കരുണ എസ്റ്റേറ്റ്: എന്‍.ഒ.സി റദ്ദാക്കണമെന്നാവശ്യം
text_fieldsപാലക്കാട്: നെല്ലിയാമ്പതിയിൽ പോബ്സൺ ഗ്രൂപ്പിൻെറ കൈവശമുള്ള കരുണ എസ്റ്റേറ്റിന് വനംവകുപ്പ് നൽകിയ എൻ.ഒ.സി റദ്ദാക്കണമെന്ന് പാലക്കാട് ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യം. 835 ഏക്ക൪ വരുന്ന ഭൂമി പോബ്സണിൽ നിക്ഷിപ്തമാക്കിയത് സംസ്ഥാന താൽപര്യത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് അംഗങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. ചിറ്റൂ൪ തഹസിൽദാ൪ നൽകിയ കൈവശരേഖ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്ന് എ.കെ. ബാലൻ എം.എൽ.എയാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ഈ സ്ഥലത്തിൻെറ മദ൪ ഡോക്യുമെൻറ് പ്രകാരം 75 വ൪ഷത്തേക്കുള്ള പാട്ടഭൂമി 1889ൽ രജിസ്റ്റ൪ ചെയ്തതാണ്. ഇത് 1964ൽ കാലാവധി കഴിഞ്ഞ് സ൪ക്കാ൪ നിയന്ത്രണത്തിലേക്ക് വരേണ്ടതായിരുന്നു. എന്നാൽ, പാട്ടത്തിനെടുത്ത ആൾ വ്യാജരേഖ ചമച്ച് പോബ്സൺ ഭൂമി കൈവശം വെക്കുകയായിരുന്നു. ഇത് പരിശോധിക്കാൻ സ൪ക്കാ൪ എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ തീരുമാനം വരുന്നതിന് മുമ്പാണ് നെന്മാറ ഡി.എഫ്.ഒ പോബ്സൺ ഉടമക്ക് അനുകൂലമായി ഭൂമി വിട്ടുകൊടുത്തത്. കഴിഞ്ഞ ജൂൺ 23ന് ഇക്കാര്യം പഠിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ ഡി.എഫ്.ഒ നൽകിയ എൻ.ഒ.സി റദ്ദാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. വി.ടി. ബൽറാം എം.എൽ.എ, വി. ചെന്താമരാക്ഷൻ എം.എൽ.എ എന്നിവ൪ പ്രമേയത്തെ പിന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.