നാഷനല്‍ ഹെറാള്‍ഡ് കേസ്: ജെയ്റ്റ് ലി തെറ്റിദ്ധരിപ്പിക്കുന്നു -കോണ്‍ഗ്രസ്
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ സോണിയഗാന്ധിയുടേയും രാഹുൽഗാന്ധിയുടേയും പങ്ക് പ്രഥമദൃഷ്ട്യാ ശക്തമാണെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോൺഗ്രസ്. നാഷനൽ ഹെറാൾഡ് ദിനപത്രത്തിൻെറ ഉടമാവകാശം നേടിയത് കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയുടെ പേരിൽ ബി.ജെ.പി പാ൪ട്ടിയെ വേട്ടയാടുകയാണെന്നും കോൺഗ്രസ് അറിയിച്ചു. സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി എന്നിവ൪ക്കെതിരെ ധനമന്ത്രാലയത്തിനു കീഴിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം ആരംഭിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി പ്രകാരം സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി എന്നിവ൪ക്കെതിരെ ധനമന്ത്രാലയത്തിനു കീഴിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നു. പരാതി പ്രകാരം കേസെടുക്കേണ്ടതുണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ഒൗദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.
നാഷനൽ ഹെറാൾഡ് എന്ന ഇംഗ്ളീഷ് പത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. എന്നാൽ, അതിൻെറ പേരിൽ ബഹുനില മന്ദിരവും മറ്റ് ആസ്തികളുമുണ്ട്. 2000 കോടി രൂപയുടെ ക്രമക്കേടാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
