മുംബൈ ^ഗോവ മത്സരവും സമനിലയില്‍
text_fieldsമുംബൈ: ജയം നേടി മുന്നേറാനുള്ള സുവ൪ണാവസരം വിരസമായ ഗോൾരഹിത സമനിലയിലൂടെ മുംബൈ സിറ്റി എഫ്.സിയും എഫ്.സി ഗോവയും കളഞ്ഞുകുളിച്ചു. ആദ്യ പകുതിയിൽ എതി൪പക്ഷത്ത് ആക്രമണങ്ങളുമായി കളം നിറഞ്ഞ മുംബൈക്കും രണ്ടാം പകുതിയിൽ കരുത്താ൪ജിച്ച ഗോവക്കും കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. മുംബൈക്കിത് തുട൪ച്ചയായ മൂന്നാം ഗോൾരഹിത സമനിലയാണ്. ആന്ദ്രെ മൊ൪ടിസും നികളസ് അനൽകയും ആതിഥേയ൪ക്കായി കളം നിറഞ്ഞുകളിച്ചു. മൊ൪ടിസാണ് കളിയിലെ ഹീറോ. ഗ്രിഗറി അ൪നൊലിൻെറ നേതൃത്വത്തിൽ ഗോവ കുലുങ്ങാതെ നിന്നതോടെ മൊ൪ടിസിൻെറയും അനൽകയുടെയും ശ്രമങ്ങൾ ഒന്നാകെ പാഴായി.
ബാൾ പൊസിഷനിൽ മുംബൈ ഒരുപടി മുന്നിൽനിന്നെങ്കിലും ഗോവയുടെ ആക്രമണ നീക്കങ്ങളിലും ഷോട്ടുകളിലുമായിരുന്നു കൂടുതൽ കൃത്യത. വല ലക്ഷ്യമാക്കി നാലു ഷോട്ടുകൾ മാത്രമാണ് കളിയിലുടനീളം മുംബൈക്ക് പായിക്കാനായത്. അതേസമയം, 14 ഗോവൻ ഷോട്ടുകളാണ് സുബ്രത പാലിനെ തേടി മുംബൈ ഗോൾമുഖത്തത്തെിയത്.
സുബ്രതയുടെ സേവിങ് മികവായിരുന്നു പലഘട്ടത്തിലും മുംബൈക്ക് രക്ഷയായതും. റോബ൪ട്ട് പിരസും ടോൽഗെ ഒസ്ബെയുമായിരുന്നു ഗോവയുടെ കളിക്ക് മുന്നേറ്റശക്തിയായത്. മത്സരം അവസാനത്തോടടുക്കവേ മൊ൪ടിസും ഒസ്ബെയും മുംബൈക്കും ഗോവക്കുമായി ഗോൾ നേടുന്നതിന് അടുത്തത്തെിയെങ്കിലും ക്രോസ്ബാറിൽ തട്ടി മോഹം പൊലിഞ്ഞു. സമനിലയോടെ പോയൻറ് പട്ടികയിൽ മുംബൈ അഞ്ചാം സ്ഥാനത്തും ഗോവ ഏഴാം സ്ഥാനത്തും തുടരുകയാണ്. മുംബൈക്ക് 12ഉം ഗോവക്ക് ഒമ്പതും പോയൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
