തകിടംമറിയുന്ന നിയമവും നീതിയും

07:37 AM
29/06/2020

ലോക്​ഡൗൺ ചട്ടമനുസരിച്ച്​കടയടക്കാൻ 15 മിനിറ്റ്​ വൈകിപ്പോയതാണ്​ തമിഴ്​നാട്​ തൂത്തുക്കുടിയിലെ അച്​ഛനും മകനും ചെയ്​ത അപരാധം. അതിന്​ അവർ കൊ​ടുക്കേണ്ടിവന്ന വില സ്വന്തം ജീവൻ. പൊലീസ്​ കസ്​റ്റഡിയിൽ ക്രൂരമായ താഡന പീഡനങ്ങൾക്കു ശേഷമായിരുന്നു അവരുടെ മരണം.

മരക്കച്ചവടക്കാരൻ ജയരാജും മകൻ ബിനിക്​സും കസ്​റ്റഡിക്കൊല ഇരകളുടെ നീണ്ട പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്യപ്പെട്ട ശേഷം രണ്ടുപേർക്കും അസുഖം പിടിച്ചെന്നും ആശുപത്രിയിൽവെച്ച്​ മരണപ്പെട്ടു എന്നുമാണ് ​പൊലീസ്​ അവകാശപ്പെടുന്നത്​.

എന്നാൽ, നിഷ്​ഠുരമായ മർദനങ്ങളെക്കുറിച്ചുള്ള മൊഴികൾ മറ്റൊരു കഥ പറയുന്നു. ജുഡീഷ്യൽ മേൽനോട്ടത്തിൽ മജിസ്​ട്രേറ്റ്​തല അന്വേഷണത്തിന്​ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. പൊലീസുകാർക്ക്​സസ്പെൻഷനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ നഷ്​ടപരിഹാരവും അടക്കം പതിവ്​ ആചാരങ്ങൾ മുറപോലെ നടക്കുന്നുമുണ്ട്​.

പക്ഷേ, ​ഒരൊറ്റ സംഭവത്തിലോ ഒരൊറ്റ സംസ്​ഥാനത്തോ ഒതുങ്ങാത്ത തരത്തിൽ കസ്​റ്റഡി മരണങ്ങളും മറ്റ്​ അനീതികളും ഇന്ത്യയുടെ നീതിന്യായരംഗത്തെ പരിഹാസ്യമാക്കിക്കൊണ്ടിരിക്കുന്നു. ആൾക്കൂട്ടക്കൊലകളും ദുരഭിമാനക്കൊലകളും ​സ്​ത്രീധനക്കൊലകളും നിർബാധം തുടരുന്നതിൽ നിയമപാലന സംവിധാനങ്ങൾക്കും നീതിന്യായ സംവിധാനത്തിനും പങ്കുണ്ട്​.

തമിഴ്​നാട്ടിലെതന്നെ മറ്റൊരു സംഭവം ഇങ്ങനെ: മകൾ ദലിത്​ യുവാവ​ി​െന വിവാഹം ചെയ്​തതിൽ രോഷാകുലനായി ചിന്നസാമി എന്ന തേവർ ജാതിക്കാരൻ അവളെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അക്രമിസംഘത്തെ ഏർപ്പാടാക്കുന്നു. ആക്രമണത്തിൽ ശങ്കർ എന്ന ദലിത്​ യുവാവ്​ കൊല്ലപ്പെടുകയും അയാളുടെ ഭാര്യയും ചിന്നസാമിയുടെ മകളു​മായ കൗസല്യ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്യുന്നു.

അക്രമമത്രയും നിരീക്ഷണ കാമറയിൽപെട്ടിരുന്നു എന്നു മാത്രമല്ല, രക്ഷപ്പെട്ട കൗസല്യ മാതാപിതാക്കൾക്കെതിരെ മൊഴികൊടുക്കുകയും ചെയ്​തു. 2016ലെ ആ കൊലപാതകം വിചാരണ ചെയ്​ത കോടതി തെളിവുകളുടെ അടിസ്​ഥാനത്തിൽ ചിന്നസാമിയെയും മറ്റ്​അഞ്ച്​ പ്രതികളെയും വധശിക്ഷക്ക്​ വിധിച്ചു.

എന്നാൽ, ഇപ്പോഴിതാ, മദ്രാസ്​ ഹൈകോടതി ആ ശിക്ഷ റദ്ദാക്കിയിരിക്കുന്നു. അഞ്ച്​ ക്വ​ട്ടേഷൻ കൊലയാളികളുടെ വധശിക്ഷ ഇളവു ചെയ്​ത്​ ജീവപര്യന്തം തടവുശിക്ഷയാക്കി മാറ്റി; അവരെ കൊലകൃത്യത്തിനയച്ച ചിന്നസാമിയെ കുറ്റമുക്​തനാക്കുകയും ചെയ്​തിരിക്കുന്നു. ഗൂഢാലോചനക്ക്​ തെളിവില്ലത്രെ.

ഇവിടെ വീഴ്​ചവരുത്തിയത്​ പ്രോസിക്യൂഷനോ അതോ തെളിവ്​ ശരിയായി വിലയിരുത്താത്ത കോടതിയോ എന്ന തർക്കം ബാക്കിയുണ്ടെങ്കിലും അന്തിമ ഫലം വ്യക്​തമാണ്​: ഒരു ദലിത്​ യുവാവിനെ ജാതിവെറിയുടെ പേരിൽ കൊലചെയ്യിച്ച കുറ്റം ശിക്ഷ​ിക്കപ്പെടാതെ പോകുന്നു.
കുറ്റവാളികൾ വ്യവസ്​ഥിതിയുടെ ഒത്താശയോടെ രക്ഷപ്പെടുന്ന സംഭവങ്ങൾ തമിഴ്​നാട്ടിൽ ഒതുങ്ങുന്നില്ലതാനും.

ഡൽഹിയിലെ വംശീയാതിക്രമങ്ങളിൽ തീർത്തും ഏകപക്ഷീയമായ അന്വേഷണവും കേസുമാണ്​ നടക്കുന്നതെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമികൾ അന്വേഷണപരിധിയിൽനിന്ന്​ തന്നെ ഒഴിവായി. തെളിവുകൾ അവഗണിക്കപ്പെട്ടു. ഇരകൾ പ്രതികളാക്കപ്പെട്ടു. പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളെ അക്രമംകൊണ്ട്​ നേരിട്ട സംഭവപരമ്പര ഡൽഹി പൊലീസി​​െൻറ അന്വേഷണത്തിലൂടെ തലകുത്തനെയാകുന്നു.

അക്രമങ്ങൾക്ക്​ പരസ്യമായി ആഹ്വാനം ചെയ്​തവർ കുറ്റപത്രത്തിൽനിന്നു തന്നെ ഒഴിവാക്കപ്പെട്ടു. ഭീകരരോടൊപ്പം ​പി​ടി​യി​ലാ​യ ജ​മ്മു-​ക​ശ്​​മീ​ർ ഡി.​എ​സ്.​പി ദ​വീ​ന്ദ​ർ​സി​ങ്ങി​ന്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​തും തു​റ​ന്നു​ക​ഴി​ഞ്ഞ​താ​ണ്​ മ​റ്റൊ​രു സം​ഭ​വം. പാ​ർ​ല​മെ​ൻ​റ്​ ​ആ​ക്ര​മ​ണ​ത്തി​നെ​ന്ന​പോ​ലെ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ന്​ ഭീ​ക​ര​വാ​ദി​ക​ളെ ഡൽ​ഹി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ദ​വീ​ന്ദ​റി​െ​ൻ​റ ല​ക്ഷ്യ​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സ്​ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ്.

അ​യാ​ൾ​ക്ക്​ ജാ​മ്യം കി​ട്ടാ​ൻ കാ​ര​ണം, കു​റ്റ​പ​ത്രം വൈ​കി​ച്ച​ത​ത്രെ. കു​റ്റ​പ​ത്രം വൈ​കി​പ്പി​ക്കു​ക, കു​റ്റ​പ​ത്ര​ത്തി​ൽ ത​ന്നെ വാ​ദി​ക​ളെ​യും പ്ര​തി​ക​ളെ​യും തോ​ന്നി​യ​പോ​ലെ മാ​റ്റു​ക, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ വേ​ണ്ട​ത്ര അ​വ​സ​രം ന​ൽ​കു​ക തു​ട​ങ്ങി പ​ല വി​ദ്യ​ക​ളും ന​മ്മു​ടെ നി​യ​മ-​നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ പ്ര​ഹ​സ​ന​മാ​ക്കി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ആ​യി​രം അ​പ​രാ​ധി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി പോ​ലും ശി​ക്ഷി​ക്ക​പ്പെ​ട​രു​ത്​ എ​ന്ന​ത്​ നീ​തി​ന്യാ​യ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന ത​ത്ത്വ​മാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​വ​ണ​ത​യ​നു​സ​രി​ച്ച്​ അ​പ​രാ​ധി​ക​ൾ ര​ക്ഷ​പ്പെ​ടു​ക മാ​ത്ര​മ​ല്ല, നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഡൽ​ഹി​യി​ൽ പൗ​ര​ത്വ​പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​വ​ർ മാ​ത്ര​മ​ല്ല,അ​വ​ർ​ക്ക്​ ഭ​ക്ഷ​ണം വി​ള​മ്പി​യ ഡി.​എ​സ്. ബി​ന്ദ്ര വ​രെ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ല​ട​ക്കം മ​നു​ഷ്യ​ത്വ​ത്തോ​ടെ സേ​വ​നം ചെ​യ്​​ത അ​ൽ​ഹി​ന്ദ്​ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ അ​ൻ​വ​ർപോ​ലും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച​വ​രും ക​ലാ​ശാ​ലാ വ​ള​പ്പു​ക​ളി​ൽ താ​ണ്ഡ​വ​മാ​ടി​യ​വ​രും കു​റ്റ​മു​ക്​​ത​രാ​കു​േ​മ്പാ​ൾ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​പ്പ​ട്ടി​ക​യി​ൽ വ​രു​ന്നു; ജാ​മ്യ​മി​ല്ലാ​തെ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​ന്നു.

തൂ​ത്തു​ക്കു​ടി സം​ഭ​വ​ത്തി​ലെ​ന്ന​പോ​ലെ, ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ൾ ബോ​ധ​പൂ​ർ​വം കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ത്ത്​ നി​യ​മ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്നു. പ​രാ​തി​യു​മാ​യി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ചാ​ലോ, പൊ​ലീ​സി​െ​ൻ​റ ഉ​പ​വ​കു​പ്പി​ൽ ചെ​ന്ന പ്ര​തീ​തി. പൊ​ലീ​സും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ചി​ല​പ്പോ​ൾ ജു​ഡീ​ഷ്യ​റി പോ​ലും ക​ട​മ മ​റ​ക്കു​ന്നു.

അ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും (സു​പ്രി​യ ശ​ർ​മ, സി​ദ്ധാ​ർ​ഥ വ​ര​ദ​രാ​ജ​ൻ, വി​നോ​ദ്​ ദു​വ, വ​ര​വ​ര​റാ​വു, ഹ​ർ​ഷ്​​മ​ന്ദ​ർ...) വേ​ട്ട​യാ​ട​​പ്പെ​ടു​ന്നു. വാ​സ്​​ത​വ​ത്തി​ൽ ഇ​വി​ടെ ഇ​ര​യാ​കു​ന്ന​ത്​ രാ​ജ്യ​മാ​ണ്​; അ​ത​ി​ലെ ഏ​താ​നും ചി​ല​ര​ല്ല.

Loading...
COMMENTS