Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇനി...

ഇനി ആത്മസമര്‍പ്പണത്തിന്‍െറയും ത്യാഗത്തിന്‍െറയും ദിനരാത്രങ്ങള്‍

text_fields
bookmark_border
ഇനി ആത്മസമര്‍പ്പണത്തിന്‍െറയും ത്യാഗത്തിന്‍െറയും ദിനരാത്രങ്ങള്‍
cancel

കുവൈത്ത് സിറ്റി: പുണ്യ മാസത്തിന് ഇന്ന് സമാരംഭം. ത്യാഗത്തിൻെറയും ആത്മസമ൪പ്പണത്തിൻെറയും രാപ്പകലുകളെ വരവേൽക്കാൻ രാജ്യത്തെ വിശ്വാസി സമൂഹം ഒരുങ്ങി. വെള്ളിയാഴ്ച രാത്രി മാസപ്പിറവി ദൃശ്യമാവാതിരുന്നതോടെ ശഅ്ബാൻ 30 പൂ൪ത്തിയാക്കി ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിരീക്ഷണ സമിതി പ്രഖ്യാപിച്ചതോടെ ഇന്ന് വിശുദ്ധ മാസത്തിന് തുടക്കം കുറിക്കുകയായിരുന്നു.
റമദാൻ സമാഗതമായതോടെ രാജ്യത്തെമ്പാടുമുള്ള പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു ഇന്നലെ. ആദ്യ തറാവീഹിന് മസ്ജിദുൽ കബീറിൽ ഉൾപ്പെടെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലെ പള്ളികളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഇനി മുതൽ വിശ്വാസികൾക്ക് ത്യാഗത്തിൻെറ രാപ്പകലുകളാണ്. ആരാധനകൾ അനുഷ്ഠിച്ചും ദാനധ൪മങ്ങൾ ചെയ്തും അവ൪ പുണ്യമാസത്തെ ധന്യമാക്കും. റമദാൻെറ ആദ്യത്തെ പത്ത് ദിനങ്ങൾ കാരുണ്യത്തിൻെറതും രണ്ടാമത്തെ പത്ത് പാപമോചനത്തിൻെറതും അവസാന പത്ത് നരക വിമോചനത്തിൻെറതുമാണ്. പകൽ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികൾ രാത്രി തറാവീഹ് നമസ്കരിച്ചും ഖിയാമുലൈ്ളൽ നി൪വഹിച്ചും ദൈവത്തോട് അടുക്കും. 11 മാസത്തെ ജീവിതത്തിനിടയിൽ അറിയാതെ വന്നുചേ൪ന്ന പാപങ്ങളിൽനിന്ന് പശ്ചാത്താപ വിവശരായി സ൪വശക്തനോട് അ൪ഥന നടത്താനും പുതിയ ജീവിതത്തിന് തുടക്കമിടാനും വെമ്പുന്ന മനസ്സുമായി വിശ്വാസികൾക്കിനി ഉറക്കമില്ലാത്ത രാപകലുകൾ. സ്വ൪ഗവാതിലുകൾ അവ൪ക്കായി തുറക്കപ്പെടുന്ന റമദാൻെറ പുണ്യം ചോരാതെ നേടിയെടുക്കാൻ ഇനി വീടുകളും പള്ളികളും ഭക്തിസാന്ദ്രമായിത്തീരും. വിശുദ്ധ ഗ്രന്ഥം വിശ്വാസികൾക്കായി അവതരിപ്പിക്കപ്പെട്ട മാസത്തിൽ അവരുടെ ജീവിതം അതുമായി ആത്മബന്ധത്തിലമരും. ആ ചൈതന്യത്തികവിൽ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിനായി ഹൃദയം തുറന്നുവെച്ച് അവ൪ കാത്തിരിക്കും.
ഉള്ളവനും ഇല്ലാത്തവനും സമാന മനസ്കരായി വിശപ്പിൻെറ വിലയറിയുന്ന നാളുകളിൽ വിശ്വാസികൾ ഉള്ളതിൻെറ പങ്ക് നൽകി ഇല്ലാത്തവരുടെ ആധിയകറ്റുന്ന മാസം കൂടിയാണ് റമദാൻ. ആരാധന ക൪മങ്ങൾക്കും നോമ്പുതുറക്കുമായി പള്ളികൾ കേന്ദ്രീകരിച്ച് വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. പല പള്ളികളിലും പ്രത്യേക റമദാൻ ടെൻറുകൾ ഉയ൪ന്നുകഴിഞ്ഞു.
വേനൽചൂടിൽ വെന്തുരുകുന്ന മണലാരണ്യത്തിൽ ഏറെ ദൈ൪ഘ്യം കൂടിയ പകലുകളാണ് ഇത്തവണ റമദാനിലേത്. മിക്ക ഗൾഫ് നാടുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. കുവൈത്തിൽ അത് മിക്കപ്പോഴും 50 ഡിഗ്രിക്ക് മുകളിലത്തെുന്നു. റമദാൻെറ തുടക്കത്തിൽ 3.16 ആണ് സുബ്ഹി ബാങ്കിൻെറ സമയം. ഈ സമയം മുതൽ വൈകീട്ട് 6.51ന് മഗ്രിബ് ബാങ്ക് വരെ 15 മണിക്കൂറിലധികം ദൈ൪ഘ്യമുള്ള റമദാൻ പകൽ കഠിനതരമാണെങ്കിലും വിശ്വാസികൾക്ക് കൂടുതൽ പുണ്യം നേടാനുള്ള അവസരമൊരുക്കും.
പുറത്ത് നി൪മാണ ജോലിയിലും മറ്റും ഏ൪പ്പെടുന്നവ൪ കനത്ത ചൂടിനെ അവഗണിച്ചാണ് റമദാനെ വരവേൽക്കുന്നത്. ഇത്തരം തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം കത്തുന്ന വേനലിൽ ആശ്വാസം നൽകുന്നതൊപ്പം ആരാധനാ ക൪മങ്ങൾക്ക് കൂടുതൽ സമയം കണ്ടത്തൊനും സൗകര്യമൊരുക്കും. വേനലിൻെറ കാഠിന്യം കണക്കിലെടുത്ത് നി൪ജലീകരണം ഒഴിവാക്കാൻ നോമ്പ് തുറന്നതിന് ശേഷം പരമാവധി പാനീയങ്ങൾ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധ൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റമദാനെ വരവേൽക്കാൻ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പള്ളികൾ ആഴ്ചകൾക്ക് മുമ്പ് തന്നെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. റമദാൻ തുടക്കം മുതൽ തന്നെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇഫ്താ൪ സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പള്ളികളോട് ചേ൪ന്ന് നി൪മിച്ച ഇഫ്താ൪ ടെൻറുകളിൽ നൂറു കണക്കിന് വിശ്വാസികൾ നോമ്പ് തുറക്കാനത്തെും. എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്ന ഇഫ്താ൪ സംഗമങ്ങൾ മതസൗഹൃദത്തിൻെറ മഹനീയ കൂട്ടായ്മ കൂടിയാണ്. മലയാളി സംഘടനകളും സ്ഥാപനങ്ങളും ഇഫ്താറിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
റമദാൻ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കായി വിവിധ ഇളവുകളും സമ്മാന പദ്ധതികളുമായി രംഗത്തുണ്ട്. റമദാൻ വിഭവങ്ങൾക്ക് മാത്രമായി പലയിടങ്ങളിലും പ്രത്യേകം സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വൻ റമദാൻ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഹൈപ്പ൪മാ൪ക്കറ്റുകളിലും സൂപ്പ൪മാ൪ക്കറ്റുകളിലും ദിവസങ്ങളായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആഭ്യന്തര പ്രശ്നങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് ആശ്വാസം എത്തിക്കുന്നതിനുള്ള ഫണ്ട് ശേഖരണവും സ്വദേശികളുടെ കാ൪മികത്വത്തിൽ വിപുലമായി നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story