Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2014 2:40 PM GMT Updated On
date_range 2014-06-06T20:10:01+05:30ബ്ളേഡ് മാഫിയയെ വളര്‍ത്തുന്നത് ആഡംബരഭ്രമം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബ്ളേഡ് മാഫിയയെ വളര്‍ത്തുന്നത് മലയാളിയുടെ ആഡംബരഭ്രമമാണെന്നും പ്രകൃതിക്കിണങ്ങുന്ന ജീവിതശൈലി സ്വീകരിച്ചെങ്കിലേ അതിന് അറുതിവരുകയുള്ളൂവെന്നും മന്ത്രി രമേശ് ചെന്നിത്തല. ക്രൈസ്തവ സംഘടനകളുടെയും സേവ, സഖി, സെന്‍റര്‍ ഫോര്‍ ദലിത് സ്റ്റഡീസ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താമസിക്കാനാളില്ലെങ്കിലും വലിയ വീടുകള്‍ കെട്ടിപ്പൊക്കുന്ന ശീലം മലയാളിക്കേ ഉള്ളൂ. ബ്രിട്ടനില്‍ മാത്രമാണ് സമാന പ്രവണത കണ്ടിട്ടുള്ളത്. പലിശക്ക് പണം കടം വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റുന്ന ശീലം അവസാനിപ്പിക്കണം. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ പലരും നെറ്റിചുളിച്ച് നാട്ടില്‍ വികസനം വേണ്ടേയെന്ന് ചോദിക്കും. പരിസ്ഥിതിക്കിണങ്ങുന്ന ചെറുകിട വ്യവസായങ്ങളും കൃത്യമായ മാലിന്യസംസ്കരണവുമാണ് പരിഹാരം. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരും ഉത്തരവാദിത്തമായി കരുതണം -രമേശ് ചെന്നിത്തല പറഞ്ഞു. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ദ ഇംപാക്റ്റ് ഓഫ് കൈ്ളമറ്റ് ചെയ്ഞ്ച് ഇന്‍ ലൈഫ് ആന്‍ഡ് ലൈവ്ലി ഹുഡ്’ സെമിനാര്‍ നടന്നു. സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ബോവോസ് മാത്യു, തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ലെനിന്‍ രാജ്, സി.ഡി.എസ്.എ ഡയറക്ടര്‍ ജി. ചന്ദ്രബാബു, ‘അധ്വാന’ ഡയറക്ടര്‍ ഡോ. എം.ജെ. ജോണ്‍, സി.സി.ഡി.യു ഡയറക്ടര്‍ ഡോ. സുബാഷ് ചന്ദ്രബോസ്, ലയോള എക്സ്റ്റന്‍ഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫാദര്‍ ജോയ് ജയിംസ് എന്നിവര്‍ സംസാരിച്ചു.
Next Story