ചുടുചോര വീണ പാളങ്ങൾ

  • മ​ല​ബാ​ർ വി​പ്ല​വ​ത്തി​ലെ ന​ടു​ക്കു​ന്ന അ​ധ്യാ​യ​മാ​ണ്​ വാ​ഗ​ൺ കൂ​ട്ട​ക്കൊ​ല സ്വാ​​​​ത​​​​ന്ത്ര്യ​സ​​​​മ​​​​ര ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ജാ​​​​ലി​​​​യ​​​​ൻ​വാ​​​​ലാ​​​ ബാ​​​​ഗി​​​​ന്​ തു​​​​ല്യ​​​​മാ​​​​യ ​ബ്രി​ട്ടീ​ഷ്​ ക്രൂ​ര​ത​യു​ടെ മ​റ്റൊ​രു പ​തി​പ്പ്. 1921ലെ ​​​വി​പ്ല​വ​ത്തി​ന്​ ഒ​രു നൂ​റ്റാ​ണ്ട്​ തി​ക​യു​മ്പോ​ൾ വാ​ഗ​ൺ കൂ​ട്ട​ക്കൊ​ല​യു​ടെ ച​​​രി​​​ത്ര വ​​​ഴി​​​യി​​​ലൂ​​​ടെ​യു​ള്ള​​ സ​​​ഞ്ചാ​​​രം...

tirur-wagon-tragedy
തിരൂർ കോരങ്ങത്ത് ജുമാമസ്ജിദിലെ വാഗൺ കൂട്ടക്കൊലക്കിരയായവരുടെ ഖബറുകൾ

വി​​ജ​​ന​​ത​​യി​​ലേ​​ക്കാ​​ണ്​ വ​​ണ്ടി വ​​ന്നു​നി​​ന്ന​​ത്. ആ​​ളും ആ​​ര​​വ​​ങ്ങ​​ളും ഇ​​ല്ല. ക​​​യ​​​റാ​​​നും ഇ​​​റ​​​ങ്ങാ​​​നും ചു​​രു​​ക്കം ചി​​ല​​ർ​​മാ​​ത്രം. ലോ​​ക​​ത്തെ പ​​ല മു​​റി​​ക​​ളി​​ലാ​​യി അ​​ട​​ച്ചി​​ട്ട മ​​ഹാ​​മാ​​രി​​യു​​ടെ ആ​​ധി നി​​ഴ​​ലി​​ക്കു​​ന്ന ചു​​റ്റു​​പാ​​ടു​​ക​​ൾ. സ്​​​​റ്റേ​​​ഷ​​െ​​​ൻ​​​റ അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റം പ​തി​വു​പോ​ലെ ഉ​​​ണ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന ന​​​ഗ​​​രം, ജ​​​ന​​​സ​​​ഞ്ച​​​യം. അ​​​വ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ നീ​​​ണ്ടു​കി​​​ട​​​ക്കു​​​ന്ന റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ. നൂ​​​റ്റാ​​​ണ്ട്​ പി​​​ന്നി​​​ട്ട തി​​​രൂ​​​ർ റെ​​​യി​​​ൽ​​​വേ സ്​​​​റ്റേ​​​ഷ​​​ൻ ആ​​​ധു​​​നി​​​ക​​​ത​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​ണ്. പ്ലാ​​​റ്റ്​​​​ഫോ​​​മി​​​ലെ ത​​​ണു​​​ത്ത ക​​​ല്ലു​​​ക​​​ൾ, നി​​​ര​​​ന്ന ക​​​സേ​​​ര​​​ക​​​ൾ, വി​​​ട​​​ർ​​​ന്ന മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ൾ. 

ക​​​ല്ലു​​​പ​​​തി​​​ച്ച ത​​​റ​​​യി​​​ലൂ​​​ടെ ന​​​ട​​​ക്കു​േ​​​മ്പാ​​​ൾ താ​​​ഴെ എ​​​ത്ര​​​യെ​​​ത്ര പേ​​​രു​​​ടെ ചോ​​​ര​വീ​​​ണ്​ പൊ​​​ള്ളി​​​യ മ​​​ണ​​​ൽ​​​ത​​​രി​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന്​ ഓ​​​ർ​​​ത്തു ന​​​ടു​​​ങ്ങി. കാ​​​ൽ​കീ​​​ഴി​​​ൽ ഒ​​​രു​​ പൊ​​​ള്ള​​​ലു​​​ണ്ടോ! ഇ​​​റ​​​ങ്ങി​​​യ തീ​​വ​​​ണ്ടി പോ​​​യ​​​തി​​​ൻ പി​​​റ​​​കെ അ​​​തേ ട്രാ​​​ക്കി​​​ൽ അ​​​ട​​​ച്ചി​െ​​​ട്ടാ​​​രു ച​​​ര​​​ക്കു​വ​​​ണ്ടി വ​​​ന്നു​​​നി​​​ന്നു. കാ​​​ലി​​​ലെ പൊ​​​ള്ള​​​ൽ മു​​​ക​​​ളി​​​ലേ​​​ക്ക്​ ക​​​യ​​​റി ഹൃ​​​ദ​​​യ​​​ത്തി​​​ൽ ചെ​​​ന്നു​​​മു​​​ട്ടി. ബ്രി​​​ട്ടീ​​​ഷ്​ പ​​​ട്ടാ​​​ള​​​ത്തി​െ​​​ൻ​​​റ ഗ​​​ർ​​​ജ​​​നം, വാ​​​ഗ​​​ണി​​​ൽ കു​​​ത്തി​​​നി​​​റ​​​ക്ക​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​ർ, ആ​​​ർ​​​ത്ത​​​നാ​​​ദ​​​ങ്ങ​​​ൾ, മു​​​റി​​​ഞ്ഞ മാം​​​സ​​​ത്തി​െ​​​ൻ​​​റ​​​യും ജീ​​​വ​​​ൻ വെ​​​ടി​​​ഞ്ഞ ശ​​​രീ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ൾ. ഉ​​​ള്ളി​​​ൽ എ​​​ന്തൊ​​​െ​ക്ക​​​യോ തി​​​ള​​​ച്ചു​​​മ​​​റി​​​ഞ്ഞു. കാ​​​ല​​​യ​​​ന്ത്ര​​​ത്തി​​​ൽ ക​​​യ​​​റി​​​യി​​​​ട്ടെ​​​ന്ന​​​പോ​​​ലെ അ​​​വ ഒ​​​രു നൂ​​​റ്റാ​​​ണ്ട്​ പി​​​റ​​​കി​​​ലേ​​​ക്കോ​​​ടി, 1921 ന​​​വം​​​ബ​​​റി​​​ലെ ത​​​ണു​​​ത്ത വൈ​​​കു​​​ന്നേ​​​ര​​​ത്തെ തീ​​​ക്ക​​​ന​​​ൽ പോ​​​ലെ നീ​​​റ്റു​​​ന്ന ഒാ​​​ർ​​​മ​​​ക​​​ളി​​​ൽ ചെ​​​ന്നു​​​നി​​​ന്നു. മു​​​ന്നി​​​ൽ ഒ​​​രൊ​​​റ്റ​​​വ​​​രി റെ​​​യി​​​ൽ​പാ​​​ത തെ​​​ളി​​​ഞ്ഞു. പൊ​​​ടി​​​യും പു​​​ക​​​യും പ​​​ര​​​ത്തി അ​​​തി​​​ൽ ഒ​​​രു തീ​​​വ​​​ണ്ടി വ​​​ന്നു​നി​​​ന്നു. 

എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം? ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​​​​ക്ഷോ​​​ഭം മ​​​ല​​​ബാ​​​റി​​​ൽ കൊ​​​ടു​​​മ്പി​​​രി​​​കൊ​​​ണ്ട സ​​​മ​​​യം, തി​​​രി​​​ച്ച​​​ടി​​​ക​​​ൾ നേ​​​രി​​​ട്ട ബ്രി​​​ട്ടീ​​​ഷ്​ പ​​​ട 1921 ആ​ഗ​​​സ്​​​​റ്റ്​ മു​​​ത​​​ൽ മ​​​ല​​​ബാ​​​ർ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​ത്തി​​​ൻ കീ​​​ഴി​​​ലാ​​​ക്കി. പ്ര​​​​ക്ഷോ​​​ഭ​​​ത്തി​െ​​​ൻ​​​റ അ​​​ടി​​​വേ​​​ര​​​റു​​​ക്കാ​​​ൻ ​െഎ.​​​ആ​​​ർ ക്​​​​നോ​​​പ്പ്, ഹി​​​ച്ച്​​​​കോ​​​ക്ക്​ എ​​​ന്നി​​​വ​​​രു​​​ടെ കീ​​​ഴി​​​ൽ തി​​​രൂ​​​രും മ​​​ല​​​പ്പു​​​റ​​​വും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്​ പ​​​ട്ടാ​​​ള​​​മി​​​റ​​​ങ്ങി. ഏ​​​റ​​​നാ​​​ട്, വ​​​ള്ളു​​​വ​​​നാ​​​ട്, പൊ​​​ന്നാ​​​നി താ​​​ലൂ​​​ക്കു​​​ക​​​ൾ നി​​​രോ​​​ധ​​​നാ​​​ജ്ഞ​ക്ക്​ കീ​​​ഴി​​​ലാ​​​യി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​നി​​​ന്നു​​​ള്ള പ​​​ട്ടാ​​​ള​​​വും ഗൂ​​​ർ​​​ഖ​​​ക​​​ളും എം.​​​എ​​​സ്.​​​പി​​​യും ‘മാ​​​പ്പി​​​ള’ വേ​​​ട്ട​​​ക്കി​​​റ​​​ങ്ങി. ക​​​ണ്ട​​​വ​​​രെ​​​യൊ​​​ക്കെ പി​​​ടി​​​ച്ചു​​​കെ​​​ട്ടി, വീ​​​ടു​​​ക​​​ൾ തീ​​​​വെ​​​ച്ചു. സ​​​മ​​​ര നാ​​​യ​​​ക​​​ൻ ആ​​​ലി​​ മു​​​സ്​​​​ലി​​​യാ​​​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബ്രി​​​ട്ടീ​​​ഷ്​ ത​​​ട​​​വി​​​ലാ​​​യി. ന​​​വം​​​ബ​​​റി​​​ൽ മ​​​ല​​​പ്പു​​​റ​​​വും പ​​​രി​​​സ​​​ര അം​​​ശ​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​ക അ​​​റ​​​സ്​​​​റ്റ്​ ​ന​​​ട​​​ന്നു. ഇ​​​വ​​​രെ​​​യൊ​​​ക്കെ​​​യും മ​​​ല​​​പ്പു​​​റ​​​ത്തെ സൈ​​​നി​​​ക ക്യാ​​​മ്പി​​​ൽ ത​​​ള്ളി. ത​​​ട​​​വു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞു. എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ ത​​​ട​​​വു​​​കാ​​​രെ ബെ​​​ല്ലാ​​​രി ജ​​​യി​​​ലി​​​ല​​​ട​​​ക്കാ​​​നാ​​​യി തീ​​​രു​​​മാ​​​നം. പ​​​ട്ടാ​​​ള​​​ക്കാ​​​ർ ക​​​യ​​​റി​​​യ കാ​​​ള​​​വ​​​ണ്ടി​​​ക്കും ക​​​ഴു​​​ത​​​വ​​​ണ്ടി​​​ക​​​ൾ​​​ക്കും ഇ​​​ട​​​യി​​​ൽ കൂ​​​ട്ടി​​​ക്കെ​​​ട്ടി ത​​​ട​​​വു​​​കാ​​​രെ ഒ​​​രു പ​​​ക​​​ലി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തു​നി​​​ന്ന്​​ ഓ​​​ടി​​​ച്ചു. മൃ​​​ഗ​​​ങ്ങ​​​ളെ​​​പ്പോ​ലെ, ചാ​​​ട്ട​​​യ​​​ടി​​​യേ​​റ്റ്​​ കി​​​ത​​​ച്ചും ചു​​​മ​​​ച്ചും കു​​​ന്നും മ​​​ല​​​യും വ​​​യ​​​ലും താ​​​ണ്ടി തി​​​രൂ​​​ർ​​​വ​​​രെ​​​യു​​​ള്ള ഒാ​​​ട്ടം. 

ന​​​വം​​​ബ​​​ർ 19 തി​​​രൂ​​​ർ റെ​​​യി​​​ൽ​​​വേ സ്​​​​റ്റേ​​​ഷ​​​ന്​ മു​​​ക​​​ളി​​​ൽ സൂ​​​ര്യ​​​ൻ മ​​​റ​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ വൈ​​​കു​​​ന്നേ​​​രം, സ്​​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട MSM LV 1711ഗു​​​ഡ്​​​​സ്​ വാ​​​ഗ​​​ൺ ബ്രി​​​ട്ടീ​​​ഷ്​ അ​​​ധി​​​കാ​​​രി​​​ക​​​ൾ ക​​​ണ്ടു​​​വെ​​​ച്ചു. ​കോ​​​ഴി​​​ക്കോ​​​ട്ടു​നി​​​ന്നും എ​​​ത്തി​​​യ 77ാം ന​​​മ്പ​​​ർ വ​​​ണ്ടി​​​യി​​​ൽ വാ​​​ഗ​​​ൺ ചേ​​​ർ​​​ത്തു​​​കെ​​​ട്ടി. നൂ​​​റോ​​​ളം ത​​​ട​​​വു​​​കാ​​​രെ അ​​​തി​​​ലേ​​​ക്ക്​ തി​​​രു​​​കി​​​ക്ക​യ​​​റ്റി. അ​​​ത്ര​​​യും പേ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള സ്ഥ​​​ലം അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​റ്റ​​​ക്കാ​​​ലി​​​ൽ മേ​​​ൽ​​​ക്കു​​​മേ​​​ൽ നി​​​ലം തൊ​​​ടാ​​​തെ അ​​​വ​​​ർ നി​​​ന്നു, കി​​​ട​​​ന്നു. ഇ​​​രു​​​മ്പു​വാ​​​തി​​​ൽ പു​​​റ​​​ത്തു​​​നി​​​ന്ന​​​ട​​​ഞ്ഞു. വാ​​​യു​​​സ​​​ഞ്ചാ​ര​മി​​​ല്ലാ​​​ത്ത ഇ​​​രു​​​ണ്ട അ​​​റ​​​ക്ക​​​ക​​​ത്ത്​ നി​​​സ്സ​​​ഹാ​​​യ​​​രാ​​​യ മ​​​നു​​​ഷ്യ​​​രു​​​ടെ നി​​​ല​​​വി​​​ളി​​​ക​​​ളു​​​യ​​​ർ​​​ന്നു. ശ്വാ​​​സം​മു​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി, ദാ​​​ഹം തൊ​​​ണ്ട​​​ക​​​ളെ ഉ​​​ണ​​​ക്കി. അ​​​വ​​​ർ പ​​​ര​​​സ്​​​​പ​​​രം മാ​​​ന്തി​​​യും ക​​​ടി​​​ച്ചു​​​പ​​​റി​​​ക്കാ​​​നും തു​​​ട​​​ങ്ങി. ര​​​ക്​​​​തം ന​​​ക്കി​​​ത്തു​ട​​​ച്ചു, മൂ​​​ത്രം കു​​​ടി​​​ച്ച്​ ദാ​​​ഹം തീ​​​ർ​​​ത്തു. അ​​​പ്പ​​​ഴും ആ ​​​വ​​​ണ്ടി ഒാ​​​ട്ടം തു​​​ട​​​ർ​​​ന്നു. സ​്​​​ഥ​​​ല​​​ങ്ങ​​​ൾ പ​​​ല​​​തു പി​​​ന്നി​​​ട്ടു. വാ​​​ഗ​​​ണി​​​ന്​ അ​​​ക​​​ത്തും പു​​​റ​​​ത്തും ഇ​​​രു​​​ട്ട്​ ക​​​നം​​​വെ​​​ച്ചു. പു​​​ല​​​ർ​​​ച്ച പോ​​​ത്ത​​​ന്നൂ​​​ർ സ്​​​​റ്റേ​​​ഷ​​​നി​​​ൽ വ​​​ണ്ടി നി​​​ർ​​​ത്തി വാ​​​ഗ​​​ൺ തു​​​റ​​​ന്നു. വാ​​​യും വ​​​യ​​​റും പി​​​ള​​​ർ​​​ന്ന ക​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക​​​ണ്ട​​​വ​​​ർ ഞെ​​​ട്ടി. അ​​​ട്ടി​​​യി​​​ട്ട മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ട​​​യി​​​ൽ ജീ​​​വ​​​ൻ വെ​​​ടി​​​ഞ്ഞു 56 പേ​​​ർ. സ്​​​​റ്റേ​​​ഷ​​​നി​​​ൽ​നി​​​ന്ന് വെ​​​ള്ളം ഒ​​​ഴി​​​ച്ച​​​പ്പോ​​​ൾ ചി​​​ല​​​ർ ജീ​​​വ​​െ​​​ൻ​​​റ ച​​​ല​​​നം കാ​​​ണി​​​ച്ചു. എ​​​ങ്കി​​​ലും അ​​​തി​​​ൽ 14 പേ​​​ർ വൈ​​​കാ​​​തെ മ​​​രി​​​ച്ചു. 

കാ​​​ലം പ​​​ല​​​തു പി​​​ന്നി​​​ട്ടു. കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കി​​​ര​​​യാ​​​യ ധീ​​​ര ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ളെ അ​​​ധി​ക​​​പേ​​​രു​​​മോ​​​ർ​​​ത്തി​​​ല്ല. സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ച​​​രി​​​ത്ര​​​ത്തി​െ​​​ൻ​​​റ നി​​​ത്യ​​​സ്​​​​മാ​​​ര​​​ക​​​മാ​​​കേ​​​ണ്ട തി​​​രൂ​​​ർ റെ​​​യി​​​​ൽ​​​വേ സ്​​​​റ്റേ​​​ഷ​​​നി​​​ൽ ഒ​​​രു സ്​​​​മൃ​​​തി​​​മ​​​ണ്ഡ​പം പോ​​​ലും ഉ​​​യ​​​ർ​​​ന്നി​​​ല്ല. സ​​​മൂ​​​ഹ​​​ത്തി​െ​​​ൻ​​​റ​​​യും അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ​​​യും ക്രൂ​​​ര​​​മാ​​​യ മൗ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സ്വാ​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ലെ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​ം ഉ​​​റ​​​ങ്ങി​​​ക്കി​ട​​​ക്കു​​​ന്നു. സ്​​​​റ്റേ​​​ഷ​​​നി​​​ൽ​നി​​​ന്ന്​ പു​​​റ​​​ത്തി​​​റ​​​ങ്ങി തി​​​രൂ​​​ർ ടൗ​​​ൺ​​​ഹാ​​​ൾ ല​​​ക്ഷ്യ​​​മാ​​​ക്കി ന​​​ട​​​ന്നു. ചു​​​റ്റും ച​​​രി​​​ത്ര​​​ത്തി​െ​​​ൻ​​​റ ഗ​​​തി​​​മാ​​​റ്റ​​​ത്തി​​​നൊ​​​പ്പം മാ​​​റി​​​പ്പോ​​​യ ന​​​ട​​​ന്നു​​​മാ​​​യു​​​ന്ന ന​​​ഗ​​​ര​​​മ​​​നു​​​ഷ്യ​​​ർ, കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ. അ​​​വ​​​ക്കി​​​ട​​​യി​​​ൽ ഒാ​​​ർ​​​മ​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വ​​​ണ്ടി​​​യെ​​​ന്ന​​​പോ​​​ലെ ടൗ​​​ൺ​​​ഹാ​​​ളി​​​ന്​ മു​​​റ്റ​​​ത്ത്​ മ​​​ങ്ങി​​​യ ചു​​​വ​​​പ്പി​​​ൽ ഒ​​​രൊ​​​റ്റ വാ​​​ഗ​​​ൺ-MSM LV 1711. ടൗ​​​ൺ​​​ഹാ​​​ളി​െ​​​ൻ​​​റ ചു​​​മ​​​രി​​​ൽ 70 ര​​​ക്തസാ​​​ക്ഷി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ക​​​ല്ലി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​മ്പാ​​​ട്​ അം​​​ശം-1, തൃ​​​ക്ക​​​ല​​​ങ്ങോ​​​ട്​-6, പ​​​യ്യ​​​നാ​​​ട്​-1, മ​​​ല​​​പ്പു​​​റം-5, മേ​​​ൽ​​​മു​​​റി-1, പോ​​​രൂ​​​ർ-2, പു​​​ന്ന​​​പ്പാ​​​ല-11, നി​​​ല​​​മ്പൂ​​​ർ-2, ക​​​രു​​​വ​​​മ്പ​​​ലം-35, ചെ​​​മ്മ​​​ല​​​ശേ​​​രി-6. ഭൂ​​​രി​​​പ​​​ക്ഷ​​​വും കൂ​​​ലി​​​വേ​​​ല​​​ക്കാ​​​ർ, ക​​​ർ​​​ഷ​​​ക​​​ർ, മ​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​വ​​​ർ. ഇ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ നാ​​​ലു​​ പേ​​​രു​​​ക​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള വാ​​​തി​​​ലു​​​ക​​​ളെ​​​ന്ന​പോ​​​ലെ വേ​​​റി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്നു- 1-അ​​​ക്ക​​​ര​​​വീ​​​ട്ടി​​​ൽ കു​​​ന്നും​​​പ​​​ള്ളി അ​​​ച്യു​​​ത​​​ൻ നാ​​​യ​​​ർ, 2-കി​​​ഴ​​​ക്കി​​​ൽ പാ​​​ല​​​ത്തി​​​ൽ ത​​​ട്ടാ​​​ൻ​ ഉ​​​ണ്ണി​​​പു​​​റ​​​വ​​​ൻ, 3-ചോ​​​ല​​​ക​ പ​​​റ​​​മ്പി​​​ൽ ചെ​​​ട്ടി​​​ച്ചി​​​പ്പൂ, 4-മേ​​​ലേ​​​ട​​​ത്ത്​ ശ​​​ങ്ക​​​ര​​​ൻ നാ​​​യ​​​ർ. 21ലെ ​​​പേ​​ാ​രാ​​​ട്ടം വെ​​​റും ‘മാ​​​പ്പി​​​ള ല​​​ഹ​​​ള’​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന​​ നി​​​ർ​​​മി​​​തി​​​ക്കെ​​​തി​​​രാ​​​യ വ​​​ലി​​​യ തി​​​രു​​​ത്ത്.

കോ​​​ര​​​ങ്ങ​​​ത്ത്​ ജു​​​മാ​​​മ​​​സ്​​​​ജി​​​ദി​െ​​​ൻ​​​റ പ​​​ടി​​​ക​​​ട​​​ന്നു​​​ചെ​​​ല്ല​​​വേ, ആ ​​​തീ​​വ​​ണ്ടി പി​​​ന്നെ​​​യും മു​​​ന്നി​​​ലെ​​​ത്തി. തി​​​രൂ​​​രി​​​ൽ നി​​​ന്ന്​ എ​​​ത്തി​​​യ വാ​​​ഗ​​​ണി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ത്ത​​​ന്നൂ​രി​​​ലെ റെ​​​യി​​​ൽ​വേ അ​​​ധി​​​കാ​​​രി​​​ക​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല. മ​​​റ്റൊ​​​രു വ​​​ണ്ടി​​​യി​​​ൽ കൊ​​​രു​​​ത്ത്​ 1921 ന​​​വം​​​ബ​​​ർ 20ന്​ MSM LV 1711 ​​​വാ​​​ഗ​​​ൺ തി​​​രൂ​​​രി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. മൃ​​​ത​​​ദേ​​​ഹ​​​ത്തി​െ​​​ൻ​​​റ ഗ​​​ന്ധം സ്​​​​റ്റേ​​​ഷ​​​നി​​​ൽ പ​​​ര​​​ന്നു. വാ​​​ഗ​​​ൺ തു​​​റ​​​ക്കാ​​​ൻ മ​​​ടി​​​ച്ചും അ​​​റ​​​ച്ചും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ നി​​​ന്നു. പ​​​ട്ടാ​​​ള​നി​​​യ​​​മം നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​രും സ്​​​​റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ആ​​​രൊ​​​ക്കെ മ​​​രി​​​ച്ചു​​​വെ​​​ന്ന്​ ഒ​​​റ്റ രാ​​​ത്രി​​​കൊ​​​ണ്ട്​ തീ​​​ർ​​​ച്ച​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സം​​​സ്​​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ആ​​​രെ​​​യും അ​​​റ​​​സ്​​​​റ്റ്​ ചെ​​​യ്യി​​​െ​ല്ല​​​ന്ന ഉ​​​റ​​​പ്പി​​​ൻ​​​മേ​​​ൽ ഒ​​​രു​പ​​​റ്റം മു​​​സ്​​​​ലിം​​​ക​​​ൾ സ്​​​​റ്റേ​​​ഷ​​​നി​​​ലെ​​​ത്തി വാ​​​ഗ​​​ണി​​െ​​​ൻ​​​റ വാ​​​തി​​​ൽ തു​​​റ​​​ന്നു. പു​​​റ​​​ത്തു​​​വ​​​ന്ന രൂ​​​ക്ഷ​ഗ​​​ന്ധം അ​​​വ​​​രെ​ ത​​​ല​​​ക​​​റ​​​ക്കി വീ​​​ഴ്​​​​ത്തി. കൂ​​​ട്ടി​​​പ്പി​​​ടി​​​ച്ചു​കി​​​ട​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ​വേ​​​ർ​​​പെ​​​ടു​​​ത്താ​​​ൻ ഏ​​​റെ പ്ര​​​യാ​​​സ​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​ന്നു. മൂ​​​ർ​​​ദ്ധാ​​​വു​​​പൊ​​​ട്ടി തൊ​​​ലി​​​യു​​​രി​​​ഞ്ഞു, നാ​​​ക്കു നീ​​​ട്ടി, ക​​​ണ്ണു​​​തു​​​റി​​​ച്ച്​ മ​​​ല​​​മൂ​​​ത്ര ര​​​ക്ത വി​​​യ​​​ർ​​​പ്പു​​​ക​​​ളാ​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കെ​​​ട്ടു​​​പി​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന രം​​​ഗം ദൃക്​സാക്ഷികൾ പിന്നീട്​ വിവരിച്ചിരുന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 44 എ​​​ണ്ണം കോ​​​ര​​​ങ്ങ​​​ത്ത്​ ജു​​​മാ​​​മ​​​സ്​​​​ജി​​​ദി​​​ലും 11 എ​​​ണ്ണം കോ​​​ട്ട്​ ജു​​​മാ​​​മ​​​സ്​​​​ജി​​​ദി​​​ലും ഖ​​​ബ​​​റ​​​ട​​​ക്കി. നാ​​​ല്​ ഹി​​​ന്ദു​​ പോ​രാ​ളി​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മു​​​ത്തൂ​ർ​കു​​​ന്നി​​​ലെ ക​​​ല്ലു​​​വെ​​​ട്ടു​കു​​​ഴി​​​യി​​​ൽ അ​​​ട​​​ക്കി.

കോ​​​ര​​​ങ്ങ​​​ത്ത്​ ജു​​​മാ​​​മ​​​സ്​​​​ജി​​​ദി​െ​​​ൻ​​​റ പ​​​ള്ളി​​​പ്പ​റ​​​മ്പി​​​ൽ മീ​​​സാ​​​ൻ ക​​​ല്ലു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ക​​​ളം​തി​​​രി​​​ച്ച്​ വേ​​​ർ​​​തി​​​രി​​​ച്ചി​​​ട്ട സ്​​ഥ​ല​ത്തെ യോ​​​ദ്ധാ​​​ക്ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ നോ​​​ക്കി​​​നി​​​ന്നു. ദൂ​​​രെ എ​​​വി​​​ടെ​യെ​ാ​​​െ​ക്ക​​​യോ ജ​​​നി​​​ച്ച്​ ജീ​​​വി​​​ച്ച​​​വ​​​ർ ഇ​​​വി​​​ടെ മ​​​ര​​​ണ​​​കാ​​​ര​​​ണം പോ​​​ലു​​​മ​​​റി​​​യാ​​​തെ അ​​​ടു​​​ത്ത​​​ടു​​​ത്ത്​ കി​​​ട​​​ക്കു​​​ന്നു. അ​​​ന്ന്​ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​പോ​​​ലെ ആ​​​ട്ടി​​​ത്തെ​​​ളി​​​ച്ച്​ സ്​​​​റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ക്കു​േ​​​മ്പാ​​​ൾ, വാ​​​ഗ​​​ണി​​​ലേ​​​ക്ക്​ കാ​​​ൽ​​​വെ​​​ച്ച്​ ക​​​യ​​​റു​േ​​​മ്പാ​​​ൾ ഇ​​​നി​​​യൊ​​​രു മ​​​ട​​​ങ്ങി​​​പ്പോ​​​ക്കി​​​ല്ലെ​​​ന്ന്​ ഇ​​​വ​​​രൊ​​​ക്കെ​​​യും ക​​​രു​​​തി​​​യി​​​ട്ടു​​​ണ്ടാ​​​കു​​​മോ! നൂ​​​റ്റാ​​​ണ്ടി​െ​​​ൻ​​​റ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്ക്​ സാ​​​ക്ഷി​​​യാ​​​യ പ​​​ള്ളി​​​മി​​​നാ​​​ര​​​ങ്ങ​​​ൾ ആ ​​​ഒാ​​​ർ​​​മ​​​ക​​​ളി​​​ലെ​​​ന്ന​​​പോ​​​ലെ പോ​​​ക്കു​​​വെ​​​യി​​​ലി​​​ൽ ചു​​​വ​​​ന്നു​​​നി​​​ന്നു. 

tirur-wagon-tragedy
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ
 


ക​​​രി​​​യി​​​ല​​​ക​​​ൾ​​​ക്കും വ​​​ള്ളി​​​പ്പ​ട​​​ർ​​​പ്പി​​​നു​​​മി​​​ട​​​യി​​​ൽ ​കോ​​​ട്ട്​ ജു​​​മാ​​​മ​​​സ്​​​​ജി​​​ദി​ലെ ​പ​​​ള്ളി​​​ക്കുള​​​ത്തി​​​ന​​​രി​​​കെ 11 ര​​​ക്തസാ​​​ക്ഷി​​​ക​​​ളു​​​ടെ ഖ​ബ​​​റു​​​ക​​​ൾ മ​​​റ​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു. അ​​​വ​​​ക്കി​​​ട​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട്ട മീ​​​സാ​​​ൻ ക​​​ല്ലു​​​ക​​​ൾ മാ​​​ത്രം. റോ​​​ഡി​​​നോ​​​ട്​ ചേ​​​ർ​​​ന്ന്​ പ​​​ള്ളി​​​പ്പ​റ​​​മ്പി​​​ലേ​​​ക്കു​ള്ള അ​​​ട​​​ച്ചി​​​ട്ട ചെ​​​റി​​​യ ഗേ​​​റ്റും സൂ​​​ച​​​നാ ബോ​​​ർ​​​ഡും. പ​​​ണ്ട്​ 11 മീ​​​സാ​​​ൻ​​​ക​​​ല്ലു​​​ക​​​ൾ വ്യ​​​ക്തമാ​​​യി കാ​​​ണാ​​​നാ​​​കു​​​ന്ന ഇ​​​ട​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. കാ​​ലം ക​​രി​​യി​​ല​​ക​​ൾ വീ​​ഴ്​​​ത്തി​​യെ​​ങ്കി​​ലും ഓ​​ർ​​മ​​ക​​ൾ​​ക്ക്​ മ​​ര​​ണ​​മി​​ല്ലെ​​ന്ന്​ ഉ​​ണ​​ർ​​ത്തു​​ന്നു ഇ​​വി​​ടം. ഈ ​​​ഖ​​​ബ​​​റു​​​ക​​​ൾ ഇ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും ബാ​​​ക്കി​​​യി​​​ല്ലാ​​​തി​​​രു​​​ന്നെ​​​ങ്കി​​​ൽ 1921​െൻ​​റ ച​​​രി​​​ത്രം ഇ​​​രു​​​ട്ടി​​​നു​​​​മേ​​​ൽ ഇ​​​രു​​​ട്ടു​​​പി​​​ടി​​​ച്ചു​കി​​​ട​​​ന്നേ​​​നെ! ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല ന​​​ര​​​ക​​യാ​​​ത്ര, പ്ര​​​ക്ഷോ​​​ഭ​​​കാ​​​ല​​​ത്ത്​ 32 ത​​​വ​​​ണ​​​യാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ത​​​ട​​​വു​​​കാ​​​രെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി തീ​​​വ​​​ണ്ടി​​​യി​​​ൽ കൂ​​​ട്ട​​​ത്തോ​​​ടെ കൊ​​​ണ്ടു​​​പോ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ലെ​​​ത്ര​​​പേ​​​ർ തി​​​രി​​​കെ വ​​​ന്നി​​​ട്ടു​​​ണ്ടാ​​​കും, മാ​​​ഞ്ഞു​​​പോ​​​യി​​​ട്ടു​​​ണ്ടാ​​​കും. കാ​​ണാ​​മ​​റ​​യ​​ത്ത്​ ഇ​​നി​​യു​​മെ​​ത്ര ഖ​​ബ​​റു​​ക​​ൾ ഉ​​റ​​ങ്ങി​​ക്കി​ട​​ക്കു​​ന്നു​​ണ്ടാ​​കും!

വാ​​​​ഗ​​​​ൺ കൂ​​​​ട്ട​​​​ക്കൊ​​​​ല അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. ബ്രി​​​​ട്ടീ​​​​ഷ്​ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ പാ​​​​ദ​​​​സേ​​​​വ​​​​ക​​​​ർ​​​​ക്കും അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട്​ ത​​​​ങ്ങ​​​​ൾ​​​​ക്ക്​ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ​​​്​​ഥ​​​​നും വേ​​​​ണ്ട​​​​വ​​​​ണ്ണം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല. കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യെ വെ​​​​റു​​​​മൊ​​​​രു ‘ട്രാ​​​​ജ​​​​ഡി’ (ദു​​​​ര​​​​ന്തം) യാ​​​​ക്കി ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ പ​​​​ക​​​​ർ​​​​ത്തി​​​​വെ​​​​ച്ച​​​​ത്​ ച​​​​രി​​​​ത്ര​​​​വും ഏ​​​​റ്റു​​​​പി​​​​ടി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ സ്വാ​​​​ത​​​​ന്ത്ര്യ​സ​​​​മ​​​​ര ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ജാ​​​​ലി​​​​യ​​​​ൻ​വാ​​​​ലാ​​​ ബാ​​​​ഗി​​​​ന്​ തു​​​​ല്യ​​​​മാ​​​​യ ക്രൂ​​​​ര​​​​മാ​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല അ​​​ങ്ങ​​​നെ ചെ​​​റു​​​വി​​​വ​​​ര​​​ണ​​​മാ​​​യി ഒ​​​തു​​​ങ്ങി. ​ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കെ​​​തി​​​രാ​​​യ മ​​​ല​​​ബാ​​​റി​െ​​​ൻ​​​റ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ് വെ​​​റും സ​​​മ​​​ര​​​വും ക​​​ലാ​​​പ​​​വും ല​​​ഹ​​​ള​​​യു​​​മൊ​​​ക്കെ​​​യാ​​​യി പ​​​ല​​​രൂ​​​പ​​​ത്തി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ടു.  

കു​​​രു​​​വ​​​മ്പ​​​ലം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ താ​​​ലൂ​​​ക്കി​​​ൽ പു​​​ലാ​​​മ​​​ന്തോ​​​ൾ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചെ​​​റു ഗ്രാ​​​മം. അ​​വി​​ടെ വാ​​​ഗ​​​ൺ സ്​​​​മാ​​​ര​​​ക​​​ത്തി​​​ൽ നി​​​ൽ​​​ക്കെ 41 പേ​​​രു​​​ടെ ദീ​​​ന വി​​​ലാ​​​പ​​​ങ്ങ​​​ൾ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മു​​​ഴ​​​ങ്ങു​​​ന്നു​​​ണ്ടെ​​​ന്ന്​ തോ​​​ന്നി. വാ​​​ഗ​​​ണി​​​ൽ പി​​​ട​​​ഞ്ഞു​വീ​​​ണ 70 പേ​​​രി​​​ൽ 41 പേ​​​രും കു​​​രു​​​വ​​​മ്പ​​​ലം ഗ്രാ​​​മ​​​ക്കാ​​​രാ​​​യി​​​രു​​​ന്നു. 35 പേ​​​ർ​​ കു​​​രു​​​വ​​​മ്പ​​​ലം വി​​​ല്ലേ​​​ജു​​​കാ​​​രും ആ​​​റു​​​പേ​​​ർ​​ റോ​​​ഡി​െ​​​ൻ​​​റ മ​​​റു​​​വ​​​ശ​​​മു​​​ള്ള പു​​​ലാ​​​മ​​​ന്തോ​​​ൾ വി​​​ല്ലേ​​​ജു​​​കാ​​​രും. എ​​​ങ്ങ​​​നെ​​​യാ​​​ണ്​ ആ ​​​വാ​​​ഗ​​​ണി​​​ൽ ഇ​​​ത്ര​​​യും പേ​​​ർ കു​​​രു​​​വ​​​മ്പ​​​ല​​​ത്തു​​​കാ​​​രാ​​​യ​​​ത്​! കു​​​രു​​​വ​​​മ്പ​​​ലം വ​​​ള​​​പു​​​ര​​​ത്ത്​ അ​​​ക്കാ​​​ല​​​ത്ത്​ ജീ​​​വി​​​ച്ചി​​​രു​​​ന്ന പ​​​ണ്ഡി​​​ത​​​നാ​​​യി​​​രു​​​ന്ന ക​​​ല്ലേ​​​ത്തൊ​​​ടി ടി. ​​​കു​​​ഞ്ഞു​​​ണ്ണീ​​​ൻ മു​​​സ്​​​​ലി​​​യാ​​​രെ പ​​​ട്ടാ​​​ളം അ​​​റ​​​സ്​​​​റ്റ്​ ചെ​​​യ്യു​​​ക​​​യും പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ ക​​​സ്​​​​റ്റ​​​ഡി​​​യി​​​ൽ വെ​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു. നാ​​​ട്ടു​​​കാ​​​ർ​​​ക്കെ​​​ല്ലാം പ്രി​​​യ​​​പ്പെ​​​ട്ട, നി​​​ര​​​വ​​​ധി ശി​​​ഷ്യ​സ​​​മ്പ​​​ത്തു​​​ള്ള മു​​​സ​​്​​ലി​​​യാ​​​രു​​​ടെ അ​​​റ​​​സ്​​​​റ്റ്​ വാ​​​ർ​​​ത്ത കാ​​​ട്ടു​​​തീ​​​പോ​​​ലെ പ​​​ട​​​ർ​​​ന്നു. ചി​​​ല​​​ർ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലേ​​​ക്ക്​ കു​​​തി​​​ച്ചു. അ​​​വ​​​രെ​​​യൊ​​​ക്കെ​​​യും പ​​​ട്ടാ​​​ളം ത​​​ട​​​വി​​​ലാ​​​ക്കി. കു​​​ഞ്ഞു​​​ണ്ണീ​​​ൻ മു​​​സ​്​​​ലി​​​യാ​​​രെ തി​​​രി​​​ച്ച​​​യ​​​ച്ചു. പൊ​​​ന്നാ​​​നി​​​യി​​​ലേ​​​ക്ക്​ മ​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന്​ പോ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ല​​​ഹ​​​ള​​​ക്കാ​​​ർ എ​​​ന്ന്​ മു​​​ദ്ര​​​കു​​​ത്തി പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ര​​​ണ്ടാ​​​യാ​​​ലും ന​​​വം​​​ബ​​​ർ 19ന്​ ​പു​​​റ​​​പ്പെ​​​ട്ട വാ​​​ഗ​​​ണി​​​ൽ കു​​​രു​​​വ​​​മ്പ​​​ല​​​ത്തെ 41പേ​​​രെ ക്രൂ​​​ര​​​മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്​ യാ​​​ത്ര​​​യാ​​​ക്കി.

ഓ​​​ർ​​​മ​​​ക​​​ൾ​​​ക്ക്​ ത​​​ട​​​യി​​​ടാ​​​നെ​​​ന്ന​​​വ​​​ണ്ണം മു​​​ന്നി​​​ൽ പൊ​​​ട​ു​​​ന്ന​​​നെ ഒ​​​രു മ​​​ഴ​​​യെ​​​ത്തി നി​​​ന്നു​​​പെ​​​യ്​​​​തു. അ​​​തി​​​നി​​​ട​​​യി​​​ലൂ​​​ടെ വെ​​​റു​​​തെ പു​​​റ​​​ത്തേ​​​ക്ക്​ നോ​​​ക്കി​​നി​​​ന്നു. എ​​​വി​​​ടെ​​​യാ​​​കും ആ 41​​​പേ​​​രു​​​ടെ വീ​​​ടു​​​ക​​​ൾ? പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്​ നീ​​​ങ്ങി​​​യ​​​ത​​​റി​​​യാ​​​തെ, ആ ​​​മൃ​​​ത​​​ദേ​​​ഹം പോ​​​ലും കാ​​​ണാ​​​തെ ആ ​​​വീ​​​ടു​​​ക​​​ൾ എ​​​ത്ര നാ​​​ൾ കാ​​​ത്തി​​​രു​​​ന്നി​​​ട്ടു​​​ണ്ടാ​​​ക​​​ണം! മ​​​ര​​​ണം അ​​​നാ​​​ഥ​​മാ​​​ക്കി​​​യ മ​​​ക്ക​​​ൾ, ഭാ​​​ര്യ​​​മാ​​​ർ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ, അ​​​വ​​​രു​​​ടെ നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ- ച​​​രി​​​ത്ര​​​ത്തി​െ​​​ൻ​​​റ ഒ​​​രു ക​​​ള്ളി​​​യി​​​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത കാ​​​ത്തി​​​രി​​​പ്പു​​​ക​​​ൾ. അ​​​ല്ലെ​​​ങ്കി​​​ലും ന​​​മു​​​ക്ക്​ ച​​​രി​​​ത്ര​​​മെ​​​ന്നാ​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ​​​യും അ​​​ധി​​​കാ​​​ര​​ സ്വ​​​രൂ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും മാ​​​ത്രം ക​​​ഥ​​​ക​​​ളാ​​​ണ​​​ല്ലോ. ഇ​പ്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കു​ള്ള​തും!

Loading...
COMMENTS