ഏഴുവയസ്സുകാരൻ പാറക്കുളത്തിൽ മുങ്ങിമരിച്ചു
text_fieldsഉള്ള്യേരി: വീടിനു സമീപം കളിക്കവെ പാറക്കുളത്തിൽ വീണ് ഏഴുവയസ്സുകാരൻ മരിച്ചു. ആനവാതിൽ ഷെറീന മൻസിൽ ഫൈസലിെൻറ മകൻ നസീഫ് അൻവർ (7) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കളിക്കിടെ സഹോദരനൊപ്പം കുളത്തിനു സമീപം കാൽകഴുകാൻ എത്തിയ കുട്ടി അപകടത്തിൽപെടുകയായിരുന്നു. സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന ആനവാതിൽ കൊമ്മോട്ടു പാറക്കുളത്തിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ഇളയ സഹോദരൻ അടുത്ത വീട്ടിൽ പോയി വിവരം പറഞ്ഞപ്പോഴാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർക്കൊപ്പം തിരച്ചിൽ നടത്തിയ, സമീപം സിമൻറ്കട്ട നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയായ യുവാവാണ് കുട്ടിയെ മുങ്ങിയെടുത്തത്. ഉടൻ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു. മുണ്ടോത്ത് മർക്കസ് പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: നസീറ. സഹോദരൻ: മുഹമ്മദ് ദുൽഖർനൈൻ. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ മുണ്ടോത്ത് പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.