വ​ർ​സാ​നി​ലെ പോ​രാ​ളി​ക​ൾ

  • കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​ത്തിൻെറ കേ​ര​ള മാ​തൃ​ക ലോ​ക​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന് പു​റ​ത്ത് സ്വ​ദേ​ശി​ക​ളു​മാ​യി കൈ​കോ​ർ​ത്ത്, മലയാളികളുടെ മുൻകൈയിൽ ന​ട​ക്കുന്ന കോ​വി​ഡ് പ്ര​തി​രോ​ധത്തിൻെറ മ​ഹ​ത്താ​യ ഒ​രു അ​ധ്യാ​യം കൂ​ടി​യു​ണ്ട്. കോ​വി​ഡ് കാ​ല പോ​രാ​ട്ട ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടേ​ണ്ട ഒ​രേ​ട്...

വർസാനിൽ സേവനമനുഷ്​ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ. ചിത്രങ്ങൾ: അൻഷാദ്​ ഗുരുവായൂർ

​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തും അ​ന്ത​സ്സും സം​ര​ക്ഷി​ക്കു​വാ​ൻ സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ജി​ഹാ​ദ് അ​ഥ​വാ ധ​ർ​മസ​മ​രം എ​ന്നു പ​റ​യു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ ലോ​ക​മൊ​ട്ടു​ക്ക് ന​ട​ന്നു​വ​രു​ന്ന​തും അ​ത്ത​ര​മൊ​രു സ​മ​ർ​പ്പ​ണം ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ളോ​ട് വീ​ട്ടി​ൽ സു​ര​ക്ഷി​ത​രാ​യി തു​ട​രു​വാ​ൻ പ​റ​യുേ​മ്പാ​ഴും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ, ശാ​സ്ത്ര​ജ്ഞ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, പൊ​ലീ​സ് സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ, ഗ​താ​ഗ​ത ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രൊ​ന്നും വീ​ടു​ക​ൾ​ക്കു​ള്ളി​ല്ലാ​യി​രു​ന്നി​ല്ല. ന​മ്മു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിനായി, ന​മു​ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങു​വാ​ൻവേ​ണ്ടി അ​വ​ർ എ​ല്ലാ സു​ഖ​ങ്ങ​ളും വേ​ണ്ടെ​ന്നു​വെ​ച്ച് ആ​തു​ര​കേ​ന്ദ്ര​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും സ​ദാ​സ​മ​യം ഉ​ണ​ർ​ന്നി​രു​ന്നു. കൈ​ക​ളി​ൽ പ​റ്റി​യി​രി​ക്കാ​വു​ന്ന അ​ണു​ക്ക​ളെ സാ​നി​റ്റൈ​സ​ർ കൊ​ണ്ടും സ്വാ​ർ​ഥ​ത​യെ ഹൃ​ദ​യ​ലേ​പ​ന​ങ്ങ​ൾ കൊ​ണ്ടും അ​വ​ർ ഇ​ല്ലാ​താ​ക്കി.

സ്വ​ദേ​ശി ജ​ന​സം​ഖ്യ​യേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി പ്ര​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ, വി​ശി​ഷ്യ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ എ​ണ്ണം ഏ​റെ കൂ​ടു​ത​ലാ​യി​രു​ന്നു. ല​ഭ്യ​മാ​യ ആ​രോ​ഗ്യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കി. പി​ന്നീ​ട് ഇൗ ​നാ​ടു​ക​ളി​ലെ ഹോ​ട്ട​ലു​ക​ളും ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റു​ക​ളും സ്​റ്റേഡി​യ​ങ്ങ​ളും വി​ശാ​ല​മാ​യ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ളും ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളു​മാ​യി മാ​റി.

അ​റ​ബ് ലോ​ക​ത്തെ മു​ൻ​നി​ര ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ ഒ​രു​ക്കി​യ ക്വാ​റ​ൻ​റീ​ൻ സ​മു​ച്ച​യം ഒ​രുപ​ക്ഷേ, മി​ഡി​ലീ​സ്​റ്റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സൗ​ക​ര്യ​മാ​ണ്. സ്വ​ദേ​ശി​യെ​ന്നോ വി​ദേ​ശി​യെ​ന്നോ വേ​ർ​തി​രി​വി​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ ഒാ​രോ മ​നു​ഷ്യ​നെ​യും ക​രു​ത​ലിെ​ൻ​റ പു​ത​പ്പു​കൊ​ണ്ട് ചേ​ർ​ത്തു​പി​ടി​ച്ച ഒ​രു ദേ​ശ​ത്തിെ​ൻ​റ ക​രു​ത​ലിെ​ൻ​റ കോ​ട്ട​യാ​ണ് ആ ​കേ​ന്ദ്രം, പ്ര​വാ​സ കേ​ര​ള​ത്തിെ​ൻ​റ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​തു​ര​സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ​റ അ​ട​യാ​ള​ക്കൊ​ടി പാ​റു​ന്നു​ണ്ട​വി​ടെ.

 

അ​വ​ർ​ക്കൊ​പ്പം മാ​ലാ​ഖ​മാ​രു​ണ്ടാ​യി​രു​ന്നു...
200 ല​ധി​കം ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും വ്യാ​പാ​ര​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് യു.​എ.​ഇ. അ​തി​നുപു​റ​മെ ഏ​താ​ണ്ടെ​ല്ലാ നാ​ടു​ക​ളു​മാ​യും വി​നോ​ദ സ​ഞ്ചാ​ര -വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ളു​മു​ണ്ട് ഇൗ ​ദേ​ശ​ത്തി​ന്, വി​ശി​ഷ്യ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ ദു​ബൈ​ക്ക്. കോ​വി​ഡ് -19 ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തും വ്യാ​പി​ച്ച​തു​മാ​യ രാ​ജ്യ​ങ്ങ​ളു​മാ​യു​മെ​ല്ലാം വാ​ണി​ജ്യ-​സാം​സ്കാ​രി​ക പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്.

വൈ​റ​സി​ന് പാ​റിന​ട​ക്കാ​ൻ രാ​ജ്യാ​തി​ർ​ത്തി​ക​ളൊ​ന്നും പ്ര​ശ്ന​മ​ല്ല​ല്ലോ,  സ​മ്പ​ർ​ക്ക വ്യാ​പ​ന​ത്തിെ​ൻ​റ ഭീ​ക​രാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞുതു​ട​ങ്ങും മു​മ്പ്​ പ​ല വ​ഴി​ക​ളി​ലൂ​ടെ കൊ​റോ​ണ ഇ​വി​ടെ​യും ചു​റ്റി​യ​ടി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ പേ​രി​ൽ സമൂ​ഹമാ​ധ്യ​മ വി​ചാ​ര​ണ നേ​രി​ടേ​ണ്ടിവ​ന്ന ദേ​ര^​നാ​ഇ​ഫ് പ്ര​ദേ​ശ​ങ്ങ​ളെ ഇ​തു പി​ടി​ച്ചു​ല​ച്ചു.  ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ, മൊ​ബൈ​ൽ​ഫോ​ൺ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം വ​മ്പ​ൻ ക​േ​മ്പാ​ള​ങ്ങ​ളു​ള്ള അ​ൽ​റാ​സ് മേ​ഖ​ല​യി​ൽ ഒാ​രോ ദി​വ​സ​വും വ​ന്നു​പോ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ഇൗ ​വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലിചെ​യ്ത് കു​ടും​ബം പോ​റ്റു​ന്ന നൂ​റു​ക​ണ​ക്കി​ന് മ​നു​ഷ്യ​രു​മു​ണ്ട്^ ഒ​റ്റ മു​റി​യി​ൽ അ​ട്ടി​ക്ക​ട്ടി​ലു​ക​ളി​ലാ​യി എ​ട്ടും പ​ത്തും പ​ന്ത്ര​ണ്ടും മ​നു​ഷ്യ​ർ ചേ​ർ​ന്നുക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വി​ടത്തെ താ​മ​സകേ​ന്ദ്ര​ങ്ങ​ളി​ൽ.

ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​ർ, അ​തി​ലേ​റെ​യും മ​ല​യാ​ളി​ക​ൾ. ഇ​വി​ടെ​യി​ങ്ങ​നെ ഞെ​ങ്ങി​യും ഞെ​രു​ങ്ങി​യും ജീ​വി​ച്ചി​ട്ടാ​ണ് ഇൗ ​മ​നു​ഷ്യ​ർ നാ​ടിെ​ൻ​റ​യും വീ​ടിെ​ൻ​റ​യും വി​ശാ​ല​മാ​യ സ​ന്തോ​ഷ​ത്തി​നാ​യി കൈ​യ​യ​ച്ച് ചെ​ല​വി​ടു​ന്ന​ത് എ​ന്നോ​ർ​ക്ക​ണം. ഇ​ത്ര​യേ​റെ ജ​ന​സാ​ന്ദ്ര​മാ​യ ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​റ​സ് തീ​പ്പൊ​രി​യെക്കാ​ൾ വേ​ഗ​ത്തി​ൽ  പ​ട​രു​മെ​ന്നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം വ​രു​ത്തി​വെ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം ആ​ലോ​ചി​ക്കാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണെ​ന്നു​മു​ള്ള  തി​രി​ച്ച​റി​വി​ൽ തു​ട​ങ്ങു​ന്നു സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ൽ നി​റ​യു​ന്ന ഇൗ ​ധ​ർ​മ​സ​മ​രം.

ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രെ അ​ടി​യ​ന്തര​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സു​ര​ക്ഷി​ത താ​മ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന കോ​വി​ഡ് വ്യാ​പ​ന​ത്തിെ​ൻ​റ ആ​ദ്യ ദി​ന​ങ്ങ​ളി​ൽത​ന്നെ ദു​ബൈ​യി​ലെ സു​മ​ന​സ്സുക​ളാ​യ മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നുവ​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽത​ന്നെ​യു​ള്ള ചി​ല ഹോ​ട്ട​ലു​ക​ളും മ​റ്റു​മാ​ണ് ആ​ദ്യ​മാ​യി അ​തി​നാ​യി ക​ണ്ടു​വെ​ച്ച​ത്. എ​ന്നാ​ൽ, വ്യാ​പ​നം ശ​ക്തി​പ്പെ​ടു​ന്ന​തി​നാ​ൽ അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​വും എ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്നു​ള്ള പ്ര​യ​ത്ന​ങ്ങ​ളും അ​ന്വേ​ഷ​ണ​വു​മാ​ണ് മി​ഡി​ലീ​സ്​റ്റിലെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് പ​രി​ച​ര​ണ സ​മു​ച്ച​യ​ത്തിെ​ൻ​റ പി​റ​വി​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

വർസാനിലെ ക്രൈസിസ്​ മാനേജ്​മ​​​െൻറ്​ ടീം അംഗങ്ങൾ
 

ബാ​ച്ച്​ല​ർ മു​റി​ക​ളി​ൽ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന പ​ല യു​വാ​ക്ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റിവ് ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ അ​വ​രു​ടെ െഎ​സൊ​ലേ​ഷ​നും സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കു​ള്ള ക്വാ​റ​ൻ​റീ​നും ആ​വ​ശ്യ​മാ​യ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ വേ​ണ്ടിവ​രു​മെ​ന്ന് ബോ​ധ്യ​മാ​യി. സെ​വ​ൻ എ​മി​റേ​റ്റ്സ് ഇ​ൻ​വെ​സ്​റ്റ്​മെ​ൻ​റ്സ് എം.​ഡി മു​സ്ത​ഫ ഉ​സ്മാ​ൻ, റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​യു​ദ്ദീ​ൻ, ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എം.​ഡി ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, അ​ൽ​മ​ദീ​ന ഗ്രൂ​പ് എം.​ഡി അ​ബ്​ദു​ല്ല പൊ​യി​ൽ, കെ.​എം.​സി.​സി നേ​താ​വ് പി.​കെ. അ​ൻ​വ​ർ ന​ഹ തു​ട​ങ്ങി​യ സു​മ​ന​സ്സുക​ളു​ടെ തലപുകഞ്ഞുള്ള ആലോചനയിൽ രൂപംകൊണ്ട നിർദേശങ്ങൾ.

ദു​ബൈ ആ​രോ​ഗ്യ അ​തോ​റി​റ്റി​ക്ക് മു​ന്നി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം നി​മി​ഷ നേ​രം കൊ​ണ്ട് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ഡി.​എ​ച്ച്.​എ​യു​ടെ അ​നു​മ​തി​യോ​ടെ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലു​തും സ​മ​ർ​പ്പി​ത​വു​മാ​യ പ്ര​വാ​സി സ​ന്ന​ദ്ധ സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള മു​സ്​ലിം ക​ൾ​ചറ​ൽ സെ​ൻ​റ​ർ^ കെ.​എം.​സി.​സി​യാ​ണ് ഇ​തുസം​ബ​ന്ധി​ച്ച ദൗ​ത്യ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. അ​ൽ വാ​സ​ൽ പ്രോ​പ​ർ​ട്ടീ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ന​ഗ​ര​ത്തി​ലെ വ​ർ​സാ​ൻ മേ​ഖ​ല​യി​ലു​ള്ള 32 കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​നാ​യി ല​ഭ്യ​മാ​ക്കി. ഇ​തുവ​രെ ആ​രും താ​മ​സി​ച്ചി​ട്ടി​ല്ലാ​ത്ത, നൂ​റുക​ണ​ക്കി​ന് മു​റി​ക​ളാ​യി​രു​ന്നു അ​തി​ൽ.

ഒ​രൊ​റ്റ രാ​ത്രി കൊ​ണ്ട് നി​ർ​മി​ക്ക​പ്പെ​ട്ട ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കൊ​ട്ടാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് എ​മ്പാ​ടും ന​മ്മ​ൾ വാ​യി​ച്ചി​ട്ടു​ണ്ട് ചെ​റു​പ്പ​കാ​ല​ത്തെ അ​റ​ബി​ക്ക​ഥ​ക​ളി​ൽ. ക​ഥ​ക​ളി​ൽ മാ​ത്ര​മ​ല്ല, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും അ​തു സാ​ധ്യ​മാ​കും എ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ. ഇൗ ​കെ​ട്ടി​ട​ങ്ങ​ളി​ലെ ഒാ​രോ മു​റി​ക​ളും ക്ഷ​ണ​വേ​ഗ​ത്തി​ൽ ഫ​ർ​ണിഷി​ങ് ചെ​യ്യ​പ്പെ​ട്ടു. ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും മു​ത​ൽ കെ​റ്റി​ലു​ക​ൾ വ​രെ ഒ​രു​ക്കി ന​ക്ഷ​ത്ര ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഇ​വ സ​ജ്ജീ​ക​രി​ക്ക​പ്പെ​ട്ടു. അ​റ​ബി​ക്ക​ഥ​ക​ളി​ൽ കൊ​ട്ടാ​രം കെ​ട്ടി​യി​രു​ന്ന​ത് ജി​ന്നു​ക​ളാ​ണെ​ങ്കി​ൽ ഇ​വ സാ​ധ്യ​മാ​ക്കി​യ​ത് എ​ന്നെ​യും നി​ങ്ങ​ളെ​യും പോ​ലു​ള്ള മ​നു​ഷ്യ​രാ​യി​രു​ന്നു.​ പ​ക്ഷേ, ആ ​നി​മി​ഷ​ങ്ങ​ളി​ൽ അ​വ​ർ​ക്കൊ​പ്പം അ​നു​ഗ്ര​ഹ ഗീ​ത​ങ്ങ​ളു​മാ​യി മാ​ലാ​ഖ​മാ​രു​മു​ണ്ടാ​യി​രു​ന്നു എ​ന്നു തീ​ർ​ച്ച.

വ​ർ​സാ​ൻ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ദി​വ​സം ആ​ശം​സ​ക​ൾ നേ​ർ​ന്ന് സ്വ​ദേ​ശി പ്ര​മു​ഖ​ൻ ഹ​രീ​ബ് ജു​മാ ബി​ൻ സ​ബീ​ഹ് അ​ൽ ഫ​ലാ​സി ന​ട​ത്തി​യ ഒ​രു പ്ര​േ​യാ​ഗ​മു​ണ്ട്^ ഇ​ത് ന​മ്മ​ളും ദൈ​വ​വും ത​മ്മി​ലെ ക​രാ​റാ​ണ്, ഇ​വി​ടെ​യെ​ത്തു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് ന​മ്മു​ടെ അ​ജ​ണ്ട. ആ ​ക​രാ​ർ പാ​ലി​ക്കു​വാ​നു​ള്ള മ​ത്സ​ര​ബു​ദ്ധി​യാ​ർ​ന്ന സേ​വ​ന​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്.

കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റിവ് ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​വ​രെ​യും അ​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​രെ​യും ആ​രോ​ഗ്യ അ​തോ​റി​റ്റി​യു​ടെ പ​ട്ടി​ക പ്ര​കാ​രം ദു​ബൈ പൊ​ലീ​സിെ​ൻ​റ േമ​ൽ​നോ​ട്ട​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇൗ ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്നു. ഇ​ങ്ങനെ വ​ന്നെ​ത്തു​ന്ന​വ​രെ രോ​ഗി​ക​ളാ​യ​ല്ല അ​തി​ഥി​ക​ളാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ ഒ​രു​ക്കി​യ ക്വാ​റ​ൻ​റീ​ൻ സ​മു​ച്ച​യം
 

പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം മു​റി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന അ​തി​ഥി​ക​ൾ​ക്ക് സ​മ​യാ​സ​മ​യം ഭ​ക്ഷ​ണ​വും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ന​ൽ​കാ​ൻ സ​മ​ർ​പ്പി​ത​രാ​യ ഒ​രുകൂ​ട്ടം വ​ള​ൻറിയ​ർ​മാ​രു​ണ്ട്. ഫൈ​സ​ൽ ബി​ൻ മു​ഹ​മ്മ​ദും ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റ് സ​മി​തി അം​ഗ​ങ്ങ​ളു​മു​ണ്ട്.  ഡി.​എ​ച്ച്.​എ നി​യോ​ഗി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​റ​മെ കെ.​എം.​സി.​സി​യു​ടെ വ​ള​ൻറിയ​ർ​മാ​രാ​യും വ​ലി​യൊ​രു സം​ഘം ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രും കൗ​ൺ​സലി​ങ് വി​ദ​ഗ്ധ​രും ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ക്വാ​റ​ൻ​റീ​നും െഎ​സൊ​ലേ​ഷ​നും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പു​റ​മെ ഗു​രു​ത​ര​മ​ല്ലാ​ത്ത ആ​രോ​ഗ്യാ​വ​സ്ഥ​യി​ലു​ള്ള പോ​സി​റ്റി​വ് വ്യ​ക്തി​ക​ളെ​യാ​ണ് ഇ​വി​ടെ പാ​ർ​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും വ​ലി​യ പ​രി​ശോ​ധ​ന​ക​ളും വേ​ണ്ട​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് രീ​തി​യെ​ന്ന് വ​ർ​സാ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹെ​ൽ​ത്കെ​യ​ർ മാ​നേ​ജ്മെ​ൻ​റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മ​ത്താ​ർ വ്യ​ക്ത​മാ​ക്കു​ന്നു.
 കെ.​എം.​സി.​സി മേ​ൽനോ​ട്ടം വ​ഹി​ക്കു​ന്ന​വ​ക്കുപു​റ​മെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, ആ​സ്​റ്റ​ർ ഡി.​എം ഹെ​ൽ​ത്കെ​യ​ർ, എ​ൻ.​എം.​സി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യി​ലും ഒാ​രോ കേ​ന്ദ്ര​ങ്ങ​ൾ വീ​തം ഇൗ ​സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വി​ടെ​യും വ​ള​ൻറിയ​ർ​മാ​രാ​യി കെ.​എം.​സി.​സി​ക്കാ​രു​ണ്ട്.  ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റ് സെ​ൽ സി.​ഇ.​ഒ ഡോ. ​അ​ൻ​വ​ർ അ​മീ​നും സ​ഹ​കാ​രി​ക​ളും വ​ർ​സാ​നി​ലെ ഒാ​രോ ഇ​ല​യ​ന​ക്ക​ങ്ങ​ളും ശ്ര​ദ്ധി​ച്ച് വേ​ണ്ട​തെ​ല്ലാം ഉ​റ​പ്പു​വ​രു​ത്തു​ന്നു. മു​സ്ത​ഫ വേ​ങ്ങ​ര, മു​സ്ത​ഫ തി​രൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​ണി​ക​ളു​ടെ ആ​വേ​ശ​വും സേ​വ​ന​വും അ​ണ​മു​റി​യാ​തെ സൂ​ക്ഷി​ക്കു​ന്നു.

ക​ര​ൾ പ​റി​ച്ച് ന​ൽ​കു​ന്ന​വ​ർ
‘‘ഫാ​ഷ​ൻ ഫോേ​ട്ടാ​ഗ്രാ​ഫ​ർ എ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​രു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ പ​ക​ർ​ത്തേ​ണ്ടിവ​രാ​റു​ണ്ട്. ഫോേ​ട്ടാ​ഗ്രാ​ഫ​റു​ടെ ജാ​ക്ക​റ്റ് അ​ഴി​ച്ചു​വെ​ച്ച് വ​ള​ൻറി​യ​റു​ടെ തൊ​പ്പി​യു​മി​ട്ട് ന​ട​ക്കുേ​മ്പാ​ഴും ആ​ദ്യം മ​ന​സ്സിലു​ട​ക്കു​ക മ​നു​ഷ്യ​രു​ടെ മു​ഖ​ഭാ​വ​ങ്ങ​ളാ​ണ്. രോ​ഗ​ ആ​കു​ല​ത​ക​ളോ​ടെ വ​ന്നെ​ത്തു​ന്ന​വ​രു​ടെ മു​ഖ​ത്തെ ആ​ശ​ങ്ക​കാ​ണുേ​മ്പാ​ൾ ഉ​ള്ളൊ​ന്ന് പി​ട​യാ​റു​ണ്ട്, പ​ക്ഷേ ഇ​വി​ടത്തെ സ്നേ​ഹ​പ​രി​ച​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സു​ഖം പ്രാ​പി​ച്ച് പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ചെ​ക്ക്ഒൗ​ട്ട് ചെ​യ്യാ​ൻ നി​ൽ​ക്കു​ന്ന​വ​രെ കാ​ണുേ​മ്പാ​ൾ- സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും നി​റ​ഞ്ഞ ആ ​മു​ഖ​ങ്ങ​ളെ​ക്കാ​ൾ സു​ന്ദ​ര​മാ​യ ഭാ​വം ഇൗ ​ഭൂ​മു​ഖ​ത്ത് കാ​ണാ​നാ​വി​ല്ല എ​ന്നും തോ​ന്നി​പ്പോ​വാ​റു​ണ്ട്.’’ -പ്ര​മു​ഖ ഫാ​ഷ​ൻ ഫോേ​ട്ടാ​ഗ്രാ​ഫ​റും 22ാം വ​യ​സ്സിൽ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ക​ര​ൾ ദാ​നം ചെ​യ്ത വ്യ​ക്തി​യു​മാ​യ അ​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ പ​റ​യു​ന്നു. വ​ർ​സാ​നി​ൽ വ​ള​ൻറിയ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട് അ​ൻ​ഷാ​ദും അ​ൽ ഖ​ലീ​ഫ് ഫോേ​ട്ടാ​ഗ്രാ​ഫ​ർ ബാ​ബു രാ​ജ​ൻ കു​നി​യി​ങ്ക​ലും. ക​മ്പ​നി സി.​ഇ.​ഒ​മാ​ർ മു​ത​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യ​മു​ദ്ര പ​തി​പ്പി​ച്ച​വ​രാ​ണ് ഇ​വി​ടത്തെ ഒാ​രോ വ​ള​ൻറിയ​റും. ത​ങ്ങ​ൾ ശീ​ലി​ച്ച ജോ​ലി മാ​ത്ര​മ​ല്ല, ഭ​ക്ഷ​ണം എ​ത്തി​ച്ചുകൊ​ടു​ക്കാനും വാ​ഷ്റൂ​മു​ക​ൾ വൃ​ത്തി​യാ​ക്കാ​നും ഡ്രൈ​വ​ർ ജോ​ലി ചെ​യ്യാ​നും ഇ​വ​ർ റെ​ഡി.

ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളോ ആ​കു​ല​ത​ക​ളോ മ​റ്റെ​ന്തു പ്ര​ശ്ന​ങ്ങ​ളു​മാ​വ​െ​ട്ട അ​തി​ഥി​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞാ​ലു​ട​ൻ അ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ വ​ള​ൻറി​യ​ർ​മാ​രു​ണ്ട്. രാ​ഷ്​ട്രീയ ചി​ന്താ​ധാ​ര​​യോ സം​ഘ​ട​ന​യു​ടെ വ്യ​ത്യാ​സ​ങ്ങ​ളോ ഒന്നും ഇ​വി​ടെ ഒ​ത്തു​ചേ​രു​ന്ന​തി​ന് ആ​ർ​ക്കും ത​ട​സ്സമാ​വു​ന്നി​ല്ല.  നേ​ർ എ​തി​ർ​ചേ​രി​യി​ലെ രാ​ഷ്​ട്രീയ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും കെ.​എം.​സി.​സി എ​ന്നെ​ഴു​തി​യ ജാ​ക്ക​റ്റ് ശ​രീ​ര​ത്തിെ​ൻ​റ ഭാ​ഗ​മാ​ണെ​ന്ന ഭാ​വ​ത്തോ​ടെ ക​ർ​മ​നി​ര​ത​രാ​ണ്. പ്ര​വാ​സി ഇ​ന്ത്യ​യു​ടെ​യും യൂ​ത്ത് ഇ​ന്ത്യ​യു​ടെ​യും വി​ഖാ​യ​യു​ടെ​യും അ​ക്കാ​ഫിെ​ൻ​റ​യും പ്ര​വ​ർ​ത്ത​ക​രും മു​റി​ക​ൾ ഒ​രു​ക്കി ന​ൽ​കാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഒ​രു​കാ​ര്യ​മ​റി​യു​ക, കോ​വി​ഡി​നു മാ​ത്ര​മേ മ​രു​ന്നു ക​ണ്ടു​പി​ടി​ക്കാ​നു​ള്ളൂ. ഇൗ ​രോ​ഗം മൂ​ലം സം​ഭ​വി​ച്ച  പ​രി​ക്കു​ക​ളും മു​റി​വു​ക​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള മ​രു​ന്ന് ^മ​നു​ഷ്യ​ത്വം ന​മ്മി​ൽ ഒാ​രോ​രു​ത്ത​രി​ലും ആ​വോ​ള​മു​ണ്ട്.

ഇൗ ​കു​റി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​സാ​ൻ പോ​രാ​ളി​ക​ളു​ടെ ഫോേ​ട്ടാ​ഷൂ​ട്ടിെ​ൻ​റ സാ​ധ്യ​ത തി​ര​ക്കി​യ​പ്പോ​ൾ ഇൗ ​മു​ന്നേ​റ്റ​ത്തിെ​ൻ​റ ചാ​ല​ക​ശ​ക്തി​ക​ളി​ൽ പ്ര​ധാ​നി​യാ​യ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​യുദ്ദീ​ൻ പ്ര​തി​ക​രി​ച്ച​ത്^ ന​മു​ക്ക് ചി​ത്ര​ങ്ങ​ളെ​ടു​ക്ക​ണം, ഇ​പ്പോ​ഴ​ല്ല, ഇൗ ​പ്ര​തി​സ​ന്ധി​യെ ന​മ്മ​ളെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് ത​ര​ണം​ചെ​യ്ത ശേ​ഷം. ന​മ്മു​ടെ യ​ഥാ​ർ​ഥ ഹീ​റോ​ക​ളും ഹീ​റോ​യി​ൻ​മാ​രും മു​ഖം വ്യ​ക്ത​മാ​വാ​ത്ത മാ​സ്കും പി.​പി.​ഇ കി​റ്റും ധ​രി​ച്ച് നി​ൽ​ക്കുേ​മ്പാ​ൾ ആ ​ചി​ത്രം അ​പൂ​ർ​ണ​മാ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു.

അതിഥികൾക്ക്​ ഭക്ഷണം എത്തിക്കുന്നവർ
 

താ​ര​ത​മ്യേ​ന ദു​ബൈ​യി​ലെ അ​പ്ര​ധാ​ന​വും അ​പ​രി​ചി​ത​വു​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു വ​ർ​സാ​ൻ. വീ​ടു​ക​ള​ല​ങ്ക​രി​ക്കാ​നു​ള്ള ചെ​ടി​ക​ൾ വാ​ങ്ങാനാ​ണ് സാ​ധാ​ര​ണ ദു​ബൈ​ക്കാ​ർ അ​വി​ടേ​ക്ക് പോ​കാ​റ്. വേ​ന​ലി​ലും ശൈ​ത്യ​ത്തി​ലും ചാ​രു​ത പ​ക​ർ​ന്ന് ദു​ബൈ ന​ഗ​ര​ത്തിെ​ൻ​റ മു​ക്കു​മൂ​ല​ക​ളി​ൽ പു​ഞ്ചി​രി​ച്ചുനി​ൽ​ക്കു​ന്ന പൂ​ന്തോ​പ്പു​ക​ളി​ലേ​ക്കു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളു​മെ​ല്ലാം ഒ​രു​ക്കു​ന്ന​ത് വ​ർ​സാ​നി​ലെ ന​ഗ​ര​സ​ഭ ന​ഴ്സ​റി​യി​ലാ​ണ്. ആ​കു​ല​ത​യു​ടെ കാ​ല​ത്തും ആ​ശ്വാ​സം പ​ക​ർ​ന്ന്​ ആ ​പൂ​ക്ക​ൾ ത​ല​യാ​ട്ടി നി​ൽ​ക്കു​ന്നു. അ​നി​ശ്ചി​ത​ത്വ​ത്തിെ​ൻ​റ കോ​വി​ഡ് കാ​ലം ക​ഴി​യുേ​മ്പാ​ൾ ആ​രൊ​ക്കെ എ​വി​ടെ​യെ​ല്ലാ​മാ​കു​മെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. പ​ക്ഷേ, അ​ന്നു​മ​വ​ശേ​ഷി​ക്കു​ന്ന ദു​ബൈ​യി​ലെ പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും ഇ​നി വ​രു​ന്ന ഒ​ാരോ ത​ല​മു​റ​യോ​ടും അ​തു പ​റ​ഞ്ഞുകൊ​ണ്ടി​രി​ക്കും^ വ​ർ​സാ​നി​ലെ ധീ​ര യോ​ദ്ധാ​ക്ക​ളെ​പ്പ​റ്റി... അ​വ​ർ പ​ല​ർ​ക്കാ​യി പ​കു​ത്തുന​ൽ​കി​യ ജീ​വ​നെ​പ്പ​റ്റി... 

Loading...
COMMENTS