കരുനാഗപ്പള്ളിയിലെ സംഘര്‍ഷം: റേഞ്ച് ഐ.ജി മൊഴിയെടുത്തു
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നടന്ന സംഘ൪ഷവും അനുബന്ധ സംഭവങ്ങളും അന്വേഷിക്കാൻ റേഞ്ച് ഐ.ജി ഷൈഖ് ദെ൪വേഷ് സാഹെബ് ബുധനാഴ്ച രാവിലെ 11 ഓടെ കരുനാഗപ്പള്ളിയിലത്തെി. സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബെഹ്റയും ഒപ്പമുണ്ടായിരുന്നു.
ഐ.ജി ആക്രമണത്തിൽ തക൪ന്ന കോൺഗ്രസ് ഭവൻ സന്ദ൪ശിച്ചു. ലാത്തിയടിയിലും പൊലീസ് മ൪ദനത്തിലും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽനിന്ന് മൊഴിയെടുത്തു. ഓരോരുത്തരുടെയും മൊഴിയിൽ പൊലീസ് മ൪ദനം വിശദമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, കെ.എസ്.യു നേതാക്കളായ കുഴുക്കോലി നൗഷാദ്, രതീഷ് പട്ടശേരി, നിയാസ് ഇബ്രാഹിം, വരുൺ ആലപ്പാട്, സി.രാജു, ഷെഹനാസ് തൊടിയൂ൪, അനീസ് ഏഴിയിൽ, വിനോയ് കരുമ്പോലി, ഷാജഹാൻ, സജീവ്, അബ്ദുൽസത്താ൪, മുസ്ലിം ലീഗ് നഗരസഭാ കൗൺസില൪ റഹിയാനത്ത്ബീവി എന്നിവ൪ മൊഴിനൽകി. പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന് നഗരസഭാ കൗൺസില൪ ഐ.ജിക്ക് മൊഴി നൽകി.
റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഡി.വൈ.എഫ്.ഐ തടഞ്ഞപ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നെന്ന് അവ൪ ആരോപിച്ചു. ചില൪ മ൪ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം ഐ.ജിക്കുമുന്നിൽ നിരത്തി. പൊലീസ് ഓഫിസ൪മാരുമായും ഐ.ജി സംസാരിച്ചു. വൈകുന്നേരം മൂന്നോടെ ഐ.ജി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
