Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightച​ല​ച്ചി​ത്ര...

ച​ല​ച്ചി​ത്ര നാ​ട​ക​ന​ടി​യും ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്​​റ്റു​മാ​യ പാ​ലാ ത​ങ്കം അ​ന്ത​രി​ച്ചു

text_fields
bookmark_border
ച​ല​ച്ചി​ത്ര നാ​ട​ക​ന​ടി​യും ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്​​റ്റു​മാ​യ പാ​ലാ ത​ങ്കം അ​ന്ത​രി​ച്ചു
cancel
camera_alt

പാ​ലാ ത​ങ്കം

പ​ത്ത​നാ​പു​രം: ഗാ​യി​ക​യും നാ​ട​ക, ച​ല​ച്ചി​ത്ര ന​ടി​യും ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്​​റ്റു​മാ​യി​രു​ന്ന പാ​ലാ ത​ങ്കം (84) അ​ന്ത​രി​ച്ചു. ഏ​റെ നാ​ളു​ക​ളാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.35 നാ​ണ് ത​ങ്കം വി​ട പ​റ​ഞ്ഞ​ത്.

കോ​ട്ട​യം വേ​ളൂ​ര്‍ തി​രു​വാ​തു​ക്ക​ല്‍ ശ​ര​ത്ച​ന്ദ്ര​ഭ​വ​നി​ല്‍ കു​ഞ്ഞു​ക്കു​ട്ട​ന്‍-​ല​ക്ഷ്മി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി 1941 ഫെ​ബ്രു​വ​രി 26ന് ​ജ​നി​ച്ച രാ​ധാ​മ​ണി പാ​ലാ ത​ങ്കം എ​ന്ന പേ​രി​ല്‍ ക​ലാ​രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 10 വ​യ​സ്സു​ള്ള​പ്പോ​ള്‍ സം​ഗീ​ത​പ​ഠ​നം തു​ട​ങ്ങി.

15ാം വ​യ​സ്സി​ല്‍ ആ​ല​പ്പി വി​ന്‍സെൻറിെൻറ 'കെ​ടാ​വി​ള​ക്ക്' എ​ന്ന ചി​ത്ര​ത്തി​ല്‍ 'താ​ര​ക​മ​ല​രു​ക​ള്‍ വാ​ടി, താ​ഴ​ത്തു​നി​ഴ​ലു​ക​ള്‍ മൂ​ടി...' എ​ന്ന ഗാ​നം പാ​ടി മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തേ​ക്കു​ക​ട​ന്നു. തു​ട​ര്‍ന്ന്, നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ക്കും നാ​ട​ക​ങ്ങ​ള്‍ക്കും പാ​ടി. പാ​ലാ​യി​ലെ പ​ള്ളി​ക​ളി​ലെ​യും അ​മ്പ​ല​ങ്ങ​ളി​ലെ​യും ഏ​കാം​ഗ​നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു നാ​ട​ക​രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്.

എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ 'മൗ​ലി​കാ​വ​കാ​ശം' എ​ന്ന നാ​ട​ക​ത്തി​ല്‍ എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ​യും ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ണ് പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. വി​ശ്വ​കേ​ര​ള ക​ലാ​സ​മി​തി, ച​ങ്ങ​നാ​ശ്ശേ​രി ഗീ​ഥ, പൊ​ന്‍കു​ന്നം വ​ര്‍ക്കി​യു​ടെ കേ​ര​ള തി​യ​റ്റേ​ഴ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ര്‍ന്ന്, കെ.​പി.​എ.​സി​യി​ലു​മെ​ത്തി. 'ശ​ര​ശ​യ്യ'​യാ​ണ് കെ.​പി.​എ.​സി​യി​ല്‍ അ​ഭി​ന​യി​ച്ച ആ​ദ്യ​നാ​ട​കം.

'അ​ന്വേ​ഷ​ണം' എ​ന്ന സി​നി​മ​ക്കു​വേ​ണ്ടി എ​സ്. ജാ​ന​കി​ക്കൊ​പ്പം പാ​ടി. ഉ​ദ​യ സ്​​റ്റു​ഡി​യോ​യി​ല്‍ 'റ​ബേ​ക്ക'​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നൊ​പ്പം ഇ​തേ ചി​ത്ര​ത്തി​ല്‍ ഡ​ബ്ബി​ങ്​ ആ​ര്‍ട്ടി​സ്​​റ്റു​മാ​യി. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ല്‍നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലും ശ​ബ്​​ദം ന​ൽ​കി. കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി 2018ൽ ​ഗു​രു​പൂ​ജാ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ത​ങ്ക​ത്തിെൻറ ഭ​ര്‍ത്താ​വ് കേ​ര​ള പൊ​ലീ​സി​ല്‍ എ​സ്.​ഐ​യാ​യി​രു​ന്ന ശ്രീ​ധ​ര​ന്‍ ത​മ്പി 25 വ​ര്‍ഷം മു​മ്പ് മ​രി​ച്ചു. മ​ക്ക​ള്‍: സോ​മ​ശേ​ഖ​ര​ൻ ത​മ്പി, ബാ​ഹു​ലേ​യ​ൻ ത​മ്പി, പ​രേ​ത​യാ​യ മ​ക​ൾ അ​മ്പി​ളി ച​ന്ദ്ര​മോ​ഹ​ൻ ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്​​റ്റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor deathpala thankam
News Summary - actress and dubbing artist pala thankam passes away
Next Story