വൃ​ദ്ധ​സ​ദ​ന​മ​ല്ല, മാ​ണി​മ​ന്ദി​രം 

mani
മാണിയെ യു.ഡി.എഫിലേക്ക്​ ക്ഷണിക്കാൻ നേതാക്കൾ പാലായിൽ

മ​ണ്ണുംചാ​രി നി​ന്ന​വ​ൻ പെ​ണ്ണുംകൊ​ണ്ടു പോ​യി എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ ഇ​താ​ണ്. കോ​ൺ​ഗ്ര​സു​കാ​ർ പി​ടി​വ​ലി ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ രാ​ജ്യ​സ​ഭ സീ​റ്റ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ അ​ടി​ച്ചുമാ​റ്റി. മി​ക്ക​വാ​റും അ​ത്​ കെ.​എം. മാ​ണി​ക്കു ത​ന്നെ. കോ​ൺ​ഗ്ര​സി​ലെ യു​വാ​ക്ക​ൾ​ക്ക്​ ആ​ശ്വ​സി​ക്കാം. കോ​ൺ​ഗ്ര​സു​കാ​രു​ടെ വൃ​ദ്ധ​സ​ദ​ന​മാ​യി മാ​റി​പ്പോ​യ രാ​ജ്യ​സ​ഭ​യി​ൽനി​ന്ന്​ ഒ​രാ​ളെ ക​ലാ​പ​ത്തി​നൊ​ടു​വി​ൽ അ​ന്ത​സ്സാ​യി കു​ടി​യൊ​ഴി​പ്പി​ച്ചു. അ​ങ്ങ​നെ കോ​ൺ​ഗ്ര​സു​കാ​രു​ടെ വൃ​ദ്ധ​സ​ദ​നം മാ​ണി​സ​ദ​ന​മാ​ക്കാ​നും ക​ഴി​ഞ്ഞു. ഇ​നി കോ​ൺ​ഗ്ര​സി​ന്​ രാ​ജ്യ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ൽനി​ന്ന്​ ര​ണ്ടുപേ​ർ ബാ​ക്കി​യു​ണ്ട്. പ​ക്ഷേ, ര​ണ്ടുമൂ​ന്നു വ​ർ​ഷം കാ​ത്തി​രി​ക്കാ​തെ വ​യ്യ. അ​പ്പോ​ൾ മാ​ത്ര​മാ​ണ്​ അ​വ​രു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​ത്. യു​വ​ക​ലാ​പ​ത്തി​ന്​ അ​ന്നേ​രംമാ​ത്ര​മാ​ണ്​ ഇ​നി സ്​​കോ​പ്. ഇ​ങ്ങ​നെ​െ​യാ​ക്കെ സം​ഭ​വി​ക്കു​ന്ന​തി​നെ​യാ​ണ്​ വൃ​ദ്ധ​ജ​ന​ങ്ങ​ൾ ‘വെ​ളു​ക്കാ​ൻ തേ​ച്ച​ത്​ പാ​ണ്ടാ​യി’ എ​ന്ന്​ പ​റ​യു​ന്ന​ത്.

ചോ​ക്ല​റ്റ്​ ബോ​യ്​​സ്​
രാ​ജ്യ​സ​ഭ സീ​റ്റി​െ​ൻ​റ കാ​ര്യ​മെ​ടു​ത്താ​ൽ, കോ​ൺ​ഗ്ര​സി​ൽ ന​ട​ന്ന​ത്​ യു​വ​ക​ലാ​പ​മ​ല്ല; വെ​റും ചോ​ക്ല​റ്റ്​ ക​ലാ​പം. ഉ​മ്മ​ൻ ​ചാ​ണ്ടി​യെ പോ​ലു​ള്ള​വ​രു​ടെ അ​തി​ബു​ദ്ധി​ക്കു മു​ന്നി​ൽ വി​ള​റു​ന്ന ചോ​ക്ല​റ്റ്​ ബോ​യ്​​സ്​ മാ​ത്ര​മാ​ണ്​ ത​ങ്ങ​ളെ​ന്ന്​ തെ​ളി​യി​ക്കാ​ൻ അ​വ​ർ​ക്ക്​  ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റമാ​റ്റം വേ​ണ​മെ​ന്ന്​ ശ​ക്​​ത​മാ​യി വാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലും, അ​വ​രു​െ​ട അ​തി​രു​വി​ട്ട വാ​യ്​​ത്താ​രി​ക​ൾ നി​ശ്ശബ്​​ദ​രാ​ക്കി എ​ന്ന​താ​ണ്​ യാ​ഥാ​ർ​ഥ്യം. ഇ​നി യു​വാ​ക്ക​ൾ​ക്ക്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്, യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്​​ഥാ​ന​ങ്ങ​ൾ ​ ഉ​ന്ന​മി​ട്ടു നീ​ങ്ങാം. കോ​ൺ​ഗ്ര​സി​ൽ യു​വ​ന്യാ​യ​ങ്ങ​ള​ല്ല, അ​തി​ബു​ദ്ധി​യാ​ണ്​ ജ​യി​ക്കു​ന്ന​തെ​ന്ന്​ ഒ​രി​ക്ക​ൽ​ക്കൂ​ടി തി​രി​ച്ച​റി​ഞ്ഞ്​ മ​ട​ങ്ങാ​ൻ അ​വ​സ​രം കി​ട്ടാ​തി​രി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ലെ പ​ട​വ​ല​ങ്ങാവ​ള​ർ​ച്ച എം.​എ. കു​ട്ട​പ്പ​ൻ എ​ന്നൊ​രാ​ൾ പ​ണ്ടേ ക​ണ്ടെ​ത്തി​യ​താ​ണ്.

ഒ​ത്തു​ക​ളി​ച്ച്​ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ
രാ​ജ്യ​സ​ഭ സീ​റ്റ്​ മാ​ണി​ക്ക്​ ദാ​നം ന​ൽ​കി​യ​തി​ൽ ഒ​ത്തു​ക​ളി ന​ട​ന്നി​ട്ടു​ണ്ടോ? മി​ഴി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലും കോ​ൺ​ഗ്ര​സു​കാ​ർ പ​ര​സ്​​പ​രം ചോ​ദി​ച്ച്​ ത​ല പു​ക​ക്കു​ന്നു. ഒ​ത്തു​ക​ളി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന്​ തു​റ​ന്ന​ടി​ച്ച്​ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ക​ത്തെ​ഴു​തി​യ​ത്​ പി.​ജെ. കു​ര്യ​നാ​ണ്. ഉ​മ്മ​ൻ ​ചാ​ണ്ടി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മാ​ണി​യും ഒ​ത്തു​ക​ളി​ച്ചു​വെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ​ആ​രോ​പ​ണം. 2012ലും ​ത​െ​ൻ​റ പേ​രു വെ​ട്ടാ​ൻ ഉ​മ്മ​ൻ​ ചാ​ണ്ടി ക​ളി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ഒ​രി​ക്ക​ൽകൂ​ടി രാ​ജ്യ​സ​ഭ​യി​ലെ​ത്താ​നു​ള്ള കു​ര്യ​െ​ൻ​റ മോ​ഹം അ​തി​മോ​ഹം ത​ന്നെ. പ​ക്ഷേ, ഒ​ത്തു​ക​ളി ആ​േ​രാ​പ​ണം വെ​റു​തെ ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റു​ന്ന​ത​ല്ല. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഉ​മ്മ​ൻ​ ചാ​ണ്ടി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും എം.​എം. ഹ​സ​നും ഡ​ൽ​ഹി​യി​ൽ വ​ട്ടംകൂ​ടി​യി​രു​ന്ന്​ ഞൊ​ടി​യി​ട​ക്ക്​ തീ​രു​മാ​ന​മെ​ടു​ത്ത്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ടു​ത്തേ​ക്ക്​ അ​നു​മ​തി​ക്ക്​ ഒാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞു ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​രി​ക്കാം. എ​ന്നാ​ൽ, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നേ​ര​ത്ത്​ കെ.​എം. മാ​ണി​യു​ടെ പാ​ലാ​യി​ലെ വീ​ട്ടി​ലേ​ക്ക്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഉ​മ്മ​ൻചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ഹ​സ​നും ചേ​ർ​ന്നു ന​ട​ത്തി​യ യാ​ത്ര​യി​ൽ കൊ​ടു​ത്ത വാ​ക്ക്​ ഡ​ൽ​ഹി​യി​ലെ​ത്തി ഹൈ​ക​മാ​ൻ​ഡിനെ​ക്കൊ​ണ്ട്​ അം​ഗീ​ക​രി​പ്പി​ച്ചു എ​ന്ന​താ​ണ്​ യാ​ഥാ​ർ​ഥ്യ​ത്തോ​ട്​ ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. വാ​ക്കുകൊ​ടു​ക്കു​ന്ന​ത്​ ചെ​ന്നി​ത്ത​ല​യും ഹ​സ​നും കേ​ട്ടി​​രു​ന്നോ എ​ന്നേ സം​ശ​യി​ക്കേ​ണ്ടൂ. ലീ​ഗി​നെ വേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ ഇ​ട​പെ​ടു​വി​ക്കാ​ൻ ഉ​മ്മ​ൻ ​ചാ​ണ്ടി​ക്ക്​ മി​ടു​ക്കു​ണ്ട്. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്​​ഥാ​ന​മെ​ന്ന ആ​ശ​യം ലീ​ഗി​നെ​ക്കൊ​ണ്ട്​ ഹൈ​ക​മാ​ൻ​ഡിൽ സ​മ്മ​ർ​ദം ചെ​ലു​ത്തി വെ​ട്ടി​ച്ച ക​ഥ​ക്ക്​ അ​ധി​കം പ​ഴ​ക്ക​മി​ല്ല. അ​ന്ന്​ ​ചെ​ന്നി​ത്ത​ല​ക്ക്​ വെ​ട്ടുകൊ​ണ്ടെ​ങ്കി​ൽ, ഇ​ന്ന്​ രാ​ജ്യ​സ​ഭ സീ​റ്റുകൊ​ണ്ട്​ മാ​ണി അ​ട​ങ്ങി. വി​ജി​ല​ൻ​സ്​ കേ​സി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ മു​ത​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തുനി​ന്ന്​ ചെ​ന്നി​ത്ത​ല​യെ മാ​റ്റ​ണ​മെ​ന്ന വാ​ശി മാ​ണി​ക്കു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​സ​ഭ സീ​റ്റി​നു മു​ന്നി​ൽ മാ​ണി അ​ട​ങ്ങി​യ​തുകൊ​ണ്ട്​ ചെ​ന്നി​ത്ത​ല​ക്ക്​ പ​ദ​വി ര​ക്ഷപ്പെ​ട്ടു കി​ട്ടി​യെ​ന്ന നേ​ട്ടംകൂ​ടി ഇ​തി​നി​ട​യി​ൽ സം​ഭ​വി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ തോ​ൽ​വി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്തം പ​റ​യാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്, യു.​ഡി.​എ​ഫ്​ രാ​ഷ്​​ട്രീ​യ ച​ർ​ച്ച​യെ​ മാ​ണി​യു​ടെ രാ​ജ്യ​സ​ഭ സീ​റ്റ്​ എ​ന്ന​തി​ലേ​ക്ക്​ വ​ഴിതി​രി​ച്ചുവി​ടാ​നും സാ​ധി​ച്ചു.

കോ​ൺ​ഗ്ര​സി​നെ എ​ങ്ങ​നെ​യൊ​ക്കെ ബാ​ധി​ക്കും?
ആ​ത്​​മാ​ഭി​മാ​ന​ത്തി​ന്​ മു​റി​വേ​റ്റ്​ പൊ​ട്ടി​ത്തെ​റി​ച്ചു നി​ൽ​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സു​കാ​ർ. മാ​ണി​ക്ക്​ കീ​ഴ​ട​ങ്ങി, അ​റി​ഞ്ഞു കൊ​ണ്ട്​ തോ​റ്റുകൊ​ടു​ത്തു എ​ന്ന വി​കാ​ര​മാ​ണ്​ അ​വ​ർ പേ​റു​ന്ന​ത്. വി.​എം. സു​ധീ​ര​നും പി.​ജെ. കു​ര്യ​നും യു​വ​നേ​താ​ക്ക​ളു​മെ​ല്ലാം വി​ളി​ച്ചുപ​റ​യു​ന്ന​ത്​ ആ ​രോ​ഷ​മാ​ണ്. അ​മ​ർ​ഷം സ​ഹി​ക്കാ​തെ ചി​ല​ർ രാ​ജിവെ​ച്ചി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ൽ സീ​റ്റ്​ ആ​ർ​ക്കെ​ന്ന്​ ചി​ന്തി​ച്ചുനി​ന്ന നേ​ര​ത്ത്​ ലീ​ഗും മാ​ണി​യും കു​റുമു​ന്ന​ണി​യു​ണ്ടാ​ക്കി ​കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്​ നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ സീ​റ്റുംകൊ​ണ്ടു ​പോ​യി എ​ന്ന​താ​ണ്​ നെ​ഞ്ചി​ൽ കു​ത്തു​ന്ന​ത്. ഇൗ ​കു​റു​മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദത​ന്ത്രം ജ​യി​ച്ച​തി​ലേ​ക്കു വി​ര​ൽചൂ​ണ്ടി​യാ​ണ്​ വി.​എം. സു​ധീ​ര​ൻ ആ​ശ​ങ്ക പ​റ​യു​ന്ന​ത്. രാ​ജ്യ​സ​ഭ സീ​റ്റ്​ വി​ട്ടു​കൊ​ടു​ത്ത തീ​രു​മാ​നം ബി.​ജെ.​പി​യെ വ​ള​ർ​ത്തു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം ആ​ശ​ങ്കി​ക്കു​ന്ന​ത്. മു​ന്നി​ൽനി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പി​ന്നി​ൽനി​ൽ​ക്കു​ന്ന ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു​വെ​ന്നു പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും തോ​ന്നി​ത്തു​ട​ങ്ങി​യാ​ൽ പി​ന്നെ, കോ​ൺ​ഗ്ര​സി​ൽ തു​ട​രു​ന്ന​തി​ൽ എ​ന്ത​ർ​ഥ​മെ​ന്ന സ​ന്ദേ​ഹം രൂ​പ​പ്പെ​ടും. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ബി.​ജെ.​പി മു​ത​ലെ​ടു​ക്കും. ഘ​ട​ക​ക​ക്ഷി​ക​ൾ വാ​ദി​ച്ചുനേ​ടു​ക​യും കോ​ൺ​ഗ്ര​സ്​ ദു​ർ​ബ​ല​മാ​യി മാ​റു​ക​യും ചെ​യ്​​താ​ൽ അ​തു സം​ഭ​വി​ക്കു​മെ​ന്നാ​ണ്​ സു​ധീ​ര​െ​ൻ​റ​യും മ​റ്റും കാ​ഴ്​​ച​പ്പാ​ട്. ബി.​ജെ.​പി മു​ത​ലെ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും മ​റ്റൊ​ന്ന്​ സം​ഭ​വി​​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. മ​ല​ബാ​റി​ൽ ലീ​ഗും കോ​ൺ​ഗ്ര​സും, മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ കോ​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ര​സ്​​പ​രം കാ​ലു​വാ​രി​യെ​ന്നി​രി​ക്കും.

രാ​ജ്യ​സ​ഭ സീ​റ്റി​െ​ൻ​റ ഗ​തി, നാ​ലുവ​ർ​ഷ​ത്തി​നു ശേ​ഷം
മാ​ണി​ക്കു വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭ സീ​റ്റ്​ കോ​ൺ​ഗ്ര​സി​നു നാ​ലുവ​ർ​ഷം ക​ഴി​ഞ്ഞ്​ തി​രി​ച്ചുകി​ട്ടു​മെ​ന്നാ​ണ്​ ഉ​മ്മ​ൻ​ ചാ​ണ്ടി സ​മാ​ശ്വ​സി​പ്പി​ക്കു​ന്ന​ത്. മാ​ണി അ​ക്കാ​ല​മ​ത്ര​യും യു.​ഡി.​എ​ഫി​ൽ തു​ട​രു​മെ​ന്ന്​ എ​ന്താ​ണ്​ ഉ​റ​പ്പെ​ന്ന ചോ​ദ്യ​ത്തോ​ടെ പി.​ജെ. കു​ര്യ​ൻ നേ​രി​ടു​ന്നു. മാ​ണി യു.​ഡി.​എ​ഫി​ൽ തു​ട​രു​ക​യും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ അ​ധി​കാ​രം തി​രി​ച്ചുപി​ടി​ക്കു​ക​യും ചെ​യ്​​താ​ൽ മാ​ത്ര​മാ​ണ്,​ മാ​ണി​യി​ൽനി​ന്ന്​ സീ​റ്റ്​ തി​രി​ച്ചുപി​ടി​ക്കാ​വു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്ന​ത്. പി.​ജെ. കു​ര്യ​ൻ ഒ​ഴി​യു​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക്​ ക​ണ്ണു​വെ​ച്ചുനി​ന്ന പി.​സി. ചാ​ക്കോ, ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ, എം.​എം. ഹ​സ​ൻ തു​ട​ങ്ങി ഒ​രുകൂ​ട്ടം നേ​താ​ക്ക​ളെ​യും, കു​ര്യ​നെ​ത്ത​ന്നെ​യും സ​മാ​ശ്വ​സി​പ്പി​ക്കാ​നും പ​ക​രം ലാ​വ​ണ​ങ്ങ​ൾ ന​ൽ​കാ​നും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ത​ലപു​ക​ക്കേ​ണ്ടിവ​രു​മെ​ന്ന കാ​ര്യം പു​റ​മെ. രാ​ജ്യ​സ​ഭ സീ​റ്റ്​ മാ​ണി​ക്ക്​ കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം അ​ണി​ക​ൾ​ക്കു ബോ​ധ്യ​പ്പെ​ടു​ന്ന വി​ധം വി​ശ​ദീ​ക​രി​ച്ചുകൊ​ടു​ക്കു​ക നേ​താ​ക്ക​ൾ​ക്ക്​ ഒ​ട്ടും എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല.

യു.​ഡി.​എ​ഫി​െ​ൻ​റ കെ​ട്ടു​റ​പ്പ്​
യു.​ഡി.​എ​ഫി​െ​ൻ​റ കെ​ട്ടു​റ​പ്പി​ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ആ ​മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന നേ​തൃ​നി​ര​യു​ടെ കാ​ഴ്​​ച​പ്പാ​ട്​ യു​ക്​​തി​ഭ​ദ്രം. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി തു​ണ​ച്ചി​ട്ടും ക്രൈ​സ്​​ത​വ വോ​ട്ട്​ കി​ട്ടി​യി​ല്ല എ​ന്ന​ത്​ യാ​ഥാ​ർ​ഥ്യം. എ​ന്നാ​ൽ, മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ​ല മ​ണ്ഡല​ങ്ങ​ളി​ലും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​​ന്​ പ​ങ്കു​ണ്ടാ​വും. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 സീ​റ്റി​ൽ മ​ത്സരി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ പ​ലയി​ട​ത്തും കേ​ര​ള കോ​ൺ​ഗ്ര​സി​െ​ൻ​റ കൈ​ത്താ​ങ്ങ്​ കി​ട്ടും. കോ​ൺ​ഗ്ര​സും ലീ​ഗും ഘ​ട​ക​ക​ക്ഷി​ക​ളാ​യ മ​റ്റു ചി​ല്വാ​ന​ങ്ങ​ളു​മാ​യി തെ​​ര​ഞ്ഞെ​ടു​പ്പി​നെ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കാ​നാ​വി​ല്ല. ബി.​ജെ.​പി​ക്കെ​തി​രാ​യ ദേ​ശീ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു നി​ർ​ത്താ​ൻ ക​ർ​ണാ​ട​ക​യിലും കൈ​രാ​ന​യി​ലു​മെ​ന്ന പോ​ലെ കോ​ൺ​ഗ്ര​സ്​ കേ​ര​ള​ത്തി​ലും ഒ​രു വി​ട്ടു​വീ​ഴ്​​ച ചെ​യ്യു​ന്നു​വെ​ന്ന വി​ചി​ത്ര വി​ശ​ദീ​ക​ര​ണ​വും ഒ​പ്പ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ര​ണ്ടു മു​ന്ന​ണി​ക​ളും ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന കാ​ര്യം നി​ൽ​ക്ക​െ​ട്ട. രാ​ജ്യ​സ​ഭ സീ​റ്റ്​ കി​ട്ടി​യാ​ൽ മ​തേ​ത​ര-ജ​നാ​ധി​പ​ത്യ ചേ​രി ശ​ക്തി​പ്പെ​ടു​ത്താം, അ​ത​ല്ലെ​ങ്കി​ൽ ബി.​ജെ.​പി വ​ര​െ​ട്ട എ​ന്ന​താ​ണോ കേ​ര​ള കോ​ൺ​ഗ്ര​സ്​ ലൈ​ൻ? അ​തു​കൊ​ണ്ടുത​ന്നെ അ​ത്ത​രം വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന്യാ​യ​വാ​ദ​ങ്ങ​ൾ മാ​ത്രം.

രാ​ജ്യ​സ​ഭ സീ​റ്റി​െ​ൻ​റ ല​ക്ഷ്യ​ങ്ങ​ൾ
അ​േ​പ്പാ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സി​നെ യു.​ഡി.​എ​ഫി​ലേ​ക്ക്​ തി​രി​ച്ചുകൊ​ണ്ടു​വ​രു​ന്ന​തി​ന്​ രാ​ജ്യ​സ​ഭ സീ​റ്റ്​ എ​ന്ന ​േഫാ​ർ​മു​ല രൂ​പ​പ്പെ​ട്ട​ത്​ എ​ങ്ങ​നെ​യാ​ണ്? പി​താ​വി​നെ​യും പു​ത്ര​നെ​യും മാ​റ്റിനി​ർ​ത്തി​യാ​ൽ സ​ക​ല​മാ​ന കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ർപോ​ലും വാ​ പൊ​ളി​ച്ചു നി​ന്നുപോ​യ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത്. രാ​ജ്യ​സ​ഭ സീ​റ്റ്​ കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ർ സ്വ​പ്​​നം ക​ണ്ട​ത​ല്ല. അ​തു കി​ട്ടി​യി​ട്ട്​ ദേ​ശീ​യ താ​ൽ​പ​ര്യ​മോ പാ​ർ​ട്ടി, ക​ർ​ഷ​ക താ​​ൽ​പ​ര്യ​മോ അ​വ​ർ നി​ർ​വ​ഹി​ച്ച​താ​യി ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തിക്കാണു​ന്നി​ല്ല. അ​വി​ടെ​യാ​ണ്​ പി​ടി​ച്ചു വാ​ങ്ങു​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​െ​ൻറ ല​ക്ഷ്യ​ങ്ങ​ൾ തെ​ളി​ഞ്ഞുവ​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​യാ​കാ​ൻ പ​ണ്ട്​ ത​യ്​​പി​ച്ച കു​പ്പാ​യം പാ​ലാ​യി​ലെ വീ​ട്ടി​ൽ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ്​ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചുവെ​ച്ചി​രി​ക്കു​ന്ന​ത്​? ബി.​ജെ.​പി വി​രു​ദ്ധ ചി​ന്താ​ഗ​തി ശ​ക്​​തി​പ്പെ​ട്ടുവ​രു​ന്ന ഇ​ക്കാ​ല​ത്ത് വീ​ണ്ടും യു.​പി.​എ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നെ​ക്കു​റി​ച്ച്, അ​തു​​മ​ല്ലെ​ങ്കി​ൽ മൂ​ന്നാംചേ​രി ഭ​ര​ണം ​ൈകയ​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ പാ​ർ​ട്ടി​ക​ൾ ഗാ​ഢ​മാ​യി ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ്. സം​സ്​​ഥാ​ന മ​ന്ത്രി​സ​ഭ​ക​ളി​ൽ പ​ല​തി​ലും ഒ​ന്നി​ച്ചി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കു​ഞ്ഞു​മാ​ണി​യും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ഒ​ന്നി​ച്ച്​ അ​ണി​നി​ര​ക്കു​ന്ന​ത്​ സ്വ​പ്​​നം കാ​ണാ​ൻ അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്​; പ്രാ​യോ​ഗി​ക​ത​യു​മു​ണ്ട്.

സ​ങ്ക​ടം പ​ങ്കു​വെ​ക്കാ​ൻ ഒ​രു​പാ​ട്​ പേ​ർ
ഇ​തി​നെ​ല്ലാ​മി​ട​യി​ൽ ഒ​രു ഗ​ദ്​​ഗ​ദം എ​വി​ടെ​യും കേ​ൾ​ക്കാ​തെ പോ​കു​ന്നു​ണ്ട്. അ​ത്​ കേ​ര​ള കോ​ൺ​ഗ്ര​സി​ൽനി​ന്നാ​ണ്. രാ​ജ്യ​സ​ഭ സീ​റ്റ്​ ചോ​ദി​ച്ചു വാ​ങ്ങി​യ​തി​ൽ അ​ഭി​മാ​നി​ക്കു​േ​മ്പാ​ൾത​ന്നെ, അ​ത്​ ത​ങ്ങ​ൾ​ക്കാ​ർ​ക്കു​മ​ല്ല എ​ന്ന നി​രാ​ശ​യു​ടെ ഗ​ദ്​​ഗ​ദ​മാ​ണ​ത്. അ​വ​ർ ആ​രോ​ടു സ​ങ്ക​ടം പ​ങ്കു​വെ​ക്ക​ണം? യു.​ഡി.​എ​ഫി​ൽനി​ന്നു​ള്ള മു​ര​ൾ​ച്ച പി​ന്നെ​യും കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ സീ​റ്റ്​ ചോ​ദി​ക്കാ​ൻ പോ​കു​ന്ന​തോ മാ​ണി​ഗ്രൂ​പ്പി​ന്​ കൊ​ടു​ക്കാ​ൻ പോ​കു​ന്ന​തോ ഒ​ന്നും അ​റി​യാ​തെ യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളാ​യി തു​ട​രു​ന്ന​തി​െ​ൻ​റ അ​മ​ർ​ഷ​മാ​ണ്​ ആ​ർ.​എ​സ്.​പി​യും ജേ​ക്ക​ബ്​ ഗ്രൂ​പ്​​ കേ​ര​ള കോ​ൺ​ഗ്ര​സു​മൊ​ക്കെ അ​പ​ശ​ബ്​​ദ​ങ്ങ​ളാ​യി പു​റ​ത്തേ​ക്കുവി​ടു​ന്ന​ത്. അ​വ​ർ​ക്കുമു​ന്നി​ൽ മ​റ്റെ​ന്തു വ​ഴി? മാ​ണി ഗ്രൂ​പ്പി​ൽ, കോ​ൺ​ഗ്ര​സി​ൽ, യു.​ഡി.​എ​ഫി​ൽ, ഒ​ന്നി​ലും ച​ർ​ച്ചചെ​യ്യാ​തെ നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കി കൊ​ടു​ത്ത​താ​ണ്​ രാ​ജ്യ​സ​ഭ സീ​റ്റ്​ എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​നാ​ണ്​ ഇ​ത​ത്ര​യും അ​ടി​വ​ര​യി​ടു​ന്ന​ത്. സാ​േ​ങ്ക​തി​ക​മാ​യി നോ​ക്കി​യാ​ൽ, ഘ​ട​ക​ക​ക്ഷി​യാ​യി തീ​രു​ന്ന​തി​നുമു​േ​മ്പ​യാ​ണ്​ മാ​ണി​ഗ്രൂ​പ്പി​ന്​ രാ​ജ്യ​സ​ഭ സീ​റ്റു ന​ൽ​കി​യ​ത്​; കോ​ട്ട​യം സീ​റ്റ്​ മാ​റി​ല്ലെ​ന്ന്​ ഉ​റ​പ്പുന​ൽ​കി​യ​ത്. 

രാ​ജ്യ​സ​ഭ വൃദ്ധസ​ദ​ന​മോ?
പി.​ജെ. കു​ര്യ​െ​ൻ​റ വി​ട​വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന ‘യു​വ​ക​ലാ​പം’ രാജ്യസഭാ സീ​റ്റ്​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കി​യ​തോ​ടെ യു.​ഡി.​എ​ഫി​ൽ കെ​ട്ട​ട​ങ്ങി. കു​ര്യ​നു പ​ക​രം പു​തി​യ മു​ഖ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ലെ യു​വ​തു​ർ​ക്കി​ക​ളു​ടെ ആ​വ​ശ്യം. പ​രി​ച​യ​സ​മ്പ​ന്ന​ർ​ക്കും പ്രാ​യ​മു​ള്ള​വ​ർ​ക്കു​മു​ള്ള ഇ​ട​മാ​ണ്​ രാ​ജ്യ​സ​ഭ​യെ​ന്ന വാ​ദ​മാ​യി​രു​ന്നു വ​യ​ലാ​ർ ര​വി അ​ട​ക്ക​മു​ള്ള ചു​രു​ക്കം സീ​നി​യ​ർ നേ​താ​ക്ക​ൾ​ക്ക്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ പ്രാ​യ​വി​ശേ​ഷ​ത്തി​ലേ​ക്ക്​.

 പ്രായം അംഗസംഖ്യ
 90–99  2
 80–89  5
 70–79 42
 60–69 82
 50–59 40
 40–49 17
 30–39  4

ലഭ്യമായ 192 അംഗങ്ങളിൽനിന്ന്​

 • ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ര​ണ്ടു​പേ​ർ; രാം​ ജ​ത്​​മ​ലാ​നി (94), കെ. ​പ​രാ​ശ​ര​ൻ(90)
 • സ​ഭ​യി​ലെ ‘ബേ​ബി’ മേ​രി കോം (35)
 • 60 വയസ്സിന്​ ​മു​ക​ളി​ൽ 131 പേ​ർ
 • ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ 60നും 69​നും ഇ​ട​യി​ൽ -82 
 • 70നും 79​നും ഇ​ട​യി​ൽ -42
 • എ.​കെ. ആ​ൻ​റ​ണി, അം​ബി​കാ സോ​ണി, ദ്വി​ഗ്​​വി​ജ​യ്​ സി​ങ്, ജ​യാ​ബ​ച്ച​ൻ, പി. ​ചി​ദം​ബ​രം, ശ​ര​ത്​ പ​വാ​ർ, ഡോ. ​സു​ബ്ര​​​മ​ണ്യം സ്വാ​മി തു​ട​ങ്ങി​യ​വ​ർ 70-79 ഗ്രൂ​പ്പി​ൽ
 • ഡോ. ​മ​ൻ​മോ​ഹ​ൻ​ സ​ി​ങ്, മോ​തി​ലാ​ൽ വോ​റ, വ​യ​ലാ​ർ ര​വി, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അഞ്ചു പേ​ർ 80നും 89​നു​മി​ട​യി​ൽ
 • 40ന്​ ​താ​ഴെ നാലു പേ​ർ
 • 192 പേരു​ടെ ​പ്രായപ്പട്ടികയിൽ സ്​​ഥാ​ന​മൊ​ഴി​യാ​നു​ള്ള സി.​പി. നാ​രാ​യ​ണ​ൻ, പി.​ജെ. കു​ര്യ​ൻ ഉ​ൾ​പ്പെ​ടെ 60ന്​ മുകളിൽ ​131പേർ
 • കേ​ര​ള​ത്തി​ൽ​നി​ന്ന്​ കെ.​കെ. രാ​ഗേ​ഷ്​ ഒ​ഴി​കെ എട്ടു പേ​രും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ

ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ (2018 ഏപ്രിൽ മുതൽ)

 1. മാസശമ്പളം ല​ക്ഷം രൂ​പ
 2. ഡി​.എ 2000 രൂ​പ (സ​ഭ ചേ​രു​ന്ന ദി​വ​സം)
 3. മൂന്ന്​ ഫോ​ൺ,രണ്ട്​ മൊ​ബൈ​ൽ ഫോ​ൺ
 4. മ​ണ്ഡ​ലം അ​ല​വ​ൻ​സ്​–70,000 രൂപ പ്ര​തി​മാ​സം
 5. ഒാ​ഫിസ്​ ചെ​ല​വു​ക​ൾ–60,000 രൂപ പ്ര​തി​മാ​സം
 6. ഫർണിച്ചർ അലവൻസ്​-1,00,000 രൂപ
 7. പെ​ൻ​ഷ​ൻ 20,000 പ്ര​തി​മാ​സം(അഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ വ​രു​ന്ന ഒാ​​രോ വ​ർ​ഷ​ത്തി​നും 1500 രൂ​പ അ​ധി​കം ല​ഭി​ക്കും)
 8. കു​ടും​ബ സ​മേ​ത​മു​ള്ള ഒ​ന്നാം ക്ലാ​സ്​ വി​മാ​നം,​​ട്രെയിൻ സൗ​ജ​ന്യ യാ​ത്ര ആ​നു​കൂ​ല്യം പു​റ​മെ
   

 

Loading...
COMMENTS