Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുട്ടികളെ അറിയാന്‍...

കുട്ടികളെ അറിയാന്‍ പുത്തന്‍ ആപ്

text_fields
bookmark_border
കുട്ടികളെ അറിയാന്‍ പുത്തന്‍ ആപ്
cancel
കോഴിക്കോട്: കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് ഇനി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കിട്ടിയാലോ..? കുട്ടിയുടെ സ്കൂളിലെ പെരുമാറ്റത്തെയും പഠനത്തെയുംകുറിച്ച് അധ്യാപകരുടെ അഭിപ്രായവും പഠനപുരോഗതിയും ഹാജര്‍നിലയുമൊക്കെ നിങ്ങള്‍ എവിടെയാണോ അവിടെയിരുന്നറിയാന്‍ കഴിയുന്നതാണ് ഈ മൊബൈല്‍ അപ്ളിക്കേഷന്‍. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യില്‍നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ രണ്ടു വിദ്യാര്‍ഥികളാണ് ഈ അപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനമുള്ള കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്കുനല്‍കുന്ന പ്രത്യേക യൂസര്‍ നെയ്മും പാസ്വേര്‍ഡുമുപയോഗിച്ച് ഈ അപ്ളിക്കേഷനിലൂടെ വിവരങ്ങളറിയാന്‍ കഴിയും. കോഴിക്കോട് ജവഹര്‍ കോളനിയിലെ ഷാമില്‍ ഘറില്‍ അബ്ദുല്‍ ഗഫൂറിന്‍െറ മകന്‍ ഷാമിലും തിരൂരങ്ങാടി കൊളപ്പുറം പാറയില്‍ അബൂബക്കറിന്‍െറ മകന്‍ ആഷിക്കും ചേര്‍ന്നാണ് ഈ അപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തത്. സുഹൃത്ത് ഷെരീഫിന്‍െറ ആശയമാണ് ഇത്തരമൊരു അപ്ളിക്കേഷന്‍ രൂപകല്‍പനക്കു വഴിയൊരുക്കിയതെന്ന് ഇരുവരും പറയുന്നു. വിദേശത്തുജോലിചെയ്യുന്ന രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനകാര്യങ്ങള്‍ നേരിട്ടറിയാന്‍ ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ അപ്ളിക്കേഷന്‍ സഹായകമാകുമെന്നിവര്‍ പറയുന്നു. ഇരുവരും കോഴിക്കോട് കേന്ദ്രമാക്കി ‘എന്‍സാപ്സ്’ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story