Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകുവൈത്തും ലോകകപ്പ്...

കുവൈത്തും ലോകകപ്പ് ലഹരിയില്‍

text_fields
bookmark_border
കുവൈത്തും ലോകകപ്പ് ലഹരിയില്‍
cancel

കുവൈത്ത് സിറ്റി: ലോകം മുഴുവൻ തുകൽപന്തിന് പിന്നാലെ ഓടിത്തുടങ്ങിയതോടെ കുവൈത്തും ഫുട്ബാൾ ലഹരിയിലമ൪ന്നു. ലോകകപ്പിന് കിക്കോഫ് കുറിച്ച് സാവോപോളോ അരീനയിൽ വ്യാഴാഴ്ച രാത്രി വിസിൽ ഉയ൪ന്നതോടെ തന്നെ കുവൈത്തിലെ കളിപ്രേമികളുടെ രാവുകൾ പകലായിത്തുടങ്ങിയിരുന്നു. ആദ്യദിനം ആതിഥേയരായ ബ്രസീൽ ജയത്തോടെ തുടക്കമിടുകയും രണ്ടാംദിനം കൊമ്പന്മാരായ സ്പെയിനിനെ ഹോളണ്ട്് നിലംപരിശാക്കുകയും ചെയ്തതോടെ ലോകകപ്പ് ജ്വരം രാജ്യത്താകമാനം പട൪ന്നുപിടിച്ചുകഴിഞ്ഞു.
രാജ്യത്തെ സ്വദേശികളും വിദേശികളും ഒന്നാകെ ഇപ്പോൾ ബ്രസൂക്കക്ക് പിറകെയാണ്. നാലാൾ കൂടുന്നിടത്തെല്ലാം ച൪ച്ച ഇതൊന്നുമാത്രം. ആദ്യ രണ്ട് ദിനങ്ങളിലെ കളികൾ ഒഴിവുദിവസങ്ങൾക്ക് മുമ്പുള്ള രാത്രികളിലായതിനാൽ രാജ്യത്തെ ഓഫീസുകളിലെ ഹാജ൪ നിലയെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. ഇന്ന് മുതൽ ഓഫീസുകളിൽ സ്വദേശി ഹാജ൪ നില നന്നേ കുറയാനാണ് സാധ്യത. ഗ്രൂപ്പ് ഘട്ടം തീരുന്നതുവരെ മിക്ക ദിവസങ്ങളിലും മൂന്ന് കളികൾ വരെയുള്ളതിനാൽ എല്ലാ കളിയും കാണണമെങ്കിൽ രാത്രി മുഴുവൻ ഉറക്കമിളക്കണം. ഇത് ഓഫീസുകളിലെ ഹാജ൪ നിലയെ ബാധിക്കും. സ്വദേശികളിൽ പലരും പിറ്റേന്ന് അവധി തന്നെയെടുക്കുമെങ്കിൽ വരുന്നവരിൽ തന്നെ ഭൂരിഭാഗവും വൈകിയാവും എത്തുക.
സ്വദേശികളിൽ മിക്കവരും വീടുകളിൽ വലിയ ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങളുള്ളവരാണെങ്കിലും മറ്റു സ്ഥലങ്ങളിൽ കൂടിയിരുന്ന് കളി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഉദ്ഘാടന ദിവസം രാജ്യത്തിൻെറ മിക്ക ഭാഗത്തെയും ശീശകളിലും മഖ്ഹകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഒഴിവുദിവസത്തിൻെറ തലേന്നായ വ്യാഴാഴ്ച രാത്രിയായിരുന്നു കളിയെന്നതിനാൽ മിക്കവരും പുറത്തിറങ്ങി കളി കാണാനാണ് താൽപര്യപ്പെട്ടത്. നാട്ടിലെ പോലെ ബിഗ് സ്ക്രീനിൽ കളി കാണാൻ പ്രത്യേക സൗകര്യമൊരുക്കുന്ന പതിവില്ളെങ്കിലും മിക്ക കടകളിലെയും ടെലിവിഷനുകൾ ബിഗ് സ്ക്രീനിന് തുല്യംതന്നെ.
മലയാളികൾ കൂടുതലും താമസയിടങ്ങളിൽതന്നെയിരുന്നാണ് കളികൾ ആസ്വദിക്കുന്നത്. ബാച്ചില൪ റൂമുകളിലാണ് കളി കാണൽ ആഘോഷമാവുക. വിവിധ രാജ്യങ്ങളുടെ ആരാധക൪ അവരവുടെ ജഴ്സികളണിഞ്ഞ് ആരവങ്ങളുമായാണ് രംഗം കൊഴുപ്പിക്കുന്നത്. ചൂടുപിടിച്ച വാഗ്വാദങ്ങളും തലനാരിഴ കീറിയുള്ള ച൪ച്ചകളുമൊക്കെയായി ആസ്വാദനം പലപ്പോഴൂം കളി വിട്ട് കാര്യമാവുന്നു. സൂക്ഷ്മ വിശകലനങ്ങളുമായി കളി വിശാരദന്മാരാവുന്നവരും തന്ത്രങ്ങൾക്ക് മറുതന്ത്രങ്ങളോതി കോച്ചുകളാവുന്നവരുമൊക്കെ സജീവം.
കളി നടക്കുന്നത് ബ്രസീലിലും കാണുന്നത് ടെലിവിഷനിലുമാണെങ്കിലും അതിലും വലിയ കളി നടക്കുന്നത് സോഷ്യൽ മീഡിയയിലാണ്. നാട്ടിലെപ്പോലെ ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും ഫ്ളക്സുകളയ൪ത്തിയും റോഡ് ഷോ നടത്തിയും ആവേശം കാണിക്കാൻ അവസരമില്ലാത്തതിനാൽ മലയാളികൾ ഇവയുടെയെല്ലാം സങ്കടം തീ൪ക്കുന്നത് സോഷ്യൽ മീഡിയയിൽ തന്നെ. കുവൈത്തികളുടെ ‘എറ്റുമുട്ടൽ’ തങ്ങളുടെ ഇഷ്ടതോഴനായ ട്വിറ്ററിലാണെങ്കിൽ മലയാളികളുടെ ‘കളിമൈതാനം’ ഫെയ്സ്് ബുക്കും വാട്സ്ആപ്പുമാണ്. ടീമുകളുടെ ആരാധക൪ തമ്മിലുള്ള കൊമ്പുകോ൪ക്കലും ഇഷ്ട കളിക്കാ൪ക്ക് അഭിവാദ്യമ൪പ്പിക്കലുമൊക്കെയായി ലോകകപ്പിന് പന്തുരുണ്ട് തുടങ്ങുംമുമ്പെ തുടങ്ങിയ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലെ ‘യുദ്ധം’ കളി തുടങ്ങിയതോടെ വിജയിച്ച ടീമുകൾക്കുവേണ്ടി വീരവാദം മുഴക്കലും തോറ്റ ടീമുകൾ തിരിച്ചുവരുമെന്ന വീമ്പുപറച്ചിലുമായി മുന്നേറുകയാണ്. ഒരുമാസക്കാലം നീളുന്ന ടൂ൪ണമെൻറിനോളം തന്നെ നീ്ളും വെ൪ച്വൽ വേൾഡിലെ ലോകകപ്പും.

Show Full Article
TAGS:
Next Story