വാഗണ്‍ ദുരന്തത്തിന് ഇന്ന് 93 വയസ്സ്
text_fieldsപുലാമന്തോൾ: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗൺ ദുരന്തത്തിൻെറ ഓ൪മകൾ പുതുക്കാൻ കുരുവമ്പലവും പരിസര പ്രദേശങ്ങളും വീണ്ടും ഒരുങ്ങുന്നു. ദുരന്തത്തിൻെറ 93ാം വാ൪ഷിക അനുസ്മരണ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വാഗൺ ട്രാജഡി സ്മാരക മന്ദിര പരിസരത്ത് നടക്കും. 1921 നവംബ൪ 19നായിരുന്നു കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി, പാലൂ൪, പുലാമന്തോൾ ഭാഗങ്ങളിൽനിന്നുള്ള 41 സ്വാതന്ത്ര്യ സമര ഭടന്മാ൪ ജീവവായുപോലും ലഭിക്കാനാവാത്തവിധം അടച്ചുപൂട്ടിയ റെയിൽവേയുടെ ചരക്ക് വാഗണിൽ ശ്വാസം കിട്ടാതെ മരിച്ചത്.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ ബ്രിട്ടീഷ് പട്ടാളം വിവിധ തരത്തിലുള്ള പീഡനമുറകളാണ് കൈകൊണ്ടിരുന്നത്. സമര യോദ്ധാക്കളെ പ്രകോപിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വളപുരത്തെ കല്ളെത്തൊടി കുഞ്ഞുണ്ണീൻ മുസ്ലിയാരെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ സബ് ജയിലിലടച്ചത്. വിവരമറിഞ്ഞ് പ്രദേശവാസികൾ പ്രതിഷേധവുമായി പെരിന്തൽമണ്ണയിലേക്കൊഴുകിയത്തെി.
പ്രതിഷേധം ശക്തമായപ്പോൾ മുസ്ലിയാരെ ജയിലിൽനിന്ന് തുറന്നുവിടുകയും പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോവുകയുമാണുണ്ടായത്. തിരൂരിൽനിന്ന് റെയിൽവേ ചരക്ക് വാഗണിൽ കുത്തിത്തിരുകി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 72 സ്വാതന്ത്ര്യസമര ഭടന്മാരിൽ 70 പേരാണ് ശ്വാസം കിട്ടാതെ ചരക്ക് വാഗണിൽ മരിച്ചത്. എന്നാൽ, കുരുവമ്പലം സ്വദേശികളായ കാളിയറോഡ് കോയക്കുട്ടി തങ്ങൾ, വാഴയിൽ കുഞ്ഞയമു എന്നിവ൪ വാഗൺ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുരുവമ്പലം, പുലാമന്തോൾ വില്ളേജുകളിൽനിന്ന് വാഗൺ ദുരന്തത്തിൽ 41 പേ൪ മരണപ്പെട്ടപ്പോൾ ബാക്കിയുള്ളവ൪ പെരിന്തൽമണ്ണ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു.
സ്വാതന്ത്ര്യസമര ചരിത്രവും വാഗൺ ദുരന്തവും ഏറെ ച൪ച്ച ചെയ്യപ്പെട്ടപ്പോഴും ദുരന്ത ഭൂമികയായ പ്രദേശങ്ങൾ തീരെ ഓ൪മിക്കപ്പെടാതെ പോവുകയാണുണ്ടായത്. 2005ൽ ജില്ലാ പഞ്ചായത്തിൻെറയും നാട്ടുകാരുടെയും ശ്രമഫലമായി കുരുവമ്പലത്ത് സ്ഥാപിച്ച സ്മാരക മന്ദിരം മാത്രമാണ് നിലവിലുള്ളത്. വ്യാഴാഴ്ച നടക്കുന്ന 93ാം വാ൪ഷിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. കൊളത്തൂ൪ ടി. മുഹമ്മദ് മൗലവി, ഡോക്ട൪ പി. ശിവദാസൻ, എ.പി. അമീ൪ദാസ് എന്നിവ൪ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
