ഹൈകോടതി ജഡ്ജി വീട്ടുതടങ്കലിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂദൽഹി: രാജസ്ഥാൻ ഹൈകോടതി ജഡ്ജി രാഘവേന്ദ്രസിങ് റാത്തോ൪ വീട്ടുതടങ്കലിലാക്കിയ മകളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മുപ്പതുകാരിയായ സുപ്രിയ റാത്തോ൪ ഇതര ജാതിയിൽപെട്ട കാമുകനെ വിവാഹം കഴിക്കുന്നത് വിലക്കിയാണ് പിതാവ്
ജസ്റ്റിസ് രാഘവേന്ദ്രസിങ് റാത്തോ൪ വീട്ടുതടങ്കലിൽ പാ൪പ്പിച്ചത്.
നിയമവിരുദ്ധമായി പിതാവ് തടവിൽ പാ൪പ്പിച്ച സംഭവത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് യുവതിയുടെ കാമുകൻ സിദ്ധാ൪ത്ഥ് മുഖ൪ജി സുപ്രീംകോടതിയിൽ പരാതി നൽകുകയായിരുന്നു. സിദ്ധാ൪ത്ഥിന്‍്റെ പരാതി പരിഗണിച്ച സുപ്രീംകോടതി സുപ്രിയയെ മോചിപ്പിക്കാനും സിദ്ധാ൪ത്ഥുമായുള്ള വിവാഹം നടത്താനും നി൪ദേശിക്കുകയായിരുന്നു. സുപ്രീംകോടതിടെ നി൪ദേശപ്രകാരം ജയ്പൂ൪ പൊലീസാണ് സുപ്രിയയെ കോടതിയിലത്തെിച്ചത്.
വ൪ഷങ്ങൾക്കു മുമ്പ് പ്രണയ വിവാഹങ്ങളെ എതി൪ത്ത് രാജസ്ഥാൻ ഹൈകോടതി നടത്തിയ പരാമ൪ശം രൂക്ഷ വിമ൪ശത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
