ആറന്മുള വിമാനത്താവള വിരുദ്ധ സമരം പുനരാരംഭിക്കുന്നു
text_fieldsകോഴഞ്ചേരി: ആറന്മുളയിലെ 51 ഏക്കറോളം വരുന്ന പൊതു കുളങ്ങൾ, ചാലുകൾ, റോഡുകൾ എന്നിവ സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും പാരിസ്ഥിതിക അനുമതി ഇല്ലാത്ത വിമാനത്താവള പദ്ധതിക്കുവേണ്ടി സംസ്ഥാന സ൪ക്കാ൪ നടത്തുന്ന ദുരൂഹ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മൂന്നാം ഘട്ട സമര പരിപാടികൾ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി പ്രഖ്യാപിച്ചു. സമരസമിതി ചെയ൪പേഴ്സൺ കവയിത്രി സുഗതകുമാരിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കൂടിയ രാഷ്ട്രീയ, സാംസ്കാരിക, പാരിസ്ഥിതിക പ്രവ൪ത്തകരുടെ യോഗമാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്.
ആറന്മുളയിലെ റോഡുകളും, കുളവും, ചാലുകളും സ്വകാര്യ കമ്പനിക്ക് നൽകുന്നതോടുകൂടി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും കുടിവെളള സ്രോതസ്സുകളും കമ്പനിയുടെ അധീനതയിലാവുമെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
