You are here

ജമ്മു കാശ്​മീരിലെ തീവ്രവാദി ആക്രമണം, അപ്പൂപ്പ​െൻറ മൃതദേഹത്തിനരികിൽ പേടിച്ചുവിറച്ച്​ മൂന്ന്​ വയസുകാരൻ

13:11 PM
01/07/2020
അപ്പപ്പ​െൻറ മൃതദേഹത്തിനരികെ ഇരിക്കുന്ന മൂന്നുവയസുകാരൻ

സോപോർ: സി.ആർ.പി.എഫും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഹൃദയഭേദക രംഗങ്ങൾക്ക്​ സാക്ഷ്യംവഹിച്ച്​ സോപോർ. വെടിവയ്​പ്പിൽ കൊല്ല​െപ്പട്ട അപ്പൂപ്പനരികെ പേടിച്ചുവിറച്ചിരിക്കുന്ന മൂന്നുവയസുകാര​​​െൻറ ചിത്രമാണ്​ പ്രദേശവാസികളിലൊരാൾ പങ്കുവച്ചത്​. ശ്രീനഗറിൽ നിന്ന്​ 50 കിലോമീറ്റർ അകലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ്​ സംഭവം.

സൈന്യത്തി​​​െൻറ പട്രോൾ സംഘത്തിനുനേരേയുണ്ടായ ആക്രമണത്തിൽ ഒരു ജവാനും സിവിലിയനും കൊല്ല​െപ്പട്ടിരുന്നു. അപ്പൂപ്പനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഇവർ ശ്രീനഗറിൽ നിന്ന്​ ഹാന്ദ്്​വാരയിലേക്ക്​ പോവുകയായിരുന്നെന്നാണ്​ റിപ്പോർട്ട്​. സോപോർ ടൗണിലെത്തിയപ്പോഴാണ്​ തീവ്രവാദികളുടെ വെടിവയ്​പ്പുണ്ടായത്​. ആക്രമണത്തിൽ അപ്പൂപ്പൻ കൊല്ല​െപ്പട്ടു. കാറിന്​ പുറത്തിറങ്ങി രക്ഷ​െപ്പടാനുള്ള ശ്രമത്തിനിടെയാണ്​ ഇദ്ദേഹത്തിന്​ വെടിയേറ്റത്​. ഇൗ സമയമാണ്​ കുട്ടി മൃതദേഹത്തിനരികെ എത്തിയത്​.

കശ്​മീർ പൊലീസ്​ ട്വിറ്ററിൽ പങ്കുവച്ച കുട്ടിയുടെ ചിത്രം
 

‘കുട്ടിയെ രക്ഷപ്പെടുത്തിയതായും പരിക്കേറ്റിട്ടില്ലെന്നും’ പിന്നീട്​ കാശ്​മീർ പൊലീസ്​ ഒൗദ്വേഗികമായി ട്വീറ്റ്​ ചെയ്​തു. കുട്ടിയുടെ ചിത്രവും ഇവർ പങ്കുവയ്​ച്ചിട്ടുണ്ട്​. ആക്രമണത്തിൽ പ​െങ്കടുത്ത തീവ്രവാദികളെ ഇനിയും പിടികൂടാനായിട്ടില്ല. 

Loading...
COMMENTS