കോ​വി​ഡ് -19: ശാ​സ്ത്രീ​യ​ത​യും അ​ശാ​സ്ത്രീ​യ​ത​യും

coronavirus

ഇ​തെ​ഴു​തു​മ്പോ​ൾ COVID -19 അ​ണു​ബാ​ധ 71,329 പേ​രെ ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. മ​ര​ണ​സം​ഖ്യ 1775 ആ​യി. മ​ര​ണം മി​ക്ക​വാ​റും ചൈ​ന​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​തു കാ​ണാം. ചൈ​ന​ക്ക് പു​റ​ത്ത് ആ​കെ അ​ഞ്ചു​പേ​ർ മ​രി​ച്ചു.  ഈ ​ക​ണ​ക്കു​ക​ൾ ചി​ല വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. പ്ര​ധാ​ന​മാ​യും മ​ന​സ്സി​ലാ​ക്കേ​ണ്ട​ത് വൈ​റ​സ് ബാ​ധ ഏ​റ​ക്കു​റെ ചൈ​ന​യി​ൽ ഒ​തു​ക്കി​നി​ർ​ത്താ​ൻ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​യി എ​ന്നാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 70,548 പേ​ർ ചൈ​ന​യി​ലും, ഇ​ത​ര ദേ​ശ​ക്കാ​രാ​യ 771 പേ​രി​ൽ  356 പേ​ർ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക​പ്പ​ലി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ്. ഇ​തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു എ​ന്ന് പ​റ​യു​മ്പോ​ൾ ചൈ​ന​ക്ക് പു​റ​ത്ത് മ​ര​ണ​നി​ര​ക്ക് 0.65 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കോ​വി​ഡ് ^19 വൈ​റ​സി​ന് മ​റ്റു വൈ​റ​സ് ബാ​ധ​ക​ൾ​ക്ക് സ​മാ​ന​മാ​യ നി​ര​ക്കു​മാ​ത്ര​മേ​യു​ള്ളൂ എ​ന്ന​ർ​ഥം.

ചൈ​ന ജൈ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ പു​റ​ത്തു​വ​ന്ന വൈ​റ​സാ​ണെ​ന്നും മ​റ്റു​മു​ള്ള പ്ര​ചാ​ര​ണം തീ​ർ​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. വെ​റും അ​ര ശ​ത​മാ​നം മ​ര​ണ​നി​ര​ക്കു​ള്ള രോ​ഗാ​ണു ജൈ​വാ​യു​ധ​മാ​ക്കാ​ൻ ചി​ന്തി​ക്കു​ന്ന​തു പോ​ലും ബു​ദ്ധി​ശൂ​ന്യ​വും അ​പ്രാ​യോ​ഗി​ക​വു​മാ​ണ​ല്ലോ. ഡേ​വി​ഡ് കൂ​ൻ​റ്​​സ്​ ര​ചി​ച്ച ‘ഇ​രു​ട്ടി​െ​ൻ​റ ക​ണ്ണു​ക​ൾ’ (The Eyes of Darkness) എ​ന്ന നോ​വ​ലാ​വ​ണം ഇ​ങ്ങ​നെ​യൊ​രു ആ​ശ​യ​ത്തി​െ​ൻ​റ ഉ​റ​വി​ടം. എ​ന്നാ​ൽ, നോ​വ​ൽ വൈ​റ​സി​െ​ൻ​റ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തൊ​ന്നും സം​ഭാ​വ്യ​മ​ല്ല എ​ന്ന​ത് ക​ഥ പ​ട​ർ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ന്നേ​യി​ല്ല. ഗ​ർ​ഭി​ണി​ക​ളി​ൽ അ​ന്ന വേ​ൾ​ഡ് ന​ട​ത്തി​യ പ​ഠ​നം ‘ലാ​ൻ​സെ​റ്റി’​ൽ വ​ന്നി​ട്ടു​ണ്ട്. ഗ​ർ​ഭാ​വ​സ്ഥ​യു​ടെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ച സ്ത്രീ​ക​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മാ​താ​വി​നോ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നോ എ​ന്തെ​ങ്കി​ലും സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണാ​നാ​യി​ല്ല. വൈ​റ​സ് മാ​താ​വി​ൽ​നി​ന്ന്​ ശി​ശു​വി​ലേ​ക്ക് സം​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന ധാ​ര​ണ ഇ​തോ​ടെ ശ​ക്ത​മാ​യി.

ചൈ​ന​യി​ൽ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് രോ​ഗ​ബാ​ധി​ത​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. സ​ത്യ​ത്തി​ലി​ത് രോ​ഗം അ​മി​ത​മാ​യി പ​ട​ർ​ന്ന​തു​കൊ​ണ്ടാ​യി​രു​ന്നി​ല്ല; മ​റി​ച്ച്, രോ​ഗി​ക​ളെ എ​ണ്ണു​ന്ന​തി​ൽ ചൈ​ന വ​രു​ത്തി​യ മാ​റ്റ​മാ​യി​രു​ന്നു കാ​ര​ണം. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​മ്പോ​ൾ മാ​ത്ര​മേ കോ​വി​ഡ് ^19 സ്ഥി​രീ​ക​രി​ക്കൂ എ​ന്ന മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് നെ​ഞ്ചി​െ​ൻ​റ സ്കാ​ൻ ഉ​ൾ​െ​പ്പ​ടെ മ​റ്റു പ​രി​ശോ​ധ​ന​ക​ൾ കൂ​ടി രോ​ഗ​നി​ർ​ണ​യ​ത്തി​െ​ൻ​റ ഘ​ട​ക​ങ്ങ​ളാ​ക്കി. പു​തി​യ ക​ണ​ക്കു​ക​ളി​ൽ പെ​ട്ട രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​നും, അ​തു​വ​ഴി വ്യാ​പ​ന നി​യ​ന്ത്ര​ണം മെ​ച്ച​മാ​ക്കാ​നും സാ​ധ്യ​ത​തെ​ളി​ഞ്ഞു. 

ലാ​ൻ​കാ​സ്​​റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ യോ​നാ​ഥ​ൻ റീ​ഡ് എ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത് വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രി​ൽ ഇ​രു​പ​തി​ൽ ഒ​ന്ന് എ​ന്ന ക​ണ​ക്കി​നു മാ​ത്ര​മേ രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​യി​രു​ന്നു​ള്ളൂ. ജ​നു​വ​രി ര​ണ്ടാം പാ​ദ​ത്തി​ലും ഇ​തി​ങ്ങ​നെ​യാ​യി​രു​ന്നു; 22ാം തീ​യ​തി ചൈ​ന റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 547 രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു. റീ​ഡി​െ​ൻ​റ അ​ഭി​പ്രാ​യ​ത്തി​ൽ അ​ന്ന് 11,090നും 33,490​നും ഇ​ട​ക്ക്​ രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. വു​ഹാ​ൻ പ​ട്ട​ണം ത​ന്നെ ക്വാ​റ​ൈ​ൻ​റ​ന്​ വി​ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞാ​ൽ ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും അ​തി​സ​മ്മ​ർ​ദ​ത്തി​ലാ​കും. 

ആ ​നി​ല​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ത്ത​വ​രും എ​ത്തി​യാ​ൽ ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത​വ​രും ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ എ​ത്താ​നാ​കാ​ത്ത​വ​രും ഒ​ക്കെ​യാ​യി വ​ലി​യൊ​രു സം​ഖ്യ​യു​ണ്ടാ​കും. ജ​നു​വ​രി 31 ആ​യ​പ്പോ​ൾ ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടാ​യ 11,200 അ​ല്ല, 88,000ത്തോ​ളം രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഷി​നാ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ൻ വൈ-​കി​ത് മി​ങ് മോ​ഡ​ലി​ങ്​ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി. സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ട​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ന്നും, അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ മ​ര​ണ​നി​ര​ക്ക് ഇ​നി​യും താ​ഴു​മെ​ന്നും നാം ​മ​ന​സ്സി​ലാ​ക്ക​ണം.

അ​ന​വ​ധി ശാ​സ്ത്ര​പ​ഠ​ന​ങ്ങ​ളാ​ണ് ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ കോ​വി​ഡ് ^19 ൽ ​ഇ​തി​ന​കം ന​ട​ന്ന​ത്. കൊ​റോ​ണ ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ടെ​ക്നോ​ള​ജി, ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​മൂ​ഹി​ക പ​രി​ര​ക്ഷ, അ​ത്യ​ന്തം ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ എ​ല്ലാം ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ചു​റ്റും അ​ന​വ​ധി ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​നി​ട​ക്ക് അ​ശാ​സ്ത്രീ​യ​വും ജ​ന​വി​രു​ദ്ധ​വു​മാ​യ പ​ല പ്ര​ചാ​ര​ണ​ങ്ങ​ളും ന​മ്മു​ടെ ശ്ര​ദ്ധ​യി​ൽ വ​രു​ന്നു. യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ചൈ​നീ​സ്​ സം​സ്കാ​ര​ത്തെ ആ​ക്ര​മി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ചൈ​ന​യെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നും യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​മാ​റ്റു​ന്ന​തി​നും കാ​ര​ണ​മാ​കാം. ശാ​സ്ത്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ളും സ​മൂ​ഹ​ങ്ങ​ളു​മാ​ണ് കൊ​റോ​ണ കാ​ല​ത്ത് മെ​ച്ച​പ്പെ​ട്ട ഫ​ലം കൈ​വ​രി​ച്ച​ത്.

ആ​യു​ഷ്​ മ​ന്ത്രാ​ല​യ​വും ശി​പാ​ർ​ശ​യു​മാ​യി രം​ഗ​ത്തെ​ത്തി. ആ​ദ്യ​ശി​പാ​ർ​ശ​ക​ൾ ജ​നു​വ​രി 29ന് ​പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച്, ഹോ​മി​യോ, ആ​യു​ർ​വേ​ദ, യൂ​നാ​നി തു​ട​ങ്ങി​യ ചി​കി​ത്സ​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ശി​പാ​ർ​ശ​ക​ളെ​ത്തി​യ​ത്. ആ​ദ്യ​ഭാ​ഗം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും മ​റ്റു അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളും അം​ഗീ​ക​രി​ച്ച ഉ​പ​ദേ​ശ​ങ്ങ​ളും പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും​ത​ന്നെ. എ​ന്നാ​ൽ, ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഹോ​മി​യോ, ആ​യു​ർ​വേ​ദ, യൂ​നാ​നി എ​ന്നീ വൈ​ദ്യ​സ​മ്പ്ര​ദാ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി വി​വ​രി​ക്കു​ന്നു. ആ​യു​ർ​വേ​ദ, ഹോ​മി​യോ​ചി​കി​ത്സ​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും യൂ​നാ​നി പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​ല​ക്ഷ​ണ ചി​കി​ത്സ​ക്കും ആ​ണ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഇ​തി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. 

കൊ​റോ​ണ വൈ​റ​സ് അ​നേ​ക​വ​ർ​ഷ​ങ്ങ​ളാ​യി ന​മു​ക്കി​ട​യി​ൽ ഉ​ള്ള​താ​ണ്; ഇ​പ്പോ​ൾ ഉ​ണ്ടാ​യ കോ​വി​ഡ് ^19 മു​ൻ കൊ​റോ​ണ വൈ​റ​സി​ൽ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഇ​ന​മാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. നാ​ളി​തു​വ​രെ ആ​യു​ഷ് മ​ന്ത്രാ​ല​യം നി​ല​വി​ലു​ള്ള കൊ​റോ​ണ വൈ​റ​സു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ ഒ​ന്നും പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. സാ​ർ​സ് മു​ത​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ത്ത​രം വൈ​റ​സു​ക​ളെ​ക്കു​റി​ച്ചു ധാ​രാ​ളം അ​റി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടും ആ​യു​ഷ് ഗ​വേ​ഷ​ണ​രം​ഗ​ത്ത് താ​ൽ​പ​ര്യ​മെ​ടു​ക്കു​ക​യോ പു​തി​യ അ​റി​വ് ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യോ ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ആ​യു​ഷി​ന് ല​ഭി​ച്ച ബ​ജ​റ്റ് വി​ഹി​തം 1939 കോ​ടി രൂ​പ ആ​യി​രു​ന്നു. പു​തു​താ​യി ഉ​ണ്ടാ​യ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​വു​ള്ള ഔ​ഷ​ധ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​മ്പോ​ൾ ഇ​തേ മ​രു​ന്നു​ക​ൾ എ​ന്തു​കൊ​ണ്ട് മ​റ്റു കൊ​റോ​ണ വൈ​റ​സു​ക​ളി​ൽ പ​രീ​ക്ഷി​ച്ചി​ല്ല എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​കു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു.

മ​റ്റൊ​രു വൈ​റ​സി​നെ​തി​രെ​യും വ്യ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത ഔ​ഷ​ധ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടി​ല്ലാ​ത്ത നൂ​ത​ന വൈ​റ​സി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ക? കൊ​റോ​ണ വൈ​റ​സ് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്; അ​സു​ഖം ബാ​ധി​ച്ച രോ​ഗി​ക​ൾ ക​ർ​ശ​ന​മാ​യ ക്വാ​റ​ൈ​ൻ​റ​ന്​​വി​ധേ​യ​രാ​യ​തി​നാ​ൽ ഇ​തൊ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ടി​വ​ന്നി​ല്ല. അ​വ​രി​ൽ​നി​ന്ന് പ​ക​ർ​ന്ന് ത​ദ്ദേ​ശീ​യ​മാ​യ ഒ​റ്റ രോ​ഗി​പോ​ലും ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യ​തു​മി​ല്ല. നാം ​അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത നൂ​ത​ന വൈ​റ​സു​ക​ൾ പൊ​ടു​ന്ന​നെ എ​ത്തു​മ്പോ​ൾ, നാ​ളി​തു​വ​രെ പ​രീ​ക്ഷി​ച്ചു ഫ​ല​വും പാ​ർ​ശ്വ​ഫ​ല​വും ഉ​റ​പ്പാ​ക്കാ​ത്ത ചി​കി​ത്സാ​വി​ധി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു നി​യ​മ​വും നൈ​തി​ക​ത​യും എ​തി​രാ​ണ്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ജ​നു​വ​രി 29ന് ​ആ​യു​ഷ് മ​ന്ത്രാ​ല​യം ശി​പാ​ർ​ശ​ക​ൾ നി​ര​ത്തി​വെ​ച്ച​ത് അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ​ഗ്​​ധ​ർ എ​ന്നി​വ​രു​ടെ ശാ​സ്ത്ര​ബോ​ധ​ത്തെ സം​ശ​യ​ത്തി​െ​ൻ​റ നി​ഴ​ലി​ൽ നി​ർ​ത്തു​ന്നു.

ഫെ​ബ്രു​വ​രി നാ​ലി​ന്​ ആ​യു​ഷ് മ​ന്ത്രാ​ല​യം മ​റ്റൊ​രു കു​റി​പ്പ് പു​റ​ത്തി​റ​ക്കി. ചി​കി​ത്സ​യി​ല്ലാ​ത്ത ഒ​രു രോ​ഗം ഉ​ണ്ടാ​കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് എ​ന്ത് ചെ​റു​സ​ഹാ​യം എ​വി​ടെ​നി​ന്നു വ​ന്നാ​ലും സ്വാ​ഗ​തം ചെ​യ്യേ​ണ്ട​താ​ണ് എ​ന്നും ആ​യു​ഷി​െ​ൻ​റ മു​ൻ ശി​പാ​ർ​ശ​ക​ൾ ഈ ​അ​ർ​ഥ​ത്തി​ൽ ക​ണ്ടാ​ൽ മ​തി​യെ​ന്നും ഇ​ത്​ അ​വ​കാ​ശ​പ്പെ​ടു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, ഇ​തും ആ​യു​ഷി​ന് സ​ഹാ​യ​ക​ര​മ​ല്ല. ഇ​ന്ത്യ​യി​ലി​ല്ലാ​ത്ത രോ​ഗ​ത്തി​ന് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​മെ​ന്ന് ക​രു​തു​ന്ന ആ​യു​ഷ് എ​ന്തു​കൊ​ണ്ട് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് വൈ​റ​സ് ബാ​ധി​ച്ച ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ൽ പ​രീ​ക്ഷ​ണം തു​ട​ങ്ങാ​ൻ ശ്ര​മി​ച്ചി​ല്ല? പ​ല ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും വൈ​റ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ ധാ​രാ​ളം​പേ​ർ പാ​ർ​ക്കു​ന്ന ഒ​രു ക​പ്പ​ൽ വൈ​റ​സ് ബാ​ധി​ത​രു​മാ​യി ന​ങ്കൂ​ര​മി​ട്ട് കി​ട​ക്കു​ന്നു. അ​വ​രി​ൽ മ​രു​ന്നു​ക​ൾ എ​ന്തു ഫ​ലം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​മ്മു​ടെ ആ​യു​ഷ് ഗ​വേ​ഷ​ണ​ത്തി​ന് ശ​ക്തി പ​ക​ർ​ന്നേ​നെ. ഗ​വേ​ഷ​ണ സാ​ധ്യ​ത പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ്​ ആ​യു​ഷ് ചെ​യ്ത​ത് ഇ​ന്ത്യ​ൻ​മാ​ധ്യ​മ​ങ്ങ​ളും മ​റ്റു കേ​ന്ദ്ര​ങ്ങ​ളും ആ​യു​ഷി​െ​ൻ​റ ഉ​ദ്യ​മ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ്. ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി ഇ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത വൈ​റ​സി​നെ എ​ന്തി​നു മ​രു​ന്നു​മൂ​ലം പ്ര​തി​രോ​ധി​ക്ക​ണം എ​ന്ന ചോ​ദ്യം ആ​യു​ഷ് ബാ​ക്കി​വെ​ക്കു​ന്നു.

Loading...
COMMENTS