Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫ്രഞ്ച്​...

ഫ്രഞ്ച്​ പ്രക്ഷോഭത്തിെൻറ പരിണതികൾ

text_fields
bookmark_border
editorial
cancel

പ്രക്ഷോഭങ്ങളിൽ കലങ്ങിമറിയുകയാണ് ഫ്രാൻസ്. ഇന്ധനവില കുറക്കുക, നികുതിവർധന പിൻവലിക്കുക, പെൻഷൻകാർക്ക് നികുതിയിള വ് തുടങ്ങി പ്രധാന ആവശ്യങ്ങളെല്ലാം പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ അംഗീകരിച്ചിട്ടും നവംബർ 17ന് പൊട്ടിപ്പുറപ്പെട് ട മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭാഗ്​നി കെടുത്താൻ ഫ്രാൻസിന് ഇനിയും കഴിഞ്ഞിട്ടില്ല. എട്ടുപേർ കൊല്ലപ്പെടുകയു ം പതിനാലായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പ്രക്ഷോഭത്തി​െൻറ തുടർച്ച പ്രസിഡൻറി​​െൻറ രാജി ആവശ്യപ്പെട്ടുകൊണ്ട് ശനിയാഴ്ച വീണ്ടും പാരിസി​െൻറ തെരുവുകളിൽ ആവർത്തിച്ചിരിക്കുന്നു. സമരക്കാരെ നേരിടാൻ 80,000ത്തിലധികം സുരക്ഷാസൈനികരെയാണ് രാജ്യത്തുടനീളം നിയോഗിച്ചിരിക്കുന്നത്; 1400 പേർ കരുതൽതടങ്കലിലും. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങൾ പൗരന്മാരോട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നു. ഒരു മാസത്തെ പ്രക്ഷോഭം നിമിത്തം വിനോദസഞ്ചാര മേഖലയിൽ മാത്രം 1.5 ബില്യൺ നഷ്​ടമാണ് സംഭവിച്ചിരിക്കുന്നതെന്ന ധനമന്ത്രി ബ്രൂണോ ലീ മാരിയുടെ പ്രസ്താവന അവർ അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

ഫ്രാൻസും പ്രധാന യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വരുമാനത്തി​െൻറ 30 ശതമാനവും ചെലവഴിച്ചുകൊണ്ടിരുന്നത് സാമൂഹികക്ഷേമത്തിനാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, സർക്കാറി​െൻറ വിവിധ ക്ഷേമപദ്ധതികളുടെ സഹായത്തോടെയാണ് ദാരിദ്ര്യരേഖക്കു താഴെയുള്ള 14 ശതമാനം ഫ്രഞ്ചുകാർ ഉപജീവനം നിർവഹിക്കുന്നത്. എന്നാൽ, ആഗോളവത്കരണം തുറന്നുവെച്ച ‘വിപണി’യുടെ സമ്പദ്ശാസ്ത്രം ഫ്രാൻസി​െൻറ സാമൂഹികസുരക്ഷയെയും സാരമായി പരിക്കേൽപിച്ചിരിക്കുന്നു. സബ്സിഡികൾ റദ്ദാക്കുകയും പുതിയ നികുതികൾ ഏർപ്പെടുത്തുകയും ചെയ്യാതെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് പുതിയ സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ, ആഗോളവത്കരണ സാമ്പത്തികനയത്തിനെതിരെ ലോകത്ത് പ്രബലമാകുന്ന സമരങ്ങളിലെ നീതിക്കും അവകാശത്തിനുംവേണ്ടിയുള്ള അതേ മുദ്രാവാക്യമാണ് മഞ്ഞക്കുപ്പായക്കാരും പ്രക്ഷോഭത്തി​െൻറ ആദ്യ നാളുകളിൽ ഉയർത്തിയത്. ‘‘കണക്കുകളിൽ രാജ്യം സാമ്പത്തികമായി വർധന രേഖപ്പെടുത്തുന്നുണ്ടാകാം. എന്നാൽ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പരിഷ്കരണങ്ങളുടെയും ഭാരം സാധാരണക്കാർക്ക്; ആനുകൂല്യമോ സമ്പന്നർക്ക്.’’ സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രക്ഷോഭം ജനങ്ങൾക്കിടയിൽ വേഗത്തിൽ സ്വീകാര്യമാകുന്നതിന് ഇതാണ് കാരണം. പ​േക്ഷ, സമരത്തി​െൻറ അന്ത്യഘട്ടം തീവ്ര വലതുപക്ഷവാദികളുടെ കൈകളിലേക്കെത്തിച്ചത് സാമ്പത്തിക അസമത്വം ഫ്രഞ്ച് ജനതക്കിടയിൽ രൂഢമൂലമാകുന്ന അസംതൃപ്തിെയ വേണ്ടവിധം മനസ്സിലാക്കുന്നതിലും ഉൾക്കൊള്ളുന്നതിലും മാക്രോണിനുണ്ടായ പരാജയമായിരുന്നു. സർക്കാർ ഓഫിസിലിരിക്കുന്നവർക്ക് ജനങ്ങളുടെ അമർഷത്തി​െൻറ തീവ്രത മനസ്സിലാക്കാനായില്ലെന്ന് പരിതപിച്ചത് ഔദ്യോഗിക വക്താവ് ഗ്രീവോക്സാണ്.

ഫ്രാൻസ് മാത്രമല്ല, ബ്രിട്ടനടക്കമുള്ള ഒട്ടുമിക്ക യൂറോപ്യൻ നാടുകളും സാമൂഹികവും സാമ്പത്തികവുമായ പ്രക്ഷോഭവഴികളിലൂടെയാണ് കടന്നുപോകുന്നത്. ബ്രെക്സിറ്റി​െൻറ വാരിക്കുഴിയിൽപെട്ട് രക്ഷപ്പെടാനാകാതെ ഉഴലുകയാണ് ​െതരേസ മേയുടെ ബ്രിട്ടൻ. അധിക ജോലിസമയ നിയമത്തിെനതിരെ ഹംഗറിയിൽ തെരുവിലിറങ്ങിയിരിക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികളാണ്. അടിമ നിയമങ്ങളെന്നാണ് പുതിയ പരിഷ്കരണത്തെ അവർ വിളിക്കുന്നത്. ജർമനിയും ഇറ്റലിയും സ്​പെയിനും പ്രക്ഷോഭങ്ങളെ കാത്തിരിക്കുന്ന അവസ്ഥയിലാണ്. എല്ലാ പ്രക്ഷോഭങ്ങളുടെയും അടിവേര് കിടക്കുന്നത് സാമ്പത്തികനയങ്ങളിലാ​െണങ്കിലും അവ വേഗത്തിൽ കുടിേയറ്റവിരുദ്ധതയിലേക്കും പരിസ്ഥിതി നിയമങ്ങൾക്കെതിരായും പരിണമിക്കുന്നുവെന്നതാണ് യൂറോപ്പ് അനുഭവിക്കുന്ന സമകാലിക സങ്കീർണത. അതിന് കാരണമാകട്ടെ, യൂറോപ്പിൽ പടരുന്ന അമർഷവും അസംതൃപ്തിയും അധികാരത്തിലേക്കുള്ള കുറുക്കുവഴിയാക്കുന്ന തീവ്ര വലതുപക്ഷത്തി​െൻറ അജണ്ടകളും. രാജ്യത്തി​െൻറ ഉടമസ്ഥത, വെളുപ്പ് വംശീയത, ക്രിസ്ത്യാനിറ്റി തുടങ്ങിയ യൂറോപ്യൻ സ്വത്വബോധത്തിൽ വേരാഴ്ത്തിയിരിക്കുന്ന വികാരങ്ങളെ ഉദ്ദീപിപ്പിച്ച് പ്രക്ഷോഭ അജണ്ടകളെ അട്ടിമറിക്കുന്നതിൽ അവർ നിരന്തരം വിജയിക്കുകയാണ്. യൂറോപ്യൻ യൂനിയനിൽനിന്ന് ​െബ്രക്​സിറ്റ് എന്ന ഏടാകൂടത്തിലേക്ക് ബ്രിട്ടനെ എത്തിച്ചത് സാമ്പത്തിക അസമത്വത്തോടൊപ്പം കുടിയേറ്റവിരുദ്ധതയെയും സമം ചേർത്തുകൊണ്ടായിരുന്നല്ലോ.

യൂറോപ്പിനെ അസ്ഥിരമാക്കുന്നതിലും തീവ്ര വലതുപക്ഷത്തി​െന സഹായിക്കുന്നതിലും ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്കൻ പ്രസിഡൻറ്​ ട്രംപാണ്. ഫ്രാൻസ് പ്രസിഡൻറിനെ വിമർശിച്ച് നിരന്തരം ട്വീറ്റ് ചെയ്യുന്ന അദ്ദേഹം 2015ൽ ഒപ്പുവെച്ച പാരിസ് കാലാവസ്ഥ വ്യതിയാന കരാറിൽനിന്ന് പിന്മാറാൻ പരസ്യമായി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിപ്രണയമാണ് വ്യവസായ വരുമാനത്തെ ഇല്ലാതാക്കി യൂറോപ്പിനെ തകർക്കുന്നതെന്ന് സിദ്ധാന്തിക്കാനാണ് ട്രംപി​​െൻറയും കൂട്ടരുടെയും ശ്രമം. ട്രംപി​െൻറ ഈ കളികളുടെ ആനുകൂല്യം മുതലെടുത്ത് തീവ്ര വലതുപക്ഷവാദിയായ മരീൻ ലീപെൻ യൂറോപ്യൻ യൂനിയനിൽനിന്ന് ഫ്രാൻസ് പുറത്തുപോരണമെന്ന വാദം ശക്തിപ്പെടുത്തുകയും മഞ്ഞക്കുപ്പായ പ്രക്ഷോഭത്തെ അക്രമാസക്തതയിലേക്ക് നയിക്കുകയുമാണ് െചയ്യുന്നത്. ഫ്രാൻസിൽ മാത്രമല്ല, ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളിലും തീവ്ര വലതുപക്ഷം കരുത്താർജിക്കുന്നുവെന്ന് ഇറ്റലിയിലെയും സ്​പെയിനിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. 2019ൽ നടക്കാൻ പോകുന്ന യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പ് യൂറോപ്പ് സഞ്ചരിക്കുന്നത് എങ്ങോട്ടാ​െണന്ന്​ അറിയാൻ ഉപകരിക്കും. ചിലപ്പോൾ ആ സഞ്ചാരം ചരിത്രത്തിലെ മറ്റൊരു ദുരന്തത്തിലേക്കായിരിക്കുമോ എന്ന ഭീതി ജനിപ്പിക്കുന്നു യൂറോപ്പിൽ അരങ്ങേറുന്ന ഒാരോ പ്രക്ഷോഭത്തി​െൻറയും പരിണതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxmadhyamam editorialarticlefuel priceemploymentmalayalam newsFrench Protest
News Summary - French Protest - Article
Next Story