സ​​മ്പ​​ദ്​​വ്യ​​വ​​സ്​​​ഥ സ​​ർ​​ക്കാ​​ർ വാ​​ദ​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്ത്​

nirmala

രാ​​ജ്യ​​ത്തി​െ​​ൻ​​റ സ​​മ്പ​​ദ്​​വ്യ​​വ​​സ്​​​ഥ ഭ​​ദ്ര​​മെ​​ന്നും വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചെ​​ന്നും ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക​​നു​​കൂ​​ല​​മാ​​യ നി​​ക്ഷേ​​പാ​​ന്ത​​രീ​​ക്ഷ​​മാ​​ണു​​ള്ള​​തെ​​ന്നും ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​െ​ൻ​റ അ​വ​കാ​ശ​വാ​ദ​ത്തി​ൽ ചി​​ല സം​​ശ​​യ​​ങ്ങ​​ൾ ബാ​​ക്കി​​നി​​ൽ​​ക്കു​​ന്നു. കേ​​ന്ദ്ര​ബ​​ജ​​റ്റി​െ​​ൻ​​റ ത​​ലേ​ദി​​വ​​സം പു​​റ​​ത്തി​​റ​​ക്കി​​യ മോ​​ദി​സ​​ർ​​ക്കാ​​റി​െ​​ൻ​​റ ആ​​റാം വ​​ർ​​ഷ​​​ത്തെ സ​​ർ​​വേ​​യി​​ൽ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച മു​​ര​​ടി​​ച്ചെ​​ന്നു ഏ​​റ്റു​​പ​​റ​ഞ്ഞ​ത്​ ത​​ൽ​​ക്കാ​​ലം വി​​സ്​​​മ​​രി​​ക്കാം. ദൈ​​നം​​ദി​​ന ചെ​​ല​​വി​​നു പ​​ണ​​മി​​ല്ലാ​​തെ റി​​സ​​ർ​​വ്​ ബാ​​ങ്കി​െ​​ൻ​​റ ക​​രു​​ത​​ൽ ധ​​ന​​ത്തി​​ൽ കൈ​​െ​വ​​ച്ച​​ത്​ ക​ണ്ടി​ല്ലെ​ന്നും ന​ടി​ക്കാം.

പ​ക്ഷേ, മ​​ന്ത്രി സൂ​ചി​പ്പി​ച്ച​ നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ളെ​ങ്കി​ൽ ലാ​​ഭ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ​​ൻ​​കി​​ട പൊ​​തു​​മേ​​ഖ​​ല സ്​​​ഥാ​​പ​​ന​​ങ്ങ​​ളെ തു​​ണ്ടു​​ക​​ളാ​​യും വ​​ൻ ആ​​സ്​​​തി​​യും ത​​ല​​യെ​​ടു​​പ്പു​​മു​​ള്ള എ​​യ​​ർ ഇ​​ന്ത്യ​​യെ സ​​മ്പൂ​​ർ​​ണ​​മാ​​യും വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്​ ആ​​ർ​​ക്ക്, എ​​ന്തി​​നു​​വേ​​ണ്ടി​​യാ​​ണെ​​ന്ന് ഒ​​രാ​​ൾ സം​​ശ​​യി​​ച്ചു​​പോ​​യാ​​ൽ തെ​​റ്റു​​പ​​റ​​യാ​​നാ​​കു​​മോ? 41,959.37 കോ​ടി രൂ​പ​യു​ടെ വ​​ൻ​ബാ​​ധ്യ​​ത ഏ​​റ്റെ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​ൽ​​പ​​ന, ഗ്ര​​ഹ​​ണ​​കാ​​ല​​ത്തെ മ​​റ്റൊ​​രു സാ​​മ്പ​​ത്തി​​കാ​​ഘാ​​ത​​മാ​​കു​​മെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​തി​​ൽ പി​​ശ​​കു​​ണ്ടോ? ക്ഷാ​​മ​​കാ​​ല​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​റി​​ന്​ താ​​ങ്ങാ​​യി നി​​ൽ​​ക്കു​​ന്ന ലൈ​​ഫ്​ ഇ​​ൻ​​ഷു​റ​​ൻ​​സ്​ കോ​​ർ​​പ​​റേ​​ഷ​െ​​ൻ​​റ ഓ​​ഹ​​രി​പോ​​ലും വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്​ ദേ​​ശീ​​യ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​ണെ​​ന്ന​​തി​​ൽ ര​​ണ്ടു​​പ​​ക്ഷ​​മി​​ല്ല. എ​​ന്തി​​ന​​ധി​​കം, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ തി​​ര​​ക്കു​​ള്ള കൈ​​മ​​ന​​ത്തെ 20 ഏ​​ക്ക​​ർ ഭൂ​​മി വി​​ൽ​​ക്കാ​​ൻ ധാ​​ര​​ണ​​യാ​​യെ​​ന്ന ബി.​​എ​​സ്.​​എ​​ൻ.​​എ​​ൽ കേ​​ര​​ള ചീ​​ഫ്​ ജ​​ന​​റ​​ൽ മാ​​നേ​​ജ​​രു​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ മാ​​ത്രം മ​​തി​​യാ​​കും രാ​​ജ്യ​​മെ​​മ്പാ​​ടു​​മു​​ള്ള വി​​ൽ​​പ​​ന​​യു​​ടെ സ്വ​​രൂ​​പം അ​​റി​​യാ​​ൻ.

വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചെ​​ന്ന്​ ധ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്, അ​​തി​​സ​​മ്പ​​ന്ന​ർ​​ക്കു മാ​​ത്ര​​മാ​​ണ്. ക​​ടു​​ത്ത മാ​​ന്ദ്യ​​ത്തി​​ലും ഇ​​ക്കൂ​​ട്ട​​രു​​ടെ വ​​രു​​മാ​​നം കു​​തി​​ച്ചു​​യ​​ർ​​ന്ന​​ത്​ സ​​ത്യം. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യി​​ൽ ദ​​രി​​ദ്ര-​​സ​​മ്പ​​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ അ​​നു​​ദി​​നം വ​​ർ​​ധി​​ക്കു​​ന്ന വ​​രു​​മാ​​നാ​​ന്ത​​രം പ​​രി​​താ​​പ​​ക​​ര​​മാ​​ണെ​​ന്ന ഐ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ​​യു​​ടെ യു.​​എ​​ൻ.​​ഡി.​​പി റി​​പ്പോ​​ർ​​ട്ട്​ ചി​​ത്ര​​ത്തി​െ​​ൻ​​റ യ​​ഥാ​​ർ​​ഥ​വ​​ശം എ​​ടു​​ത്തു​​കാ​​ട്ടു​​ന്ന​​താ​​യി. ലോ​​ക​​ത്തെ അ​​തി​​സ​​മ്പ​​ന്ന​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ള്ള ഇ​​ന്ത്യ ആ​​ഗോ​​ള പ​​ട്ടി​​ണി സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും പി​​ൻ​​നി​​ര​​യി​​ലെ 102ാം സ്​​​ഥാ​​ന​​ത്ത്​ എ​​ത്തി​​പ്പെ​​ട്ട​​ത്​ സോ​​ഷ്യ​​ലി​​സ്​​​റ്റ്​ റി​​പ്പ​​ബ്ലി​​ക്കി​​നെ ത​ല​കു​​നി​​പ്പി​​ക്കു​​ന്ന​​താ​​യി.

ക​​ഴി​​ഞ്ഞ കേ​​ന്ദ്ര ബ​​ജ​​റ്റി​​ൽ നി​​ശ്ച​​യി​​ച്ച ധ​​ന​​ക​​മ്മി​​യു​​ടെ വാ​​ർ​​ഷി​​ക​പ​​രി​​ധി​​യാ​​യ 7.03 ല​​ക്ഷം കോ​​ടി​രൂ​​പ ഏ​​ഴു​​മാ​​സം ​കൊ​​ണ്ട്​ 7.2 ല​​ക്ഷം കോ​​ടി​​യാ​​യി വ​​ർ​​ധി​​ച്ച​​ത്​ ഇ​​വി​​ടെ ഓ​​ർ​​മി​​ക്കാം. 102 ശ​​ത​​മാ​​ന​​മെ​​ന്ന ക​​ടു​​ത്ത വ​​ർ​​ധ​​ന സ​​മ്പ​​ദ്​​ഘ​​ട​​ന​​ക്ക്​ ഏ​​ൽ​​പി​​ച്ച പ​​രി​​ക്ക്​ നി​​സ്സാ​​ര​​മ​​ല്ല. കൂ​​നി​​ൻ​മേ​ൽ കു​​രു എ​​ന്ന​​പോ​​ലെ ച​​ങ്ങാ​​ത്ത മു​​ത​​ലാ​​ളി​​ത്ത​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി കോ​​ർ​​പ​​റേ​​റ്റ്​ നി​​കു​​തി  30ൽ​​നി​​ന്ന്​ 22 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ച​​തി​​ലു​​ള്ള വ​​രു​​മാ​​ന ന​​ഷ്​​​ടം 1.45 ല​​ക്ഷം കോ​​ടി​​യാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. മാ​​ന്ദ്യം മ​​റി​​ക​​ട​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ പ​​ണ​​മെ​​ത്താ​​നു​​ള്ള വ​​ഴി​​യൊ​​രു​​ക്കി വാ​​ങ്ങ​​ൽ​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ക്ര​​യ​​വി​​ക്ര​​യം ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ക​​യു​​​മാ​​ണ്​ വേ​​ണ്ട​​ത്. വാ​​ങ്ങ​​ൽ​ശേ​​ഷി​​യാ​​ക​​​ട്ടെ, നാ​​ല​​ര​​പ​​തി​​റ്റാ​​ണ്ട്​ കാ​​ല​​ത്തെ ഏ​​റ്റ​​വും താ​​ഴ്​​​ന്ന​നി​​ര​​ക്കാ​യ 3.77ലേ​​ക്ക്​ പ​​തി​​ച്ച​​ത്​ ഉ​​ൽ​​പാ​​ദ​​ന-​​വി​​പ​​ണ​​ന മേ​​ഖ​​ല​​ക​​ളെ ഒ​രു​പോ​​ലെ ത​​ള​​ർ​​ത്തു​​ന്ന​​താ​​യി. നി​​ക്ഷേ​​പ​​വും ഉ​​പ​​ഭോ​​ഗ​​വും കു​​റ​​യു​​ന്ന ഏ​​തു രാ​​ജ്യ​​ത്തി​െ​​ൻ​​റ​​യും സാ​​മ്പ​​ത്തി​​ക​നി​​ല, ത​​ക​​ർ​​ച്ച​​യി​​ലേ​​ക്കു നീ​​ങ്ങു​​ക സ്വ​​ഭാ​​വി​​കം. ഇ​​ന്ത്യ​​യും ഇ​​തി​​ൽ​​നി​​ന്ന്​ വ്യ​​ത്യ​​സ്​​​ത​​മ​​ല്ല. ഇ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളു​​ടെ​മേ​​ൽ ദു​​ര​​ന്ത​​ങ്ങ​​ളാ​​യി പ​​തി​​ക്കു​മെ​​ന്ന സ​​ത്യം ആ​​രെ​​ക്കാ​​ളും കൂ​​ടു​​ത​​ൽ ധ​​ന​​മ​​ന്ത്രി​​ക്ക്​ അ​​റി​​യു​​ക​​യും ചെ​​യ്യാം.

അ​​ഞ്ചു​​വ​​ർ​​ഷ​​ക്കാ​​ല​​ത്തെ ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ തൊ​​ഴി​​ലി​​ല്ലാ​​യ്​​​മ​​യു​​ടെ പി​​ടി​​യി​​ലാ​​ണ്​ രാ​​ജ്യം. ഇ​​ന്ത്യ​​യു​​ടെ​ തൊ​​ഴി​​ല​​വ​​സ​​ര വ​​ള​​ർ​​ച്ച 45 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്​​​ന്ന​നി​​ല​​യി​​ലാ​​ണെ​​ന്ന്​ സി.​​എം.​​ഐ.​ഇ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. തൊ​​ഴി​​ൽ​ദാ​​ന​ത്തെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ തൊ​​ഴി​​ൽ​ന​​ഷ്​​​ടം സം​​ഭ​​വി​​ക്കു​​ന്ന രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ​ മാ​​റി​​യി​​രി​​ക്കു​​ന്നു. സ​​മ്പ​​ദ്​​​വ്യ​​വ​​സ്​​​ഥ​​യു​​ടെ നെ​​ടും​തൂ​​ണാ​​യ ഉ​​ൽ​​പാ​​ദ​​മേ​​ഖ​​ല​​യു​​ടെ വ​​ള​​ർ​​ച്ച 8.2ൽ ​നി​​ന്ന്​ 2.1 ശ​​ത​​മാ​​ന​​മാ​​യി നി​​ലം​​പൊ​​ത്തി​​യ​​ത്​ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ കു​​റ​​ക്കു​​ന്ന​​താ​​യി. 70 ശ​​ത​​മാ​​നം ഗ്രാ​​മീ​​ണ ജ​​ന​​ത​​യു​​ടെ​​യും തൊ​​ഴി​​ൽ മാ​​ർ​​ഗ​​മാ​​യ കാ​​ർ​​ഷി​​ക മേ​​ഖ​​ല വ​​ള​​ർ​​ച്ച മു​​ര​​ടി​​ച്ച്​ മൈ​​ന​​സ്​ 1.7ൽ ​​എ​​ത്തി​​നി​​ൽ​​ക്കു​​ന്നു. വ്യ​​വ​​സാ​​യ വ​​ള​​ർ​​ച്ച​​യാ​​ക​​​ട്ടെ ന​​ട​​പ്പു​​വ​​ർ​​ഷം മാ​​ത്രം 4.4 ശ​​ത​​മാ​​ന​​ത്തി​െ​​ൻ​​റ ഇ​​ടി​​വാ​​ണ്​ കാ​​ണി​​ക്കു​​ന്ന​​ത്. നി​​ത്യേ​​ന​​യു​​ള്ള ഭീ​​ഷ​​ണി​​യും പീ​​ഡ​​ന​​വും​മൂ​​ലം ക​​ന്നു​​കാ​​ലി ക​​ർ​​ഷ​​ക​​ർ​​ക്കു​​ണ്ടാ​​യ തൊ​​ഴി​​ൽ ന​​ഷ്​​​ട​​ത്തെ തു​​ട​​ർ​​ന്ന്​ തു​​ക​​ൽ-​ഇ​​റ​​ച്ചി വ്യാ​​പാ​​ര മേ​​ഖ​​ല​​ക്ക്​ ഒ​​രു​വ​​ർ​​ഷം മാ​​ത്ര​​മു​​ണ്ടാ​​യ 23,000 കോ​​ടി രൂ​​പ​​യു​​ടെ ഭീ​​മ​​ൻ ന​​ഷ്​​​ട​​വും സാ​​മ്പ​​ത്തി​​ക ദു​​ര​​ന്ത​​ങ്ങ​​ൾ​​ക്ക്​ ആ​​ക്കം കൂ​​ട്ടു​​ന്ന​​തു​​ത​​ന്നെ. നോ​​ട്ടു നി​​രോ​​ധ​​ന​​ത്തി​​ലും ജി.​​എ​​സ്.​​ടി​​യി​​ലും കാ​​ണ​​പ്പെ​​ട്ട വൈ​​ക​​ല്യ​​ങ്ങ​​ൾ സ​​മ്പ​​ദ്​​​ഘ​​ട​​ന​​യെ മാ​​ത്ര​​മ​​ല്ല, തൊ​​ഴി​​ലി​​ല്ലാ​​യ്​​​മ​​യെ​​യും സാ​​ര​​മാ​​യി ബാ​​ധി​​ച്ചെ​​ന്ന്​ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക്​ അ​​നു​​കൂ​​ല​​മാ​​യ നി​​ക്ഷേ​​പാ​​ന്ത​​രീ​​ക്ഷ​​മാ​​ണെ​​ന്ന്​ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ധ​​ന​​മ​​ന്ത്രി രാ​​ജ്യ​​ത്തു നി​​ല​​നി​​ൽ​​ക്കു​​ന്ന ഭ​​യ​​ത്തി​െ​​ൻ​​റ അ​​ന്ത​​രീ​​ക്ഷ​​വും പൗ​​ര​​ന്മാ​​ർ​​ക്കി​​ട​​യി​​ലെ ആ​​ശ​​ങ്ക​​യും അ​​റി​​യാ​​തി​​രി​​ക്കി​​ല്ല. പൗ​​ര​​ത്വ​നി​​യ​​മ​​ത്തി​​നെ​​തി​​രെ ഡ​ൽ​​ഹി​​യു​​ൾ​​പ്പെ​​ടെ ഭാ​​ര​​ത​​ത്തി​​െ​​ൻ​​റ മു​​ഴു​​വ​​ൻ തെ​​രു​​വോ​​ര​​ങ്ങ​​ളി​​ലും സ്​​​ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും നേ​​തൃ​​ത്വം ന​​ൽ​​കി, 24 മ​​ണി​​ക്കൂ​​റും ന​​ട​​ക്കു​​ന്ന സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ലോ​​ക​​ത്തി​െ​​ൻ​​റ​​യാ​​കെ ശ്ര​​ദ്ധ​പി​​ടി​​ച്ചു​പ​​റ്റു​​ന്ന​​താ​​യി. മ​​ത​​ത്തി​െ​​ൻ​​റ പേ​​രി​​ലു​​ള്ള പൗ​​ര​​ത്വ​നി​​ർ​​ണ​​യ​​ത്തി​​ൽ വി​​വി​​ധ രാ​​ഷ്​​​ട്ര​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ച്ച ഉ​​ത്​​ക​​ണ്​​​ഠ​​യും വി​​യോ​​ജി​​പ്പും ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കാ​​നാ​​വി​​ല്ല. സ​​മ്പ​​ദ്​​വ്യ​​വ​​സ്​​​ഥ​​യു​​ടെ വ​​ള​​ർ​​ച്ച​​ക്കും കെ​​ട്ടു​​റ​​പ്പി​​നും ഭ​​യ​​ര​​ഹി​​ത​​മാ​​യ സാ​​മൂ​​ഹി​​ക ചു​​റ്റു​​പാ​​ടു​​ക​​ളും സ​​മ​​ത്വ വീ​​ക്ഷ​​ണ​​വും മാ​​ന​​വ​ഐ​​ക്യ​​വും അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന്​ വി​​ക​​സ​​നം പ്രാ​​പി​​ച്ച രാ​​ജ്യ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം തെ​​ളി​​യി​​ക്കു​​ന്നു​​ണ്ട്. അ​​ശാ​​ന്തി​​യു​​ടെ അ​​ന്ത​​രീ​​ക്ഷം നി​​ക്ഷേ​​പ​​ത്തെ​​യും ഉ​​ൽ​​പാ​​ദ​​ന​ക്ഷ​​മ​​ത​​യെ​​യും സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന്​ അ​​നു​​ഭ​​വ​​ങ്ങ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു​​മു​​ണ്ട്. ഇ​​ക്ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ഇ​​ള​​വു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച​ശേ​​ഷ​​വും എ​​ത്ര നി​​ക്ഷേ​​പ​​ങ്ങ​​ളു​​​ണ്ടാ​​യെ​​ന്ന ക​​ണ​​ക്കും ധ​​ന​​മ​​ന്ത്രി തെ​​ളി​​പ്പെ​​ടു​​ത്തി ക​​ണ്ടി​​ല്ല.

ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന്​ ക​​ര​​ക​​യ​​റാ​​ൻ ചെ​​ല​​വു​​ചു​​രു​​ക്കു​​ക​​യും വ​​ര​​വു​​ചെ​​ല​​വു​​ക​​ണ​​ക്കി​​ലെ അ​​ന്ത​​രം പ​​ര​​മാ​​വ​​ധി കു​​റ​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​ത്​ അ​​ടി​​യ​​ന്ത​ര ദൗ​​ത്യ​നി​​ർ​​വ​​ഹ​​ണ​​മാ​​ണ്. ഈ ​​സാ​​മ്പ​​ത്തി​​ക​പ്ര​​തി​​സ​​ന്ധി​​യി​​ലും ദേ​​ശീ​​യ ജ​​ന​​സം​​ഖ്യ പ​​ട്ടി​​ക​ക്കാ​​യി (എ​​ൻ.​​പി.​​ആ​​ർ) 4568 കോ​​ടി രൂ​​പ പു​​തി​​യ ബ​​ജ​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്​ വി​​ചി​​ത്ര​​മാ​​യി​​രി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ൽ ഇ​​തി​​ലേ​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്ന 1121 കോ​​ടി​​യി​​ൽ​​നി​​ന്നു​​ള്ള ഭീ​​മ​​ൻ വ​​ർ​​ധ​​ന​ ഞെ​​ട്ടി​​ക്കു​​ന്ന​​താ​​യി.
സ​​മ്പ​​ദ്​​വ്യ​​വ​​സ്​​​ഥ​​യെ അ​​ഞ്ചു​ല​​ക്ഷം കോ​​ടി​​യി​​ലെ​​ത്തി​​ക്കു​​മെ​​ന്ന്​ നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ ആ​​വ​​ർ​​ത്തി​​ക്കു​​ന്നു. എ​​ന്നാ​​ൽ, റി​​വേ​​ഴ്​​​സ്​ ഗി​​യ​​റി​​ൽ പോ​​കു​​ന്ന സ​​മ്പ​​ദ്​​വ്യ​​വ​​സ്​​​ഥ​​യെ എ​​ത്ര​​കാ​​ലം​കൊ​​ണ്ട്​ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കു​​മെ​​ന്ന്​ പ​​റ​​ഞ്ഞു​​ക​​ണ്ടി​​ല്ല. മോ​​ദി സ​​ർ​​ക്കാ​​ർ ആ​​റു​​മാ​​സം പി​​ന്നി​​ട്ട​​പ്പോ​​ൾ​ത​​ന്നെ ആ​​ഭ്യ​​ന്ത​​ര ഉ​​ൽ​​പാ​​ദ​​ന വ​​ള​​ർ​​ച്ച​നി​​ര​​ക്ക്​ 4.5 ശ​​ത​​മാ​​ന​​മാ​​യി കൂ​​പ്പു​​കു​​ത്തി​​യ​​ത്​ മ​​റ​​ക്കാ​​റാ​​യി​​ട്ടി​​ല്ല. സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച നി​​ര​​ക്ക്​ ആ​റു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്​​​ന്ന​നി​​ല​​യി​​ലെ​​ത്തി​​യ​​ത്​ ആ​​ശ​​ങ്ക​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​ണ്. രാ​​ജ്യം സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യ​​ത്തി​െ​​ൻ​​റ പി​​ടി​​യി​​ലാ​​ണെ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന്​ നി​തി ആ​​യോ​​ഗ്​ വൈ​​സ്​ ചെ​​യ​​ർ​​മാ​​ൻ അ​​ടി​​വ​​ര​​യി​​ടു​​ക​​യും ചെ​​യ്​​​തു.

Loading...
COMMENTS