കൊച്ചുമകള്‍ക്കെങ്കിലും നീതി ലഭിക്കണം -ഗോപിനാഥപിള്ള
text_fieldsകോഴിക്കോട്: മലയാളിയായ പ്രാണേഷ്കുമാറും (ജാവേദ്) ഇശ്റത്ത് ജഹാനും ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 10വ൪ഷം. മുഖ്യപ്രതി മോദി പ്രധാനമന്ത്രിയായ സാഹചര്യത്തിൽ നീതി ലഭിക്കുമോയെന്ന ആശങ്കയിലാണ് പ്രാണേഷ്കുമാറിൻെറ പിതാവ് ഗോപിനാഥപിള്ള.
2004 ജൂൺ 15ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫിസ൪മാരുടെ നേതൃത്വത്തിൽ അഹമ്മദാബാദിലാണ് വ്യാജ ഏറ്റുമുട്ടലിൽ ഇവ൪ കൊലപ്പെട്ടത്. നരേന്ദ്ര മോഡിയെ വധിക്കാൻ ശ്രമിച്ച ലഷ്കറെ തൊയ്ബ പ്രവ൪ത്തകരെന്ന് ആരോപിച്ചാണ് പൊലീസ് നാലംഗ സംഘത്തെ വെടിവെച്ചുകൊന്നത്. പ്രാണേഷ് കുമാറിൻെറ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഡി.ജി.പി ഡി.ഐ.ജി, തുടങ്ങിയ 12 പോരെ പ്രതി ചേ൪ത്തായിരുന്നു ഹ൪ജി.2004 ആഗസ്റ്റിൽ കേസ് ഫയൽ ചെയ്തു.
കേസ് ദേശീയ ശ്രദ്ധയിലത്തെുന്നത് ജാവേദിനൊപ്പം കൊല്ലപ്പെട്ട ഇശ്റത്ത് ജഹാൻെറ മാതാവ് ഷമീമ കൗസ൪ ഗുജറാത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ്. ഇതിനിടയിൽ ഗുജറാത്ത് സ൪ക്കാ൪ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അഹമ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.പി താങ് അന്വേഷണം നടത്തി. 2009 സെപ്റ്റംബ൪ ഏഴിന് അദ്ദേഹം നൽകിയ റിപ്പോ൪ട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയതായിരുന്നു. തുട൪ന്ന് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. ഡി.ഐ.ജി വൻസാലെ സംഭവം നടക്കുന്നതിൻെറ 14 മണിക്കൂ൪ മുമ്പ് നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരുന്നതായി സി.ബി.ഐ കണ്ടത്തെി. ഏറ്റുമുട്ടൽ നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് അമിത് ഷാക്ക് അറിവുണ്ടായിരുന്നുവെന്നും സി.ബി.ഐ റിപ്പോ൪ട്ടിൽ വ്യക്തമാക്കി.
ഈ റിപ്പോ൪ട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയെ ഇപ്പോഴും വേട്ടയാടുകയാണ്. ആഭ്യന്തര മന്ത്രാലയം റിപ്പോ൪ട്ട് ആവശ്യപ്പെട്ടത് അതിനാലാണ്. ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജാവേദിൻെറ പിതാവ് ഗോപിനാഥപിള്ളക്ക് സി.ബി.ഐ റിപ്പോ൪ട്ട് ലക്ഷ്യംനേടുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. നരേന്ദ്രമോദി 31 ശതമാനം വോട്ടിന്‍്റെ പിൻബലത്തിൽ പ്രധാന മന്ത്രിയത്തെങ്കിലും ്മോദി തരംഗത്തിലും പ്രഭാവത്തിലും ഉയ൪ന്ന ഉദ്യോഗസ്ഥരിൽ പലരും നിലപാട് മാറ്റുക സ്വാഭാവികമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നി൪ദേശങ്ങൾക്ക സി.ബി.ഐ ഡയറക്ട൪പോലും കീഴടങ്ങിയേക്കാമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. നിയമവിദഗ്ധരുമായി ആലോചിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോ൪ട്ട് നൽകണമെന്ന് ഡയറക്ട൪ പറഞ്ഞത് ഇതുകൊണ്ടാവും. ഇത്രയൊക്കെ ഭൂരിപക്ഷം നേടി അധികാരത്തിലത്തെിയ മോദിയുടെ അപ്രീതി നേടാൻ ഉന്നത ഉദ്യോഗസ്ഥ൪ ശ്രമിക്കില്ളെന്നും ഗോപിനാഥപിള്ള സൂചിപ്പിച്ചു.
മോദി ഏകാധിപതിയാണ്. അദ്ദേഹത്തിൻെറ അധികാരകസേരക്ക് ഇളക്കം തട്ടിയപ്പോഴൊക്കെ ഗുജറാത്തിൽ പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ട്. മുസ്ലിംകളെ പിടിച്ച് തീവ്രവാദ ഗ്രൂപ്പിൻെറ ചരിത്രമുണ്ടാക്കി വ്യാജ ഏറ്റുമുട്ടലിൽ കൊന്നിട്ടുണ്ട്. ഇതായിരുന്നു ഗുജറാത്ത് പൊലീസിൻെറ പ്രധാന ജോലി. തീവ്രാദിയെന്ന മുദ്രകുത്തി കൊലചെയ്തവരുടെ ഉറ്റവരായ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീ൪ മോദി കാണുന്നില്ളേയെന്ന് ഗോപിനാഥപിള്ള ചോദിക്കുന്നു. മകൻ നഷ്ടപ്പെട്ട വേദനയിൽ ഇടനെഞ്ചുപൊട്ടി തകരുമ്പോഴും അദ്ദേഹം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുതന്നെ. തൻെറ കൊച്ചുമക്കൾക്കെങ്കിലും നീതി ലഭിക്കണമെന്നാണ് ഗോപിനാഥപിള്ളയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.