ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ. 16 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിടത്ത് എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് ഏഴിടത്തും ബി.ജെ.പി ഒരിടത്തും വിജയിച്ചു. 12 ഗ്രാമപഞ്ചായത്ത് വാ൪ഡുകളിലും രണ്ട് ബ്ളോക് പഞ്ചായത്ത് വാ൪ഡുകളിലും രണ്ട് മുനിസിപ്പാലിറ്റി വാ൪ഡുകളിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. 12 ഗ്രാമപഞ്ചായത്ത് വാ൪ഡുകളിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. ബ്ളോക് പഞ്ചായത്ത് വാ൪ഡുകളിലും മുനിസിപ്പാലിറ്റി വാ൪ഡുകളിലും എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരോ സീറ്റ് ലഭിച്ചു. എൽ.ഡി.എഫും യു.ഡി.എഫും രണ്ടുസീറ്റുവീതം പരസ്പരം പിടിച്ചെടുത്തു. എൽ.ഡി.എഫിൻെറ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് ബി.ജെ.പിയും പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിൽ കരവാരം എതുക്കാട് വാ൪ഡിൽ എൽ.ഡി.എഫിലെ സവാദ് ഖാൻ വിജയിച്ചു. കൊല്ലം ജില്ലയിൽ മൈലം പള്ളിക്കൽ വടക്ക് വാ൪ഡിൽ പ്രസന്നകുമാ൪ (എൽ.ഡി.എഫ്), നെടുവത്തൂ൪ കുറുമ്പാലൂരിൽ കെ.സി. ചിത്തിരലാൽ (എൽ.ഡി.എഫ്), ഇടമുളയ്ക്കൽ പൊടിയാട്ടുവിളയിൽ ശ്രീലക്ഷ്മി (എൽ.ഡി.എഫ്) എന്നിവ൪ വിജയിച്ചു.
പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ തെങ്ങുംതാരയിൽ റോസമ്മ സെബാസ്റ്റ്യൻ (യു.ഡി.എഫ്), കോട്ടയം ജില്ലയിൽ കടുത്തുരുത്തി എഴുമാന്തുരുത്തിൽ ടി.എൻ. പ്രഭാകരൻ (എൽ.ഡി.എഫ്), പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം അഴിയന്നൂരിൽ എം. മണികണ്ഠൻ (എൽ.ഡി.എഫ്), മലപ്പുറം ജില്ലയിൽ പള്ളിക്കൽ തറയിട്ടാൻ കാലൂ൪ നസ്രത്ത് (യു.ഡി.എഫ്), വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി പൂമലയിൽ സലിം മഠത്തിൽ (എൽ.ഡി.എഫ്), കണ്ണൂ൪ ജില്ലയിൽ ഉള്ളിക്കൽ മാട്ടറയിൽ ഷാജു (യു.ഡി.എഫ്), ധ൪മടം നരിവയലിൽ അജിത (യു.ഡി.എഫ്) എന്നിവ൪ വിജയിച്ചു. കോട്ടയം ജില്ലയിലെ കുറിച്ചി ഇളങ്കാവ് വാ൪ഡിലാണ് ബി.ജെ.പി സ്ഥാനാ൪ഥി വത്സലകുമാരി വിജയിച്ചത്.
ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളിൽ പറക്കോട് പള്ളിക്കലിൽ സുലേഖ (എൽ.ഡി.എഫ്), പാലക്കാട് അട്ടപ്പാടിയിൽ വിജയദേവി (യു.ഡി.എഫ്) എന്നിവ൪ വിജയിച്ചു. നഗരസഭകളിൽ ആലുവ മുനിസിപ്പൽ ഓഫിസ് വാ൪ഡിൽ ആനന്ദ് ജോ൪ജ് (യു.ഡി.എഫ്) ഷൊ൪ണൂ൪ മുനിസിപ്പാലിറ്റി ആരാണി വാ൪ഡിൽ ഉഷാ ദേവി (എൽ.ഡി.എഫ്) എന്നിവരും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
