Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപൊ​ട്ടി​വീ​ണ...

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു

text_fields
bookmark_border
പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു
cancel

കു​ന്ദ​മം​ഗ​ലം: ഫു​ട്പാ​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു. പെ​രി​ങ്ങൊ​ളം വ​ട​ക്കേ​ട​ത്ത് പു​റാ​യി​യി​ൽ ആ​ലി​യു​ടെ മ​ക​ൾ അ​സ്മി​ജ​യാ​ണ്​ (23) മ​രി​ച്ച​ത്. പെ​രി​ങ്ങൊ​ളം-​കു​രി​ക്ക​ത്തൂ​ർ റോ​ഡി​ൽ​നി​ന്നു​ള്ള ഫു​ട്പാ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ, ശ​ക്ത​മാ​യ മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ ലൈ​നി​ൽ​നി​ന്ന് വെ​ള്ള​ത്തി​ലൂ​ടെ പ്ര​വ​ഹി​ച്ച വൈ​ദ്യു​തി​യി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ലൈ​ൻ പൊ​ട്ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി കു​ന്ദ​മം​ഗ​ലം സെ​ക്​​ഷ​ൻ ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ ലൈ​ൻ ഓ​ഫാ​ക്കി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭ​ർ​ത്താ​വ്: ഹ​ക്കിം. മാ​താ​വ്: ഖ​ദീ​ജ. മ​ക​ൻ: മു​ഹ​മ്മ​ദ് നി​ഷാം. സ​ഹോ​ദ​ര​ൻ: ആ​ഷി​ഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story