തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ തി​രു​ത്തി​യ ച​രി​ത്ര​വി​ധി

polling

വ​രാ​നി​രി​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​-​മു​നി​സി​പ്പ​ൽതെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ലോ​ക്​​സ​ഭതെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള 2,54,08711 വോ​ട്ട​ർ​മാ​ർ​ക്കും 119 മൂ​ന്നാം​ലിം​ഗ​ക്കാ​ർ​ക്കും വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​ന​ൽ​കി​യ സു​പ്ര​ധാ​നവി​ധി​യാ​ണ്​ ചീ​ഫ്​​ജ​സ്​​റ്റി​സ്​ മ​ണി​കു​മാ​റും ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി​യു​മു​ൾ​പ്പെ​ട്ട കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ചിരിക്കുന്ന​ത്. 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​ക്ക്​ പ​ക​രം 2015ലെ ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​-​മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ത​യാ​റാ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക​യെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി സം​സ്​​ഥാ​ന​ത്ത്​ വാ​ർ​ഡ്​​ത​ല ​ഡാ​റ്റാ​ബേ​സ്​ പ്രകാരം വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കാ​ൻ തീ​രു​മാ​നി​ച്ച സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ൻ​റ ജ​നു​വ​രി നാ​ലി​െ​ൻ​റ ഉ​ത്ത​ര​വ്​ ഭ​ര​ണ​ഘ​ട​നവി​രു​ദ്ധ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ​ക​രം 2019ലെ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്​​ഥാ​നപ്പെടുത്തണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ​ൻ. വേ​ണു​ഗോ​പാ​ലും മ​റ്റു ര​ണ്ടു​പേ​രും ബോ​ധി​പ്പി​ച്ച ര​ണ്ട്​ റി​ട്ട്​ഹ​ര​ജി​ക​ൾ ത​ള്ളി​യ സിം​ഗ്​ൾ ജ​ഡ്​​ജി​യു​ടെ വി​ധി​ക്കെ​തി​രെ ബോ​ധി​പ്പി​ച്ച റി​ട്ട്​ അ​പ്പീ​ലി​ലാ​ണ്​ ഹൈ​േ​കാ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ​ക്ക്​ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു​ണ്ടാ​യ വീ​ഴ്​​ച ഈ ​വി​ധി​യി​ൽ തി​രു​ത്ത​പ്പെ​ടു​ക​യാ​ണ്.

1994ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ്​-​മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്ന ​ശേ​ഷം സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന എ​ല്ലാ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​-മു​നി​സി​പ്പ​ൽ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തിന്​ അ​ടി​സ്​​ഥാ​ന വോ​ട്ട​ർ​പ​ട്ടി​ക​യാ​യി സ്വീ​ക​രി​ച്ചി​രു​ന്ന​ത്​ സം​സ്​​ഥാ​ന​ത്ത്​ തൊ​ട്ടു​മു​മ്പ്​ ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​യാ​റാ​ക്കി അം​ഗീ​ക​രി​ച്ച പട്ടികയാ​യി​രു​ന്നു. 2015ൽ ​ന​ട​ന്ന ത​​ദ്ദേ​ശസ്​​ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ,  2014ലെ ​പാ​ർ​ല​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തിയുള്ള വാ​ർ​ഡ്​​ത​ല ​േഡ​റ്റാ​ബേ​സിന്​ അനുസൃതമായായിരുന്നു വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. അ​തു​മൂലം കേ​ന്ദ്ര തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത്​-​മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും വീ​ണ്ടും വോ​ട്ട്​ ചേ​ർ​ക്കേ​ണ്ട ക്ലേ​ശ​മുണ്ടായില്ല. അ​തു​കൊ​ണ്ടാ​ണ്​ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷക​ക്ഷി​ക​ളും പൊ​തു​സ​മൂ​ഹ​വും വരുന്ന ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടു​പ്പിലും മു​ൻ കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ നി​ല​നി​ർത്താൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

2015ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഒ​രൊ​റ്റ മൂ​ന്നാംലിംഗക്കാരും ഉ​ണ്ടായിരുന്നില്ല. 2019ലെ പ​ട്ടി​ക​യി​ൽ 119 മൂ​ന്നാം​ലിം​ഗ​ക്കാ​രും 1,22,97,403 പു​രു​ഷ​ന്മാ​രും 1,31,11189 സ്​​ത്രീ​ക​ളു​മ​ട​ക്കം മൊ​ത്തം 2,54,08711 വോ​ട്ട​ർ​മാ​രു​ണ്ട്. 2015ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 1,18,96675 പു​രു​ഷ​ന്മാ​രും 1,28,11,717 സ്​​ത്രീ​ക​ളു​മ​ട​ക്കം മൊ​ത്തം 2,47,08392 വോ​ട്ട​ർ​മാ​ർ മാ​ത്ര​മേ​യു​ള്ളൂ. അ​താ​യ​ത്​ 7,00319 വോ​ട്ടി​െ​ൻ​റ കു​റ​വ്. 2015ലെ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തുക​യെ​ന്നാ​ൽ 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്​​ത 7,00,319 അ​ധി​ക​ം വോ​ട്ട​ർ​മാ​ർ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​​ക്ക​ണം. 2019ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ധി​ക​രി​ച്ച വോ​ട്ട​ർ​മാ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ, സ്​​ത്രീ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, കൂ​ലി​വേ​ല​ക്കാ​ർ, ആ​ദി​വാ​സി​ക​ൾ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷാ​കാ​ല​മാ​യ​തി​നാ​ൽ വോ​ട്ടു​ചേ​ർ​ക്കു​ന്ന ന​ട​പ​ടിക്ര​മ​ങ്ങൾക്ക്​ സമയം മിനക്കെടുത്തില്ല. അ​ന്നന്ന​ത്തെ അ​ധ്വാ​നം കൊ​ണ്ട്​ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​വ​ർ ഉ​പ​ജീ​വ​ന മാ​ർ​ഗം ഉ​പേ​ക്ഷി​ച്ച്​ വോ​ട്ടു​ചേ​ർ​ക്കാ​ൻ പോ​വു​ക വി​ര​ള​മാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ്​ക​മീ​ഷ​െ​ൻ​റ തീ​രു​മാ​നം വ​ലി​യൊ​രു ശ​ത​മാ​നം വോ​ട്ട​ർ​മാ​രുടെ പ​ങ്കാ​ളി​ത്തം നി​ഷേ​ധി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണ്. സ്വേച്ഛ​ാപ​ര​വും ഭ​ര​ണ​ഘ​ട​നവി​രു​ദ്ധ​വു​മാ​ണ്. നി​യ​മ​സാ​ധു​ത​യി​ല്ലാ​ത്ത ഉ​ത്ത​ര​വി​നെ​യാ​ണ്​ ഹ​ര​ജി​ക്കാ​ർ ചോ​ദ്യം​ചെ​യ്​​ത​ത്. വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​തെ ത​ള്ളി​യ സിം​ഗ്​​ൾ ജ​ഡ്​​ജി​യു​ടെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ഫ​യ​ൽചെ​യ്​​ത്​ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്​ അ​​ന്യാ​യ​ക്കാ​ർ അ​നു​കൂ​ല വി​ധി നേ​ടി​യ​ത്.

സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​രു ഭ​ര​ണ​ഘ​ട​നസ്​​ഥാ​പ​ന​മാ​ണ്. സം​സ്​​ഥാ​ന തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ഒ​ര​ർ​ഥ​ത്തി​ൽ പ​റ​ഞ്ഞാ​ൽ കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​ക്കാ​ളും അ​ധി​കാ​ര​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും ഹൈ​കോട​തി ജ​ഡ്​​ജി​യെ ഇം​പീ​ച്ച്​​മെ​ൻ​റി​ൽകൂ​ടി നീ​ക്കംചെ​യ്യാ​വു​ന്ന ന​ട​പ​ടിക്ര​മ​ങ്ങ​ള​നു​സ​രി​ച്ചുമാ​ത്ര​മേ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​യും സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കാനാവൂ. പാ​ർ​ല​മെ​ൻ​റി​ലെ​യും സം​സ്​​ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യ അം​ഗ​ങ്ങ​ളെ കാ​ലു​മാ​റ്റം ആ​രോ​പി​ച്ചും വി​പ്പ്​ ലം​ഘി​ച്ചു​ള്ള കാ​ര​ണ​ത്താ​ലും നീ​ക്കംചെ​യ്യാ​നോ അ​യോ​ഗ്യ​രാ​ക്കാ​നോ ഉ​ള്ള അ​ധി​കാ​രം ​കേ​ന്ദ്രക​മീ​ഷ​നി​ല്ല. എന്നാൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​-​മു​നി​സി​പ്പാ​ലി​റ്റി അം​ഗ​ങ്ങ​ൾ ത​ങ്ങ​ൾ മ​ത്സ​രി​ച്ച്​ ജ​യി​ച്ച രാ​ഷ്​​ട്രീ​യപാ​ർ​ട്ടി​യോ മു​ന്ന​ണി​യോ ഉ​പേ​ക്ഷി​ക്കു​ക​യോ രാ​ജി​വെ​ക്കു​ക​യോ രാഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യോ മു​ന്ന​ണി​യു​ടെ​യോ വിപ്പ്​ ലംഘിക്കുകയോ ചെയ്​താൽ കു​റ്റാ​രോ​പി​തരുടെ​ അം​ഗ​ത്വം റ​ദ്ദാ​ക്കാ​നും അവരെ ആ​റുവ​ർ​ഷ​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ അ​യോ​ഗ്യ​നാ​ക്കാ​നും സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ അ​ധി​കാ​ര​മു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​-​മു​നി​സി​പ്പാ​ലി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ​ക്ക്​ ഒ​രു ക്ലേ​ശവും കൂ​ടാ​തെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്ക​ത്ത​ക്ക​വി​ധം 2019ലെ ​വോ​​ട്ടേ​ഴ്​​സ്​ ലി​സ്​​റ്റ്​ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി ​ഡാറ്റാ​ബേ​സ്​ ത​യാ​റാ​ക്കാ​ൻ മു​തി​രാ​തി​രു​ന്ന ന​ട​പ​ടി  ഭ​ര​ണ​ഘ​ട​നവി​രു​ദ്ധ​മാ​ണ്. അതി​​െൻറ കാരണം സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ കോ​ട​തി​മു​മ്പാ​കെ തൃ​പ്​​തി​ക​ര​മാ​യ വി​ധ​ത്തി​ൽ ബോ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ൻ​റ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്​​തത്​ സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു നേ​താ​ക്ക​ന്മാ​രു​മാ​ണ്. ‘ശ​ക്​​ത​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്​ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം’ എ​ന്ന ​െതര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ൻ​റ പൊ​തു​വാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രാ​ണ്​ ക​മീ​ഷ​െ​ൻ​റ വി​വാ​ദ ഉ​ത്ത​ര​വ്. സു​താ​ര്യ​വും നീ​തി​പൂ​ർ​വ​വും പ​ക്ഷ​പാ​ത​ര​ഹി​ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ ബാ​ധ്യ​സ്​​ഥ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​വാ​ദ ഉ​ത്ത​ര​വോ​ടു​കൂ​ടി നി​ഷ്​​പ​ക്ഷ​ത ക​ള​ങ്ക​പ്പെ​ടു​ത്തി. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന ര​ണ്ട്​ രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ര​ണ്ട്​ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ വെ​വ്വേ​റെ ന​ട​ത്തി ര​ണ്ടു സീ​റ്റും ഭ​ര​ണ​ക​ക്ഷി​ക്ക്​ ജ​യി​ക്കാ​ൻ സാ​ധി​ക്കും​വി​ധം പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ൻ​റ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യെ ഓ​ർ​മി​പ്പി​ക്കും​വി​ധ​മാ​ണ്, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 20ൽ 19 ​സീ​റ്റും യു.​ഡി.​എ​ഫി​ന്​ നേ​ടി​ക്കൊ​ടു​ത്ത 2019ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യെ തി​ര​സ്​​ക​രി​ച്ച ഇ​ട​തു മു​ന്ന​ണി നീക്ക​ത്തെ ശ​രി​വെ​ക്കും​വി​ധം ഏ​ഴ്​ ല​ക്ഷ​​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ​ക്ക്​ ഫ​ല​ത്തി​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ചുള്ള ന​ട​പ​ടി​ക്ക്​ സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തു​നി​ഞ്ഞ​ത്.

ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ അ​ടി​ത്ത​റ നി​ഷ്​​പ​ക്ഷ​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ വോ​ട്ടി​ങ്​ പ്ര​ക്രി​യ​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന സംസ്​ഥാന​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നാ​ണ്. ക​മീ​ഷ​ൻ സ​ത്യ​വും സു​താ​ര്യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പോ​രാ, അത്​ നി​ഷ്​​പ​ക്ഷ​വും നീ​തി​പൂ​ർ​വ​വു​മാ​ണെ​ന്ന്​ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തവും ക​മീ​ഷ​നു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം ഭ​ര​ണ​ക​ക്ഷി​യു​ടെ ആ​ജ്​​ഞാ​നു​വ​ർ​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ എ​ന്ന ക​ള​ങ്കം ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങളുണ്ടാ​ക്കും. അ​ത്ത​ര​മൊ​രു ആ​ശ​ങ്ക​യാ​ണ്​ ബ​ഹു. ഹൈ​​േകാ​ട​തി വി​ധി​യി​ലൂ​ടെ വ​ലി​യൊ​ര​ള​േ​വാ​ളം ദൂ​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

(മു​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓ​ഫ്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​ണ്​ ലേ​ഖ​ക​ൻ)

Loading...
COMMENTS