അ​സ​മി​ലെ പൗ​ര​ത്വ​പ്പ​ട്ടി​ക: ഒരു മുഴം നീട്ടിയെറിഞ്ഞ്​ മമത

NRC-Assam

അ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കി​യ 3.29 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ ജൂ​ലൈ 30 നി​ർ​ണാ​യ​ക ദി​ന​മാ​യി​രു​ന്നു. അ​സ​മി​ലെ ജ​ന​ങ്ങ​ളു​ടെ പൗ​ര​ത്വം സ്​​ഥി​രീ​ക​രി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി)​യു​ടെ അ​ന്തി​മ ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കുകയാണല്ലോ. 3.29 കോ​ടി അ​പേ​ക്ഷ​ക​രി​ൽ 40 ല​ക്ഷ​ത്തി​ലേ​റെ പേ​രെ പു​റ​ത്തു​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ്​ പ​ട്ടി​ക പു​റ​ത്തു​വ​ന്ന​ത്. ഇ​ത്ര​യും​പേ​ർ സം​ശ​യ​ത്തി​​​െൻറ നി​​ഴ​ലി​ലാ​യി എ​ന്ന​ർ​ഥം. പ​ട്ടി​ക പു​റ​ത്തു​വി​ട്ട​യു​ട​ൻ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചു. ബം​ഗാ​ളി​ക​ളെ​യും ബി​ഹാരിക​ളെ​യും അ​സ​മി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന്​ അ​വ​ർ തു​റ​ന്ന​ടി​ച്ചു. കൃ​ത്യ​മാ​യ ആ​ധാ​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​​​െൻറ എം.​പി​മാ​രു​ടെ സം​ഘം അ​സം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ താ​നും അ​വി​ടെ പോ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

അ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ലെ ച​തി​ക്കു​ഴി​ക​ളെ വ​ള​രെ മു​മ്പു​ത​ന്നെ മ​മ​ത പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ബി.​ജെ.​പി​യു​ടെ വോ​ട്ടു​ബാ​ങ്ക്​ രാ​ഷ്​​ട്രീ​യ​വു​മാ​യി ഇ​തി​നെ യ​ഥാ​വി​ധം ബ​ന്ധ​പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നു. മു​സ്​​ലി​മെ​ന്നോ ഹി​ന്ദു​വെ​ന്നോ ഭേ​ദ​മി​ല്ലാ​തെ ബം​ഗാ​ളി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ 40 ല​ക്ഷം പേ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തെ​ന്ന മു​ൻ​നി​ല​പാ​ട്​ തൃ​ണ​മൂ​ൽ നേ​താ​വ്​ ആ​വ​ർ​ത്തി​ച്ചു. അ​സ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ​വ​രെ ബം​ഗാ​ൾ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ്​ അ​വ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഇ​ത്ത​രം കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​ത​യെ ചോ​ദ്യം​ചെ​യ്യാ​ൻ അ​വ​ർ മ​റ​ന്നി​ല്ല.

എ​ൻ.​ആ​ർ.​സി​യെ മ​മ​ത രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​തി​ൽ പു​തു​മ​യി​ല്ല. അ​സ​മി​ലെ ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ മ​മ​ത ഇ​ക്കൊ​ല്ലം ആ​ദ്യ​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. അ​തി​​​െൻറ പേ​രി​ൽ അ​വ​ർ​ക്കെ​തി​രെ അ​സം പൊ​ലീ​സ്​ എ​ഫ്​.​െ​എ.​ആ​ർ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ൻ.​ആ​ർ.​സി​ക്കും ബി.​ജെ.​പി​ക്കും എ​തി​രെ​യു​ള്ള തൃ​ണ​മൂ​ൽ നേ​താ​വി​​​െൻറ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണം മോ​ദി സ​ർ​ക്കാ​റി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന്​ തീ​ർ​ച്ച. പ്ര​ത്യേ​കി​ച്ചും രാ​ജ്യ​ത്ത്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ കാ​ഹ​ള​മു​യ​രു​ന്ന ഘ​ട്ട​ത്തി​ൽ.

മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം വ​ന്ന​യു​ട​ൻ ത​െ​ന്ന എ​ൻ.​ആ​ർ.​സി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ബം​ഗാ​ളി​ലെ ബി.​ജെ.​പി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു. എ​ൻ.​ആ​ർ.​സി​യു​ടെ പ​ട്ടി​ക ബി​ഹാ​രി-​ബം​ഗാ​ളി ത​ർ​ക്ക​ത്തി​​​െൻറ ദി​ശ​യി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ മ​മ​ത ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​വ​രു​ടെ പ​ക്ഷം. പശ്ചിമ ബം​ഗാ​ളി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​വി​ടെ​യും എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കു​മെ​ന്നും പാ​ർ​ട്ടി​യു​ടെ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ദി​ലീ​പ്​​ഘോ​ഷ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ്ര​സ്​​താ​വ​ന​ക​ൾ ബം​ഗാ​ളി​ൽ സം​ഘ​്​പ​രി​വാ​റി​ന്​ പ്ര​ഹ​ര​മാ​ക​ു​മെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 

ദി​ലീ​പ്​​ഘോ​ഷി​​​െൻറ പ്ര​സ്​​താ​വ​ന ബം​ഗാ​ളി​ലെ ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​കയും മ​മ​ത ബാ​ന​ർ​ജി​യു​ടെ ഉ​റ​ച്ച നി​ല​പാ​ട്​ ബം​ഗാ​ളി​ന്​ അ​ക​ത്തും ദേ​ശീ​യ​ത​ല​ത്തി​ലും അ​വ​ർ​ക്ക്​ മെ​ച്ച​പ്പെ​ട്ട പ്ര​തി​ച്ഛാ​യ സ​മ്മാ​നി​ക്കു​കയും ചെയ്യും. കൊ​ൽ​ക്ക​ത്ത ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ൻ ബി​ശ്വാ​ന്ത്​ ച​ക്ര​വ​ർ​ത്തി ഇൗ അഭിപ്രായക്കാരനാണ്​. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രാ​നി​രി​ക്കെ മ​മ​ത മി​ക​വു​റ്റ ക​ളി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ലെ മൊ​ത്തം 42 സീ​റ്റു​ക​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യി​ച്ചാ​ൽ അ​തി​ശ​യി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

(കൊൽക്കത്തയിൽ മാധ്യമ പ്രവർത്തകയാണ്​ ലേഖിക)

Loading...
COMMENTS