വാട്സ് ആപില്‍ അശ്ലീലദൃശ്യങ്ങള്‍: സരിത കേസ് ഫയല്‍ ചെയ്തു
text_fieldsപത്തനംതിട്ട: വാട്സ് ആപിലൂടെ തൻെറ പേരിലുള്ള ദൃശ്യങ്ങൾ വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായ൪ പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹരജി സമ൪പ്പിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് അഡ്വ.പ്രിൻസ് പി. തോമസ് മുഖേനയാണ് സരിത ഹരജി നൽകിയത്. കോടതി ഹരജി ഫയലിൽ സ്വീകരിക്കുകയും അന്വേഷണത്തിനായി പത്തനംതിട്ട സി.ഐക്ക് കൈമാറുകയും ചെയ്തു. മൊബൈൽ വാട്സ് ആപ് സംവിധാനം ഉപയോഗിച്ച് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ ലൈംഗിക പ്രക്രിയകളുടെയും ചേഷ്ടകളുടെയും ദൃശ്യങ്ങൾ പൊതുജനമധ്യത്തിൽ കാട്ടി അപമാനിച്ചതായാണ് ഹരജിയിൽ പറയുന്നത്. ഇൻഫ൪മേഷൻ ടെക്നോളജീസ് ആക്ട് 2000 പ്രകാരമാണ് ഹരജി നൽകിയത്.
തനിക്ക് ഭീഷണിയുള്ളതായി സരിത ബുധനാഴ്ചയും മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. കോടതിവളപ്പിൽ നിൽക്കുമ്പോൾ പോലും തനിക്ക് ഭീഷണികോളുകൾ വന്നുകൊണ്ടിരിക്കുന്നതായി പറഞ്ഞു. പിന്നിൽ ആരൊക്കെയാണെന്ന് തെളിവുകൾ സഹിതം താൻ പൊലീസിനോട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
