എന്നെ കമ്യൂണിസ്റ്റാക്കരുത് -പോപ്
text_fieldsവത്തിക്കാൻ സിറ്റി: തനിക്ക് നിരവധി നല്ല മാ൪ക്സിസ്റ്റുകാരെ അറിയാമെങ്കിലും കമ്യൂണിസ്റ്റുകാരനല്ളെന്ന് പോപ് ഫ്രാൻസിസ്. മുതലാളിത്തത്തെ വിമ൪ശിച്ചുകൊണ്ടുള്ള തൻെറ പ്രസംഗങ്ങൾക്കെതിരെ അമേരിക്കൻ യാഥാസ്ഥിതിക വിഭാഗങ്ങൾ നടത്തിയ വിമ൪ശങ്ങൾക്കുള്ള മറുപടി എന്ന നിലക്കായിരുന്നു പോപ്പിൻെറ പ്രതികരണം.
മാ൪ക്സിസിറ്റ് തത്ത്വശാസ്ത്രം തെറ്റാണ്. എന്നാൽ, എൻെറ ജീവിതത്തിൽ നല്ലവരായ നിരവധി മാ൪ക്സിസ്റ്റുകാരെ കണ്ടിട്ടുണ്ട് -പോപ് വ്യക്തമാക്കി.
നിലവിലെ ആഗോള സാമ്പത്തിക ക്രമമാണ് സമൂഹത്തിൽ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നത്. എന്നാൽ, ഇതിനെ ഒരു വിദഗ്ധാഭിപ്രായമായി പരിഗണിക്കേണ്ടതില്ളെന്ന് സൂചിപ്പിച്ച പോപ് ഫ്രാൻസിസ് കാത്തോലിക് ച൪ച്ചിൻെറ ഉപദേശം മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നും വ്യക്തമാക്കി. നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തം മ൪ദകവാഴ്ചയാണെന്ന തരത്തിൽ കഴിഞ്ഞമാസം പോപ് നടത്തിയ പ്രസംഗത്തെ അമേരിക്കയിലെ പ്രമുഖ റേഡിയോ അവതാരകനായ റുഷ് ലിംബോഫ് ‘ശുദ്ധ മാ൪ക്സിസം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. അമേരിക്കയിലെ ‘ടീപാ൪ട്ടി മൂവ്മെൻറ്’ അംഗങ്ങളും ഫോക്സ് ന്യൂസ് അടക്കമുള്ള ടെലിവിഷൻ ചാനലുകളും ഇത് ഏറ്റുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
