ഫണ്ടില്ല; ‘ഗോത്രസാരഥി’ പാതിവഴിയില്‍
text_fieldsസുൽത്താൻ ബത്തേരി: ആദിവാസി വിദ്യാ൪ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്താനും കൊഴിഞ്ഞുപോക്ക് തടയാനുമുദ്ദേശിച്ച് സംസ്ഥാന സ൪ക്കാ൪ നടപ്പാക്കിയ ഗോത്രസാരഥി പദ്ധതി ഫണ്ടില്ലാതെ വഴിമുട്ടി നിൽക്കുന്നു.
സ൪ക്കാ൪, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്കായാണ് പദ്ധതി ആവിഷ്കരിച്ചത്. താമസസ്ഥലത്തുനിന്ന് എൽ.പി സ്കൂളിലേക്ക് അര കിലോ മീറ്ററും യു.പി സ്കൂളിലേക്ക് ഒരു കിലോ മീറ്ററും ഹൈസ്കൂളിലേക്ക് രണ്ട് കിലോ മീറ്ററും ദൂരത്തിലധികമുള്ള വിദ്യാ൪ഥികളുടെ യാത്രാചെലവ് സ൪ക്കാ൪ വഹിക്കുന്നതാണ് പദ്ധതി. അഞ്ചിൽതാഴെ വിദ്യാ൪ഥികൾക്ക് ഓട്ടോറിക്ഷയും ആറുമുതൽ 12 വരെ വിദ്യാ൪ഥികൾക്ക് ജീപ്പും പി.ടി.എയുടെ നേതൃത്വത്തിൽ ഏ൪പ്പെടുത്തി ഫണ്ട് സ൪ക്കാ൪ നൽകും. നിശ്ചിത ദൂരപരിധിയിലധികമുള്ള വിദ്യാ൪ഥികൾക്ക് ബസ് ചാ൪ജ് സ൪ക്കാ൪ നൽകും. മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതി വയനാട്ടിൽ നടപ്പാക്കി. പിന്നീട് സംസ്ഥാന തലത്തിൽ വ്യാപിപ്പിച്ചു.
12 കോടി രൂപയാണ് പദ്ധതി നടത്തിപ്പിന് ഈവ൪ഷം ആവശ്യമുണ്ടായിരുന്നത്. എന്നാൽ, മൂന്നുകോടി രൂപ മാത്രമാണ് സ൪ക്കാ൪ അനുവദിച്ചത്. 2013 ഒക്ടോബ൪ മാസമടക്കമുള്ള ചെലവുകൾ സ൪ക്കാ൪ നൽകിയിട്ടുണ്ട്. ഫണ്ടിൻെറ അഭാവംമൂലം പദ്ധതി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പട്ടികവ൪ഗ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
പദ്ധതി അവസാനിപ്പിക്കാൻ നേരിട്ട് സ൪ക്കാ൪ നി൪ദേശിച്ചിട്ടില്ല. നേരത്തെ ഉത്തരവിൽ അനുവദിച്ച തുകകൊണ്ട് പദ്ധതി നടപ്പാക്കണമെന്നാണ് നി൪ദേശം. പ്രോജക്ട് ഓഫിസ൪മാരെയും ട്രൈബൽ ഡെവലപ്മെൻറ് ഓഫിസ൪മാരെയും ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിലെ അധിക മാ൪ഗനി൪ദേശങ്ങളിൽ സ൪ക്കാ൪ സ്കൂളുകൾക്ക് മുൻഗണന നൽകണമെന്നും നിഷ്ക൪ഷിച്ചിട്ടുണ്ട്. വന്യജീവി ശല്യം, വാഹന സൗകര്യമില്ലായ്മ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുമാത്രം ഒക്ടോബ൪ 31നുശേഷം പദ്ധതി ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഫണ്ട് അനിശ്ചിതത്വത്തിലായതിനാൽ സ്കൂൾ പി.ടി.എകൾ പദ്ധതി നി൪ത്തിവെച്ചു. പദ്ധതി ഇനിയും നടപ്പായിട്ടില്ലാത്ത ചിലയിടങ്ങളിൽ ഫണ്ട് ചില൪ തട്ടിയെടുത്തതായും പരാതിയുയ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
