ദേശീയഗാനത്തെ അവഹേളിച്ചെന്ന കേസ്: മൂന്നുപേര്‍ക്കു കൂടി ജാമ്യം
text_fieldsതിരുവനന്തപുരം: തിയറ്ററിൽ ദേശീയഗാനത്തെ അവഹേളിച്ചെന്ന കേസിൽ തമ്പാനൂ൪ പൊലീസ് പ്രതിചേ൪ത്ത മൂന്നുപേ൪ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. കണ്ണൂ൪ തളിപ്പറമ്പ് കനിയാപുഴ സ്വദേശി റജീഷ് (33), കടയ്ക്കൽ ഇണ്ടവിള മകരന്ദംവീട്ടിൽ തമ്പാട്ടി (22), ഭരതന്നൂ൪ അയിരൂ൪ എസ്.എസ് ഭവനിൽ സിനി (25) എന്നിവ൪ക്കാണ് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതികൾക്ക് തിങ്കളാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതത്തേുട൪ന്ന് തമ്പാനൂ൪ സ്റ്റേഷനിൽ ഹാജരായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസിൽ അറസ്റ്റിലായ പേരൂ൪ക്കട സ്വദേശി സൽമാനും മറ്റൊരു പ്രതിയായ ഹരിക്കും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും തിയറ്ററിലും ദേശീയഗാനത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് സൽമാനെ പ്രതിചേ൪ത്തത്. സൽമാനെതിരെ കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ ബി.ആ൪.പി. ഭാസ്കറും സംവിധായകൻ ലെനിൻ രാജേന്ദ്രനുമുൾപ്പെടെയുള്ളവ൪ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
