രോ​ഗി​യോ​ടും മൃ​ത​ദേ​ഹ​ത്തോ​ടും ആ​ദ​ര​വു​ണ്ടാ​വ​ണം

  • കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക​മാ​യ ഇ​ക​ഴ്ത്ത​ലും ബ​ഹി​ഷ്ക​രി​ക്ക​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. മാ​ന​സി​ക​രോ​ഗം, കു​ഷ്ഠ​രോ​ഗം, മ​ദ്യ​പാ​നം എ​ന്നി​വ​യി​ലാ​ണ് ചാ​പ്പ​കു​ത്തി മാ​റ്റി​നി​ർ​ത്തു​ന്ന സ്ഥി​തി ശ​ക്ത​മാ​യിരു​ന്ന​ത്. അ​തി​നാ​ൽ, പു​തി​യൊ​രു രോ​ഗ​ത്തി​െ​ൻ​റ പേ​രി​ൽ ചാ​പ്പ​കു​ത്ത​ൽ ഉ​ണ്ടാ​യി​വ​രു​മ്പോ​ൾ​ത​ന്നെ അ​തി​നെ​തി​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യും വേ​ണം

07:35 AM
24/06/2020

കേ​ര​ള​ത്തി​ൽ കോ​വി​ഡ് മെ​ല്ലെ​യെ​ങ്കി​ലും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മൂ​വാ​യി​രം രോ​ഗി​ക​ളെ​ന്ന​ത് കേ​ര​ള​ത്തി​െ​ൻ​റ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ വ​ലി​യ സം​ഖ്യ​യ​ല്ല. എ​ന്നാ​ൽ, രോ​ഗ​വ്യാ​പ​നം ഏ​റി​വ​രു​ന്നു എ​ന്ന​തും വ​രും​വാ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ​ലി​യ സം​ഖ്യ​യി​ലേ​ക്ക്​ ഇ​ത് വി​ക​സി​ക്കും എ​ന്ന​തും കാ​ണാ​തി​രു​ന്നു​കൂ​ടാ. കോ​വി​ഡ് വ്യാ​പി​ക്കു​മ്പോ​ൾ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ​യി​ലും മാ​ത്ര​മ​ല്ല, ന​മ്മു​ടെ മൂ​ല്യാ​ധി​ഷ്ഠി​ത നി​ല​പാ​ടു​ക​ളി​ൽ​കൂ​ടി​യാ​ണ്.


ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം. അ​ടു​ത്തി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത് വാ​ർ​ത്ത​യാ​യി. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​വു​ന്ന​ത​ല്ല ഇ​വ. ഏ​പ്രി​ൽ മാ​സം ഡോ. ​സൈ​മ​ൺ ഹെ​ർ​ക്കു​ലി​സ് എ​ന്ന ന്യൂ​റോ സ​ർ​ജ​ൻ ചെ​ന്നൈ​യി​ൽ മ​രി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം അ​ട​ക്കം​ചെ​യ്യാ​ൻ ര​ണ്ടി​ട​ത്ത് നാ​ട്ടു​കാ​ർ വി​സ​മ്മ​തി​ച്ച​ത് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​റ്റു സ​മാ​ന​സം​ഭ​വ​ങ്ങ​ളും ത​മി​ഴ്നാ​ട്ടി​ൽ ന​ട​ന്നു. ഇ​ങ്ങ​നെ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ച​വ​ർ​ക്ക് തെ​റ്റി.

മൃ​ത​ദേ​ഹം സ​മൂ​ഹ​ത്തി​െ​ൻ​റ ആ​ദ​ര​പൂ​ർ​വ​മാ​യ പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്നു. ഭൂ​മി​യി​ൽ അ​ട​ക്കം​ചെ​യ്യു​ക​യോ അ​ന്ത​രീ​ക്ഷ​ത്തി​ൽ ദ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യ​പ്പെ​ടു​ന്ന​ത് മൃ​ത​ദേ​ഹ​ത്തി​െ​ൻ​റ മാ​ത്ര​മ​ല്ല, ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​കൂ​ടി അ​വ​കാ​ശ​മാ​ണ്. ജീ​വി​ത​ത്തോ​ട് സ​മൂ​ഹം കാ​ണി​ക്കു​ന്ന മാ​ന്യ​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​യി മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തെ കാ​ണ​ണം. ഇ​ത് ശാ​സ്ത്ര​ബോ​ധ​മി​ല്ലാ​ത്ത​തി​െ​ൻ​റ​യോ അ​റി​വി​ല്ലാ​യ്മ​യു​ടെ​യോ മാ​ത്രം പ്ര​ശ്ന​മാ​യി ക​ണ്ടു​കൂ​ടാ.

ശാ​സ്ത്ര​ത്തി​ന് കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളു​ണ്ട്. അ​തി​ൽ പ്ര​ധാ​നം സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗം ന​ൽ​കു​ന്നി​ല്ല എ​ന്ന​താ​ണ്. വൈ​റ​സി​ന് ജീ​വ​നു​ള്ള കോ​ശ​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​ജ​ന​നം സാ​ധി​ക്കു​ക​യു​ള്ളൂ. ന​മു​ക്കെ​ല്ലാം അ​റി​യാ​വു​ന്ന​തു​പോ​ലെ മ​നു​ഷ്യ​രി​ൽ​നി​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് തെ​റി​ക്കു​ന്ന സ്ര​വ​ക​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ്യാ​പ​നം ന​ട​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ അ​തു​ണ്ടാ​കാ​ത്ത​തി​നാ​ൽ വ്യാ​പ​ന​സാ​ധ്യ​ത കു​റ​വാ​ണ്. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് സ്ര​വ​ങ്ങ​ൾ പു​റ​ത്തു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്; അ​തി​നാ​ൽ, മ​ര​ണ​ശേ​ഷം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​വ​ര​ണ​ത്തി​ൽ വേ​ണം മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കേ​ണ്ട​തും സം​സ്ക​രി​ക്കേ​ണ്ട​തും. അ​പ്പോ​ൾ സം​സ്ക​രി​ക്കു​ന്ന സ​മ​യം ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തൊ​ടു​ക​യോ ചും​ബി​ക്കു​ക​യോ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ സ്പ​ർ​ശം ഉ​ണ്ടാ​കു​ക​യോ ചെ​യ്യാ​തി​രു​ന്നാ​ൽ വ്യാ​പ​ന​വും ന​ട​ക്കു​ക​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ നി​ശ്ചി​ത പ്രോ​ട്ടോ​കോ​ൾ മു​ഖേ​ന ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ അ​തു പി​ന്തു​ട​ർ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ആ​ദ​ര​പൂ​ർ​വ​മാ​യ സം​സ്കാ​രം ഉ​റ​പ്പി​ക്കാം. ഇ​ക്കാ​ര്യം ഇ​ന്ത്യ​ൻ വൈ​ദ്യ​ശാ​സ്ത്ര കൗ​ൺ​സി​ലും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും അം​ഗീ​ക​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ ഇ​തി​ന​കം 13,000ത്തി​ൽ പ​രം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ന​ട​ന്നു​ക​ഴി​ഞ്ഞു. ഇ​തു​വ​രെ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു സം​സ്ക​രി​ച്ച മൃ​ത​ശ​രീ​ര​ത്തി​ൽ​നി​ന്ന് കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ റി​പ്പോ​ർ​ട്ടി​ല്ല. മൃ​ത​ശ​രീ​ര​ത്തി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വൈ​റ​സ് ജീ​നോ​മു​ക​ളു​ടെ സാ​ന്നി​ധ്യം വ്യാ​പ​ന​സാ​ധ്യ​ത കാ​ണി​ക്കു​ന്നി​ല്ല. അ​വ​ക്ക്​ രോ​ഗ​കാ​ര​ണ​മാ​കാ​ൻ ക​ഴി​വി​ല്ല. മ​രി​ച്ച വ്യ​ക്തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു​പോ​ലും രോ​ഗം വ​രു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് എ​ങ്ങ​നെ രോ​ഗ​മു​ണ്ടാ​കും?

പ​ക്ഷേ, നാ​ട്ടു​കാ​രും സ​മൂ​ഹ​വും മൃ​ത​ശ​രീ​ര​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടു​ന്ന​തും സം​സ്ക​രി​ക്കു​ന്ന​തി​നു ത​ട​സ്സം​നി​ൽ​ക്കു​ന്ന​തും ശാ​സ്ത്ര​നി​ര​ക്ഷ​ര​ത​കൊ​ണ്ട​ല്ല. പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​നാ​ശാ​സ്യ​വു​മാ​യ നീ​തി​ബോ​ധം, സ​ദാ​ചാ​ര​ക്ര​മം എ​ന്നി​വ​കൊ​ണ്ടു​കൂ​ടി​യാ​ണ്. സ​മൂ​ഹ​ത്തി​ൽ പ​രോ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തും ആ​ഴ​ത്തി​ൽ വേ​രു​ള്ള​തു​മാ​യ യു​ക്തി​ഹീ​ന ധാ​ര​ണ​ക​ൾ ഇ​തി​നു പി​ന്നി​ലു​ണ്ട്. എ​ന്തെ​ങ്കി​ലും കാ​ര​ണം ആ​രോ​പി​ച്ച്​ ചി​ല മ​നു​ഷ്യ​രെ ചി​ല​നേ​ര​ത്തേ​ക്കോ സ്ഥി​ര​മാ​യോ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് കീ​ഴോ​ട്ട് ത​ള്ളു​ക അ​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കു​ക എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന സ​മീ​പ​നം. സാ​ങ്കേ​തി​ക​മാ​യി പ​റ​ഞ്ഞാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യ അ​യി​ത്ത​മാ​ണി​ത്. അ​തി​നാ​ൽ ത​ന്നെ ഇ​ത് മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു​ള്ള പ​രി​ഗ​ണ​ന​യി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. അ​ടു​ത്ത​നാ​ളു​ക​ളി​ൽ സ​മാ​ന​മാ​യ ബ​ഹി​ഷ്ക​രി​ക്ക​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി വി​ദേ​ശ​ത്തു​നി​ന്നോ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നോ വ​രു​ന്ന രോ​ഗി​ക​ളും അ​നു​ഭ​വി​ക്കു​ന്നു എ​ന്ന​തി​നാ​ൽ പ്ര​ശ്നം അ​തി​സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് കാ​ണ​ണം. വ​ള​രെ കു​റ​ച്ചു സം​ഭ​വ​ങ്ങ​ൾ മാ​ത്ര​മേ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ള്ളൂ എ​ങ്കി​ലും ല​ഭ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്നു.

കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക​മാ​യ ഇ​ക​ഴ്ത്ത​ലും ബ​ഹി​ഷ്ക​രി​ക്ക​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. മാ​ന​സി​ക​രോ​ഗം, കു​ഷ്ഠ​രോ​ഗം, മ​ദ്യ​പാ​നം എ​ന്നി​വ​യി​ലാ​ണ് ചാ​പ്പ​കു​ത്തി (stigmatization) മാ​റ്റി​നി​ർ​ത്തു​ന്ന സ്ഥി​തി ശ​ക്ത​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. കു​ഷ്ഠ​രോ​ഗം മാ​റാ​രോ​ഗ​മാ​യി ക​ണ്ടി​രു​ന്ന​തി​നാ​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത്ത​രം ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​രു​ന്നു. അ​തി​നാ​ൽ, പു​തി​യൊ​രു രോ​ഗ​ത്തി​െ​ൻ​റ പേ​രി​ൽ ചാ​പ്പ​കു​ത്ത​ൽ ഉ​ണ്ടാ​യി വ​രു​മ്പോ​ൾ​ത​ന്നെ അ​തി​നെ​തി​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യും അ​ത്യാ​വ​ശ്യ​മാ​കു​ന്നു.

കു​റ​ഞ്ഞ​തും ഇ​ട​ത്ത​രം വ​രു​മാ​ന​വും ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ലും സ​മൂ​ഹ​ങ്ങ​ളി​ലു​മാ​ണ് ചാ​പ്പ (സ്‌​റ്റി​ഗ്​​മ) ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. സാ​മൂ​ഹി​ക ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം വ​ർ​ധി​പ്പി​ച്ചാ​ലേ ഇൗ ‘​സ്‌​റ്റി​ഗ്​​മ’ നി​യ​ന്ത്ര​ണ​ത്തി​ലാ​കൂ. മ​സ്കാ​യാ​നോ, റ്റോ​സോ-​സ​ൽ​മാ​ൻ മു​ത​ൽ​പേ​ർ 2019ൽ ​ന​ട​ത്തി​യ പ​ഠ​നം ഈ ​മേ​ഖ​ല​യി​ൽ വെ​ളി​ച്ചം​വീ​ശു​ന്നു. ഒ​രു സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ​രി​സ​ര​ത്തി​ൽ പ്ര​ധാ​ന​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ ചാ​പ്പ​കു​ത്ത​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കു​മെ​ന്നാ​ണ്​ അ​വ​രു​ടെ വാ​ദം.

ക്വാ​റ​ൻ​റീ​നി​ൽ ഉ​ള്ള​വ​രു​ടെ മേ​ൽ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ മേ​ൽ ബ​ലം പ്ര​യോ​ഗി​ക്കാ​മെ​ന്നും, റെ​ഡ് സോ​ണി​ൽ​നി​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​രെ ആ​ൾ​ക്കൂ​ട്ടം കൂ​ടി ത​ട​യാ​മെ​ന്നും ഉ​ള്ള പൊ​തു​ബോ​ധ​ങ്ങ​ൾ സ്‌​റ്റി​ഗ്​​മ ഉ​റ​പ്പി​ക്ക​ൽ എ​ളു​പ്പ​മാ​ക്കു​ന്നു. ജ​നാ​ധി​പ​ത്യം അ​നു​വ​ദി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പൗ​ര​ബോ​ധ​ത്തി​െ​ൻ​റ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​െ​ൻ​റ​യും ആ​ശ​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ബ​ദ​ൽ അ​ധി​കാ​ര​വും അ​ധി​കാ​ര​ചി​ഹ്ന​ങ്ങ​ളും ആ​ണെ​ങ്കി​ൽ സ്‌​റ്റി​ഗ്​​മ നി​യ​ന്ത്രി​ക്കാ​ൻ പ്ര​യാ​സ​മാ​കും. ഇൗ ​ഒ​രി​ക്ക​ൽ സ്ഥാ​പി​ത​മാ​യ സ്‌​റ്റി​ഗ്​​മ​യു​ടെ സാ​മൂ​ഹി​ക​ക്ര​മം മാ​റ്റി​യെ​ടു​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​പ​സ്മാ​രം, മാ​ന​സി​ക​രോ​ഗം എ​ന്നി​വ​യു​ള്ള​വ​ർ​ക്കു നേ​രെ എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ബ​ഹി​ഷ്ക​ര​ണ​ങ്ങ​ൾ​ത​ന്നെ ഉ​ദാ​ഹ​ര​ണം. ഇ​തെ​ല്ലാം പ​ഴ​യ രോ​ഗ​ങ്ങ​ള​ല്ലേ എ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റ്. വ​ള​രെ അ​ടു​ത്ത​കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ൽ എ​യ്ഡ്സ്/ എ​ച്ച്.​ഐ.​വി രോ​ഗ​ബാ​ധ വ്യാ​പി​ച്ച​ത്. തൊ​ണ്ണൂ​റു​ക​ളി​ൽ വ​ലി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്ന രോ​ഗ​ത്തി​ന്മേ​ൽ ഉ​ണ്ടാ​യ സാ​മൂ​ഹി​ക ബ​ഹി​ഷ്ക​ര​ണം ഓ​ർ​ക്കു​ക.

അ​ന്ന് എ​ച്ച്.​ഐ.​വി ബാ​ധി​ച്ച​വ​രു​ടെ കു​ട്ടി​ക​ളി​ൽ അ​ണു​ബാ​ധ​യു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ഇ​ന്നും സ​മൂ​ഹ​ത്തി​ലു​ണ്ട​ല്ലോ. അ​വ​രി​ൽ പ​ല​ർ​ക്കും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​രാ​നും സ്വ​ത​ന്ത്ര​മാ​യി വി​ദ്യാ​ഭ്യാ​സം കി​ട്ടാ​നും ത​ട​സ്സ​ങ്ങ​ളു​ണ്ട്. സ​മൂ​ഹ​ത്തി​െ​ൻ​റ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ പെ​ട്ടെ​ന്ന് മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​താ​ൻ വ​യ്യെ​ന്ന​ർ​ഥം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​വി​ഡി​ന് എ​തി​രെ സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​തി​ലോ​മ നി​ല​പാ​ടു​ക​ളെ കാ​ണേ​ണ്ട​ത്. അ​തി​ൽ ഏ​റ്റ​വും തീ​ക്ഷ്​​ണ​മാ​യ​ത് മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വു​ത​ന്നെ. കോ​വി​ഡ് കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​പ്പോ​ൾ, അ​നാ​ദ​ര​വു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സ​മൂ​ഹം പു​തി​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നും വൈ​കി​ക്കൂ​ടാ.

Loading...
COMMENTS