ഐ.എസ്.എല്‍: നിര്‍ണായക പോരാട്ടത്തില്‍ പുണെ^ചെന്നൈ നേര്‍ക്കുനേര്‍
text_fieldsചെന്നൈ: സമനില പിടിയിൽനിന്ന് കരകയറാൻ ലക്ഷ്യംവെച്ച് ചെന്നൈയിൻ എഫ്.സിയും പുണെ സിറ്റി എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. തുട൪ച്ചയായ നാലു മത്സരങ്ങളിലായി ജയം കണ്ടത്തൊനാകാതെ സമനില കൊണ്ട് തൃപ്തിപ്പെട്ടാണ് ചെന്നൈയിൻ ഹോംമാച്ചിനിറങ്ങുന്നത്. പുണെയാകട്ടെ തുട൪ച്ചയായ രണ്ടു ജയങ്ങൾക്കുശേഷം രണ്ടു സമനിലകളുടെ കുരുക്കിൽപെട്ടതിൻെറ ക്ഷീണത്തിലും.
പുണെ ശിവ് ഛത്രപതി സ്പോ൪ട്സ് കോംപ്ളക്സിൽ രണ്ടു ടീമും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നേടിയ 1-1ൻെറ സമനിലയാണ് ഇവയിലൊന്ന്. ചെന്നൈയിൻ പോയൻറ് പട്ടികയിൽ രണ്ടാമതും പുണെ നാലാമതുമാണ്. ജയം നേടിയാൽ ചെന്നൈയെ പിന്തള്ളി പുണെക്ക് രണ്ടാമതത്തൊൻ കഴിയും. ചെന്നൈക്കാകട്ടെ ഒന്നാം സ്ഥാനത്തിൻെറ പ്രലോഭനമാണുള്ളത്. എലാനോ ബ്യൂമറിൻെറ കരുത്തുറ്റ ബൂട്ടുകൾ തന്നെയാണ് ഈ നി൪ണായക പോരാട്ടത്തിലും ചെന്നൈയിന് മേൽക്കൈ നൽകുന്നത്.
അതേസമയം, പുണെയുടെ പ്രതിരോധം ലീഗിലെ മികച്ചവയിൽ ഒന്നെന്ന പേരുള്ളവരാണ്. ലീഗിലെ ആദ്യഘട്ടത്തിലെ ജയങ്ങൾക്കുശേഷം അൽപം നിറം മങ്ങിനിൽക്കുന്ന ചെന്നൈക്ക് ആദ്യത്തെ തപ്പിത്തടയലിന് ശേഷം മികച്ചരീതിയിൽ തിരിച്ചുവന്ന പുണെ ഒത്ത പോരാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
