കൊങ്കണ്‍ പാതയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; യാത്രക്കാര്‍ക്ക് ദുരിതം പാളം തെറ്റിയത്
text_fieldsമുംബൈ: കോഴിക്കോട്ടേക്ക് ഭക്ഷ്യധാന്യങ്ങളുമായി വന്ന ചരക്കുതീവണ്ടി കൊങ്കൺ പാതയിൽ പാളം തെറ്റി. മണിക്കൂറുകളോളം ഗതാഗതം താറുമാറായതിനാൽ ആയിരക്കണക്കിന് യാത്രക്കാ൪ വലഞ്ഞു. പല ദീ൪ഘദൂര ട്രെയിനുകളും വഴിതിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തു.
രാജസ്ഥാനിലെ കോട്ടയിൽനിന്ന് കോഴിക്കോട്ടേക്കുവന്ന ട്രെയിനിൻെറ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റാനുണ്ടായ കാരണം വ്യക്തമല്ല.
കൊങ്കൺ റെയിൽവേയുടെ പ്രധാന പാതയിൽ മഹാരാഷ്ട്രയിലെ റായ്ഗഡ് കരഞ്ചടി സ്റ്റേഷനു സമീപം രാവിലെ ആറരയോടെയായിരുന്നു സംഭവം. മഡ്ഗാവ്-എറണാകുളം എക്സ്പ്രസ്, ദാദ൪-മഡ്ഗാവ് ജൻശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
പുണെ-എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ ചില ട്രെയിനുകളുടെ സമയം പുന$ക്രമീകരിച്ചു. ചണ്ഡീഗഢ് - തിരുവനന്തപുരം സമ്പ൪ക്ക്രാന്തി എക്സ്പ്രസ്, ലോക്മാന്യ തിലക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിട്ടു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഗതാഗതം പൂ൪ണമായി പുന$സ്ഥാപിക്കാൻ ഒരു ദിവസമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
