ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി
text_fieldsതൃശൂ൪: തൃശൂ൪ അതിരൂപതാ ആ൪ച് ബിഷപ് മാ൪ ആൻഡ്രൂസ് താഴത്തുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബിഷപ് ഹൗസ് ഒഴിവാക്കി കോൺഗ്രസ് പ്രവ൪ത്തകൻെറ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിദ്യഭ്യാസ വകുപ്പിനെയും കോൺഗ്രസിൻെറ നിലപാടിനെയും വിമ൪ശിച്ച് കഴിഞ്ഞയാഴ്ച കെ.സി.ബി.സി വൈസ് ചെയ൪മാൻ കൂടിയായ ആൻഡ്രൂസ് താഴത്ത് സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾവാസ്നിക്കിനും കത്തയച്ചിരുന്നു. ഗുരുവായൂരിൽ ടെമ്പിൾ സ്റ്റേഷൻെറ ഉദ്ഘാടനത്തിന് ശേഷം അഞ്ചേരിയിലെ ഹയ൪ സെക്കൻഡറി സ്കൂളിൻെറ ശതാബ്ദിയാഘോഷം കഴിഞ്ഞ് മടങ്ങുംവഴി രാമനിലയത്തിലായിരുന്നു മന്ത്രിക്ക് ഉച്ചയൂണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് പൊലീസിനെപോലും അറിയിക്കാതെ മാറ്റി. ബിഷപ് ഹൗസിന് സമീപമുള്ള കോൺഗ്രസ് പ്രവ൪ത്തകൻ രഞ്ജിത്തിൻെറ വീട്ടിലായിരുന്നു ഉച്ചയൂണ്. രമേശിനൊപ്പമുണ്ടായിരുന്ന എം.പി.വിൻസെൻറാണ് ആ൪ച് ബിഷപ്പിൻെറ കത്തിനെ കുറിച്ച് സൂചിപ്പിച്ചത്. ഇതത്തേുട൪ന്ന് ബിഷപ്പിനെ കാണാൻ ആഗ്രഹമുണ്ടെന്ന് രമേശ് അറിയിക്കുകയായിരുന്നു. ഈ സമയത്ത് ബിഷപ് ഹൗസിൽ ഇല്ലാതിരുന്ന ആ൪ച് ബിഷപ് താൻ രഞ്ജിത്തിൻെറ വീട്ടിലത്തൊമെന്ന് അറിയിച്ചു. ആദ്യം രമേശ് ചെന്നിത്തലയും പിന്നീട് ആ൪ച് ബിഷപ് ആൻഡ്രൂസ് താഴത്തും എത്തി. അര മണിക്കൂറോളം ഇരുവരും രഹസ്യമായി ച൪ച്ച നടത്തി.
ച൪ച്ച കഴിഞ്ഞ് ആദ്യം പുറത്തിറങ്ങിയ രമേശ് ചെന്നിത്തല സഭയുമായുള്ള സൗഹൃദം പുതുക്കുക മാത്രമായിരുന്നു ചെയ്തതെന്നും ആ൪ച് ബിഷപ് സൂചിപ്പിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. എന്നാൽ താൻ സോണിയാഗാന്ധിക്ക് അയച്ച കത്തിൻെറ സാഹചര്യത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലാത്തതിനാൽ അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നിലപാടിൽ മാറ്റം വരുമ്പോൾ നിരീക്ഷണങ്ങളിലും മാറ്റം വരുമെന്നും ബിഷപ് അറിയിച്ചു. എല്ലാക്കാലവും കോൺഗ്രസിന് മാത്രമെ കത്തോലിക്ക൪ വോട്ട് ചെയ്യൂ എന്ന ധാരണ വേണ്ടെന്ന ഓ൪മപ്പെടുത്തലോടെയായിരുന്നു ആ൪ച് ബിഷപ് സോണിയാഗാന്ധിക്ക് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
