വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണം –പന്ന്യന്‍
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് അവശ്യ ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ ഗവൺമെൻറ് അടിയന്തര ഇടപെടൽ നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സ൪ക്കാറുകളുടെ ജനവിരുദ്ധനയങ്ങളാണ് അഭൂതപൂ൪വമായ വിലക്കയറ്റം സൃഷ്ടിക്കുന്നത്. അരി, പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഗണ്യമായി ഉയ൪ന്നു. വിലക്കയറ്റം തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന ബി.ജെ.പി സ൪ക്കാ൪ സാധനങ്ങളുടെ വില കൂട്ടുകയാണ്. കേരളത്തിൽ നല്ല നിലയിൽ പ്രവ൪ത്തിച്ചുവന്നിരുന്ന പൊതുവിതരണ സംവിധാനം യു.ഡി.എഫ് സ൪ക്കാ൪ തക൪ത്തു. മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി. കൺസ്യൂമ൪ഫെഡിൻെറ വിതരണകേന്ദ്രങ്ങളിൽ സാധനങ്ങളില്ല. ഓണം ഫെയറുകൾവഴി ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് സ൪ക്കാറിന് കഴിയുന്നില്ല.
പച്ചക്കറികളുടെ വില കുത്തനെ ഉയ൪ത്തി ഇടനിലക്കാരെ സഹായിക്കുകയുമാണ് ഹോ൪ട്ടികോ൪പ് ചെയ്യുന്നത്. പുതിയ ഭാരങ്ങൾ അടിച്ചേൽപിക്കാൻ വഴിതേടുന്ന സ൪ക്കാറിൻെറ ജനവിരുദ്ധ നയത്തിനെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.