Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅയോധ്യ: വിധിയിലെ...

അയോധ്യ: വിധിയിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ല -ജസ്​റ്റിസ്​ ഗാംഗുലി

text_fields
bookmark_border
അയോധ്യ: വിധിയിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ല -ജസ്​റ്റിസ്​ ഗാംഗുലി
cancel

ന്യൂഡൽഹി: അയോധ്യ വിധിന്യായത്തിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ലെന്നും ഇത്​ തന്നെ ‘അളവില്ലാത്ത വിധം’ നടുക്കിയെന്നും മുൻ സുപ്രീം കോടതി ജഡ്​ജി ജസ്​റ്റിസ്​ എ.കെ. ഗാംഗുലി. ‘ന്യായാധിപനായുള്ള എൻെറ 18 വർഷത്തെ എളിയ ജീവിതത്തിൽ ഒരിക്കലും ഒരു വിധിന്യായത്തിന്​ അനുബന്ധം ആകാമെന്ന്​ ഞാൻ കേട്ടിട്ടില്ല. അയോധ്യ വിധി പഠിച്ച ശേഷം എൻെറ ഒറ്റ വാചകത്തിലുള്ള പ്രതികരണം ഇതായിരുന്നു-വിധിന്യായത്തിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ല. ഇവ പരസ്​പരം നിഷേധാത്​മകമാണ്​ താനും. ജഡ്​ജിമാരെ വിമർശിക്കുകയല്ല ഞാൻ. പക്ഷേ, എനിക്ക്​ ഇതുമായി പൊരുത്തപ്പെടാനാകുന്നില്ല.’ -ഇന്ത്യ ഇൻറർനാഷണൽ സ​​​​​െൻററിൽ ‘സുപ്രീം കോടതിയുടെ അയോധ്യ വിധിന്യായത്തിൻെറ പരിണിതഫലങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1934ൽ സാമുദായിക അസ്വാസ്​ഥ്യങ്ങളുണ്ടായപ്പോൾ മസ്​ജിദിന്​ കേടുപാടുകൾ സംഭവിച്ചിരുന്നു. ബ്രിട്ടീഷ്​ സർക്കാറാണ്​ അതിൻെറ അറ്റകുറ്റപണികൾ നടത്തിയത്​. ഹിന്ദുക്കളിൽ നിന്ന്​ പിഴയും ഈടാക്കിയിരുന്നു. മതേതരത്വം അടിസ്​ഥാന ഘടകമായ ഭരണഘടനക്കനുസരിച്ച്​ രൂപീകരിച്ച സർക്കാറിനേക്കാൾ സാമ്രാജ്യത്വ ശക്​തികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചിരുന്നതായാണ്​ എനിക്ക്​ തോന്നിയിട്ടുള്ളത്​. ഭരണഘടന നിലവിൽ വന്ന്​ കഷ്​ടിച്ച്​ ഒരു മാസം പിന്നിടു​േമ്പാളേക്കും ഹിന്ദു വിഗ്രഹങ്ങൾ മസ്​ജിദിനുള്ളിൽ നിഗൂഢമായി സ്​ഥാപിച്ചിരുന്നു. ഹിന്ദുക്കൾ നിയമവിരുദ്ധമായി എല്ലായ്​പോഴും മസ്​ജിദിൻെറ ഭൂമി കൈയേറിയിരുന്നു. മസ്​ജിദ് തകർത്തത്​ അവർക്ക്​ ഭേദപ്പെട്ട ഉടമസ്​ഥാവകാശം ലഭിക്കുന്നതിനെ ബലപ്പെടുത്തിയോ എന്ന സംശയമുയരും വിധിന്യായം വായിച്ചാൽ’- അദ്ദേഹം വ്യക്​തമാക്കി.

‘മസ്​ജിദ്​ തകർത്ത സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ മുൻ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി കല്യാൺ സിങിനും മറ്റ്​ ബി.ജെ.പി നേതാക്കൾക്കുമെതിരെ അതിവേഗ വിചാരണക്ക്​ 2017ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത്രയും ഗൗരവമായി സുപ്രീം കോടതി പരിഗണിച്ച കേസിലാണ്​ ഇപ്പോൾ മസ്​ജിദ്​ നിലനിന്നിരുന്ന അതേ സ്​ഥലത്ത്​ കർമ പദ്ധതി രൂപവത്​കരിക്കാൻ കേന്ദ്ര സർക്കാറിന്​ നിർദേശം നൽകിയിരിക്കുന്നത്​. ഞാൻ ജഡ്​ജിമാരെ വിമർശിക്കുകയല്ല. അവർ അറിവുള്ള ആളുകളാണ്​. സുപ്രീം കോടതി വിധിയുടെ പശ്​ചാത്തലത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക്​ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക മാത്രമാണ്​ ഞാൻ. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന ആർട്ടിക്​ൾ 26 സുപ്രീംകോടതി പരാമർശിച്ചുപോലുമില്ല. അറിവുള്ള ജഡ്​ജിമാരോടുള്ള എല്ലാ ആദരവും നിലനിർത്തി പറയ​ട്ടെ, ഇതുമായി എനിക്ക്​ പൊരുത്തപ്പെടാനാകുന്നില്ല’- ജസ്​റ്റിസ്​ ഗാംഗുലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice A.K. GangulyAyodhya verdictsupreme court
News Summary - Ayodhya conclusions not matched by reasons: Justice Ganguly-India
Next Story