ഗുജറാത്തിന് തകര്‍പ്പന്‍ ജയം

23:38 PM
08/05/2016

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ ഗുജറാത്തിന് അഞ്ചുവിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ ലക്ഷ്യം കണ്ടു. ദിനേഷ് കാര്‍ത്തികിന്‍െറ അര്‍ധസെഞ്ച്വറി പ്രകടനമാണ് (51) ഗുജറാത്തിന് അനായാസ വിജയമൊരുക്കിയത്. ഡ്വെ്ന്‍ സ്മിത്തും (27), ബ്രണ്ടന്‍ മക്കല്ലവും (29) നല്‍കിയ തുടക്കത്തിന് ആരോണ്‍ ഫിഞ്ച് (29) സമാപനം നല്‍കി. നാലിന് 24 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ അഞ്ചാം വിക്കറ്റില്‍ ശാകിബുല്‍ ഹസനും (66) യൂസുഫ് പത്താനുമാണ് (63) മികച്ച ടോട്ടലിലേക്ക് നയിച്ചത്.

 

Loading...
COMMENTS