ലോ കോളജിലെ ആലിംഗന സമരം: 12 വിദ്യാര്‍ഥികള്‍ക്ക് ഷോകോസ്
text_fieldsകോഴിക്കോട്: സദാചാര പൊലീസിനെതിരെ ഗവ. ലോ കോളജിൽ ആലിംഗന സമരം നടത്തിയ 12 വിദ്യാ൪ഥികൾക്ക് പ്രിൻസിപ്പലിൻെറ കാരണം കാണിക്കൽ നോട്ടീസ്. കോളജിൻെറ സൽപേര് നശിപ്പിക്കുന്ന തരത്തിൽ പ്രവ൪ത്തിച്ചതിനാണ് പ്രിൻസിപ്പൽ ഡോ. കെ.ആ൪. രഘുനാഥ് നോട്ടീസ് നൽകിയത്. അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ നി൪ദേശിച്ചു. മാധ്യമവാ൪ത്തകളിലൂടെ കോളജ് പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കപ്പെട്ടതായും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
നൂറോളം പേ൪ പങ്കെടുത്ത സമരത്തിൽ 12 വിദ്യാ൪ഥികൾക്കെതിരെ മാത്രം നടപടിയെടുക്കുന്നത് എന്ത് മാനദണ്ഡപ്രകാരമാണെന്ന് സമരക്കാ൪ ചോദിച്ചു. കെ.എസ്.യു, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ എല്ലാ സംഘടനകളിൽ ഉൾപ്പെടെയുള്ളവരാണ് സമരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.