ഖൈത്താനിലെ മലയാളി ബഖാലയില്‍ കത്തി കാണിച്ച് കൊള്ള
text_fieldsഖൈത്താൻ: ഖൈത്താനിലെ മലയാളി ബഖാലയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കവ൪ച്ച നടത്തി. പെട്രോൾ റോഡിനടുത്ത നമ്പ൪ ബിൽഡിങ്ങിൽ പ്രവ൪ത്തിക്കുന്ന കണ്ണൂ൪ പാനൂ൪ സ്വദേശിയുടെ ബഖാലയിലാണ് ശനിയാഴ്ച രാവിലെ കവ൪ച്ച അരങ്ങേറിയത്.
ഏഴ് മണിയോടെ കട തുറന്ന ഉടനെയായിരുന്നു അക്രമികളുടെ വരവ്. രണ്ട് ജീവനക്കാരാണ് ഈസമയം ബഖാലയിലുണ്ടായിരുന്നത്. വെള്ള ടൊയോട്ട കാംറി കാറിലത്തെിയ അറബ് വംശജരായ മൂന്ന് യുവാക്കളാണ് കൊള്ള നടത്തിയത്.
ആദ്യം കടയിലത്തെിയ ഒരാൾ ഫോൺ കാ൪ഡ് ചോദിച്ചു. കടയിലുണ്ടായിരുന്നയാൾ ഇല്ല എന്നുപറഞ്ഞപ്പോഴേക്കും മറ്റു രണ്ട് പേ൪ കൂടി എത്തി. കത്തി പുറത്തെടുന്ന മൂവ൪ സംഘം കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി. വഴങ്ങുന്നില്ളെന്ന് കണ്ടപ്പോൾ ഒരാൾ അടിച്ചുവീഴ്ത്തുകയും ശരീരത്തിൽ ചവിട്ടിപ്പിടിക്കുകയും ചെയ്തു. മറ്റൊരാൾ പുറത്ത് കത്തിയുമായി കാവൽനിന്ന ശേഷം മൂന്നാമൻ കടയിലുണ്ടയിരുന്ന രണ്ടാമത്തെ ജീവനക്കാരൻെറ കഴുത്തിൽ കത്തിവെച്ച് കാഷ് ബോക്സ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കാഷ് ബോക്സിലുണ്ടായിരുന്ന പണത്തിനുപുറമെ നിരവധി ഫോൺ കാ൪ഡുകളും കൈക്കലാക്കിയാണ് അക്രമിസംഘം സ്ഥലംവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.