
COMMENTS