18 വര്‍ഷത്തിന് ശേഷം സൈനികന്‍െറ മൃതദേഹം കണ്ടെത്തി
text_fieldsശ്രീനഗ൪: കാണാതായി 18 വ൪ഷത്തിനു ശേഷം സൈനികൻെറ മൃതദേഹം കശ്മീരിലെ സിയാചിനിൽ കണ്ടത്തെി.
സിയാചിനിലെ ഹിമപാതത്തിലാണ് കഴിഞ്ഞയാഴ്ച മൃതദേഹം കണ്ടത്തെിയതെന്ന് ലേ പൊലീസ് സൂപ്രണ്ട് സുനിൽ ഗുപ്ത പറഞ്ഞു. ശക്തമായ മഞ്ഞുവീഴ്ചയിൽപെട്ടതാകാമെന്ന് അദ്ദേഹം പറഞ്ഞു.
സൈനികൻെറ മൃതദേഹം ജന്മനാടായ ഉത്ത൪പ്രദേശിലേക്ക് കൊണ്ടുപോകും. കീശയിലുണ്ടായിരുന്ന രേഖകൾ വഴിയാണ് സൈനികനെ തിരിച്ചറിഞ്ഞത്. ദു൪ഘട പ്രദേശമായ അപകട സ്ഥലത്തുനിന്ന് അഞ്ചു ദിവസമെടുത്താണ് മൃതദേഹം തിരികെ കൊണ്ടുവന്നത്.
സമുദ്ര നിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള സിയാചിൻ ലോകത്തെ ഏറ്റവും ഉയ൪ന്ന യുദ്ധഭൂമിയായാണ് അറിയപ്പെടുന്നത്. മൈനസ് 60 ഡിഗ്രി വരെ ഇവിടത്തെ താപനില താഴോട്ട് പോകാറുണ്ട്. 1984 മുതൽ ഇതുവരെ 8000 സൈനിക൪ സിയാചിനിലെ ഹിമപാതത്തിലും മലയിടിച്ചിലിലും അതിശൈത്യം മൂലമുള്ള അസുഖങ്ങളാലും മരിച്ചതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.